ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ക്ഷയരോഗം
❇ പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം Tuberculosis (TB - Tubercle Bacillus )
❇ ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (Pulmonary TB). എന്നാൽ ദഹനേന്ദ്രിയ വ്യൂഹം, ജനനേന്ദ്രിയ വ്യൂഹം, അസ്ഥികൾ, സന്ധികൾ, രക്ത ചംക്രമണ വ്യൂഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം.
❇ പനി, വിറയൽ, രാത്രിയിലെ വിയർപ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തിൽ ക്ഷീണിക്കുക, കൈ വിരലുകളുടെ അറ്റത്ത് നീരുണ്ടാകുക, നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച എന്നിവയാണ് ലക്ഷണങ്ങൾ
❇ ക്ഷയരോഗാണുവിനെ നശിപ്പിയ്ക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിയ്ക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകൾ റിഫാംപിസിൻ, ഐസോനിയാസിഡ് എന്നിവയാണ്.
❇ DOTS-ന്റെ പൂർണ രൂപം : Directly Observed Treatment Short Course
❇ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.
❇ ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യയാണ്
❇ ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്ട്രേപ്റ്റോ മൈസിൻ
❇ ക്ഷയ രോഗാണുവിനെ കണ്ടെത്തിയത് : റോബർട്ട് കോക്
❇ ക്ഷയ രോഗത്തിനു എതിരെ നൽകുന്ന വാക്സിൻ : ബി.സി.ജി ( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)
❇ ലോക ക്ഷയ രോഗ ദിനം : മാർച്ച് 24
❇ ക്ഷയരോഗം പകരുന്നത് : വായുവിലൂടെ
❇ ക്ഷയത്തിനു കാരണമാകുന്ന രോഗാണു : മൈക്കോ ബാക്ടിറിയം ട്യൂബർക്യൂലോസിസ്
❇ വൈറ്റ് പ്ലേഗ് എന്നും കോക് ഡിസീസ് എന്നും അറിയപ്പെടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ