നവംബർ 22, 2018

വർഷത്തിൽ 6 മാസം നട തുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം ഏതാണ്❓

6 മാസം നട തുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബദരീനാഥ് ക്ഷേത്രം

❇ ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രവും പരിസരവും ഹൈന്ദവ വിശ്വാസം അനുസരിച്ചുള്ള ചതുർധാമ തീർത്ഥാടന സ്ഥലങ്ങളിൽ ഒന്നാണ്.
❇ സമുദ്രനിരപ്പിൽ നിന്നും 10,585 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ഭാരതത്തിലെ അതി പുരാതന ക്ഷേത്രങ്ങളിലൊന്നായ ബദരീനാഥ് ക്ഷേത്രം വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ്
❇ ഹിമാലയൻ പ്രദേശങ്ങളിലെ അതി കഠിനമായ കാലവസ്ഥയെത്തുടർന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ.
❇ വേനൽ കാലത്ത് ശ്രീംഗാര ഭാവത്തിൽ വർത്തിക്കുന്ന ദേവനായാണ് ഭക്തജനങ്ങൾ ബദരിയിലെ വിഷ്ണുവിനെ  ആരാധിക്കുന്നത്.
❇ ശൈത്യ കാലത്ത് ദേവീ ദേവൻമ്മാരും, ഋഷിവര്യമ്മാരും യോഗ ധ്യാനാവസ്ഥയിലുള്ള വിഷ്ണുവിനെ ആരാധിക്കുന്നു.
❇ ഏതൊരു ഭക്തന്റേയും തീർത്ഥാടനം പൂർത്തിയാകണം എങ്കിൽ ബദരീനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കണം എന്നാണ് വിശ്വാസം
❇ ബദരീനാഥിലെ പൂജാരി റാവൽ എന്ന പേരിൽ അറിയപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ഒരു നമ്പൂതിരി ആയിരിക്കണം ബദരീനാഥിലെ പൂജാരി എന്ന് ശ്രീശങ്കരൻ നിഷ്കർഷിച്ചിരുന്നു. ആ കീഴ്‌വഴക്കം ഇന്നും ബദരീനാഥിൽ തുടർന്നു വരുന്നു.
❇ ഗർഭ ഗൃഹത്തിന്റെ ഉൾവശത്താണ് ബദരീനാഥന്റെ പത്മാസനത്തിലിരിക്കുന്ന നിലയിലുള്ള വിഗ്രഹം.
❇ സാളഗ്രാമം എന്നറിയപ്പെടുന്ന കൃഷ്ണ ശിലയിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
❇ ശൈത്യ കാലത്ത് ക്ഷേത്രത്തിൽ പൂജയില്ല ആറു മാസങ്ങൾക്കു ശേഷം നട തുറക്കുന്നത് വരെ നാരദനാണ് ക്ഷേത്രത്തിൽ പൂജ നടത്തുക എന്നാണ് വിശ്വാസം. ആ കാലമത്രയും ശ്രീകോവിലിലെ നെയ് വിളക്ക് ജ്വലിച്ചുകൊണ്ടിരിക്കും.
❇ നട തുറക്കുന്ന സമയം രാവൽ ശ്രീകോവിലിന്റെ വാതിൽ തുറക്കുമ്പോൾ പ്രകാശം ചൊരിഞ്ഞു കൊണ്ട് ആ വിളക്ക് കത്തി നിൽക്കുന്നുണ്ടായിരിക്കും. അഖണ്ഡജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്.
❇ ബദരീനാഥ ക്ഷേത്രത്തിൽ ശ്രീ ശങ്കരൻ ചിട്ടപ്പെടുത്തിയ ആരാധനാ സമ്പ്രദായം  പ്രത്യേകതകൾ ഉള്ളതാണ് സൂരോദയത്തിനു മുമ്പുതന്നെ റാവൽജീ, ബദരീനാഥനെ നിദ്രയിൽ നിന്നുണർത്തുന്നു. വിഗ്രഹത്തിൽ നിന്നും വർണാഭമായ പട്ടുവസ്ത്രങ്ങൾ എടുത്തു മാറ്റിയ ശേഷം വിഗ്രഹത്തിൽ തലേന്നു ചാർത്തിയ കളഭം നീക്കം ചെയ്യുന്നു. തുടർന്ന് അഭിഷേകക്രിയകൾ പ്രഥമാഭിഷേകം തപ്ത കുണ്ഡിലെ ജലം കൊണ്ട് പിന്നീട് പാൽ, തൈര്, തേൻ, സുഗന്ധദ്രവ്യങ്ങൾ എന്നിവ കൊണ്ടും അഭിഷേകം നടത്തുന്നു. ആ വേളയിൽ ഭഗവദ്ഗീത, സഹസ്രനാമം തുടങ്ങിയവയുടെ പാരായണം.
❇ ഭഗവാനു ചാർത്തിയ പട്ടും കളഭവും വിശിഷ്ഠമായ പ്രസാദമായാണ് ദക്തർ കരുതുന്നത്.
❇ ബദരീനാഥ ക്ഷേത്രം ആണ് പഞ്ച ബദ്രികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ധാമമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും
യോഗധ്യാൻ ബദ്രി, ഭവിഷ്യബദ്രി, വൃദ്ധ ബദ്രി, ആദി ബദ്രി  എന്നിവയാണ് മറ്റു ബദ്രികൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ