മനുഷ്യ ശരീരത്തിൽ എത്ര ഉമിനീർ ഗ്രന്ഥികൾ ഉണ്ട്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : 3
❇ ദഹന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിനു മനുഷ്യരടക്കമുള്ള സസ്തനികളിൽ വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീർ
❇ കഴിക്കുന്ന ആഹാരവുമായി ആദ്യം പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്ന ദഹന രസമായ ഉമിനീർ ഉത്പാദിപ്പിക്കുന്ന മൂന്നു ജോടി ഗ്രന്ഥികളാണ് ഉമിനീർ ഗ്രന്ഥികൾ
❇ നാവിനെയും വായ്ക്കുള്ളിനെയും എപ്പോഴും നനവുള്ളതാക്കി സൂക്ഷിക്കാൻ സഹായിക്കുന്നതാണ് ഉമിനീർ
❇ വായിൽ വശങ്ങളിലും നാക്കിനടിയിലുമായി സ്ഥിതി ചെയ്യുന്ന ഉമിനീർ ഗ്രന്ഥികൾ എല്ലാം ചേർന്ന് ഉത്പാദിപ്പിക്കുന്ന ദഹന രസത്തെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ഉമിനീർ അഥവാ സലൈവ
❇ ഉമിനീർ ഗ്രന്ഥികൾ :
▪ പരോട്ടിഡ് ഗ്രന്ഥി
▪സബ്മാൻഡിബുലാർ ഗ്രന്ഥി
▪സബ്ലിംഗ്വൽ ഗ്രന്ഥി
❇ ചെവിക്കു മുന്നിൽ താഴെയായി സ്ഥിതി ചെയ്യുന്ന പരോട്ടിഡ് ഗ്രന്ഥി ഉമിനീർ ഗ്രന്ഥികളിൽ ഏറ്റവും വലിയതാണ്
❇ 25-30 ഗ്രാം ഭാരമുള്ള പരോട്ടിഡ് ഗ്രന്ഥിയിൽ നിന്നു പുറപ്പെടുന്ന സ്റ്റെൻസൺസ് കുഴൽ മാസ്സറ്റിയർ പേശിയിലൂടെ കടന്ന് രണ്ടാമത്തെ പ്രീമോളാർ പല്ലുകൾക്കുനേരെ കവിളുകൾക്കുള്ളിലായി തുറക്കുന്നു.
❇ 8 മുതൽ 10 വരെ ഗ്രാം ഭാരമുള്ള സബ്മാൻഡിബുലാർ ഗ്രന്ഥി സബ്മാൻഡിബുലാർ ത്രികോണത്തിനു അകത്താണിരിക്കുന്നത്. ഇതിന്റെ കുഴലായ വാർട്ടൺസ് കുഴൽ നാവിന്റെ അടിയിലായി തുറക്കുന്നു
❇ നാവിനടിയിലായി 5 മുതൽ 15 വരെ ചെറിയ റിവിനസ് അഥവാ ബാർത്തോളിൻ കുഴലുകളാൽ തുറക്കപ്പെടുന്ന, നാവിനടിയിൽ തന്നെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണു സബ്ലിംഗ്വൽ ഗ്രന്ഥി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ