Question:
ഇന്ത്യൻ പ്രധാന മന്ത്രി പദവി രാജിവെച്ച ആദ്യ പ്രധാന മന്ത്രി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മൊറാർജി ദേശായി
❇ മൊറാർജി ദേശായി ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു.
❇ പ്രധാനമന്ത്രി പദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81മത്തെ വയസ്സിൽ).
❇ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പര വൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
❇ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.
❇ ഇന്ത്യയുടെ 6-ആമത്തെ പ്രധാനമന്ത്രിയായി
24 മാർച്ച് 1977 മുതൽ 15 ജൂലൈ 1979 വരെ സേവനമനുഷ്ഠിച്ച അദ്ദേഹം കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി പദവിയിൽ
21 ഓഗസ്റ്റ് 1967 മുതൽ 26 ഓഗസ്റ്റ് 1970 വരെ സേവനമനുഷ്ഠിച്ചു.
❇ കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ അദ്ദേഹം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്
❇ 1963 ൽ കോൺഗ്രസ്സിൽ കാമരാജ് പദ്ധതി നടപ്പിലാക്കിയപ്പോൾ ദേശായി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു.
❇ 1967 ൽ ഇന്ദിരാ ഗാന്ധി സർക്കാരിൽ സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരുന്നു.
❇ 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നിന്നു.
❇ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ ചേർന്നു.
❇ 1975 ലെ അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ട അദ്ദേഹം 1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു
❇ വിവാദങ്ങളും പടല പിണക്കങ്ങളും കാരണം പരസ്പരം യോജിച്ചു പോവാത്ത ഒരു സഖ്യത്തിന്റെ സർക്കാരിനെ ആയിരുന്നു മൊറാർജി ദേശായി നയിച്ചത്
❇ സഖ്യത്തിന്റെ നേതൃ സ്ഥാനത്ത് ഒരു പ്രത്യേക പാർട്ടിയും ഇല്ലാതിരുന്ന അവസ്ഥയിൽ വിരുദ്ധ ചേരികൾ മൊറാർജി ദേശായിയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് താഴെയിറക്കുവാൻ മത്സരിച്ചു.
❇ ഇന്ദിരാ ഗാന്ധി ഉൾപ്പെടെ പ്രശസ്ത കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള കേസുകൾ സർക്കാരിന്റെ ഒരു നല്ല സമയം അപഹരിച്ചു.
ഇന്ദിരയ്ക്ക് എതിരായ കേസുകൾ നിരാലംബയായ ഒരു സ്ത്രീക്കെതിരെ ഒരു സർക്കാർ മുഴുവനും പ്രവർത്തിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു
❇ 1979-ൽ ചരൺ സിംഗ് തന്റെ ബി.എൽ.ഡി. പാർട്ടിയെ ജനതാ സഖ്യത്തിൽ നിന്നും പിൻവലിച്ച് സർക്കാരിനുള്ള ഭൂരിപക്ഷം ഇല്ലാതാക്കിയതിനാൽ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം രാജിവെക്കേണ്ടി വന്നു
❇ 1995 ഏപ്രിൽ 10ന് 99 ആമത്തെ വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ അഹമ്മദാബാദിലെ അഭയ് ഘട്ട് ശ്മശാനത്തിൽ സംസ്കരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ