ജന്തു ലോകത്തെ (കാട്ടിലെ) എൻജിനീയർ എന്നറിയപ്പെടുന്ന ജീവി ഏതാണ്❓
ഉത്തരം : ബീവർ
❇ Castoridae കുടുംബത്തിലുളള ബീവർ കരണ്ടു തിന്നുന്ന ജീവികളിൽ പെട്ടതാണ്
❇ തണുപ്പ് കൂടുതലുളള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് .
❇ കാട്ടിലെ എഞ്ചിനീയർ എന്ന് വെറുതെ വിളിക്കുന്നതല്ല നല്ല ഒന്നാന്തരം അണക്കെട്ട് അതിവിദഗ്ദ്ധമായി നിർമ്മിച്ച് ഏതൊരാളെയും അതിശയിപ്പിക്കുന്ന
വീട് വെക്കുന്നവരാണ് ബീവറുകൾ.
❇ അണക്കെട്ട് പണിയനായി പുഴയുടെ തീരത്തുളള വലിയ മരങ്ങൾ തേടിപ്പിടിച്ച് തന്റെ മൂർച്ചയേറിയ ഉളിപ്പല്ലുകൾ ഉപയോഗിച്ച് വലിയ മരത്തിന്റെ താഴെ കരളാൻ തുടങ്ങും .
❇ താഴെയും മേല യുമായി നീളമുളള രണ്ട് ജോഡി മൂർച്ചയേറിയ ഉളി പല്ലുകളാണ് ഇവക്കുളളത്
❇ വലിയ മരങ്ങൾ കൃത്യമായി പുഴയിലേക്ക് തന്നെ വീഴാൻ പാകത്തിലാണ് കരളൽ
❇ ദൂരെയുളള മരങ്ങൾ പോലും വെളളത്തിലൂടെ ഒഴുക്കിക്കൊണ്ടു വന്ന് പുഴയുടെ വിലങ്ങനെ വെച്ചിട്ട് ചെറിയ കമ്പുകളും മരച്ചില്ലകളും കൊണ്ട് പുഴയുടെ ഒഴുക്കിന് തടയിടും
❇ വെളളത്തിന്റെ ശക്തി പൂർണ്ണമായും തടഞ്ഞ ശേഷം വീട് പണിയാരംഭിക്കും
❇ വെളളത്തിന്റെ ശക്തി കുറക്കാൻ അകത്തേക്ക് തളളി നിൽക്കുന്ന കോൺ ആകൃതിയിലാണ് അണക്കെട്ട് നിർമ്മാണം (നമ്മൾ നിർമ്മിക്കുന്ന അണക്കെട്ടും ഇതേ ശൈലിയാണ് പിന്തുടരുന്നത്).
❇ 4 മാസത്തോളം വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്താണ് ഇവ അണക്കെട്ട് നിർമ്മിക്കുക.
❇ അണക്കെട്ട് പൂർത്തിയായാൽ മരച്ചില്ലകളും ചെളിയും ചെറിയ കല്ലുകളും ചേർത്ത് വീട് പണിയാൻ തുടങ്ങും അധികവും രണ്ടു നില വീടുകളാണിവ പണിയുക
❇ വീട്ടിലേക്ക് കടക്കാനുളള വാതിൽ വെളളത്തിനടിയിലൂടെയാണ്
❇ ഭക്ഷണങ്ങൾ സൂക്ഷിക്കാനുള്ള അറകൾ, വിശ്രമ അറകൾ, കുടുംബ അറകൾ എല്ലാം വേറെയായി തന്നെ ഉണ്ടാകും . വിശ്രമ അറ ജലനിരപ്പിന് മുകളിലാവുന്ന വിധമാണ് നിർമ്മാണം
❇ മഞ്ഞ് കാലത്ത് വീട്ടിലേക്ക് കടക്കാൻ പ്രത്യേക വഴി വേറെ ഉണ്ടാകും
❇ കാറ്റും വെളിച്ചവും കടക്കാൻ ചെറിയ ജനലുകളും ഉണ്ടാവും.
❇ വീടിന്റെ ഉളളിലേക്ക് ഒഴുകിയെത്തുന്ന വെളളം തിരിച്ചുവിടാൻ പ്രത്യേകം ചാലുകൾ കൂടി ബീവർ നിർമ്മിക്കാറുണ്ടെന്ന് അറിയുമ്പോഴാണ് സത്യത്തിൽ നമ്മൾ ആശ്ചര്യപ്പെടുക .
❇10 മീറ്റർ മുതൽ 100 മീറ്റർ വരെയുളള അണക്കെട്ടുകൾ വരെ ഈ ചെറിയ ജീവി നിർമ്മിക്കാറുണ്ട്
❇ മരങ്ങളുടെ ഇളം കൂമ്പുകൾ , ഇലകൾ , ചില മരത്തിന്റെ തോലുകൾ എന്നിവയെല്ലാമാണ് ബീവറിന്റെ ഭക്ഷണം
❇ നല്ല ഒന്നാന്തരം നീന്തൽക്കാർ കൂടിയാണ് പങ്കായ വാലുളള ബീവരുകൾ
❇ വീടിന്റെ നിർമ്മാണത്തിന് കല്ലും ചെളിയും കൊണ്ട് വന്ന് കൃത്യമായി പടുത്ത് ഉയർത്തുന്ന ഈ കരണ്ട് തീനി ഇന്നും ഒരു അത്ഭുതമായി നിലകൊളളുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ