നവംബർ 23, 2018

സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി ഏതാണ്❓

സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നർമദ നദി

❇നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്നത്
❇ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനത്തിനു വേണ്ടിയാണ് പ്രധാനമായും അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
❇1961 ഏപ്രില്‍ അഞ്ചിന് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
❇163 മീറ്റര്‍ ഉയരവും 1.21 കിലോമീറ്റര്‍ നീളവുമുള്ള ഡാമിന് 4.73 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുമുണ്ട്.
❇ഗുജറാത്തിലെ 53 ശതമാനം ഗ്രാമങ്ങളിലും വെള്ളം എത്തിക്കാന്‍ പര്യാപ്തമായ ഇതു 10 ലക്ഷം കര്‍ഷകര്‍ക്ക് കൃഷിക്കും നാലു കോടി ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും പദ്ധതി സഹായിക്കും.
❇അഹിംസാത്മകമായ പ്രക്ഷോഭരീതി സ്വീകരിച്ച് കൊണ്ട് നർമദ നദിക്ക് കുറുകേ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കർഷകരും വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനും അതു മൂലമുണ്ടാകുന്ന പരിസ്ഥിതി വിനാശത്തിനുമെതിരെ
1989-ൽ മേധാപട്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണ് നർമദ ബചാവോ ആന്ദോളൻ
❇വിന്ധ്യ-സത്പുര മലനിരകൾക്ക്‌ ഇടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് നർമദാ നദി
❇മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1289 കിലോമീറ്റർ നീളമുണ്ട്.ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ