ഡിസംബർ 31, 2018

ജീവിതത്തിൽ ഒരിക്കലും വെള്ളം കുടിക്കാത്ത ജീവി ഏതാണ്❓

ജീവിതത്തിൽ ഒരിക്കലും വെള്ളം കുടിക്കാത്ത ജീവി ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കങ്കാരു എലി

✳തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ കാണപ്പെടുന്ന കരണ്ടു തീനി വർഗ്ഗമാണ് കങ്കാരു എലി - Kangaroo rat
✳ വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത ജീവികളാണിവ.
✳ ദീർഘമായ പിൻ കാലുകൾ ഉള്ള ഈ എലികൾ നീളം കൂടിയ വാൽ ഒരു സന്തുലന ഉപാധിയായി ഉപയോഗിക്കുന്നു.
✳ കങ്കാരുവിനെ പോലെ ചാടിച്ചാടി സഞ്ചരിക്കുന്നതിലാണ് കങ്കാരു എലികൾ എന്നറിയപ്പെടുന്നത്.
✳ ഓരോ ചാട്ടത്തിലും വളരെ ദൂരം പിന്നിടാൻ ഇവയ്‌ക്കു കഴിയുന്നു.
✳ പിൻകാലുകളിൽ നിവർന്നു നിന്ന് ഈ വാൽ ഒരു മൂന്നാം കാലുപോലെ ഉപയോഗിക്കുന്നു.
✳ ഇവ ആഴത്തിൽ കുഴിച്ച മാളങ്ങൾക്കുള്ളിൽ പകൽ സമയം കഴിയുന്നു. രാത്രി കാലങ്ങളിൽ ആഹാരം തേടി പുറത്തിറങ്ങുന്നു.
✳ അത്യുഷ്‌ണത്തിൽ നിന്നു രക്ഷ നേടുന്നതിനായാണ് ഇവയുടെ രാത്രിയുള്ള ആഹാരം തേടൽ.
✳ സമുദ്ര നിരപ്പിൽ നിന്നും 4500 അടി വരെ ആഴമുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
✳ ഇതിന്റെ കവിൾ സഞ്ചിയിൽ ആഹാരം ശേഖരിച്ച്‌ മാളത്തിലേക്കു കൊണ്ടുപോകാൻ പറ്റിയ തരത്തിൽ ഉള്ളവയാണ്.
✳ വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത കങ്കാരു എലികൾ ദാഹം ശമിപ്പിക്കാൻ കിഴങ്ങുകളാണ് കഴിക്കുന്നത്.
✳ ഒറ്റയ്‌ക്കു കഴിയാൻ ഇഷ്ടപ്പെടുന്ന ഇവ ഇണ ചേരുന്ന കാലങ്ങളിൽ മാത്രമേ മറ്റൊരു എലിയുടെ സാമീപ്യം സഹിക്കുന്നുള്ളു. അല്ലാത്ത പക്ഷം രണ്ടെലികൾ ഒരുമിച്ച്‌ ഒരിടത്തു പെട്ടു പോയാൽ ഒന്നിന്റെ മരണംവരെ അവ പോരാടുന്നു.
✅ സസ്തനികളിലെ ഒരു നിരയാണ് കരണ്ടുതീനി.
✅ എന്നും വളർന്നു കൊണ്ടിരിക്കുന്നു ഉളിപ്പല്ലുകൾ ഇവയുടെ ഒരു പ്രത്യേകതയാണ്.
✅ എലികൾ, അണ്ണാൻ, അഗൂട്ടി, മുള്ളൻ പന്നി, ബീവർ, എന്നിവ ഉൾക്കൊള്ളുന്ന ഈ വിഭാഗത്തിൽ 2277 ജീവ ജാതികൾ ഉണ്ട്.
✅ സസ്തനികളിൽ ഏറ്റവും കൂടുതൽ ജീവ ജാതികളുള്ള ഈ നിരയിലാണ് സസ്തനികളിലെ നാൽപ്പത് ശതമാനം ജീവ ജാതികളും പെടുന്നത്.
✅ വലിപ്പക്കുറവും ചുരുങ്ങിയ പ്രജനന കാലവും വിവിധ ഭക്ഷണ സാധനങ്ങൾ കരണ്ടു തിന്നാനുള്ള കഴിവും ഇവ വ്യാപകമാകുവാൻ കാരണമായി

ഡിസംബർ 30, 2018

ലോകത്തിലെ ആദ്യ മുസ്ലിം വനിതാ പ്രധാനമന്ത്രി ആരാണ്❓

ലോകത്തിലെ ആദ്യ മുസ്ലിം വനിതാ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബേനസീർ ഭൂട്ടോ

✳ പാകിസ്താനിലെ 12-മത്തെയും (02 Dec 1988 മുതൽ 06 Aug 1990 വരെ) 16-മത്തെയും ( 18 Jul 1993 മുതൽ 05 Nov 1996 വരെ) പ്രധാന മന്ത്രിയായിരുന്നു ബേനസീർ ഭൂട്ടോ.
✳ ജനനം : ജൂൺ 21 1953
✳ മരണം : ഡിസംബർ 27 2007
✳ ഏതെങ്കിലും ഒരു രാജ്യത്ത് പ്രധാന മന്ത്രിയാകുന്ന ആദ്യ മുസ്ലിം വനിതയെന്ന സ്ഥാനം ബേനസീറിനെ പ്രധാന മന്ത്രിയായ രണ്ടു തവണയും അഴിമതി ആരോപണങ്ങളെ തുടർന്ന് ബേനസീറിനെ പ്രസിഡന്റ് പുറത്താക്കുകയായിരുന്നു
✳ ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന അവർക്ക് ഹാർവാർഡ് സർവ്വകലാശാല, സിന്ധ് സർവകലാശാല, ഫിലിപ്പീൻസ് സർവകലാശാല , പെഷവാർ സർവകലാശാല തുടങ്ങി ഒമ്പത് സർവകലാശാലകളിൽ നിന്ന് അവർക്ക് ഹോണററി ഡോക്റ്ററേറ്റുകൾ ലഭിച്ചിട്ടുണ്ട്
✳ ഇന്ത്യാ വിഭജന കാലത്ത് ഇന്ത്യയിലെ ഹരിയാനയിൽ നിന്നും പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലേക്കു കുടിയേറി പാർത്തവരാണ് ബേനസീറിന്റെ കുടുംബം
✳ പിതാവ് സുൾഫിക്കറലി ഭൂട്ടോ പാകിസ്താന്റെ പ്രസിഡന്റും പ്രധാന മന്ത്രിയുമായി പ്രവർത്തിച്ചിട്ടുള്ള സമുന്നത നേതാവാണ്.
✳ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് അവർ കോളേജ് വിദ്യാഭ്യാസം നടത്തിയത്.
❇ ഓക്സഫഡ് സർവ്വകലാശാലയില്‍ തത്വ ശാസ്ത്രം, രാഷ്ട്ര തന്ത്ര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങൾ പഠിച്ചിട്ടുള്ള ബേനസീർ ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ബിരുദവും നേടിയിട്ടുണ്ട്.
✳ 1977 ൽ ബേനസീർ നാട്ടിലെത്തി ആഴ്ചകൾക്കകം ജനറൽ സിയാ ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാളവിഭാഗം അധികാരം പിടിച്ചെടുത്ത് ഭൂട്ടോവിനെ തടവിലാക്കി.
✳ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തിയതിനെതിരെ അവർ പോരാടി.
✳ ബഹുജന രോഷം വകവെക്കാതെ 1979 എപ്രിലിൽ ഭൂട്ടോവിനെ പട്ടാള ഭരണകൂടം തൂക്കി കൊന്നതിനെ തുടർന്നു ബേനസീർ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ സാരഥ്യം ഏറ്റെടുത്തു
✳ രാഷ്ട്രീയത്തിലിറങ്ങിയ ബേനസീറിനെ സിയാവുൾ ഹഖിന്റെ ഭരണകൂടം 1981 ൽ തടവിലാക്കുകയും ചെയ്തു.
✳ 1984 ൽ ജയിൽ മോചിതയായ അവർ 1986 വരെ ബ്രിട്ടനിൽ കഴിഞ്ഞു കൂടി.
✳ 1988 ൽ സിയാവുൾ ഹഖ് വിമാനാപകടത്തിൽ മരിച്ച ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പാകിസ്താൻ പീപ്പ്ൾസ് പാർട്ടിയൂടെ തലപ്പത്ത് ആയിരുന്ന 35 വയസുകാരി
ബേനസീർ അങ്ങനെ  പ്രധാന മന്ത്രിയായി.
✳ 2007 ഡിസംബർ 27-ന്‌ വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ചാവേറുകളുടെ വെടിയേറ്റ് മരിച്ചു
✳ നിരവധി കൃതികൾ ബേനസീർ രചിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്‌.
➡ പാകിസ്താൻ ദ ഗേതറിങ് സ്റ്റോം (1983)
➡ ഹിജാ ദെ ഓറിയന്റെ (സ്പാനിഷ്)
➡ ബേനസീർ ഭൂട്ടോ_ഡോട്ടർ ഓഫ് ദ ഈസ്റ്റ്
➡ ബേനസീർ ഭൂട്ടോ_ഡോട്ടർ ഓഫ് ഡസ്റ്റിനി
➡ ഓട്ടോബയോഗ്രഫി


ഡിസംബർ 29, 2018

കേരളത്തിൽ ആദ്യമായി ഭൗമസൂചിക പദവി ലഭിച്ച ഉൽപന്നം ഏതാണ്❓

കേരളത്തിൽ ആദ്യമായി ഭൗമസൂചിക പദവി ലഭിച്ച ഉൽപന്നം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആറന്മുള കണ്ണാടി

✅ഒരു പ്രത്യേക വ്യാവസായിക  ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക or ഭൂപ്രദേശസൂചിക  or  ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂമിശാസ്ത്ര സൂചകോൽപന്നങ്ങൾ (Geographical Indications of Goods) എന്നു പറയുന്നത്.
✳ ലോക വ്യാപാര സംഘടനയിൽ (WTO) അംഗമെന്ന നിലയ്ല് ഇന്ത്യൻ ഉൽ‌പ്പന്നങ്ങൾക്ക് ഭൂപ്രദേശസൂചിക പ്രാബല്യത്തിൽ വന്നത് 2003 സെപ്റ്റംബറിലാണ്.
✳ പാരീസ് അന്താരാഷ്ട്ര സമ്മേളനത്തിൽ അംഗീകരിച്ച ഭൗതിക സ്വത്തവകാശ നിയമത്തിന്റെ (intellectual property) ആർട്ടിക്കിൾ 1 (2)ഉം 10ഉം അനുസരിച്ചുള്ള അന്താരാഷ്ട്ര പരിഗണനയും സംരക്ഷണവും ഈ നിയമത്തിൽ വാഗ്ദാനാം ചെയ്യുന്നു.
✳ കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും, നവര അരിയും പാലക്കാടൻ മട്ടയും ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു.
✳ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി.
✳ രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്
✳ ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കി എടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്.
✳ കേരളത്തിന്റെ പൈതൃക ബിംബങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നുണ്ട്
✳ മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടിക കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.
✳ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കേരളത്തിൽ നിന്നുള്ള ആറന്മുളക്കണ്ണാടി സ്ഥാനം പിടിച്ചിട്ടുണ്ട്.
✳ മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്നത്.
✳ ചെമ്പും, വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണ ചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു.
✳ തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തള ഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു.
✳ രസം പൂശിയ ഗ്ലാസിന്റെ (ബൽജിയം ഗ്ലാസ്) പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു.
✳ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഇന്ന് ഏഴു കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.
✳ വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശന മേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു.

ഡിസംബർ 28, 2018

1 മുതൽ 500 വരെയുള്ള ഇരട്ട സംഖ്യകളുടെ തുകയിൽ നിന്ന് 1 മുതൽ 500 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക കുറച്ചാൽ എത്ര കിട്ടും❓

1 മുതൽ 500 വരെയുള്ള ഇരട്ട സംഖ്യകളുടെ തുകയിൽ നിന്ന് 1 മുതൽ 500 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക കുറച്ചാൽ എത്ര കിട്ടും❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 250

✅ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക =
n(n+1) /2
✅ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n²
✅ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1)

ഇവിടെ 1 മുതൽ 500 വരെയുള്ളത്തിൽ 250 ഇരട്ട സംഖ്യകളും 250 ഒറ്റ സംഖ്യകളും ഉണ്ട്
അത് കൊണ്ട് n = 250

✳ ഇരട്ട സംഖ്യയുടെ തുക = n(n+1)
= 250( 250+1)
= 250× 251
= 62750

✳ ഒറ്റ സംഖ്യയുടെ തുക = n²
= 250²
= 62500

✳ ഇരട്ട സംഖ്യയുടെ തുക - ഒറ്റസംഖ്യകളുടെ തുക
= 62750 - 62500
= 250


ഡിസംബർ 27, 2018

സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരായിരുന്നു❓

സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഹരിലാൽ. ജെ. കനിയ

✳ സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ഹരിലാൽ. ജെ. കനിയ.
✳ പൂർണ്ണമായ പേര് സർ ഹരിലാൽ ജെകിസുന്ദാസ് കനിയ എന്നാണ്.
✳ ആഗസ്റ്റ് 14 1947 മുതൽ ഫെബ്രുവരി 5 ,1951 വരെ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതല വഹിച്ചു.
✳ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതല ഏൽക്കുന്നതിനു മുൻപ് ഫെഡറൽ കോടതിയിൽ (ഇന്ത്യയിൽസുപ്രീം കോടതിയ്ക്കു മുൻപ് നിലനിലുണ്ടായിരുന്നത്) മുഖ്യന്യായാധിപനായിരുന്നു.
✳ സർ ബഹുമതിയും അദ്ദേഹത്തിനു ലഭിയ്ക്കുകയുണ്ടായി.
✳ 1933 മുതൽ 1946 വരെ ബോംബെ ഹൈക്കോറ്റതിയിൽ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു.
✳ 1946 മുതൽ 1947 വരെ ഫെഡറൽ കോടതിയിൽ ജഡ്ജി.
✳ 1947 ആഗസ്റ്റ് 15 സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു.

സുപ്രീംകോടതി
✅ ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. (Supreme Court of India).
✅ ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്.
✅ ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്.
✅ പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്.
✅ സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്.
✅ സുപ്രീം കോടതിക്ക് മാത്രം കേൾക്കാൻ അധികാരമുള്ള തര്ക്കങ്ങളാണ്
➡ കേന്ദ്രവും സ്റ്റേറ്റും തമ്മിലുള്ള തർക്കം
➡ കേന്ദ്രവും സ്റ്റേറ്റും ഒരു ഭാഗത്തും മറ്റൊരു സ്റ്റേറ്റോ സ്റ്റേറ്റുകളോ മറുഭാഗത്തും
➡ സ്റ്റേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ

ഡിസംബർ 26, 2018

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി കായികതാരം ആരാണ്❓

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി കായികതാരം ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കെ.എം. ബീനമോൾ

✳ ഇന്ത്യയുടെ മുൻ രാജ്യാന്തര കായിക താരമാണ്‌ കലയത്തും കുഴി മാത്യൂസ് ബീനമോൾ എന്ന കെ.എം. ബീനമോൾ.
✳ പി.ടി ഉഷക്കും, ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ അത്‌ലറ്റ് ആണ്‌ ബീനമോൾ.
✳ 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി.
✳ 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
✳ ഇടുക്കി ജില്ലയിലെ പണിക്കൻകുടിയിലെ കൊമ്പൊടിഞ്ഞാൽ സ്വദേശിനി.
✳ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥ.
✳ രാജ്യാന്തര കായിക താരമായ കെ.എം. ബിനു സഹോദരനാണ്‌.
✳ ഇന്ത്യക്കുവേണ്ടി ഒരേ ഏഷ്യാഡിൽ മെഡൽ നേടുന്ന ആദ്യ സഹോദരങ്ങൾ, ഒരേ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സഹോദരങ്ങൾ തുടങ്ങി ഒട്ടേറെ അപൂർവതകളുടെ ഉടമകളാണ്‌ ബീനാമോളും ബിനുവും.

പുരസ്കാരങ്ങൾ

‍➡2000 ൽ അർജുന അവാർഡ്‌ ൻൽകി രാജ്യം ആദരിച്ചു
➡കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേൽ രത്ന (2002) നൽകി രാജ്യം ആദരിച്ചു.
➡പത്മശ്രീ (2004)
➡1993-ൽ രാഷ്ട്രപതിയുടെ പ്രത്യേക അംഗീകാരം
➡1999-ൽ ജി.വി. രാജ അവാർഡ്‌,
➡2000ൽ-ൽ ജിമ്മി ജോർജ്‌ അവാർഡ്‌,
➡2002 ബുസാൻ ഏഷ്യൻ ഗെയിംസിലെ മികച്ച ഇന്ത്യൻ താരത്തിനുള്ള സാംസംഗ്‌ അവാർഡ്‌

✅ ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം.
✅ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ നൽകുന്ന ഈ പുരസ്കാരത്തിൽ ഒരു മെഡലും പ്രശസ്തി പത്രവും കാഷ് അവാർഡും ഉൾപ്പെടുന്നു.
✅ 500000 രൂപയായിരുന്നു ആദ്യകാലത്ത് പുരസ്കാരത്തുക. ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി
✅ തുടങ്ങിയ വർഷം : 1991 - 1992
✅ ആദ്യ വിജയി :  വിശ്വനാഥൻ ആനന്ദ്
✅ ഒരു കായികതാരത്തിന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നൽകുകയുള്ളൂ. പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായിക താരങ്ങളെ ഇന്ത്യൻ പാർലമെന്റ്, സംസ്ഥാന സർക്കാരുകൾ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിർദ്ദേശം ചെയ്യുകയും വേണം
✅ ഇതുവരെയായി രണ്ട് മലയാളികൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്. 2002-03 വർഷത്തിൽ ഓട്ടക്കാരി കെ.എം. ബീനമോൾ ആണ് ഈ പുരസ്കാരം ആദ്യം കേരളത്തിലേക്കെത്തിച്ചത്. അടുത്ത വർഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്ജും ഈ പുരസ്കാരത്തിന് അർഹയായി.

ഡിസംബർ 25, 2018

ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം❓

ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : താരാപൂർ

❇ ഇന്ത്യയിൽ ആദ്യമായി (ഏഷ്യയിലെ തന്നെ ആദ്യത്തെ)  അണു വൈദ്യുത കേന്ദ്രം മുമ്പൈ നഗരത്തിന്റെ ഏതാണ്ട് 100 കി.മി വടക്കായിട്ട് അറബിക്കടലിന്റെ തീരത്ത്   താരാപൂർ നഗരത്തിലാണു  സ്ഥിതി ചെയ്യുന്നത്.
❇ 1969 ഒക്ടോബർ മാസത്തിൽ ഉത്പാദനം തുടങ്ങിയ ഈ നിലയം 65 കോടി രൂപ ചെലവു ചെയ്തു നിർമ്മിച്ചിരിക്കുന്നതാണ്.
❇ തുടക്കത്തിൽ 210 മെഗവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരുന്ന ഈ നിലയം 2006-ൽ  1400 മെഗവാട്ടായി ഉയർത്തുകയുണ്ടായി
❇ 1963-ൽ അമേരിക്കയും IAEA (International Atomic Energy Agency)യുമായി ഇന്ത്യയുണ്ടാക്കിയ ഒരു കരാർ(123 Agreement) ആണു ഇതിനു തുടക്കം കുറിച്ചത്.
❇ താരപൂർ ആണവ വൈദ്യുത നിലയം സ്ഥാപിതമായത് : 1969 ൽ
❇ ഇന്ത്യയിലെ ആദ്യ അണുറിയാക്ടർ : അപ്സര (മഹാരാഷട്രയിലെ ട്രോംബെയിലാണ് അപ്സര സ്ഥിതി ചെയ്യുന്നത് )
❇ അപ്സര സ്ഥാപിതമായത് : 1956 ൽ (പ്രവർത്തനമാരംഭിച്ചത് 1957 ൽ )

ഡിസംബർ 24, 2018

പ്രകൃതിയിലെ ഏറ്റവും ശക്തമായ അടിസ്ഥാന ബലം ഏതാണ്❓

പ്രകൃതിയിലെ ഏറ്റവും ശക്തമായ അടിസ്ഥാന ബലം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ന്യൂക്ലിയാർ ബലം

❇ പ്രകൃതിയിലെ ഏറ്റവും ശക്തമായ അടിസ്ഥാന ബലമാണ് ശക്ത ന്യൂക്ലിയാർ പ്രവർത്തനം (അതിശക്തബലം).
❇ ഗുരുത്വബലത്തേക്കാൾ 10^38 മടങ്ങ് ശക്തമായ അതിശക്തബലം, 10^-15 മീറ്റർ അടുത്തായി രണ്ട് വസ്തുക്കൾ ഇരുന്നാൽ അവയ്ക്കിടയിൽ സംജാതമാകുന്ന ബലമാണ്
❇ ഒരേ ചാർജ്ജുള്ള പ്രോട്ടോണുകളെ വൈദ്യുത വികർഷണ ബലത്തെ അതിജീവിച്ച് അണു കേന്ദ്രത്തിൽ ഒരുമിച്ച് നിർത്താൻ സഹായിക്കുന്നത് ഈ അതിശക്തബലമാണ്
❇ ശക്തബലത്തിന്റെ വാഹകരായ അടിസ്ഥാന കണങ്ങളാനു ഗ്ലൂഓണുകൾ. ക്വാർക്കുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്‌ കാരണക്കാരായ ഇവയാണ്‌ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും അണുകേന്ദ്രത്തിനുള്ളിൽ ബന്ധിപ്പിച്ചു നിർത്തുന്നത്.
❇ ഗ്ലൂഓണുകൾ വെക്ടർ ഗേജ് ബോസോണുകളാണ്‌. ഫോട്ടോണുകളെ പോലെത്തന്നെ ഇവയുടെ സ്പിൻ 1 ആണ്‌
❇ ഇലക്ട്രിക് ചാർജ്ജില്ലാത്തതും അതിനാൽ വിദ്യുത് കാന്തിക പ്രതി പ്രവർത്തനങ്ങളിൽ സ്വയം പങ്കെടുക്കാത്തവയുമായ ഫോട്ടോണുകളിൽ നിന്ന് വ്യത്യസ്തമായി ഗ്ലൂഓണുകൾക്ക് കളർ ചാർജ്ജുണ്ട്. അതിനാൽ ശക്തബലത്തിന്റെ വാഹകരാകുന്നതിനു പുറമെ ഇവ ശക്ത ബലമുപയോഗിച്ച് പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു

ഡിസംബർ 23, 2018

പലതരം തെയ്യങ്ങളുണ്ട്. എന്നാൽ സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യം ഏതാണ്❓

പലതരം തെയ്യങ്ങളുണ്ട്. എന്നാൽ സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ദേവക്കൂത്ത്

❇ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ്‌ സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യമായ ദേവക്കൂത്ത് ഒന്നിടവിട്ട വർഷങ്ങളിൽ ധനു മാസം അഞ്ചാം തീയതിയാണ് കെട്ടിയാടുന്നത്
❇ ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളിൽ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് വിവിധ സമുദായത്തിൽപ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാൽ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയ സമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ്
❇ തെക്കുമ്പാട് ദ്വീപിന്‍റെ തെക്കേ അറ്റത്ത് 18 ഏക്കർ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തായക്കാവ്, കോലത്തിരി രാജാക്കൻമാരുടെ കുല ദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യ സങ്കൽപ്പത്തിലാണ്
❇ ഘോര വനാന്തരത്തിനുള്ളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ശ്രീകോവിലും കിണറും കുളവുമെല്ലാം ഭക്തി നിർഭരമായ കാഴ്ചയാണ്.
❇ ദേവലോകത്ത് നിന്ന് ഈ ചെറുദ്വീപിലേക്ക്  എത്തിയ ദേവസുന്ദരി ഒരിക്കല്‍ തന്റെ തോഴിമാരുമൊത്ത് വളരെ വിശേഷപ്പെട്ട പൂക്കള്‍ പറിക്കുന്നതിനിടയില്‍ കാട്ടില്‍ ഒറ്റപ്പെടുകയും മറ്റുള്ളവരെ കാണാതിരിക്കുകയും ചെയ്ത അവസ്ഥയില്‍ യുവതി, നാരദനെ മനസ്സില്‍ ധ്യാനിക്കുകയും, നാരദന്‍ പ്രത്യക്ഷപ്പെട്ടു യുവതിയെ തായക്കാവിലെക്കും അവിടുന്നു കൂലോം ഭാഗത്തേക്കും കൊണ്ട് പോയി. അവിടെ തെങ്ങിന്റെ ഓല കൊണ്ടൊരു താല്ക്കാലിക പുര പണിയുകയും, അവിടെ നിന്ന് യുവതി വസ്ത്രം മാറുകയും, ചങ്ങാടത്തിൽ തെക്കുമ്പാട് നദി കടന്നു ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ എത്തുകയും അവിടെ നിന്ന് സ്വർഗ്ഗത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തുവെന്നതാണ് ദേവക്കൂത്ത് തെയ്യത്തിന്റെ ഐതിഹ്യം.
❇ ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ നിന്ന് മരം കൊണ്ടുണ്ടാക്കിയ വള്ളത്തിലാണ് തെയ്യം കെട്ടുന്നതിനു രണ്ടു ദിവസം മുമ്പായി കോലക്കാരി തെക്കുമ്പാട് കടവിലേക്ക് വരുന്നത്. താലപ്പൊലിയുമായി എതിരേറ്റു കൊണ്ട് വരുന്ന ഇവരെ രണ്ടു ദിവസം,  താല്ക്കാലികമായി പണിത കുച്ചില്‍ എന്നറിയപ്പെടുന്ന അറയിലാണ്  (തെങ്ങിന്റെ ഓല കൊണ്ട് പണിത അറയില്‍) താമസിപ്പിക്കുക.
❇ഈ ദിവസങ്ങളില്‍ മറ്റുള്ളവരുമായി യാതൊരു ബന്ധവും പുലർത്താത്ത അവർ തെയ്യം കെട്ടേണ്ട ദിവസം മുഖത്തെഴുത്തും ചമയങ്ങളും ചെയ്ത് ഒരു തെയ്യമായി രൂപാന്തരപ്പെട്ട ശേഷം ചെണ്ടയുടെ അകമ്പടിയോടെ താളാത്മകമായി ക്ഷേത്രത്തിനു നേരെ ചെറു നൃത്തം വച്ച് വരും. അൽപ്പ സമയത്തിനു ശേഷം നാരദന്‍ തെയ്യം പ്രത്യക്ഷപ്പെടുകയും പിന്നീട് ചെണ്ടയുടെ താളത്തിനൊത്ത് ഇരുവരും നൃത്തം ആരംഭിക്കുകയും ചെയ്യും
❇കേരളത്തില്‍ ദേവക്കൂത്ത് തെയ്യം കെട്ടിയിരുന്ന ഏക സ്ത്രീയായിരുന്നു കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ വടക്കന്‍ കൂരന്‍ കുടുംബത്തിലെ ലക്ഷ്മിയേടത്തി. 2010 ല്‍ ഇവര്‍ തെയ്യം കെട്ടു നിര്ത്തി. അതിനു ശേഷം ലക്ഷ്മിയേടത്തിയുടെ സഹായത്തോടെ മാടായിയിലെ  എം.വി അംബുജാക്ഷിയാണു ദേവക്കൂത്ത് കെട്ടുന്നത്
❇ ചുഴലി ഭഗവതിയും സോമേശ്വരി ദേവിയുമാണ് ഉള്ളതെന്ന് കരുതപ്പെടുന്ന തെക്കുമ്പാട് ദ്വീപിന്റെ തെക്കേയറ്റത്താണ് തായക്കാവും കൂലോം ക്ഷേത്രവും. സോമേശ്വരി ദേവിക്കായി ഇവിടെ ഇത് വരെ തെയ്യം കെട്ടിയാടിയിട്ടില്ല.
❇ തായക്കാവിലെ പ്രധാന ആരാധനാ മൂർത്തി മാടായികാവു ഭഗവതിയുടെ മറ്റൊരു രൂപമായ തായ്പ്പര ദേവത (ചുഴലി ഭഗവതി)യാണ്. 
❇ ഇരഞ്ഞിക്കല്‍ ഭഗവതി, കളിക്ക ഭഗവതി, കലക്ക തെയ്യം, കാട്ടിലെ തെയ്യം, ചെറുക്കന്‍ കരിയാത്തന്‍, കരിഞ്ചാമുണ്ടി, വേട്ടക്കൊരു മകന്‍, ദേവക്കൂത്ത്, ബിന്ദൂര്‍ ഭൂതം എന്നിവയാണ് ഈ കൂലോത്തെ മറ്റ് തെയ്യങ്ങള്‍.

ഡിസംബർ 22, 2018

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്❓

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : പാമീർ മലനിരകൾ

❇ മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ മല നിരകളുടെ സംഗമ സ്ഥാനമാണ് പാമിർ പർവ്വതനിര അല്ലെങ്കിൽ പാമീർ പീഠഭൂമി എന്നറിയപ്പെടുന്നത്
❇ ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വത നിരകളിൽപ്പെട്ടതായത്  കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിച്ച് പോരുന്നു
❇ താജിക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പാമിർ നിരകളിൽ വർഷം മുഴുവനും മഞ്ഞ് മൂടി കിടക്കുന്ന  അതിശക്തമായ തണുപ്പാണുള്ളത്
❇ 7495 മീറ്റർ ഉയരമുള്ള
ഇസ്മോയിൽ സൊമോനി,  7134 മീറ്റർ ഉയരമുള്ള ഇബ്നു സീന കൊടുമുടി,  7105 മീറ്റർ ഉയരമുള്ള കൊഴ്ഷെനെവ്സ്കയ എന്നിവയാണ്‌ പാമീറിലെ ഉയരം കൂടിയ കൊടുമുടികൾ
❇ ധ്രുവ പ്രദേശത്തിന്‌ പുറത്തുള്ള ഏറ്റവും നീളം കൂടിയ ഹിമ പാളിയായ 77 കി.മീറ്റർ നീളമുള്ള ഫെഡ്ചെങ്കോ ഹിമപാളി സ്ഥിതി ചെയ്യുന്നതും പാമീറിലാണ്

ഡിസംബർ 21, 2018

ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്❓

ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നൈൽ നദി
✳ 6853 കിലോമീറ്റർ നീളമുള്ള നൈൽ നദി പതിനൊന്ന് രാജ്യങ്ങളിലായി (എത്യോപ്യ, സുഡാൻ, ഈജിപ്ത്, ഉഗാണ്ട, കൊംഗോ - കിൻഹാസ, കെനിയ, ടാൻസാനിയ, റുവാണ്ട, ബറുണ്ടി, ദക്ഷിണ സുഡാൻ, എറിത്രിയ) ആഫ്രിക്കൻ വൻ‌കരയിലൂടെ ഒഴുകുന്നു
✳ നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ് ( പരമ്പാരഗതമായി നൈലിനാണ് ഏറ്റവും നീളം കൂടുതൽ എന്നായിരുന്നു കരുതി വന്നിരുന്നത് എങ്കിലും അടുത്ത കാലത്തായി ബ്രസീലിലും പെറുവിലും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ആമസോണും അതിനോട് ചേർന്ന കായലും ചേർന്ന ഭാഗമാണ് ഏറ്റവും നീളം ഏറിയത് എന്നാണ്.)
✳ വിക്റ്റോറിയ തടാകം ആണ് നൈലിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതിവരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷകനദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. .
✳ ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടു കൂടിയാണ് നൈൽ നദീതടം.
✳ ഈജിപ്തിന്റെ തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.
❇ നൈൽ നദിക്കു  കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഒഴുകി എത്തുന്ന വൈറ്റ് നൈലും എത്യോപ്യയിൽ നിന്നും ഒഴുകിയെത്തുന്ന ബ്ലൂനൈലും ഉൾപ്പെടെ 3 പോഷക നദികളാണ്
❇ ആർബറ നദിയാണ് മൂന്നാമത്തെ പോഷക നദി
❇ വിക്ടോറിയ തടാകം മുതൽ ഖാർത്തൂം വരെ ഏകദേശം 3700 കിലോമീറ്ററാണ് വൈറ്റ് നൈലിന്റെ നീളം. ചില ഭാഗങ്ങളിൽ മൗണ്ടെയ്ൻ നൈലെന്നും അറിയപ്പെടുന്നു. ഖാർത്തൂം ഭാഗത്ത്  എത്തുമ്പോഴുള്ള വെളുത്ത എക്കൽ മണ്ണാണ് ഈ പോഷക നദിക്ക് വൈറ്റ്നൈൽ എന്ന പേരു നൽകുന്നത്

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഡാന്യൂബ് നദി

❇ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നദിയും യൂറോപ്പിലെ വോൾഗക്ക് പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ നദിയുമാണ് ഡാന്യൂബ്.
❇ ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ ബ്രിഗാച്, ബ്രെഗ് എന്നീ ചെറുനദികൾ കൂടിച്ചേരുന്നതോടേയാണ് ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പല മദ്ധ്യ, കിഴക്കൻ യൂറോപ്യൻ തലസ്ഥാനങ്ങളിലൂടെ കിഴക്കുദിശയിൽ 2850 കിലോമീറ്റർ (1771 മൈൽ) സഞ്ചരിച്ച് ഒടുവിൽ ഉക്രൈനിലും റൊമേനിയയിലുമായി സ്ഥിതിചെയ്യുന്ന ഡാന്യൂബ് ഡെൽറ്റ വഴി കരിങ്കടലിൽ ചേരുന്നു
❇ ജർമനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രൊയേഷ്യ, സെർബിയ, റൊമാനിയ, ബൾഗേറിയ, മൊൾഡോവ, ഉക്രെയിൻ എന്നീ പത്തു രാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നുണ്ടെങ്കിലും ഓരോ രാജ്യത്തിലും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്
❇ ഡാന്യൂബ് എന്ന പേർ പൊതുവേ ഒരു രാജ്യത്തും ഉപയോഗിക്കുന്നില്ല. ജർമനിയിലും ഓസ്ട്രിയയിലും ഡോനോ (Donau), സ്ലോവാക്യയിൽ ഡ്യൂനജ' (Dunaj), യുഗോസ്ലേവിയാ ബൽഗേറിയ എന്നിവിടങ്ങളിൽ ഡ്യൂനോ (Donau), റൂമേനിയയിൽ ഡൂനറിയ (Dunarea) തുടങ്ങിയ പേരുകളിൽ ഡാന്യൂബ് അറിയപ്പെടുന്നു
••••••┈┈┈┈•✿❁✿•┈┈┈┈••••••

ആമസോൺ നദി

✳നീളം : 6,437 കി.മീ (4,000 മൈ) approx.

✅തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോൺ.
✅ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്‌.
✅ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും.

✅ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്.

✅ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.

✅ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് ആഫ്രിക്കയിലെ നൈൽ നദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ്‌.
✅പക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.

✅ഇതിന്റെ നീളം 6400 കി.മീ. ആണ്. ഇത് പെറുവിലെ നെവാഡൊ മിസീമിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
✅ബ്രസീലിൽ  വച്ചാണ് ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്

ഡിസംബർ 20, 2018

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബാധകമല്ലാത്ത സംസ്ഥാനം ഏതാണ്❓

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബാധകമല്ലാത്ത സംസ്ഥാനം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ജമ്മു കശ്മീർ

❇ അവിദഗ്‌ദ്ധ കായിക ജോലികൾ ചെയ്യുന്നതിന്‌ സന്നദ്ധതയുള്ള പ്രായ പൂർത്തിയായ അംഗങ്ങൾ ഉൾ‍പ്പെടുന്ന ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005
❇ 2005 ല്‍ മന്‍മോഹന്‍ സിങ് പ്രധാന മന്ത്രിയായിരിക്കെ ഗ്രാമീണ ജനതയുടെ ദ്രാരിദ്രം അല്‍പ്പമെങ്കിലും കുറയ്ക്കാനും സാമൂഹിക സുരക്ഷിതത്വത്തിനും ലക്ഷ്യമിട്ട് സാന്പത്തിക വര്‍ഷം 100 ദിവസം തൊഴിലും വേതനവും നിര്‍ദിഷ്ട സമയത്തിനുള്ളില്‍ കൃത്യമായി ലഭിക്കുന്നതിനുള്ള അവകാശത്തിനായി 2005 ഒാഗസ്റ്റ് 23 ന് തൊഴിലുറപ്പ് നിയമം പാസാക്കി.
❇ 2005 സെപ്റ്റംബർ 7 ന്‌ നിലവിൽ വന്ന ഈ നിയമം ജമ്മു കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു.
❇ തുടക്കത്തിൽ ഇന്ത്യയിലെ 200 ജില്ലകളിൽ മാത്രമായിരുന്നു പ്രാബല്യത്തിൽ വന്നതെങ്കിലും 2008 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു
❇ തൊഴിലിനായി അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ ലഭിക്കുന്ന എല്ലാ കുടുംബത്തിനും ഓരോ തൊഴിൽ കാർഡ് വീതം ലഭിക്കുന്നു. അങ്ങനെ ലഭിക്കുന്ന തൊഴിൽ കാർഡ് ആ കുടുംബത്തിൽ നിന്നും അപേക്ഷിച്ച എല്ലാവരുടേയും ഫോട്ടോ പതിച്ചതുമായിരിക്കും
❇ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി കേരളത്തിൽ 271 രൂപയായാണ്.
❇ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നാക്കി മാറ്റിയത് 2009ൽ ആണ്
❇ തൊഴിലുറപ്പുദിനമായി ആചരിക്കുന്നത് ഫിബ്രവരി 2 ആണ്
❇ ദേശീയ തൊഴിലുറപ്പ് പദ്ധതി തുടക്കം കുറിച്ചത് ആന്ധ്രാ പ്രദേശിലെ ബന്ദല്ലപ്പള്ളിയിലാണ്


ഡിസംബർ 19, 2018

സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചു ഇന്ത്യയുടെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആരാണ്❓

സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചു ഇന്ത്യയുടെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നരേന്ദ്ര മോഡി

❇ നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി 26 മേയ് 2014 മുതൽ ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു
❇ നിയമസഭ ഉപ തെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെ തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി
❇ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ  പ്രധാന മന്ത്രി സ്ഥാനാർത്ഥിയായി മോദിയെ ഉയർത്തിക്കാട്ടി പ്രചരണം നടത്തിയ ദേശീയ ജനാധിപത്യ സഖ്യം 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
❇ 2002-ൽ ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിൽ സർക്കാരിന്റെ പരാജയവും നീതി നിഷേധവും ആരോപിക്കപ്പെട്ടതിനാൽ  പ്രത്യേകം നിരീക്ഷിക്കപ്പെട്ടിരുന്ന ഈ
തിരഞ്ഞെടുപ്പിൽ BJP ക്ക് 182 അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിക്കുകയും മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
❇ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ (എസ്.ഐ.ടി.) ത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്‌
❇ 14-മത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹം7 ഒക്ടോബർ 2001 മുതൽ 21 മേയ് 2014 വരെ പദവിയിൽ തുടർന്നു
❇ പാർലമെന്ററി ഭരണ സമ്പ്രദായം നിലനിൽക്കുന്ന ഇന്ത്യയിൽ രാജ്യത്തിന്റെ തലവൻ (രാജാവ്, രാഷ്ട്രപതി, ഗവർണ്ണർ ജനറൽ തുടങ്ങിയവ ഒരു ആലങ്കാരിക പദവി മാത്രമായിരിക്കും) പ്രധാനമന്ത്രിയായിരിക്കും

ഡിസംബർ 18, 2018

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമേതാണ്❓

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമേതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഗാനിമേഡ് (Ganymede)

❇ 1610 ജനുവരി 7-ന്‌ ഗലീലിയോ കണ്ടുപിടിച്ച
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ ഗാനിമേഡ് (Ganymede). ❇ വ്യാഴത്തിന്റെ ഏഴാമത്തെ ഉപഗ്രഹമായ  യാണ്‌  ഗാനിമേഡ് ഗലീലയൻ ഉപഗ്രഹങ്ങളിൽ ഒന്നാണ്
❇ അയോ, കാലിസ്‌റ്റോ, യൂറോപ്പ എന്നിവയാണ് ഗലീലയൻ ഉപഗ്രഹങ്ങൾ
❇ ഗാനിമേഡിന്റെ ശരാശരി ആരം 2634 കിലോമീറ്ററാണ്‌, ഇത് ഭൂമിയുടെ ആരത്തിന്റെ 0.413 മടങ്ങാണ്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ‌ ബുധനെ അപേക്ഷിച്ച് 8% കൂടുതലാണിത്
❇ 5268 കിലോമീറ്റർ വ്യാസമുള്ള ഗാനമേഡ് സ്വന്തമായ കാന്തിക മണ്ഡലം ഉള്ള സൗരയൂഥത്തിലെ ഒരേ ഒരു ഉപഗ്രഹമാണ്
❇ കാന്തിക മണ്ഡലമുള്ളതിനാൽ ഗാനിമേഡിൽ ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമായ ഒരു അകക്കാമ്പ് ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു
❇ സിലിക്കേറ്റു പാറകളും ജല ഐസും അടങ്ങുന്നതാണ് ഗാനിമേഡിന്റെ ഘടന.
❇ വ്യാഴത്തിൽനിന്നും പത്തു ലക്ഷത്തിലധികം കിലോമീറ്റർ അകലെ ഭ്രമണപഥമുള്ള ഗാനിമേഡിന്റെ വളരെ നേർത്ത അന്തരീക്ഷം 1972ൽ ഇന്ത്യൻ ശാസ്ത്രജ്ഞരാണ്  സ്ഥിരീകരിച്ചത് .


ഡിസംബർ 17, 2018

വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം പ്ലാറ്റിനം ആണ് എന്നാൽ വെളുത്ത സ്വർണം എന്നറിയപ്പെടുന്ന നാണ്യ വിള ഏതാണ്❓

വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം പ്ലാറ്റിനം ആണ് എന്നാൽ വെളുത്ത സ്വർണം എന്നറിയപ്പെടുന്ന നാണ്യ വിള ഏതാണ്❓


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കശുവണ്ടി

❇ മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പലു മാവ് എന്നീ പേരുകളിൽ ദേശ വ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന  കശുമാവ്
കേരളത്തിൽ എത്തിച്ചത് പറങ്കികളാണ്‌
❇ ഇന്ത്യയ്ക്ക് പുറമേ, വെസ്റ്റ് ഇൻഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന കശുമാവ് 15 മീറ്റർ മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമാണ്‌.
❇ ഇലകൾ ഓവൽ ആകൃതിയിലുള്ളതും പൂക്കൾക്ക് റോസ് നിറവുമാണ്‌
❇ ശാസ്ത്രീയനാമം: Anacardium occidentale
❇ കശുവണ്ടി ഫാക്ടറികളുടെ നാട്,  കേരളത്തിൽ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം, ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നീ പേരിലറിയപ്പെടുന്ന  കൊല്ലം ജില്ലയിൽ കശുമാവ് കൃഷി കുറവായതിനാൽ വടക്കൻ ജില്ലകൾ, അയൽ സംസ്ഥാനങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയാണ് ഇവിടെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്
❇ നൂറ്റാണ്ടുകളായി കേരളത്തിലെ പ്രധാന വാണിജ്യ കയറ്റുമതി ഉത്പന്നമായ കശുവണ്ടി,
അതേ പടിയോ വറുത്തോ ഉപ്പ് ചേര്‍ത്ത് വറുത്തോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. 
❇ ബ്രസീലുകാർ അകാജു (Accaju) എന്നും പോർച്ചുഗീസുകാർ കാജു (Caju) എന്നും ഈ വൃക്ഷത്തെ വിളിക്കുന്നു. ഈ വാക്കുകളിൽ നിന്നാണ് കശുമാവ് എന്ന മലയാളപദം ഉണ്ടായതെന്നു കരുതുന്നു

ഡിസംബർ 16, 2018

ഇന്ത്യയുടെ ദേശീയ ഗാനത്തിൽ ജയഹേ എന്ന പദം എത്ര തവണ ഉണ്ട്❓

ഇന്ത്യയുടെ ദേശീയ ഗാനത്തിൽ ജയഹേ എന്ന പദം എത്ര തവണ ഉണ്ട്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : 6
❇ സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്‍റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനം 1911 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 28-ാം വാര്‍ഷികം കല്‍ക്കത്തയില്‍ ആഘോഷിച്ചപ്പോള്‍ ആദ്യമായി ഇത് ആലപിച്ചു.
❇ രവീന്ദ്രനാഥ ടാഗോര്‍ പത്രാധിപര്‍ ആയിരുന്ന തത്വബോധിനി പത്രികയിൽ 1912 ജനുവരിയില്‍ ഭാരത് വിധാത എന്ന ശീര്‍ഷകത്തില്‍ ഈ ഗാനം ആദ്യം പ്രസിദ്ധീകൃതമായത്
❇ ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌
✅ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ
പഞ്ചാബ് സിന്ധു ഗുജറാത്ത മറാത്ത
ദ്രാവിഡ ഉത്കല ബംഗ
വിന്ധ്യഹിമാചല യമുനാ ഗംഗാ
ഉച്ഛല ജലധിതരംഗ
തവശുഭനാമേ ജാഗേ
തവശുഭ ആശിഷ മാഗേ
ഗാഹേ തവജയഗാഥാ
ജനഗണമംഗലദായക ജയഹേ
ഭാരതഭാഗ്യവിധതാ
ജയഹേ , ജയഹേ , *ജയഹേ 
ജയ ജയ ജയ ജയഹേ

ഡിസംബർ 15, 2018

സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ ❓

സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ ❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മോഹിനി ഭസ്മാസുർ

❇ ദാദാസാഹിബ് ഫാൽക്കെ സംവിധാനം ചെയ്ത മോഹിനി ഭസ്മാസുർ എന്ന ചിത്രത്തിൽ ദുർഗാബായ് പാർവതിയായി അഭിനയിച്ചത് ദുർഗാബായ് കമത് എന്ന നടിയാണ്
❇ ചലച്ചിത്ര നിർമ്മാതാവ്, സം‌വിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്ര പ്രതിഭയാണ്‌
❇ 1913 ൽ ഇറങ്ങിയ ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി കണക്കാക്കുന്ന രാജാ ഹരിശ്ചന്ദ്ര എന്ന ചിത്രമാണ്‌ അദ്ദേഹത്തിന്റെ കന്നി സം‌രംഭം
❇ ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത്‌ : പുണ്ഡാലിക്‌.
❇ പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ : രാജാ ഹരിശ്ചന്ദ്ര.
❇ ഇന്ത്യൻ സിനിമയുടെ പിതാവ്‌ : ദാദാ സാഹിബ്‌ ഫാൽകെ
❇ ഇന്ത്യയിലെ ആദ്യ ശബ്ദ ചലച്ചിത്രം : ആലം ആര (1931)
❇ ഇന്ത്യയിലെ ആദ്യ കളർ ചിത്രം : കിസാൻ കന്യ.
❇ സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ : മോഹിനി ഭസ്മാസുർ.
✅ രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ : വാല്മീകി പ്രതിമ.
❇ ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌ : 1896 ൽ , വാട്സൺ ഹോട്ടൽ , മുംബൈ.
❇ 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ : ഇന്ദ്രസഭ.
❇ ഭരത്‌ അവാർഡ്‌ നേടിയ ആദ്യ നടൻ : ഉത്തംകുമാർ.
❇ ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ : ദേവദാസ്‌.
❇ ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്‌ : നർഗ്ഗീസ്‌ ദത്ത്‌.
❇ മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ നടൻ : എം.ജി.രാമചന്ദ്രൻ.
❇ മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ നടി : ജാനകി രാമചന്ദ്രൻ.
❇ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ : രാമോജി ഫിലിം സിറ്റി
❇ ഇന്ത്യയിലെ ആദ്യത്തെ 70 MM ചിത്രം : എറൗണ്ട്‌ ദി വേൾഡ്‌


ഡിസംബർ 14, 2018

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് രാജിവെച്ച മലയാളി ആരാണ്❓

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് രാജിവെച്ച മലയാളി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ചേറ്റൂർ ശങ്കരൻ നായർ

❇ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഒരേയൊരു മലയാളി അദ്ധ്യക്ഷനായത് 1897 ലെ അമരാവതി സമ്മേളനത്തിലാണ്
❇ സ്വതന്ത്രമായ കാഴ്ചപ്പാടും എന്തും തുറന്നടിക്കുന്ന പ്രകൃതവും ഉണ്ടായിട്ടും ബ്രിട്ടീഷ് ഇന്ത്യയില്‍ മറ്റു ഇന്ത്യക്കാര്‍ക്ക് ലഭിക്കാത്ത ഉന്നത സര്‍ക്കാര്‍ പദവികള്‍ നേടിയ ന്യായാധിപനും നയതന്ത്രജ്ഞനുമായിരുന്നു ചേറ്റൂര്‍.
❇ പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലായ് 15-ന് ജനിച്ച ശങ്കരൻ നായർ കോഴിക്കോട്ടും മദ്രാ‍സിലുമായി വിദ്യാഭ്യാസം പൂർത്തിയക്കിയ ശേഷം 1879-ൽ നിയമ ബിരുദം നേടി അഭിഭാഷകനായ അദ്ദേഹം മുൻസിഫ് ആയും ജോലി നോക്കി
❇ 1908 ല്‍ മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായ അദ്ദേഹം 1915 വരെ ആ പദവിയില്‍ തുടരുകയും ചെയ്തു.
❇ 1932 ല്‍ മദ്രാസ് സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു
❇ 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു.
❇ ജാലിയൻ വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി
❇ ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട് പ്രത്യേകിച്ച് നിസ്സഹകരണ പ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു

ഡിസംബർ 13, 2018

മനുഷ്യന്റെ നാവിൽ സ്വാദ് തിരിച്ചറിയാൻ വേണ്ടി 3000ത്തോളം രസമുകുളങ്ങൾ ഉണ്ട്. എന്നാൽ നാവിന്റെ മുൻവശത്ത് ഏത് തരം സ്വാദ് തിരിച്ചറിയാനുള്ള മുകുളങ്ങളാണ് സ്ഥിതി ചെയ്യുന്നത്❓

മനുഷ്യന്റെ നാവിൽ സ്വാദ് തിരിച്ചറിയാൻ വേണ്ടി 3000ത്തോളം രസമുകുളങ്ങൾ ഉണ്ട്. എന്നാൽ നാവിന്റെ മുൻവശത്ത് ഏത് തരം സ്വാദ് തിരിച്ചറിയാനുള്ള മുകുളങ്ങളാണ് സ്ഥിതി ചെയ്യുന്നത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മധുരം

❇ വായയുടെ താഴെ തട്ടിലുള്ള പേശികളുടെ ഒരു കൂട്ടമാണ്‌ നാക്ക് അല്ലെങ്കിൽ നാവ്.
❇ ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുന്ന നാവ്
രുചി എന്ന സംവേദനം സാധ്യമാക്കുന്ന ഇന്ദ്രിയം കൂടിയാണ്
❇ മനുഷ്യന്റെ നാവിന്‌ ഓറൽ, ഫാരിഞ്ചൽ എന്ന്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌. തൊണ്ടയിലേക്ക്‌ നീളുന്നതാണ്‌ ഫാരിഞ്ചൽ ഭാഗം.
❇ നാവിന്റെ മുകള്‍ഭാഗം പാപ്പില്ലകള്‍ എന്നറിയപ്പെടുന്ന ചെറിയ, എഴുന്നു നിൽക്കുന്ന ഭാഗങ്ങള്‍കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. പാപ്പില്ലകളിലാണ്‌ രസ മുകുളങ്ങളും ഉമിനീർ ഗ്രന്ഥികളും സ്ഥിതി ചെയ്യുന്നത്‌.
❇ രസ മുകുളങ്ങള്‍ കയ്‌പ്‌, പുളി, മധുരം, ഉപ്പ്‌ എന്നീ രുചികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
❇ ഗ്ലോസ്സോ ഫാരിഞ്ചിയൽ നാഡി വഴിയാണ്‌ ഈ സംവേദനങ്ങള്‍ മസ്‌തിഷ്‌കത്തിൽ എത്തുന്നത്‌.
❇ നാവിൽ ധാരാളമായുള്ള ഞരമ്പുകളും രക്തധമനികളും ഉള്ളതിനാൽ
നാവിന്റെ സുഗമമായ ചലനശേഷി സംസാരത്തിന്‌ സഹായിക്കുന്നു
❇ ഉമിനീർ സദാ നാവിനെ നനവുള്ളതായി നില നിർത്തുന്നു
❇ മനുഷ്യശരീരത്തിലെ ഏറ്റവും ബലമുള്ള പേശിയാണ് നാവ്
❇ വിരലടയാളം പോലെ നാവിന്റെ അടയാളങ്ങളും ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കും.
❇ ശരീരത്തിലെ ഏറ്റവും വേഗം സുഖം പ്രാപിക്കുന്ന അവയവം നാവാണ്.
❇സ്ഥാനമാറ്റവും നടത്തിയാണ് വ്യത്യസ്ത ശബ്ദം ഉണ്ടാക്കുന്നത്


ഡിസംബർ 11, 2018

കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്❓

കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഫോബോസ്

❇ ചൊവ്വയുടെ രണ്ടു പ്രകൃതിദത്ത ഉപഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലുതും ചൊവ്വയോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഉപഗ്രഹമാണ് ഫോബോസ്.
❇ 11.1 കിലോമീറ്റർ ആരം ഉള്ള ചെറുതും വികൃത രൂപിയുമായ ഫോബോസ്, ചൊവ്വയുടെ കേന്ദ്രത്തിൽ നിന്നും 9,377 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ സഞ്ചരിക്കുന്നു.
❇ സൗരയൂഥത്തിലെ ഏറ്റവും പ്രതിഫലനം കുറഞ്ഞ വസ്തുക്കളിൽ ഒന്നായ ഫോബോസിൽ
സ്റ്റിക്നി ക്രേറ്റർ എന്ന ഒരു വലിയ ഉൽക്കാപതന ഗർത്തവും സ്ഥിതി ചെയ്യുന്നു.
❇ ഗ്രീക്ക്‌ ഐതിഹ്യത്തിലെ ഏറീസിൻറെ (മാർസ് എന്നും അറിയപ്പെടുന്നു) മക്കളിൽ ഒരാളായ ഫോബോസ് ('ഭയം' എന്ന് അർത്ഥം) എന്ന ദൈവത്തിൻറെ പേരാണ് ഈ ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്
❇ ചൊവ്വയോടു വളരെ അടുത്തുള്ള ഭ്രമണ പഥത്തിൽ സഞ്ചരിക്കുന്നതിനാൽ  സ്വന്തം അച്ചുതണ്ടിൽ ചൊവ്വ ഒരു തവണ തിരിയുന്നതിനെക്കാൾ വേഗത്തിൽ ഫോബോസ് ചൊവ്വയെ ചുറ്റുന്നതിന്റെ ഫലമായി ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും നോക്കുമ്പോൾ  ഫോബോസ് പടിഞ്ഞാറ് ഉദിച്ച് 4 മണിക്കൂർ 15 മിനിറ്റിനുള്ളിൽ കിഴക്ക് അസ്തമിക്കുന്നതായി കാണാം
❇ ചുരുങ്ങിയ ഭ്രമണ പഥവും ടൈഡൽ പ്രവർത്തനങ്ങളും മൂലം ഫോബോസിന്റെ ഭ്രമണ പഥ ആരം കുറഞ്ഞു വരുന്നതിനാൽ ഭാവിയിൽ ചൊവ്വയിൽ പതിക്കുകയോ  ചൊവ്വയുമായി കൂട്ടിയിടിച്ച് ചിന്ന ഭിന്നമായി  ശനിയിലേതു പോലെ ചൊവ്വയ്ക്ക് ചുറ്റും ഒരു വലയം തീർക്കുകയോ ചെയ്യും.

ഡിസംബർ 10, 2018

ഒരു സംസ്ഥാന മന്ത്രി ആയ ശേഷം സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി ആരാണ്❓

ഒരു സംസ്ഥാന മന്ത്രി ആയ ശേഷം സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വി ആർ കൃഷ്ണയ്യർ

❇ നിയമ ലോകത്തെ ഭീഷ്മാചാര്യന്‍, മനുഷ്യാവകാശങ്ങളുടെ ശക്തനായ വക്താവ്, ഉജ്ജ്വല വാഗ്മി, സര്‍ഗധനനായ ഗ്രന്ഥകാരന്‍, കഴിവുറ്റ ഭരണ കര്‍ത്താവ് എന്നീ നിലകളില്‍ ജ്വലിച്ച അപൂർവ വ്യക്തിയായിരുന്നു VR കൃഷ്ണയ്യർ എന്ന വൈദ്യ നാഥ പുരം രാമയ്യർ കൃഷ്ണയ്യർ
❇ 1914 നവംബർ 15 നു പാലക്കാട്ട് ജനിച്ച അദ്ദേഹം അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠനത്തിനു ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.
 ❇ 1952-ൽ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാ അംഗവുമായ അദ്ദേഹം ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹിക ക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു
❇ 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവുമായ അദ്ദേഹം 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു
❇ നിയമ തത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമ ഗ്രന്ഥ രചനാ ശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു
❇ 1995-ൽ ഇന്റർ നാഷണൽ ബാർ കൌൺസിൽ (International Bar Council)  ലിവിങ്ങ് ലജൻഡ് ഓഫ് ലോ (Living Legend Of Law) എന്ന ബഹുമതി നൽകി ആദരിച്ച അദ്ദേഹത്തെ  ഇന്ത്യ ഗവണ്മെന്റ് പത്മ വിഭൂഷൺ ബഹുമതിയും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്  നൽകിയും ആദരിച്ചിട്ടുണ്ട്.
❇ സർക്കാരിന്റെ മൂന്ന് ഘടകങ്ങളിലും (നിയമ നിർമ്മാണം, കാര്യ നിർവ്വഹണം, നീതിന്യായം) പ്രവർത്തിച്ച ലോകത്തിലെ തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.
❇ 100-ആം ജന്മദിനം ആഘോഷിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോൾ വാർദ്ധക്യ സഹജമായ അസുഖം മൂലം 2014 ഡിസംബർ 4-ന്  എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു

ഡിസംബർ 09, 2018

ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്❓

ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സർദാർ വല്ലഭായ് പട്ടേൽ

❇ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ
❇ ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അഭിസംബോധന ചെയ്യപ്പെട്ട അദ്ദേഹം ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയപ്പെട്ടു
❇ ഇന്ത്യാ വിഭജനത്തിനു ശേഷം പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർത്ഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു
❇ 565 ഓളം സ്വയം ഭരണാവകാശമുള്ള നാട്ടു രാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേൽ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നു
❇വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു.
❇ 1991 ൽരാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു.
❇ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപ പ്രധാന മന്ത്രിപ ദവിയിൽ 1947 ഓഗസ്റ്റ് 15 മുതൽ 1950  ഡിസംബർ 15 സേവനമനുഷ്ഠിച്ച അദ്ദേഹം അതേ കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തരകാര്യ വകുപ്പു മന്ത്രിയായും സേവനമനുഷ്ഠിച്ചു


ഡിസംബർ 08, 2018

മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി ഏതാണ്❓

മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഹൃദയപേശി

❇ ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി
❇ സങ്കോച വികാസ ശേഷിയുള്ള പേശീ കലകൾ ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നു
❇ പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് *ടെൻഡൻ* ആണ്. പേശിയെ മറ്റൊരു പേശിയുമായി ബന്ധിപ്പിക്കുന്നത് *ഫസിയെ* ആണ്
❇ അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെയായി
മനുഷ്യ ശരീരത്തിൽ 639 പേശികളുണ്ട്
❇ പേശികളുടെ വർഗ്ഗീകരണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങളാലും, ചില പേശികൾ എല്ലാവരിലും കാണപ്പെടാത്തതിനാലും കൃത്യമായ എണ്ണത്തിൽ വ്യത്യാസം കാണപ്പെടുന്നുണ്ട്
❇ നമ്മുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിപ്പിക്കാവുന്ന അസ്ഥി പേശികളാണ്
ശരീരത്തിന്റെ പ്രധാന ചലനങ്ങളെല്ലാം  നിയന്ത്രിക്കുന്നത്‌.
❇ നമുക്ക് ഇച്ഛാനുസരണം നിയന്ത്രിക്കാനാവാത്ത
മൃദുല പേശികൾ ചില ആന്തരാവയവങ്ങളുടെ ഉപരിതലങ്ങളിലും രക്ത/മൂത്ര നാളികളുടെ ഭിത്തികളിലും കാണപ്പെടുന്നു.
❇ ഹൃദയ പേശികളും ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ല എങ്കിലും ഘടനാ പരമായി അവ അസ്ഥി പേശികൾ പോലെയാണ്.
❇ മനുഷ്യ ശരീരത്തിലെ ആന്തരികാവയവമായ ഹൃദയം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ പ്രധാന ധർമ്മം.
❇ മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോ നിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌.
❇ ഓരോരുത്തരുടേയും ഹൃദയത്തിന്‌ അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും.
❇ 250ഗ്രാം മുതൽ 300ഗ്രാം വരെ തൂക്കവുമുണ്ടാകും.
❇ നെഞ്ചിന്റെ മദ്ധ്യ ഭാഗത്തു നിന്നും അല്പം ഇടത്തേക്ക് മാറി സ്ഥിതി ചെയ്യുന്ന ഹൃദയത്തിന്റെ മുൻവശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയാൽ അത് സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു
❇ ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്നാണ് ഇത് (മറ്റേത് തലച്ചോർ ആണ്).
❇ പേശികൾക്ക് ചുരുങ്ങാനെ പറ്റുകയുള്ളു നിവരണമെങ്കിൽ മറ്റൊരു പേശി ചുരുങ്ങണം അതുകൊണ്ട് പേശികൾ ഇരട്ടയായി കാണപ്പെടുന്നു
❇ ന്യൂറോണുകളേയും പേശികളേയും ബാധിക്കുന്ന അസുഖമാണ് ന്യൂറോമസ്കുലാർ അസുഖങ്ങൾ. ന്യൂറോണുകളുടെ നിയന്ത്രണത്തിലുള്ള പ്രശ്നങ്ങൾ തളർവാതത്തിന് കാരണമാകുന്നു.

ഡിസംബർ 07, 2018

ഇന്ത്യയിലെ ജൈവ മണ്ഡല സംരക്ഷിത (Biosphere reserves) പ്രദേശങ്ങളുടെ എണ്ണം എത്രയാണ്❓

ഇന്ത്യയിലെ ജൈവ മണ്ഡല സംരക്ഷിത (Biosphere reserves) പ്രദേശങ്ങളുടെ എണ്ണം എത്രയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 18

❇ഒന്നോ അതിലധികമോ ദേശീയോദ്യാനങ്ങളും അവയുടെ ബഫർ പ്രദേശങ്ങളും ഒരു ജൈവമണ്ഡലത്തിൽ സംരക്ഷിക്കപ്പെടുന്നു.
❇ഇന്ത്യാ ഗവൺമെന്റ് ഇന്തയിൽ 18 ജൈവ മണ്ഡല സംരക്ഷിത പ്രദേശങ്ങൾ നിർവ്വചിച്ചിട്ടുണ്ട്. പതിനെട്ടെണ്ണത്തിൽ പത്തെണ്ണം ലോക ജൈവമണ്ഡല ശൃംഖലയുടെ ഭാഗമാണ്. യുനെസ്കോ മാൻ ആന്റ് ബയോസ്ഫിയർ പട്ടികയിൽ ഇവ ഇടംനേടിയിരിക്കുന്നു.
❇ദേശീയ ഉദ്യാനത്തിനെക്കാളും വന്യജീവി സങ്കേതത്തിനേക്കാളും വലിയ വിസ്തൃതിയിലുള്ള സ്ഥലം ജൈവ മണ്ഡലത്തിൽ സംരക്ഷിക്കപ്പെടുന്നു
❇5520 ച.കി.മീ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ലോകത്തെ അപൂർവമായ പക്ഷി, മൃഗ, സസ്യങ്ങളുടെ കലവറയായ നീലഗിരി ബയോസ്ഫിയർ റിസർവ്
1986 ൽ ഭാരതത്തിലെ ആദ്യ ബയോസ്ഫിയർ റിസർവായി തെരഞ്ഞെടുത്തു
❇വയനാട് വന്യജീവി സം‌രക്ഷണ കേന്ദ്രം, മുതുമലൈ ദേശീയോദ്യാനം, ബന്ദിപ്പൂർ വന്യജീവി സം‌രക്ഷണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന നീലഗിരി ബയോസ്ഫിയർ റിസർവ് 2001 മുതൽ യുനെസ്കോ അംഗീകാരമുള്ള അന്താരാഷട്ര ജൈവ വൈവിധ്യ മണ്ഡലമാണ്
❇2011 ആഗസ്റ്റ് 25 ന് മദ്ധ്യപ്രദേശിലെ പന്ന 18-ാമത്തെ ജൈവമണ്ഡല സംരക്ഷിത പ്രദേശമായി മാറി
❇നീലഗിരി ജൈവ വൈവിധ്യമണ്ഡലം, തമിഴ്‌നാട്ടിലെ മന്നാർ ഉൾക്കടൽ, പശ്ചിമ ബംഗാളിലെ സുന്ദർബൻ,
ഉത്തരാഖണ്ഡിലെ
നന്ദാദേവീ ദേശീയോദ്യാനം , മേഘാലയയിലെ നോക്രെക് ദേശീയോദ്യാനം, മധ്യപ്രദേശിലെ പച്മർഹി ബയോസ്ഫിയർ റിസർവ്വ്,
ഒഡീഷയിലെ സിംലിപാൽ ദേശീയോദ്യാനം, ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ്വ്,
അചാനക്മാർ അമർകണ്ടാക് ബയോസ്ഫിയർ റിസർവ്വ്, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് എന്നിവ ലോക ജൈവമണ്ഡല ശൃംഖലയുടെ ഭാഗമാണ്

ഡിസംബർ 06, 2018

ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്തതാര്❓

ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്തതാര്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഹെർബർട്ട് ബേക്കർ

❇ ന്യൂ ഡെൽഹിയുടെ പ്രധാന രൂപകൽപ്പകനായ ബ്രിട്ടീഷുകാ‍രനായ എഡ്വിൻ ലൂട്ടെൻസിന്റെ പേരിലാണ് (ലൂട്ടെൻസ് ഡെൽഹി അഥവാ ല്യൂട്ടന്റെ ഡെൽഹി) ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂ ഡെൽഹിയുടെ കേന്ദ്ര ഭാഗം അറിയപ്പെടുന്നത്.
❇ ന്യൂ ഡെൽഹിയുടെ പ്രധാന രൂപകൽപ്പകനായ ബ്രിട്ടീഷുകാ‍രനായ എഡ്വിൻ ലൂട്ടെൻസിന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ബ്രിട്ടിഷുകാർ ഡെൽഹി വികസിപ്പിക്കുന്ന സമയത്ത് ലൂട്ടെൻസ് ആയിരുന്നു ഈ നഗരത്തിന്റെ പ്രധാന ശില്പ്പി.
❇ റായ്സിന കുന്നുകളുടെ മുകളിൽ പണിതിരിക്കുന്ന രാഷ്ട്രപതി ഭവൻ ( മുമ്പ് വൈസ്രോയി ഭവനം ) ആണ് ല്യൂട്ടൻസ് ഡെൽഹിയുടെ കേന്ദ്രം
❇ രാഷ്ട്രപതി ഭവനിൽ നിന്ന് രാജ്പഥ് എന്ന പാത ഇന്ത്യ ഗേറ്റുമായി ബന്ധിപ്പിക്കുന്ന പാതയുടെ വശങ്ങളിലായി ഇന്ത്യയുടെ പ്രധാന ഭരണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.
❇ ഭരണ ഘടന അനുസരിച്ച് ഇന്ത്യൻ യൂണിയന്റെ കേന്ദ്ര നിയമ നിർമ്മാണ സഭയായ ഇന്ത്യൻ പാർലമെന്റ് ഭരണ ഘടനയുടെ 79-ആം വകുപ്പ് അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ്
❇ ഇന്ത്യൻ തലസ്ഥാന നഗരിയായ ന്യൂ ഡെൽഹിയുടെ പ്രധാന പാതയായ സൻസദ് മാർഗിലാണ് പാർലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്.
❇ 1912-1913 കാലഘട്ടത്തിൽ പ്രശസ്ത വാസ്തു ശിൽപിയായ സർ‌ ഹെബേർട്ട് ബേക്കർ എന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാർലമെന്റ് ഭവനം.
❇ 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ട പാർലമെൻറ് മന്ദിരം 83ലക്ഷം രൂപയ്ക്ക് പണി പൂർത്തിയായി 1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു.
❇ ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചു കിടക്കുന്ന വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം.

ഡിസംബർ 05, 2018

റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ്❓

റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബ്രഹ്മോസ്

❇ഇന്ത്യൻ DRDO യും റഷ്യൻ NPOM ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ നിർമിച്ചെടുത്ത കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്
❇ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്
❇ഈ സംയുക്ത സംരംഭത്തിൽ *റാംജെറ്റ് എൻജിനും*, *മിസൈൽ സീക്കറും* അടക്കം 65% ഭാഗങ്ങളും റഷ്യൻ സംഭാവനയാണ്
❇Missile Technology Control Regime ന്റെ നിബദ്ധനകളുമായി ചേർന്ന് പോകുന്നതിനു വേണ്ടിയാണു ഇതിന്റെ പരമാവധി സഞ്ചരിക്കാവുന്ന ദൂരം 300 കിമി ആയി നിജപ്പെടുത്തിയത്
❇താഴ്ന്നു പറന്നു കൃത്യമായ ലക്ഷ്യത്തിലേക്കു പോകുന്ന മിസൈൽ ആണ് ക്രൂയിസ് മിസൈൽ.
❇മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്
❇മാക് 1 എന്ന് പറയുന്നത് ശബ്ദത്തിന്റെ വേഗതയാണ്. മാക് 2  ശബ്ദത്തിന്റെ ഇരട്ടി വേഗം. അങ്ങിനെ പോകുന്നു.
❇ഇന്ത്യൻ പ്രതിരോധസേനകളുടെ കൈവശം ഇന്നുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, തൊടുത്തതിന് ശേഷവും നിയന്ത്രിക്കാവുന്നതുമായ മിസൈൽ (Cruise Missile) സംവിധാനമാണ് *ബ്രഹ്മോസ് മിസൈൽ സിസ്റ്റം*
❇ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ 50.5% ഷെയറുകൾ ഇന്ത്യക്കും.49.5% ഷെയറുകൾ റഷ്യക്കും അവകാശപ്പെട്ടതാണ്.
❇1999 ജൂലൈ 1-ന് ആരംഭിച്ച ഈ സംയുക്ത സംരംഭം ഇന്ന് ലോകത്തിലെ ഏറ്റവും പ്രമുഖ മിസൈൽ നിർമ്മാണ കമ്പനിയായി വളർന്നിരിക്കുന്നു.

ഡിസംബർ 04, 2018

ഇന്ത്യയിൽ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് തുടങ്ങിയത് എപ്പോഴാണ് ( വർഷം )❓

സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്  തുടങ്ങിയത് എപ്പോഴാണ് ( വർഷം )❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 1909

❇ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് 1909 ൽ ആരംഭിച്ചു
❇പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇവയെല്ലാം തന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു
❇1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.
❇ഇന്ത്യക്കാരായ കുട്ടികൾക്കു വേണ്ടി മദൻ മോഹൻ മാളവ്യ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി തുടങ്ങിയവർ അലഹബാദ് കേന്ദ്രമാക്കി സേവ സമതി സ്കൌട്ട് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടനയും മദ്രാസ്‌ കേന്ദ്രമാക്കി ഡോ. ആനി ബസന്റ് ഇന്ത്യൻ ബോയ്‌ സ്കോട്ട് അസോസിയേഷൻ എന്ന മറ്റൊരു സംഘടനയും ഉണ്ടാക്കി.
❇ഇത് പോലെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇന്ത്യക്കാരായ കുട്ടികൾക്കു വേണ്ടി വിവിധ സ്കൌട്ട് സംഘടനകളുണ്ടാക്കി.
❇സ്വാതന്ത്ര ലബ്ദിക്ക് മുൻപ് എല്ലാ സ്കൌട്ട് അസോസിയേഷനുകളെയും ഒരുമിപ്പിച്ചു ഒറ്റ സംഘടനയാക്കാൻ  പല ശ്രമങ്ങളും നടന്നെങ്കിലും അവയൊക്കെ പരാജയപ്പെടാൻ കാരണം പ്രതിജ്ഞയിൽ ബ്രിട്ടീഷ്‌ രാജാവിനോട് കൂറു കാണിക്കും എന്നുള്ള വാചകം മാറ്റുന്നതിന്റെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസമായിരുന്നു
❇സ്വാതന്ത്ര പ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുൽ കലാം ആസാദ്, മംഗൽ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയൻ ബോസ് തുടങ്ങിയവർ ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബർ 7നു എല്ലാ സംഘടനകളും *ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്* എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.
❇അംഗങ്ങളുടെ വയസ്സനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
✅സ്‍കൗട്ടുകൾ
▪കബ്ബുകൾ - 5 മുതൽ 10 വരെ വയസ്സുള്ള ആൺകുട്ടികൾ
▪സ്‍കൗട്ടുകൾ - 10 മുതൽ 17 വരെ വയസ്സുള്ള ആൺകുട്ടികൾ
▪റോവറുകൾ - 16 മുതൽ 25 വരെ വയസ്സുള്ള ആൺകുട്ടികൾ
✅ഗൈഡുകൾ
▪ബുൾബുളുകൾ - 6 മുതൽ 10 വരെ വയസ്സുള്ള പെൺകുട്ടികൾ
▪ഗൈഡുകൾ - 10 മുതൽ 18 വരെ വയസ്സുള്ള പെൺകുട്ടികൾ
▪റയിഞ്ചറുകൾ - 18 മുതൽ 25 വരെ വയസ്സുള്ള പെൺകുട്ടികൾ
❇അംഗങ്ങൾക്കുള്ള പുരസ്കാരങ്ങൾ
▪പ്രവേശ്‌ :
▪പ്രഥമ സോപാൻ
▪ദ്വിതീയ സോപാൻ
▪തൃതിയ സോപാൻ
▪രാജ്യപുരസ്കാർ സ്കൗട്ട്/ഗൈഡ്
▪രാഷ്ടപതി സ്കൗട്ട് /ഗൈഡ് / റോവർ / റയിഞ്ചർ

ഡിസംബർ 03, 2018

മനുഷ്യ ശരീരത്തിൽ എത്ര ഉമിനീർ ഗ്രന്ഥികൾ ഉണ്ട്❓

മനുഷ്യ ശരീരത്തിൽ എത്ര ഉമിനീർ ഗ്രന്ഥികൾ ഉണ്ട്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 3

❇ ദഹന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിനു  മനുഷ്യരടക്കമുള്ള സസ്തനികളിൽ വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീർ
❇ കഴിക്കുന്ന ആഹാരവുമായി ആദ്യം പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്ന ദഹന രസമായ ഉമിനീർ ഉത്പാദിപ്പിക്കുന്ന മൂന്നു ജോടി ഗ്രന്ഥികളാണ് ഉമിനീർ ഗ്രന്ഥികൾ
❇ നാവിനെയും വായ്ക്കുള്ളിനെയും എപ്പോഴും നനവുള്ളതാക്കി സൂക്ഷിക്കാൻ  സഹായിക്കുന്നതാണ് ഉമിനീർ
❇ വായിൽ വശങ്ങളിലും നാക്കിനടിയിലുമായി  സ്ഥിതി ചെയ്യുന്ന ഉമിനീർ ഗ്രന്ഥികൾ എല്ലാം ചേർന്ന് ഉത്പാദിപ്പിക്കുന്ന ദഹന രസത്തെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ഉമിനീർ അഥവാ സലൈവ
❇ ഉമിനീർ ഗ്രന്ഥികൾ :
▪ പരോട്ടിഡ് ഗ്രന്ഥി
▪സബ്മാൻഡിബുലാർ ഗ്രന്ഥി
▪സബ്‌ലിംഗ്വൽ ഗ്രന്ഥി
❇ ചെവിക്കു മുന്നിൽ താഴെയായി സ്ഥിതി ചെയ്യുന്ന പരോട്ടിഡ് ഗ്രന്ഥി ഉമിനീർ ഗ്രന്ഥികളിൽ ഏറ്റവും വലിയതാണ്
❇ 25-30 ഗ്രാം ഭാരമുള്ള പരോട്ടിഡ് ഗ്രന്ഥിയിൽ നിന്നു പുറപ്പെടുന്ന സ്റ്റെൻസൺസ് കുഴൽ മാസ്സറ്റിയർ പേശിയിലൂടെ കടന്ന് രണ്ടാമത്തെ പ്രീമോളാർ പല്ലുകൾക്കുനേരെ കവിളുകൾക്കുള്ളിലായി തുറക്കുന്നു.
❇ 8 മുതൽ 10 വരെ ഗ്രാം ഭാരമുള്ള സബ്മാൻഡിബുലാർ ഗ്രന്ഥി സബ്മാൻഡിബുലാർ ത്രികോണത്തിനു അകത്താണിരിക്കുന്നത്. ഇതിന്റെ കുഴലായ വാർട്ടൺസ് കുഴൽ നാവിന്റെ അടിയിലായി തുറക്കുന്നു
❇ നാവിനടിയിലായി 5 മുതൽ 15 വരെ ചെറിയ റിവിനസ് അഥവാ ബാർത്തോളിൻ കുഴലുകളാൽ തുറക്കപ്പെടുന്ന, നാവിനടിയിൽ തന്നെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണു സബ്‌ലിംഗ്വൽ ഗ്രന്ഥി

ഡിസംബർ 02, 2018

ആദ്യത്തെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാര ജേതാവ് ആരാണ്❓

ആദ്യത്തെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാര ജേതാവ് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കെ എസ് കൃഷ്ണൻ

❇ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയായ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം ഗണിതം, ജൈവശാസ്ത്രം, രസതന്ത്രം, പര്യാവരണ ശാസ്ത്രം,  വൈദ്യ ശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധാർഹവും അദ്വിതീയവുമായ ഗവേഷണത്തിനായി ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം നൽകുന്നതാണ്
❇1958ൽ ആണ് ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനത്തിന്റെ പ്രതിഷ്ഠാപകനും പ്രഥമ നിർദ്ദേശകനുമായ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിൽ ഈ പുരസ്കാരം ആദ്യമായി നൽകപ്പെട്ടത്
❇ഇന്ത്യൻ പൌരന്മാർക്കു മാത്രം അവകാശപ്പെട്ട ഈ പുരസ്‌കാരം ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിൽ മാത്രമായി  ഗവേഷണം നടത്തിയ 45 വയസ്സ് കവിയാത്ത ശാസ്ത്രജ്ഞരുടെ, സമ്മാന വർഷത്തിന് തൊട്ടുപിന്നിലെ 5 വർഷത്തെ ഗവേഷണ നിപുണതയാണ് ഈ പുരസ്കാരത്തിന് ഗണിക്കപ്പെടുന്നത്.
❇ബഹുമതിപത്രം, ഫലകം എന്നിവക്കൊപ്പം 5 ലക്ഷം രൂപയും, 65 വയസ് വരെ പ്രതിമാസം 15,000 രൂപ പ്രത്യേക വേതനവും ആജീവനാന്തം വാർഷിക പുസ്തകധനമായി 10,000 രുപയും ജേതാവിന് ലഭിക്കുന്നു
❇Physical Sciences ൽ  ഇതുവരെയായി 96 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1958 ൽ Kariamanickam Srinivasa Krishnan ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Biological Sciences ൽ  ഇതുവരെയായി 95 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1960 ൽ Toppur Seethapathy Sadasivan  ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Chemical Sciences ൽ  ഇതുവരെയായി 92 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1960 ൽ Tuticorin Raghavachari Govindachari ക്ക് ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Earth, Atmosphere Ocean and Planetary Sciences ൽ  ഇതുവരെയായി 47 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1972 ൽ Kshitindramohan Naha ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Engineering Sciences ൽ  ഇതുവരെയായി 77 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1960 ൽ Homi Nusserwanji Sethna ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Mathematical Sciences ൽ  ഇതുവരെയായി 67 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1959 ൽ Komaravolu Chandrasekharan ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Mathematical Sciences ൽ  ഇതുവരെയായി 67 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1959 ൽ Komaravolu Chandrasekharan ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Medical Sciences ൽ  ഇതുവരെയായി 61 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1961 ൽ Ram Behari Arora ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
✅സി.വി. രാമന്‌ നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്‌ട്‌ എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാർച്ച്‌ ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്‌ണൻ എന്ന കെ.എസ്‌. കൃഷ്‌ണൻ
✅അറ്റോമിക്‌ എനർജി കമ്മീഷൻ, കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌ (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിച്ച അദ്ദേഹം മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
✅റോയൽ സൊസൈറ്റി അംഗത്വം(1940), സർ ബഹുമതി(1946), പത്മഭൂഷൺ (1954), ദേശീയ പ്രൊഫസർ സ്ഥാനം (1960), ശാന്തി സ്വരൂപ്‌ ഭട്‌നഗർ പുരസ്‌കാരം (1958), ഇന്റർനാഷണൽ യൂണിയൻ ഓഫ്‌ പ്യുവർ ആൻഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിന്റെ ഉപാധ്യക്ഷൻ, നാഷണൽ അക്കാദമി ഓഫ് സയൻസ്‌ അധ്യക്ഷൻ, ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്‌ അധ്യക്ഷ സ്‌ഥാനം എന്നീ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി

ഡിസംബർ 01, 2018

എല്ലാ ഹിമാലയൻ നദികൾക്കും സ്ത്രീലിംഗ നാമമാണ്. എന്നാൽ പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദിയേതാണ്❓

എല്ലാ ഹിമാലയൻ നദികൾക്കും സ്ത്രീലിംഗ നാമമാണ്. എന്നാൽ പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദിയേതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബ്രഹ്മപുത്ര നദി

❇ചൈനയിലെ തിബത്തിൽ നിന്ന് ഉത്ഭവിച്ചു ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര
❇ചൈനയിൽ യാലുസാങ്പോ (സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു
❇തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം കൈലാസപർവ്വതത്തിൽ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം.
❇ആയിരത്തഞ്ഞൂറ് കിലോ മീറ്ററിൽ കൂടുതൽ ദൂരം തിബറ്റിലെ നംച പർ‌വതത്തെ ചുറ്റി നേരെ പടിഞ്ഞാറു ദിശയിലേക്ക് തിരിഞ്ഞ് ഭാരതത്തിന്റെ വടക്കു കിഴക്കൻ അതിർ‌ത്തി സംസ്ഥാനമായ അരുണാചൽ പ്രദേശിൽ (ദിഹാങ്ങ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്) ഈ നദി പ്രവേശിയ്ക്കുന്നു
❇അരുണാചൽ പ്രദേശിൽ നിന്നും ഒഴുകി ആസ്സാമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങുന്നു. ദിബാങ്ങ്, ലോഹിത് എന്നീ പോഷക നദികൾ ഈ സമയം നദിയോട് ചേരുന്നു.
❇ബ്രഹ്മപുത്രയുടെ 2900കി.മീ ദൈർ‌ഘ്യമുള്ള യാത്രക്കിടയിൽ 916കി.മീ മാത്രമേ അത് ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ.
❇ധുബുരി എന്ന സ്ഥലത്ത് വെച്ച് ഗാരോ മലകളെ ചുറ്റി തെക്കോട്ട് ഒഴുകിയാണ് ബ്രഹ്മപുത്ര ബംഗ്ലാദേശിൽ പ്രവേശിയ്കുന്നത്.
❇ബംഗ്ലാദേശിൽ വെച്ചു ഈ നദി ജമുന, മേഘ്ന എന്നീ രണ്ട് ശാഖകളായി പിരിയുന്നു. ഈ പ്രദേശത്തെ സമതലങ്ങളിലൂടെ ഏകദേശം 279കി.മീ സഞ്ചരിച്ച് പത്മ എന്ന നദിയുമായി സന്ധിച്ച്, ബൃഹത്തായ ഒരു ഡെൽറ്റ രൂപപ്പെടുന്നു. തുടർ‌ന്ന് തെക്കോട്ട് 246കി.മീ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നു
❇12000 മെഗാവാട്ടാണ് ബ്രഹ്മപുത്രയുടെ വൈദ്യുത ഉത്പാദന ശേഷിയായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ 160 മെഗാ വാട്ടോളം വൈദ്യുതി മാത്രമാണ് ഇപ്പോൾ ആകെ ഉത്പാദിപ്പിക്കുന്നത്.
❇ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി : ബ്രഹ്മപുത്ര
❇ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം : ചെമ-യുങ്-ദുങ് ഹിമാനി (മാനസസരോവർ തടാകത്തിന് സമീപം)
❇ബ്രഹ്മപുത്രയുടെ നീളം: 2900 KM
❇ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയ നദി, ഏറ്റവും മാലിന്യം കുറഞ്ഞ നദി, പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദി : ബ്രഹ്മപുത്ര
❇ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാനം : അരുണാചൽ പ്രദേശ് (സാദിയ യിൽ വെച്ച്)
❇ഇന്ത്യയിൽ ചുവന്ന നദി എന്ന് അറിയപ്പെടുന്നത് : ബ്രഹ്മപുത്ര
❇ബ്രഹ്മപുത്ര നദിയുടെ പോഷകനദികൾ : ടീസ്റ്റ, മാനസ്, ലുഹിത്, കാമോങ്, ധനുശ്രീ, ദിബാങ്, സുബിൻ സരി

നവംബർ 30, 2018

കേരളം നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആരാണ്❓

കേരളം നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സി അച്യുതമേനോൻ

❇ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും സാഹിത്യകാരനും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായിരുന്നു ചേലാട്ട് അച്യുത മേനോൻ എന്ന സി. അച്യുത മേനോന്‍
❇ 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.
❇ ജനനം : 1913 ജനുവരി 13 പുതുക്കാട്, തൃശൂർ
❇ മരണം : 1991 ഓഗസ്റ്റ് 16.തിരുവനന്തപുരം,
❇ കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, കേരള കാര്‍ഷിക സര്‍വകലാശാല, വനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, സി.ഡബ്ല്യു.ആര്‍.ഡി.എം എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആരംഭിച്ചത്.
❇ തൃശ്ശൂർ കോടതിയിൽ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1942 ഇൽ അദ്ദേഹം സി.പി.ഐ. യിൽ അംഗമായി. മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു
❇ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു
❇ 1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി
❇ അടിയന്തരാവസ്ഥ നിലവില്‍ വരുമ്പോള്‍ സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു കേരളത്തില്‍.
❇ ആ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന
കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന് കുപ്രസിദ്ധി ആര്‍ജ്ജിച്ച രാജന്‍ കേസിനെ തുടര്‍ന്ന് രാജി വെക്കേണ്ടി വന്നു
✅ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത്  : ഇ കെ നായനാർ
✅ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി : കെ കരുണാകരൻ
✅ഏറ്റവും കൂടുതൽ കാലം തുടർച്ചയായി  കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തി : സി അച്യുത മേനോൻ
✅ഏറ്റവും കൂടുതൽ കാലം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി : കെ കരുണാകരൻ
✅ഒരു നിയമസഭയുടെ കാലാവധി (5 YEAR) മുഴുവൻ തികച്ചു ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി : കെ കരുണാകരൻ
✅ഏറ്റവും  പ്രായം കുറഞ്ഞ  മുഖ്യമന്ത്രി : എ കെ ആന്റണി (37)
✅കേരള മുഖ്യമന്ത്രി ആയവരിൽ പത്തൊൻപതാം  നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി  : പട്ടം താണുപിള്ള
 ✅കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മറ്റൊരു സംസ്ഥാനത്ത് ഗവർണറായ  ഏക വ്യക്തി : പട്ടം താണുപിള്ള
✅ഭരണഘടനയുടെ 356 -മത്  അനുച്ഛെദത്തിന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി : ഇ എം എസ്  നമ്പൂതിരിപ്പാട്
✅MLA , MP , മന്ത്രി , ഉപമുഖ്യമന്ത്രി , സ്പീക്കർ , മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി  : സി എച്ച് മുഹമ്മദ്കോയ
✅ഏറ്റവും കുറച്ചു കാലം കേരളം ഭരിച്ച മുഖ്യമന്ത്രി : സി എച്ച് മുഹമ്മദ്കോയ

നവംബർ 29, 2018

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്❓

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വിക്രം സാരാഭായ്

❇ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായി എന്ന വിക്രം അംബാലാൽ സാരാഭായി 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു.
❇ അഹമ്മദാബാദിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കേംബിഡ്ജിൽ നിന്ന്  ഉന്നത വിദ്യാഭ്യാസം നേടി.
❇ 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടിയ അദ്ദേഹം അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി സേവനമനുഷ്ഠിച്ച ശേഷം  1965-ൽ അവിടുത്തെ ഡയറക്ടറുമായി.
❇ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ  നിയമിതനായ അദ്ദേഹം ഉപഗ്രഹ വിക്ഷേപണത്തിൽ പ്രത്യേകം താല്പര്യം കാട്ടി.
❇ ബഹിരാകാശ ഗവേഷണത്തെ വെറും ശൂന്യാകാശ യാ‍ത്രകളായി വഴിതിരിച്ചു വിടാതെ വാർത്താ വിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗ പ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം
❇ തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.
❇ 1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു
❇ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി) ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്.
❇ ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്
❇ ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ്‌ എസ്‌ സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.

നവംബർ 28, 2018

റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്❓

റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബുദ്ധ മതം

❇ മദ്ധ്യപ്രദേശിലെ ഭോപ്പാലിനു വടക്കു കിഴക്കായി 46 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ഗ്രാമത്തിലുള്ളത്
❇ ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നില നിന്നിരുന്ന ബുദ്ധ മത കേന്ദ്രമാണ് സാഞ്ചി.
❇ ശ്രീ ബുദ്ധൻറെ ഭൌതികാവശിഷ്ടം സ്തൂപത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അശോക ചക്രവർത്തിയുടെ കാലത്താണ് ഇത് പണികഴിപ്പിച്ചത്.
❇ ഒരിക്കൽ പോലും സാഞ്ചി ശ്രീബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ല എങ്കിലും ഇന്ത്യയിലെ ബുദ്ധമത പ്രഭാവ കാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാല ഘട്ടങ്ങളിലെയും വിവരങ്ങൾ സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
❇ 1989 തൊട്ട് യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട  സാഞ്ചിയിൽ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉൾപ്പെടെ അമ്പതോളം സ്മരകങ്ങളുണ്ട്
❇ അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റൻ ശിലാനിർമിതിയായ സാഞ്ചിയിലെ മഹാസ്തൂപം ബേത്വാ നദിയുടെ കരയിൽ 300 അടിയോളം ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്


നവംബർ 27, 2018

മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ഏതാണ്❓

മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ന്യൂസ് പേപ്പർ ബോയ്

❇മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമാണിത്. ❇1955ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
❇യഥാര്‍ഥ വസ്തുതയെ അതുപോലെ ആവിഷ്കരിക്കുക എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
❇രാമദാസിന്റെ തന്നെ കമ്പോസിറ്റർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചത്.
പി. രാംദാസാണ് ഈ സിനിമക്ക് തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും. ധാരാളം വിമര്‍ശങ്ങള്‍ ഉയര്‍ന്നെങ്കിലും അവയെ അതിജീവിക്കാന്‍ ഈ സിനിമക്ക് സാധിച്ചു.
❇ഈ ചിത്രത്തിലൂടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി പി. രാമദാസ് അറിയപ്പെട്ടു.
❇തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നൊരുക്കിയ ചലച്ചിത്രം കൂടിയാണ് ഇത്. ഇതോടെ, വിദ്യാർത്ഥികൾ ഒരുക്കിയ ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ സിനിമ എന്ന പ്രത്യേകതയും ന്യൂസ്പേപ്പർ ബോയ്‌ക്ക് ലഭിച്ചു
✅മലയാള സിനിമയുടെ പിതാവ്  : ജെ സി
ദാനിയേൽ
✅ആദ്യത്തെ മലയാള സിനിമ : വിഗതകുമാരൻ
✅സിനിമയാക്കിയ ആദ്യ സാഹിത്യ കൃതി  : മാർത്താണ്ടവർമ(1933)
✅മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം : ബാലൻ(1938)
✅മലയാളത്തിലെ ആദ്യ കളർ ചിത്രം : കണ്ടം ബെച്ച കോട്ട്(1961)
✅ആദ്യ സിനിമ സ്കോപ് ചിത്രം  : തച്ചോളി അമ്പു (1978)
✅ആദ്യ 70mm ചിത്രം : പടയോട്ടം (1982)
✅ആദ്യ 3D ചിത്രം -മൈ ഡിയർ കുട്ടിച്ചാത്തൻ (1984)
✅ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം :
കാലാപാനി (1996)
✅ആദ്യ ഡി ടി എസ് ചിത്രം : മില്ലേനിയം സ്റ്റാർസ്(2000)
✅ആദ്യ ഡിജിറ്റൽ സിനിമ : മൂന്നാമതൊരാൾ (2006)
✅പൂര്ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ : ഓളവും തീരവും (1970)
✅പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം -
നീലകുയിൽ (1954)
✅പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം : ചെമ്മീൻ
✅ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ
ആദ്യ മലയാളി : വയലാർ
✅ഓസ്കാർ പുരസ്കാരത്തിന്
നിർദേശിക്കപെട്ട ആദ്യ മലയാള ചിത്രം : ഗുരു (1997)
✅പത്മശ്രീ നേടിയ ആദ്യ മലയാള നടൻ : തിക്കുറിശി സുകുമാരാൻ നായർ(1973)
✅മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് -
പി ജെ ആന്റണി (നിര്മാല്യം -1973)
✅മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ്  : ശാരദ (1968)
✅മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാള നടി -മോനിഷ
(നഖക്ഷതങ്ങൾ )

നവംബർ 26, 2018

കേരളത്തിന്റെ സംസ്ഥാന ശലഭം ഏതാണ്❓

കേരളത്തിന്റെ സംസ്ഥാന ശലഭം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബുദ്ധമയൂരി

❇ Papilio buddha/Malabar Banded Peacock
❇ രാജ്യത്തെ ശലഭങ്ങളിൽ ഏറ്റവും ഭംഗിയുള്ളതാണ് ബുദ്ധമയൂരി. കറുത്ത നിറത്തിൽ തിളങ്ങുന്ന നീലകലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറവുമുള്ള ചിറകുകളാണ് ബുദ്ധമയൂരിയുടേത്
❇ മലബാർ ബാൻഡഡ് പീക്കോക്ക് എന്ന് ഇംഗ്ലീഷിൽ പറയുന്ന ബുദ്ധമയൂരിയുടെ ശാസ്ത്രനാമം പാപിലിയോ ബുദ്ധ എന്നാണ്. ചിറകിന് 90 മുതൽ 100 മില്ലിമീറ്റർ വീതിയുണ്ട്. പിൻചിറകിൽ വാലുണ്ട്.
❇ പാപ്പിലിയോനിഡേ എന്നാണ് ബുദ്ധ മയൂരിയുടെ കുടുംബ നാമം. മലയാളത്തിൽ കിളിവാലൻ ശലഭങ്ങളെന്നാണ് ഈ കുടുംബത്തെ വിളിക്കുന്നത്.
❇ ലോകത്ത് ആകെമാനം കിളിവാലൻ കുടുംബത്തിൽ 700 ഇനം ശലഭങ്ങളാണുള്ളത്. ഇതിൽ 107 ഇനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിൽ വെറും 19 തരം കിളിവാലൻ ശലഭങ്ങളാണ് കാണാറുള്ളത്.
❇ ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡ ശലഭം, ചക്കര ശലഭം, നീലക്കുടുക്ക, നാട്ടുക്കുടുക്ക, വിറവാലൻ, നാരക ശലഭം എന്നിവയൊക്കെ കിളിവാലൻ കുടുംബത്തിൽപ്പെട്ട ശലഭങ്ങളാണ്.
❇ പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരി കാണപ്പെടുന്നത്. കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലും ഇവയെ കാണാം. ജൂലായ് മുതൽ ഡിസംബർ വരെയാണ് കൂടുതലായി കാണാനാകുക
❇ കരിമുരിക്ക്, മുള്ളുമുരിക്ക് എന്ന പേരുകളിൽ അറിയപ്പെടുന്ന മരത്തിന്റെ ഇലകളിലാണ് ബുദ്ധമയൂരി മുട്ടയിടുന്നത്. ഈ മരത്തിന്റെ ഇല തന്നെയാണ് ലാർവയുടെ ഭക്ഷണം
❇ മയിലിന്റെ വർണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമം ചെയ്തിരിയ്ക്കുന്നത്
❇ സമുദ്രനിരപ്പിൽ നിന്ന് 2500 അടിയിൽ കൂടുതൽ ഉയരമില്ലാത്ത ധാരാളം മഴ ലഭിക്കുന്ന സസ്യനിബിഡമായ മലകളിലും കുന്നുകളിലുമാണ് ഇവയെ കൂടുതലായി കാണുക. നീലഗിരി കുന്നുകളുടെ പടിഞ്ഞാറൻ ഭാഗം ഇവയെ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണ്

നവംബർ 25, 2018

നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്❓

നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : രാജാറാം മോഹൻ റോയ്

❇ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവും ഇന്ത്യയിലെ ആദ്യകാല സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.
❇ ജനനം : മേയ് 22, 1772
❇ മരണം : സെപ്റ്റംബർ 27, 1833
❇ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു ബാല്യ കാലത്ത് തന്നെ പാർസി, അറബി ഭാഷകളിൽ  അറിവ് നേടിയ അദ്ദേഹം 12-ആം വയസ്സിൽ വേദാന്തവും ഉപനിഷത്തും പഠിക്കാൻ തുടങ്ങി.
❇ ഹിന്ദു സമൂഹത്തിൽ നില‌ നിന്നിരുന്ന സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹ മനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽ വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു.
❇ ബംഗാളി ഭാഷയിൽ സംവാദ് കൗമുദി എന്ന പത്രം 1821 ൽ അദ്ദേഹം സ്ഥാപിച്ചു.
❇ ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം
❇ ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്
❇ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു.
❇ സതി നിർത്തലാക്കുക,  വിധവാ പുനർ വിവാഹം, ബാല വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.
❇ 1833-ൽ ബ്രിട്ടനിലെ ബ്രിസ്റ്റലിൽ വച്ച് 61-ആം വയസ്സിൽ മെനിഞ്ജൈറ്റിസ് രോഗത്തെ തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്റെ ശവകുടീരം കൊൽക്കത്തയിലാണ് സ്ഥിതി ചെയ്യുന്നത്


നവംബർ 24, 2018

കൊല്ലവർഷം (മലയാള വർഷം) ആരംഭിക്കുന്നത് AD ഏതു വർഷം മുതലാണ്❓

കൊല്ലവർഷം (മലയാള വർഷം) ആരംഭിക്കുന്നത് AD ഏതു വർഷം മുതലാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : AD 825

❇എ.ഡി. 825-ൽ തുടങ്ങിയ കേരളത്തിന്റേതു മാത്രമായ കാല ഗണനാ രീതിയാണ്‌ കൊല്ലവർഷം, ( മലയാള വർഷം)
❇ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗര വർഷത്തെയും ചാന്ദ്ര മാസത്തെയും അടിസ്ഥാനമാക്കി കാല നിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗര വർഷത്തെയും സൗര മാസത്തെയും ഉപയോഗിച്ചു നിർണയം നടത്തി.
❇28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന വിധത്തിൽ
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ  പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌
❇തുടക്ക കാലത്ത്‌ മേട മാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങ മാസത്തിലാണ്‌
❇സൗരരാശികളുടെ പേരുകളാണ് ഓരോ മാസത്തിനും ഉള്ളത്.  സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
❇ഗ്രിഗോറിയൻ കാല ഗണനാ രീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാന കാര്യങ്ങൾക്ക് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്.
❇ഈ കലണ്ടര്‍ നിലവില്‍ വന്നത് AD 825 ഓഗസ്റ്റ് 25 ആണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. കൊല്ലവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ രേഖ എ ഡി 970 ലെ -കൊല്ലവര്‍ഷം 149 ലെ - ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ്
❇ഒരേ അര്‍ഥം വരുന്ന കൊല്ലവും വര്‍ഷവും ചേന്ന് കൊല്ലവര്‍ഷം എന്ന് ഈ കലണ്ടറിനു പേര് വരാൻ കാരണം കേരളത്തിലെ കൊല്ലത്താണ് ഈ കലണ്ടര്‍ ഉണ്ടാക്കാനായി ജ്യോതിഷികളുടേ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന വര്‍ഷം- കലണ്ടര്‍ പിന്നെ കൊല്ലവര്‍ഷമായി.

നവംബർ 23, 2018

സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി ഏതാണ്❓

സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നർമദ നദി

❇നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്നത്
❇ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനത്തിനു വേണ്ടിയാണ് പ്രധാനമായും അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
❇1961 ഏപ്രില്‍ അഞ്ചിന് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
❇163 മീറ്റര്‍ ഉയരവും 1.21 കിലോമീറ്റര്‍ നീളവുമുള്ള ഡാമിന് 4.73 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുമുണ്ട്.
❇ഗുജറാത്തിലെ 53 ശതമാനം ഗ്രാമങ്ങളിലും വെള്ളം എത്തിക്കാന്‍ പര്യാപ്തമായ ഇതു 10 ലക്ഷം കര്‍ഷകര്‍ക്ക് കൃഷിക്കും നാലു കോടി ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും പദ്ധതി സഹായിക്കും.
❇അഹിംസാത്മകമായ പ്രക്ഷോഭരീതി സ്വീകരിച്ച് കൊണ്ട് നർമദ നദിക്ക് കുറുകേ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കർഷകരും വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനും അതു മൂലമുണ്ടാകുന്ന പരിസ്ഥിതി വിനാശത്തിനുമെതിരെ
1989-ൽ മേധാപട്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണ് നർമദ ബചാവോ ആന്ദോളൻ
❇വിന്ധ്യ-സത്പുര മലനിരകൾക്ക്‌ ഇടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് നർമദാ നദി
❇മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1289 കിലോമീറ്റർ നീളമുണ്ട്.ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു

നവംബർ 22, 2018

വർഷത്തിൽ 6 മാസം നട തുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം ഏതാണ്❓

6 മാസം നട തുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബദരീനാഥ് ക്ഷേത്രം

❇ ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രവും പരിസരവും ഹൈന്ദവ വിശ്വാസം അനുസരിച്ചുള്ള ചതുർധാമ തീർത്ഥാടന സ്ഥലങ്ങളിൽ ഒന്നാണ്.
❇ സമുദ്രനിരപ്പിൽ നിന്നും 10,585 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ഭാരതത്തിലെ അതി പുരാതന ക്ഷേത്രങ്ങളിലൊന്നായ ബദരീനാഥ് ക്ഷേത്രം വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ്
❇ ഹിമാലയൻ പ്രദേശങ്ങളിലെ അതി കഠിനമായ കാലവസ്ഥയെത്തുടർന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ.
❇ വേനൽ കാലത്ത് ശ്രീംഗാര ഭാവത്തിൽ വർത്തിക്കുന്ന ദേവനായാണ് ഭക്തജനങ്ങൾ ബദരിയിലെ വിഷ്ണുവിനെ  ആരാധിക്കുന്നത്.
❇ ശൈത്യ കാലത്ത് ദേവീ ദേവൻമ്മാരും, ഋഷിവര്യമ്മാരും യോഗ ധ്യാനാവസ്ഥയിലുള്ള വിഷ്ണുവിനെ ആരാധിക്കുന്നു.
❇ ഏതൊരു ഭക്തന്റേയും തീർത്ഥാടനം പൂർത്തിയാകണം എങ്കിൽ ബദരീനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കണം എന്നാണ് വിശ്വാസം
❇ ബദരീനാഥിലെ പൂജാരി റാവൽ എന്ന പേരിൽ അറിയപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ഒരു നമ്പൂതിരി ആയിരിക്കണം ബദരീനാഥിലെ പൂജാരി എന്ന് ശ്രീശങ്കരൻ നിഷ്കർഷിച്ചിരുന്നു. ആ കീഴ്‌വഴക്കം ഇന്നും ബദരീനാഥിൽ തുടർന്നു വരുന്നു.
❇ ഗർഭ ഗൃഹത്തിന്റെ ഉൾവശത്താണ് ബദരീനാഥന്റെ പത്മാസനത്തിലിരിക്കുന്ന നിലയിലുള്ള വിഗ്രഹം.
❇ സാളഗ്രാമം എന്നറിയപ്പെടുന്ന കൃഷ്ണ ശിലയിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
❇ ശൈത്യ കാലത്ത് ക്ഷേത്രത്തിൽ പൂജയില്ല ആറു മാസങ്ങൾക്കു ശേഷം നട തുറക്കുന്നത് വരെ നാരദനാണ് ക്ഷേത്രത്തിൽ പൂജ നടത്തുക എന്നാണ് വിശ്വാസം. ആ കാലമത്രയും ശ്രീകോവിലിലെ നെയ് വിളക്ക് ജ്വലിച്ചുകൊണ്ടിരിക്കും.
❇ നട തുറക്കുന്ന സമയം രാവൽ ശ്രീകോവിലിന്റെ വാതിൽ തുറക്കുമ്പോൾ പ്രകാശം ചൊരിഞ്ഞു കൊണ്ട് ആ വിളക്ക് കത്തി നിൽക്കുന്നുണ്ടായിരിക്കും. അഖണ്ഡജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്.
❇ ബദരീനാഥ ക്ഷേത്രത്തിൽ ശ്രീ ശങ്കരൻ ചിട്ടപ്പെടുത്തിയ ആരാധനാ സമ്പ്രദായം  പ്രത്യേകതകൾ ഉള്ളതാണ് സൂരോദയത്തിനു മുമ്പുതന്നെ റാവൽജീ, ബദരീനാഥനെ നിദ്രയിൽ നിന്നുണർത്തുന്നു. വിഗ്രഹത്തിൽ നിന്നും വർണാഭമായ പട്ടുവസ്ത്രങ്ങൾ എടുത്തു മാറ്റിയ ശേഷം വിഗ്രഹത്തിൽ തലേന്നു ചാർത്തിയ കളഭം നീക്കം ചെയ്യുന്നു. തുടർന്ന് അഭിഷേകക്രിയകൾ പ്രഥമാഭിഷേകം തപ്ത കുണ്ഡിലെ ജലം കൊണ്ട് പിന്നീട് പാൽ, തൈര്, തേൻ, സുഗന്ധദ്രവ്യങ്ങൾ എന്നിവ കൊണ്ടും അഭിഷേകം നടത്തുന്നു. ആ വേളയിൽ ഭഗവദ്ഗീത, സഹസ്രനാമം തുടങ്ങിയവയുടെ പാരായണം.
❇ ഭഗവാനു ചാർത്തിയ പട്ടും കളഭവും വിശിഷ്ഠമായ പ്രസാദമായാണ് ദക്തർ കരുതുന്നത്.
❇ ബദരീനാഥ ക്ഷേത്രം ആണ് പഞ്ച ബദ്രികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ധാമമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും
യോഗധ്യാൻ ബദ്രി, ഭവിഷ്യബദ്രി, വൃദ്ധ ബദ്രി, ആദി ബദ്രി  എന്നിവയാണ് മറ്റു ബദ്രികൾ.

നവംബർ 21, 2018

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ഏതാണ്❓

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഗ്രീസ്

❇പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ഗ്രീസ്.
❇1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗമായ ഗ്രീസിന്റെ തലസ്ഥാനം ആതൻസ്
❇പ്രസിഡന്റ് ഭരണത്തലവൻ ആയ ഗ്രീക് പാർലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്
❇11അംഗങ്ങളുള്ള സ്പെഷ്യൽ സുപ്രീം ട്രൈബ്യൂണൽ ആണ് ഉയർന്ന കോടതി. ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.
❇വടക്ക് ബൾഗേറിയ, മാസിഡോണിയ, അൽബേനിയ കിഴക്ക് തുർക്കി എന്നീ രാജ്യങ്ങളും തെക്കേ അതിർത്തിയിൽ മെഡിറ്ററേനിയൻ കടലും പടിഞ്ഞാറേ അതിർത്തിയിൽ അഡ്രിയാറ്റിക് കടലുമാണ് അതിർത്തികൾ
✅ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ : അനാർക്കി (Anarchy)
✅ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ :  ഓട്ടോക്രസി  (Autocracy )
 ✅ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ :  ബ്യൂറോക്രസി  (Bureaucracy)
✅ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ : ഗൈനാർക്കി (Gynarchy)
 ✅ഭരണ സംവിധാനം രാജാവിനാൽ  നടത്തപ്പെടുന്ന അവസ്ഥ :  മൊണാർക്കി (Monarchy)
✅ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ : ഒലിഗാർക്കി (Oligarchy)
 ✅ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ :  പ്ലൂട്ടോക്രസി  (Plutocracy)
✅ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ  നടത്തപ്പെടുന്ന അവസ്ഥ : ഡെമോക്രസി  (Democracy)
✅ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം : അമേരിക്ക
 ✅ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന : ബ്രിട്ടൻ
✅ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന : അമേരിക്ക (USA)
 ✅ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന : അമേരിക്ക (USA)
✅ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന : ഇന്ത്യ
 ✅ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം :  സ്വിറ്റ്സർലൻഡ്
 ✅പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ് :  ബ്രിട്ടൻ
✅ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം : ഗ്രീസ്

നവംബർ 20, 2018

ഇന്ത്യയിൽ നബിദിനം ദേശീയ അവധിയായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആരാണ്❓

ഇന്ത്യയിൽ നബിദിനം ദേശീയ അവധിയായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : VP സിങ്‌

❇ വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌ അഥവാ വി. പി. സിംഗ്‌ സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാന മന്ത്രിയായിരുന്നു.
❇ 2 ഡിസംബർ 1989 മുതൽ 10 നവംബർ 1990 വരെയായി വെറും പതിനൊന്നു മാസം മാത്രമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്.
❇ ജനനം : ജൂൺ 25, 1931
❇ മരണം : നവംബർ 27 2008
❇ പിന്നോക്ക വിഭാഗങ്ങൾക്ക്‌ തൊഴിൽ സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതാണ്‌ സിംഗിന്റെ പ്രധാന ഭരണനേട്ടം
❇ 9 ജൂൺ 1980 മുതൽ 19 ജൂലൈ 1982 വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം രാജീവ്ഗാന്ധി മന്ത്രിസഭയിൽ 31 ഡിസംബർ 1984 മുതൽ 23 ജനുവരി 1987 വരെ സാമ്പത്തിക വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു
❇ ജനമോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനമോര്‍ച്ച പിന്നീട് ജനതാ പാര്‍ട്ടി, ലോക്ദള്‍, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികളുമായി ലയിച്ച് 1988 ഒക്ടോബറില്‍ ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയായി രംഗപ്രവേശം ചെയ്തു.
❇ 1989 ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനതാദള്‍, ബി.ജെ.പി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ എതിരിട്ടു. തുടര്‍ന്ന് രാജീവ് ഗാന്ധി പരാജയപ്പെടുകയും വി.പി.സിംഗിന്‍റെ നേതൃത്വത്തില്‍ ദേശീയ മുന്നണി അധികാരത്തില്‍ വരികയും ചെയ്തു.
❇ അയോദ്ധ്യയിലെ രാമ മന്ദിരത്തിലേക്കുള്ള രഥയാത്രയെ തുടര്‍ന്ന് എല്‍.കെ.അദ്വാനി അറസ്റ്റിലായി. ഇതിനെ തുടര്‍ന്ന് ദേശീയ മുന്നണി സര്‍ക്കാരിനുള്ള പിന്‍തുണ ബി.ജെ.പി പിന്‍വലിച്ചതോടെ വി.പി.സിംഗ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താവുകയും ചെയ്തു.
✅ഇസ്‌ലാം മത വിശ്വാസത്തിലെ അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് *നബിദിനം* അഥവാ *മീലാദുന്നബി*
✅ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവ്വൽ 12നാണ് പ്രവാചകൻ മുഹമ്മദ്‌ ജനിച്ചത്‌  (AD.571 ഏപ്രിൽ 21)

നവംബർ 19, 2018

ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്❓

ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ക്ഷയരോഗം

❇ പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം Tuberculosis (TB - Tubercle Bacillus )
❇ ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (Pulmonary TB). എന്നാൽ ദഹനേന്ദ്രിയ വ്യൂഹം, ജനനേന്ദ്രിയ വ്യൂഹം, അസ്ഥികൾ, സന്ധികൾ, രക്ത ചംക്രമണ വ്യൂഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം.
❇ പനി, വിറയൽ, രാത്രിയിലെ വിയർപ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തിൽ ക്ഷീണിക്കുക, കൈ വിരലുകളുടെ അറ്റത്ത് നീരുണ്ടാകുക, നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച എന്നിവയാണ് ലക്ഷണങ്ങൾ
❇ ക്ഷയരോഗാണുവിനെ നശിപ്പിയ്ക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിയ്ക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകൾ റിഫാംപിസിൻ, ഐസോനിയാസിഡ് എന്നിവയാണ്.
❇ DOTS-ന്റെ പൂർണ രൂപം : Directly Observed Treatment Short Course
❇ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.
❇ ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യയാണ്
❇ ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
❇ ക്ഷയ രോഗാണുവിനെ കണ്ടെത്തിയത് : റോബർട്ട് കോക്
❇ ക്ഷയ രോഗത്തിനു എതിരെ നൽകുന്ന വാക്‌സിൻ : ബി.സി.ജി ( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)
❇ ലോക ക്ഷയ രോഗ ദിനം : മാർച്ച് 24
❇ ക്ഷയരോഗം പകരുന്നത് : വായുവിലൂടെ
❇ ക്ഷയത്തിനു കാരണമാകുന്ന രോഗാണു : മൈക്കോ ബാക്ടിറിയം ട്യൂബർക്യൂലോസിസ്‌
❇ വൈറ്റ് പ്ലേഗ് എന്നും കോക് ഡിസീസ് എന്നും അറിയപ്പെടുന്നു

നവംബർ 18, 2018

ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം ഏത്❓


Question:
ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം ഏത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മഹാരാഷ്ട്ര

❇ 1966‌ൽ മൊറാർജി ദേശായി സമർപ്പിച്ച Problems of Redressal of Citizens Grievances എന്ന ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളേ നിർദ്ദേശിക്കുന്നത്.
❇ പൗരമ്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്
❇ 1971ൽ മഹാരാഷ്ട്രയിൽ ആണ് ആദ്യമായി ലോകായുക്ത രൂപീകരിച്ചത്.
❇ കേരളത്തിൽ 1998 നവംബർ 15-ന്‌  ലോകായുക്ത രൂപം കൊണ്ടത്
❇ ഒരു ലോകായുക്ത രണ്ടു ഉപ ലോകായുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം
❇ ഔദ്യോഗിക കൃത്യ നിർ‌വഹണവുമായി ബന്ധപ്പെട്ട്  നടത്തുന്ന അഴിമതി, സ്വജന പക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം
❇ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എ,
സർക്കാർ ജീവനക്കാർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയ സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികൾ, സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികൾ, സർ‌വകലാശാലകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയൊക്കെ ലോകായുക്തയുടെ അധികാര പരിധിയിൽ വരും
❇ പൗരന്മാർക്ക് നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തയിൽ പരാതി നൽകാം.
❇ കേരള സര്‍ക്കാര്‍ 1999-ല്‍ പാസ്സാക്കിയ ലോകായുക്ത നിയമം (1999-ലെ ആക്റ്റ് 8) പ്രകാരമാണ് കേരള ലോകായുക്ത നിലവില്‍ വന്നത്.
❇ ലോകായുക്ത ചട്ട പ്രകാരം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രണ്ടു വര്‍ഷത്തിലൊരിക്കല്‍ അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വരുമാനം, വസ്തു വകകള്‍, ബാധ്യതകള്‍ എന്നിവ സംബന്ധിച്ച സ്ഥിതി വിവര കണക്കുകള്‍ എന്നിവ  ലോകായുക്തയ്ക്കു മുന്‍പാകെ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള ഫോറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
❇ 1987-ലെ കേരള പൊതുപ്രവര്‍ത്തക അഴിമതി (ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്‍ക്വയറീസ്) നിയമത്തിന്റെ (1998-ലെ 24-ാം ചട്ടം) പുതിയ രൂപമാണ് 1999-ലെ കേരള ലോകായുക്ത നിയമം
❇ സംസ്ഥാന മുഖ്യമന്ത്രി മുതല്‍ പഞ്ചായത്തു തലം വരെയുള്ള പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രസ്തുത നിയമത്തിനു കീഴില്‍ വരുന്നതിനാല്‍ ലോകായുക്തയോട് വിശദീകരണം നല്കാന്‍ ബാധ്യസ്ഥരാണ്. ഒപ്പം പൊതുജനങ്ങളുടെ പരാതിയിന്മേല്‍ കാലതാമസം കൂടാതെ അന്വേഷണം നടത്തി മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ലോകായുക്തയും ഉപലോകായുക്തയും നിര്‍ബന്ധിതമാകുകയും ചെയ്യുന്നു.
❇ സുപ്രീം കോടതിയിലെ ഒരു മുന്‍ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആണ് ലോകായുക്തയുടെ തലവനായി നിയമിക്കപ്പെടുക. അതുപോലെ രണ്ട് ഉപലോകായുക്തകളുടെയും അധികാരി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരായിരിക്കുകയും വേണം.
❇ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ അഭിപ്രായം കണക്കിലെടുത്ത് മുഖ്യമന്ത്രിയാണ് ലോകായുക്തയും ഉപലോകായുക്തയും രൂപീകരിക്കുന്നത്.
❇ അഞ്ചുവര്‍ഷമാണ് ലോകായുക്തയുടെ കാലാവധി.
❇ സേവനത്തിലുള്ള ചീഫ് ജസ്റ്റിസിന്റെയും ഹൈക്കോടതി ജഡ്ജിന്റെയും ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയാണ് യഥാക്രമം ലോകായുക്ത-ഉപലോകായുക്താ അധികാരികള്‍ക്കു ലഭിക്കുക.


നവംബർ 17, 2018

ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമിത റഡാർ ഇമേജിങ് ഉപഗ്രഹം ഏതാണ്❓


ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമിത റഡാർ ഇമേജിങ് ഉപഗ്രഹം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : റിസാറ്റ് 1

❇ ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1( Radar Imaging SATellite 1 {റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1})
❇ 1850 കിലോ ഭാരമുള്ള ഉപഗ്രഹം ഈ ഉപഗ്രഹം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 
❇ ഏകദേശം 10 വർഷമെടുത്ത് നിർമിച്ച
1858 കി.ഗ്രാം തൂക്കമുള്ള ഈ ഉപഗ്രഹതിന്റെ പ്രയോജന കാലം 5 വർഷമാണ്.
❇ 536 കി.മീറ്റര് ഉയരത്തിലുള്ള ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്ന റിസാറ്റ്-1 ഒരു ദിവസത്തിൽ 14 പ്രാവശ്യം ഭൂമിയെ ചുറ്റും
❇ പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL {extra-large}) ഉപയോഗിച്ചാണു റിസാറ്റ്-1  വിക്ഷേപിച്ചത്.
❇ 4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും .
❇ വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആയിരുന്നു.
❇ പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ ഉപയോഗിച്ചാണ്  ചന്ദ്രയാൻ, ജി സാറ്റ് 12 എന്നിവയും വിക്ഷേപിച്ചത്
❇ ഈ ദൗത്യത്തിന്റെ മൊത്തം ചെലവ് 498 കോടി രൂപയാണ്. അതിൽ 120 കോടി രൂപ റോക്കറ്റിന്റേതു മാത്രമാണ്
❇ വിക്ഷേപണ തീയതി :
26 ഏപ്രിൽ 2012

നവംബർ 16, 2018

നവംബർ 14 നു ആണ് ഇന്ത്യയിൽ ശിശുദിനം. എന്നാൽ ഐക്യ രാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് ഏതു ദിവസം ആണ്❓

നവംബർ 14 നു ആണ് ഇന്ത്യയിൽ ശിശുദിനം. എന്നാൽ ഐക്യ രാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് ഏതു ദിവസം ആണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം  : നവംബർ 20

❇ കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും പ്രസിദ്ധി നേടിയിരുന്ന നെഹ്രുവിന്റെ
ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്.
❇ നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്
❇ യു.എന്‍ പൊതു സമിതിയുടെ (UN General Assembly) തീരുമാന പ്രകാരം 1954 ലാണ് ആദ്യമായി ശിശുദിനം ആഘോഷിച്ചത്.
1959 ന് മുന്‍പ് ഒക്ടോബറിലാണ് ആഗോള തലത്തില്‍ ശിശുദിനം ആഘോഷിക്കപ്പെട്ടിരുന്നത്.
❇ ലോകത്തെ മുഴുവന്‍ കുട്ടികളുടെയും ക്ഷേമത്തെ ഉദ്ധരിക്കുന്നതിനുള്ള പ്രയോജനപ്രദമായ നടപടികള്‍ കൊണ്ടു വരുവാനും കുട്ടികളുടെ ഇടയില്‍ സഹകരണ മനോഭാവവും സഹവര്‍ത്തിത്വം വളര്‍ത്തിയെടുക്കുക എന്നതാണ് ശിശുദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യം
❇ ജനീവയിലെ അന്തര്‍ദേശീയ ശിശുക്ഷേമ സംഘടനയുടെ (International Union for Child Welfare) മേല്‍ നോട്ടത്തില്‍ 1953 ഒക്ടോബറിലാണ് ശിശുദിനം ലോകത്താകമാനം ആഘോഷിക്കപ്പെട്ടത്.
❇ ആഗേളതല ശിശുദിനം എന്ന ആശയം അന്തരിച്ച ശ്രീ. V K കൃഷ്ണ മേനോന്‍ വാദിക്കുകയും, 1954 ല്‍ ഐക്യരാഷ്ട്ര പൊതു സമിതി അതിനെ അംഗീകരിക്കുകയും ചെയ്തു.

നവംബർ 15, 2018

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ വനിത ആരാണ്❓


ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ വനിത ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വി എസ് രമാദേവി

❇ ഹിമാചൽ പ്രദേശ്‌, കർണാടക എന്നി സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ച വി എസ് രമാദേവിയാണ് ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ വനിത
❇ എം.എ, എൽ.എൽ.എം. ബിരുദം നേടിയശേഷം ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകയായ അവർ പിന്നീട് കേന്ദ്രസർക്കാർ സർവീസിൽ ചേർന്നു.
നിയമ നിർമ്മാണ വിഭാഗം സെക്രട്ടറി, നിയമ കമ്മീഷൻ മെമ്പർ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 
❇ 1990 നവംബർ 26 മുതൽ ഡിസംബർ 11 വരെ മാത്രമാണ് ഇവർ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്നത്.
❇ ഏറ്റവും കുറച്ചുകാലം ഈ പദവി വഹിച്ച വ്യക്തിയാണ് രമാദേവി. ഇവർക്കു ശേഷം ആ പദവിയിൽ ടി.എൻ. ശേഷൻ നിയമിതനായി.
❇ 1993 മുതൽ നാലുകൊല്ലം രമാദേവി രാജ്യസഭാ സെക്രട്ടറി ജനറൽ ആയിരുന്ന അവർ 1997 ജൂലായ് 26 മുതൽ 1999 ഡിസംബർ 1 വരെ ഹിമാചൽ പ്രദേശിലും 1999 ഡിസംബർ 2 മുതൽ 2002 മെയ് 20 വരെ കർണാടകയിലും ഗവർണറായിരുന്നു. 
❇ കർണാടകയിലെ ആദ്യ വനിതാ ഗവർണറും രമാദേവി ആണ്
❇ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവൻ
✅സധാരണയായി ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഈ പദവിയിലേക്ക് നിയമിക്കപ്പെടാറുള്ളത്.
✅രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. പദവിയിൽ 6 വർഷം തികയുന്നതോ 65 വയസ്സ് തികയുന്നതോ (ഇതിലേതാണ് ആദ്യം) വരെയാണ് കാലാവധി.
21 മാർച്ച് 1950 മുതൽ 19 ഡിസംബർ 1958 വരെ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന *സുകുമാർ സെൻ ICS* ആണ് ആദ്യ ഇലക്ഷൻ കമ്മീഷണർ

നവംബർ 14, 2018

കേരള നിയമസഭയിലേക്ക് ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞടുപ്പിൽ മത്സരിച്ചു വിജയിച്ചത് ആരാണ്❓

കേരള നിയമസഭയിലേക്ക് ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞടുപ്പിൽ മത്സരിച്ചു വിജയിച്ചത് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : എം വി രാഘവൻ

❇ മേലേത്തു വീട്ടിൽ രാഘവൻ എന്ന എം വി രാഘവൻ കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു
❇ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും CPIM ലും പ്രവർത്തിച്ച അദ്ദേഹം CPIM ൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി( CMP ) രൂപവത്കരിച്ചു
❇ കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതു മുന്നണിയിലേക്ക് കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടു കൊണ്ടുള്ള ബദല്‍രേഖ 1985-ല്‍ അവതരിപ്പിച്ചതിന്റെ പേരില്‍ 1986 ജൂണ്‍ 23-നാണ് എം.വി.ആര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്
❇ പാര്‍ലമെന്ററി അവസരവാദ കുറ്റം ചുമത്തി അഞ്ച് മാസത്തോളം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റു ചെയ്ത ശേഷമായിരുന്നു പുറത്താക്കല്‍. തുടര്‍ന്ന് അദ്ദേഹം 1986 ജൂലൈ 27-ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി) രൂപവല്‍ക്കരിച്ച്‌ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.
❇ 1991 ല്‍ സംസ്ഥാന സഹകരണ മന്ത്രിയായ അദ്ദേഹം രാജ്യത്തെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു
❇ ഏറ്റവും അധികം നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ് (2001) എന്നീ നിയോജക മണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയിൽ പ്രധിനിധീകരിച്ചിട്ടുണ്ട്.
ഒരു ജന്മം എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്
❇ 2014 നവംബർ 9 ന് തന്റെ ഭരണകാലത്ത് നിർമ്മിച്ച പരിയാരം സഹകരണ ആശുപത്രിയിൽ വച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു.

നവംബർ 13, 2018

ആൾക്കൂട്ടത്തിന്റെ തലവൻ എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്❓

Question:
ആൾക്കൂട്ടത്തിന്റെ തലവൻ എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കെ കാമരാജ്

❇ സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ്‌ ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കറായിരുന്നു.
❇ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ്‌ പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയ ചുരുക്കം പേരിൽ ഒരാളായ അദ്ദേഹം ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായി ആയിരുന്നു.
❇ ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
❇ 1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു
❇ 1967 മുതൽ 1975 വരെ പാർലമെന്റ് മെമ്പർ ആയിരുന്ന അദ്ദേഹം 1954 മുതൽ 1967 വരെ തമിഴ്നാട് നിയമസഭാ മെമ്പർ ആയിരുന്നു.
❇ 1954 മുതൽ 1963 വരെ Madras State (തമിഴ്നാട്) മുഖ്യമന്ത്രി ആയിരുന്നു.
❇ 1963–1971 വരെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ പ്രസിഡണ്ട് ആയിരുന്നു
❇ 1903 ജൂലൈ 15ന് തമിഴ്നാട്ടിലെ രാമനാട് ജില്ലയില്‍പ്പെട്ട വിരുദു നഗറില്‍ ചെറുകിട നാളികേര കച്ചവടക്കാരനായിരു കുമാരസ്വാമി നാടാരുടെയും ശിവകാമി അമ്മാളിന്‍റെയും മകനായി പിറന്നു.
❇ 1930 ല്‍ രാജഗോപാലാചാരിയോടൊപ്പം വേദാരണ്യത്തിലേക്ക് നടത്തിയ ഉപ്പു സത്യാഗ്രഹ മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. രണ്ടു വര്‍ഷക്കാലം അലിപ്പൂര്‍ ജയിലിലെ തടവുകാരനായി കഴിഞ്ഞു.
❇ ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ പ്രമേയം പ്രചരിപ്പിക്കാന്‍ സമ്മേളനം സംഘടിപ്പിച്ചു എന്ന കുറ്റത്തിന് 1942 ആഗസ്റ്റ് 8 ന് അറസ്റ്റ് ചെയ്തു. അമരാവതി ജയിലിലെ മൂന്നു വര്‍ഷത്തെ ജയില്‍വാസം പുസ്തകങ്ങള്‍ വായിക്കാനും അറിവ് വര്‍ദ്ധിപ്പിക്കുവാനുമായി അദ്ദേഹം വിനിയോഗിച്ചു.
❇ 1964- ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മരണത്തോടെയാണ് കാമരാജിലെ കിംഗ്മേക്കറെ ലോകം കണ്ടത്. നെഹ്റുവിനു ശേഷം പ്രളയം എന്നു കരുതിയിരുവരുടെ മുന്നില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന കുറിയ മനുഷ്യനെ ഉയര്‍ത്തി കാട്ടിയത് കാമരാജാണ്.
❇ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരയെ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദ്ദേശിച്ചതും മറ്റാരുമല്ല. 

നവംബർ 12, 2018

ഇന്ത്യൻ പ്രധാന മന്ത്രി പദവി രാജിവെച്ച ആദ്യ പ്രധാന മന്ത്രി ആരാണ്❓

Question:
ഇന്ത്യൻ പ്രധാന മന്ത്രി പദവി രാജിവെച്ച ആദ്യ പ്രധാന മന്ത്രി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മൊറാർജി ദേശായി

❇ മൊറാർജി ദേശായി  ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു.
❇ പ്രധാനമന്ത്രി പദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81മത്തെ വയസ്സിൽ).
❇ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പര വൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
❇ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.
❇ ഇന്ത്യയുടെ 6-ആമത്തെ പ്രധാനമന്ത്രിയായി
24 മാർച്ച് 1977 മുതൽ 15 ജൂലൈ 1979 വരെ സേവനമനുഷ്ഠിച്ച അദ്ദേഹം കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി പദവിയിൽ
21 ഓഗസ്റ്റ് 1967 മുതൽ 26 ഓഗസ്റ്റ് 1970 വരെ സേവനമനുഷ്ഠിച്ചു.
❇ കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ അദ്ദേഹം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്
❇ 1963 ൽ കോൺഗ്രസ്സിൽ കാമരാജ് പദ്ധതി നടപ്പിലാക്കിയപ്പോൾ ദേശായി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു.
❇ 1967 ൽ ഇന്ദിരാ ഗാന്ധി സർക്കാരിൽ സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരുന്നു.
❇ 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നിന്നു.
❇ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ ചേർന്നു.
❇ 1975 ലെ അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ട അദ്ദേഹം 1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു
❇ വിവാദങ്ങളും പടല പിണക്കങ്ങളും കാരണം പരസ്പരം യോജിച്ചു പോവാത്ത ഒരു സഖ്യത്തിന്റെ സർക്കാരിനെ ആയിരുന്നു മൊറാർജി ദേശായി നയിച്ചത്
❇ സഖ്യത്തിന്റെ നേതൃ സ്ഥാനത്ത് ഒരു പ്രത്യേക പാർട്ടിയും ഇല്ലാതിരുന്ന അവസ്ഥയിൽ വിരുദ്ധ ചേരികൾ മൊറാർജി ദേശായിയെ പ്രധാ‍നമന്ത്രി പദത്തിൽ നിന്ന് താഴെയിറക്കുവാൻ മത്സരിച്ചു.
❇ ഇന്ദിരാ ഗാന്ധി ഉൾപ്പെടെ പ്രശസ്ത കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള കേസുകൾ സർക്കാരിന്റെ ഒരു നല്ല സമയം അപഹരിച്ചു.
ഇന്ദിരയ്ക്ക് എതിരായ കേസുകൾ നിരാലംബയായ ഒരു സ്ത്രീക്കെതിരെ ഒരു സർക്കാർ മുഴുവനും പ്രവർത്തിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു
❇ 1979-ൽ ചരൺ സിംഗ് തന്റെ ബി.എൽ.ഡി. പാർട്ടിയെ ജനതാ സഖ്യത്തിൽ നിന്നും പിൻ‌വലിച്ച് സർക്കാരിനുള്ള ഭൂരിപക്ഷം ഇല്ലാതാക്കിയതിനാൽ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം രാജിവെക്കേണ്ടി വന്നു
❇ 1995 ഏപ്രിൽ 10ന് 99 ആമത്തെ വയസ്സിൽ  അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ അഹമ്മദാബാദിലെ അഭയ് ഘട്ട് ശ്മശാനത്തിൽ സംസ്കരിച്ചു

നവംബർ 10, 2018

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏതാണ്❓

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏതാണ്❓

ഉത്തരം : വൂളർ തടാകം

❇ ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകങ്ങളിൽ ഒന്നാണ് വുളർ തടാകം.
❇ ജമ്മു-കശ്മീരിലെ ബാണ്ഡിപ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ പ്രധാന ജലസ്രോതസ്സ് ഝലം നദിയാണ്.
❇ കശ്മീർ താഴ് വരയുടെ വടക്കേയറ്റത്ത് ശ്രീനഗറിൽ നിന്നും വടക്ക് പടിഞ്ഞാറ് ദിശയിൽ 32 കിലോമീറ്റർ അകലെ, സമുദ്ര നിരപ്പിൽ നിന്നും 1580 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
❇ ഫലക ചലനം നിമിത്തം രൂപപ്പെട്ട വുളർ തടാകത്തിന് 16 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുണ്ട്. കൂടിയ ആഴം 14 മീറ്ററാണ്.
❇ ഏറ്റവും ആഴമേറിയ ഭാഗം മോത്താ ഘോൻ (ശവങ്ങളുടെ ചുഴി) എന്നറിയപ്പെടുന്നു.
❇ കാലാവസ്ഥാ വ്യത്യങ്ങൾക്ക് അനുസരിച്ച് ഈ തടാകത്തിന്റെ വിസ്തീർണ്ണം 30 മുതൽ 260 ചതുരശ്രകിലോമീറ്റർ വരെയാകാറുണ്ട്
❇ 1986-ൽ ഇതിനെ ദേശീയപ്രാധാന്യമുള്ള തണ്ണീർത്തടമായി വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
❇ 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു
❇ ലോകത്ത് ഏറ്റവുമധികം തടാകങ്ങളുള്ള രാജ്യം :  കാനഡ.
❇ ആയിരം തടാകങ്ങളുടെ നാട് : ഫിന്‍ലാന്‍ഡ്.
❇ പതിനായിരം തടാകങ്ങളുടെ നാട് :  മിനസോട്ടസ്റ്റേറ്റ് (യുഎസ്എ).
❇ ഇന്ത്യയിലെ ലാന്‍ഡ് ഓഫ് ബാക്ക് വാട്ടേഴ്‌സ് അഥവാ ലഗൂണുകളുടെ നാട് എന്നറിയപ്പടുന്ന ഇന്ത്യന്‍ സംസ്ഥാനം : കേരളം.
❇ തടാകങ്ങളുടെയും പര്‍വതങ്ങളുടെയും നാട്  : മാസിഡോണിയ.
❇ ജലനഗരം :  വെനീസ്.
❇ ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ഏറ്റവും വലിയ ലവണ തടാകവും ഒഡിഷയിലെ ചില്‍ക്കയാണ്.
❇ ഏറ്റവും വലിയ ശുദ്ധജലതാടകം ജമ്മുകശ്മീരിലെ വൂളാര്‍ തടാകമാണ്.
❇ശുദ്ധജല തടാകങ്ങളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്രാപ്രദേശിലെ കൊല്ലേരു തടാകമാണ്.
❇ ഉപ്പിന്റെ അംശം ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ സാംബര്‍ തടാകത്തിലാണ്.
❇ ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊണ്ടതാണ് മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം.
❇ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും വേര്‍പെടുത്തുന്ന തടാകം ഹുസൈന്‍ സാഗറാണ്.
❇വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് മണിപ്പൂരിലെ ലോക്താക് തടാകം.
❇നൈന, ദിയോ പഥ, അയാര്‍പഥ എന്നീ ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് നൈനിറ്റാള്‍ തടാകം.

നവംബർ 09, 2018

ജന്തു ലോകത്തെ (കാട്ടിലെ) എൻജിനീയർ എന്നറിയപ്പെടുന്ന ജീവി ഏതാണ്❓

ജന്തു ലോകത്തെ (കാട്ടിലെ) എൻജിനീയർ എന്നറിയപ്പെടുന്ന ജീവി ഏതാണ്❓

ഉത്തരം : ബീവർ
❇ Castoridae കുടുംബത്തിലുളള ബീവർ കരണ്ടു തിന്നുന്ന ജീവികളിൽ പെട്ടതാണ്
❇ തണുപ്പ് കൂടുതലുളള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് .
❇ കാട്ടിലെ എഞ്ചിനീയർ എന്ന് വെറുതെ വിളിക്കുന്നതല്ല നല്ല ഒന്നാന്തരം അണക്കെട്ട് അതിവിദഗ്ദ്ധമായി നിർമ്മിച്ച് ഏതൊരാളെയും അതിശയിപ്പിക്കുന്ന
വീട് വെക്കുന്നവരാണ് ബീവറുകൾ.
❇ അണക്കെട്ട് പണിയനായി പുഴയുടെ തീരത്തുളള വലിയ മരങ്ങൾ തേടിപ്പിടിച്ച് തന്റെ മൂർച്ചയേറിയ ഉളിപ്പല്ലുകൾ ഉപയോഗിച്ച് വലിയ മരത്തിന്റെ താഴെ കരളാൻ തുടങ്ങും .
❇ താഴെയും മേല യുമായി നീളമുളള രണ്ട് ജോഡി മൂർച്ചയേറിയ ഉളി പല്ലുകളാണ് ഇവക്കുളളത്
❇ വലിയ മരങ്ങൾ  കൃത്യമായി പുഴയിലേക്ക് തന്നെ വീഴാൻ പാകത്തിലാണ് കരളൽ
❇ ദൂരെയുളള മരങ്ങൾ പോലും വെളളത്തിലൂടെ ഒഴുക്കിക്കൊണ്ടു  വന്ന് പുഴയുടെ വിലങ്ങനെ വെച്ചിട്ട് ചെറിയ കമ്പുകളും മരച്ചില്ലകളും കൊണ്ട് പുഴയുടെ ഒഴുക്കിന് തടയിടും
❇ വെളളത്തിന്റെ ശക്തി പൂർണ്ണമായും തടഞ്ഞ ശേഷം വീട് പണിയാരംഭിക്കും
❇ വെളളത്തിന്റെ ശക്തി കുറക്കാൻ അകത്തേക്ക് തളളി നിൽക്കുന്ന കോൺ ആകൃതിയിലാണ് അണക്കെട്ട് നിർമ്മാണം (നമ്മൾ നിർമ്മിക്കുന്ന അണക്കെട്ടും ഇതേ ശൈലിയാണ് പിന്തുടരുന്നത്).
❇ 4 മാസത്തോളം വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്താണ് ഇവ അണക്കെട്ട് നിർമ്മിക്കുക.
❇ അണക്കെട്ട് പൂർത്തിയായാൽ  മരച്ചില്ലകളും ചെളിയും  ചെറിയ കല്ലുകളും ചേർത്ത് വീട് പണിയാൻ തുടങ്ങും അധികവും രണ്ടു നില വീടുകളാണിവ പണിയുക
❇ വീട്ടിലേക്ക് കടക്കാനുളള വാതിൽ വെളളത്തിനടിയിലൂടെയാണ്
❇ ഭക്ഷണങ്ങൾ സൂക്ഷിക്കാനുള്ള അറകൾ, വിശ്രമ അറകൾ, കുടുംബ അറകൾ എല്ലാം വേറെയായി തന്നെ ഉണ്ടാകും . വിശ്രമ അറ ജലനിരപ്പിന് മുകളിലാവുന്ന വിധമാണ് നിർമ്മാണം
❇ മഞ്ഞ് കാലത്ത് വീട്ടിലേക്ക് കടക്കാൻ പ്രത്യേക വഴി വേറെ ഉണ്ടാകും
❇ കാറ്റും വെളിച്ചവും കടക്കാൻ ചെറിയ ജനലുകളും ഉണ്ടാവും.
❇ വീടിന്റെ ഉളളിലേക്ക് ഒഴുകിയെത്തുന്ന വെളളം തിരിച്ചുവിടാൻ പ്രത്യേകം ചാലുകൾ കൂടി ബീവർ നിർമ്മിക്കാറുണ്ടെന്ന് അറിയുമ്പോഴാണ് സത്യത്തിൽ നമ്മൾ ആശ്ചര്യപ്പെടുക .
❇10 മീറ്റർ മുതൽ 100 മീറ്റർ വരെയുളള അണക്കെട്ടുകൾ വരെ ഈ ചെറിയ ജീവി നിർമ്മിക്കാറുണ്ട്
❇ മരങ്ങളുടെ ഇളം കൂമ്പുകൾ , ഇലകൾ , ചില മരത്തിന്റെ തോലുകൾ എന്നിവയെല്ലാമാണ് ബീവറിന്റെ ഭക്ഷണം
❇ നല്ല ഒന്നാന്തരം നീന്തൽക്കാർ കൂടിയാണ് പങ്കായ വാലുളള ബീവരുകൾ
❇ വീടിന്റെ നിർമ്മാണത്തിന് കല്ലും ചെളിയും കൊണ്ട് വന്ന് കൃത്യമായി പടുത്ത് ഉയർത്തുന്ന ഈ കരണ്ട് തീനി ഇന്നും ഒരു അത്ഭുതമായി നിലകൊളളുന്നു

ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ബംഗാളി ഭാഷയിലാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ദേശീയഗാനം 5 ഭാഷകളിൽ ആയിട്ടാണ്. ഏതു രാജ്യത്തിന്റെ ദേശീയ ഗാനത്തിലാണ് 5 ഭാഷകളിലെ വരികൾ ഉൾകൊള്ളുന്നത്❓

ഇന്നത്തെ ചോദ്യം : ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ബംഗാളി ഭാഷയിലാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ദേശീയഗാനം 5 ഭാഷകളിൽ ആയിട്ടാണ്. ഏതു രാജ്യത്തിന്റെ ദേശീയ ഗാനത്തിലാണ് 5 ഭാഷകളിലെ വരികൾ ഉൾകൊള്ളുന്നത്

ഉത്തരം : ദക്ഷിണാഫ്രിക്ക


  • ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യമാണ് റിപബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക
  • 1997 മുതലാണ് ഇന്നത്തെ ദക്ഷിണാഫ്രിക്കയുടെ ദേശീയ ഗാനം നിലവിൽ വന്നത്. '
  • ങ്കൊസി സികേലെൽ ഇ ആഫ്രിക (ആഫ്രിക്കയെ ദൈവം അനുഗ്രഹിക്കട്ടെ), ഡൈ സ്റ്റെം വാൻ സ്വിദ്-ആഫ്രിക (ദക്ഷിണാഫ്രിക്ക വിളിക്കുന്നു) എന്നീ സ്തുതിഗാനങ്ങളിലെ ചിലശകലങ്ങളും, അതോടൊപ്പം ചില ഇംഗ്ലീഷ് വരികളും കൂട്ടിച്ചേർത്ത ഒരു സമ്മിശ്ര ഭാഷാ ദേശീയ ഗാനമാണ് ഇത്.
  • കോമൺ‌വെൽത്ത് ഓഫ് നേഷൻസിന്റെ അംഗമായ സൗത്ത് ആഫ്രിക്ക, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി കരുതപ്പെടുന്നു
  • സാംസ്കാരികമായി വളരേയേറെ വൈവിധ്യം പുലർത്തുന്ന ദക്ഷിണാഫ്രിക്കയിൽ ഇവിടെത്തെ ഭരണഘടന ആഫ്രിക്കാൻസ് (Afrikaans), ഇംഗ്ലീഷ്, , സിറ്റ്സോങ്ഗ (Tsonga, Xitsonga), സെസോതോ (Southern Sotho), സെസോതോ സ ലെബൊ (Northern Sotho), ഇസിന്റിബെലെ (Southern Ndebele), സിസ്വാതി (Swazi), ഷിവെൻഡ (Venda), ഇസിസുലു (Zulu), സെറ്റ്സ്വാന (Tswana) ഇസിക്സ്ഹോസ (Xhosa ) എന്നീ പതിനൊന്ന് ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്
  • ഇസിക്സ്ഹോസ (Xhosa),  ഇസിസുലു (Zulu), സെസോതോ (Southern Sotho),ആഫ്രിക്കാൻസ് (Afrikaans), ഇംഗ്ലീഷ് എന്നീ 5 ഭാഷകളാണ് ദേശീയ ഗാനത്തിൽ ഉള്ളത്
  • ദേശീയ ഗാനങ്ങളെക്കുറിച്ചുളള പഠനം അറിയപ്പെടുന്ന പേരാണ്‌ ആന്തമറ്റോളജി
  • ഏറ്റവും പഴക്കമുളള ദേശീയഗാനമായി കരുതപ്പെടുന്നത്‌ ജപ്പാന്റെ ദേശീയ ഗാനമാണ്‌
  • കൃത്യമായ സംഗീതം നല്‍കപ്പെട്ട ഏറ്റവും പഴയ ദേശീയഗാനം നെതര്‍ലന്‍ഡ്‌സിലേതാണ്‌
  • ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ ദേശീയഗാനമുളള രാജ്യം ഉഗാണ്ടയാണ്‌
  • ഏറ്റവും കൂടുതല്‍ വരികളുളള ദേശീയഗാനം158 വരികള്‍ ഉള്ള ഗ്രീസിന്റേതാണ്‌
  • ആലപിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം വേണ്ടത്‌ ഉറുഗ്വേയുടെ ദേശീയഗാനത്തിനാണ്‌.തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ദേശീയഗാനം ആലപിക്കാന്‍ ഏതാണ്ട്‌ 5 മിനിട്ടോളം എടുക്കും
  • ഗ്രീസിന്റെ ദേശീയ ഗാനം ഔദ്യോഗികമായി ഉപയോഗിക്കുന്ന സൈപ്രസ്‌ സ്വന്തമായി ദേശീയഗാനമില്ലാത്ത ലോകത്തെ ഏക രാജ്യമാണ്‌ 
  • രണ്ടു ദേശീയഗാനങ്ങള്‍ ഉളള ലോകത്തിലെ ഏക രാജ്യമാണ്‌ ന്യൂസിലന്‍ഡ്‌