ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : വിക്രം സാരാഭായ്
❇ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായി എന്ന വിക്രം അംബാലാൽ സാരാഭായി 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു.
❇ അഹമ്മദാബാദിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കേംബിഡ്ജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.
❇ 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടിയ അദ്ദേഹം അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി സേവനമനുഷ്ഠിച്ച ശേഷം 1965-ൽ അവിടുത്തെ ഡയറക്ടറുമായി.
❇ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ നിയമിതനായ അദ്ദേഹം ഉപഗ്രഹ വിക്ഷേപണത്തിൽ പ്രത്യേകം താല്പര്യം കാട്ടി.
❇ ബഹിരാകാശ ഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ വാർത്താ വിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗ പ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം
❇ തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.
❇ 1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു
❇ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി) ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്.
❇ ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്
❇ ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ് എസ് സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ