കേരളത്തിൽ ആദ്യമായി ഭൗമസൂചിക പദവി ലഭിച്ച ഉൽപന്നം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ആറന്മുള കണ്ണാടി
✅ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക or ഭൂപ്രദേശസൂചിക or ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂമിശാസ്ത്ര സൂചകോൽപന്നങ്ങൾ (Geographical Indications of Goods) എന്നു പറയുന്നത്.
✳ ലോക വ്യാപാര സംഘടനയിൽ (WTO) അംഗമെന്ന നിലയ്ല് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഭൂപ്രദേശസൂചിക പ്രാബല്യത്തിൽ വന്നത് 2003 സെപ്റ്റംബറിലാണ്.
✳ പാരീസ് അന്താരാഷ്ട്ര സമ്മേളനത്തിൽ അംഗീകരിച്ച ഭൗതിക സ്വത്തവകാശ നിയമത്തിന്റെ (intellectual property) ആർട്ടിക്കിൾ 1 (2)ഉം 10ഉം അനുസരിച്ചുള്ള അന്താരാഷ്ട്ര പരിഗണനയും സംരക്ഷണവും ഈ നിയമത്തിൽ വാഗ്ദാനാം ചെയ്യുന്നു.
✳ കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും, നവര അരിയും പാലക്കാടൻ മട്ടയും ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു.
✳ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി.
✳ രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്
✳ ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കി എടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്.
✳ കേരളത്തിന്റെ പൈതൃക ബിംബങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നുണ്ട്
✳ മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടിക കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക.
✳ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കേരളത്തിൽ നിന്നുള്ള ആറന്മുളക്കണ്ണാടി സ്ഥാനം പിടിച്ചിട്ടുണ്ട്.
✳ മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്നത്.
✳ ചെമ്പും, വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണ ചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു.
✳ തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തള ഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു.
✳ രസം പൂശിയ ഗ്ലാസിന്റെ (ബൽജിയം ഗ്ലാസ്) പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു.
✳ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഇന്ന് ഏഴു കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.
✳ വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശന മേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ