ഡിസംബർ 21, 2018

ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്❓

ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നൈൽ നദി
✳ 6853 കിലോമീറ്റർ നീളമുള്ള നൈൽ നദി പതിനൊന്ന് രാജ്യങ്ങളിലായി (എത്യോപ്യ, സുഡാൻ, ഈജിപ്ത്, ഉഗാണ്ട, കൊംഗോ - കിൻഹാസ, കെനിയ, ടാൻസാനിയ, റുവാണ്ട, ബറുണ്ടി, ദക്ഷിണ സുഡാൻ, എറിത്രിയ) ആഫ്രിക്കൻ വൻ‌കരയിലൂടെ ഒഴുകുന്നു
✳ നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ് ( പരമ്പാരഗതമായി നൈലിനാണ് ഏറ്റവും നീളം കൂടുതൽ എന്നായിരുന്നു കരുതി വന്നിരുന്നത് എങ്കിലും അടുത്ത കാലത്തായി ബ്രസീലിലും പെറുവിലും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ആമസോണും അതിനോട് ചേർന്ന കായലും ചേർന്ന ഭാഗമാണ് ഏറ്റവും നീളം ഏറിയത് എന്നാണ്.)
✳ വിക്റ്റോറിയ തടാകം ആണ് നൈലിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതിവരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷകനദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. .
✳ ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടു കൂടിയാണ് നൈൽ നദീതടം.
✳ ഈജിപ്തിന്റെ തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.
❇ നൈൽ നദിക്കു  കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഒഴുകി എത്തുന്ന വൈറ്റ് നൈലും എത്യോപ്യയിൽ നിന്നും ഒഴുകിയെത്തുന്ന ബ്ലൂനൈലും ഉൾപ്പെടെ 3 പോഷക നദികളാണ്
❇ ആർബറ നദിയാണ് മൂന്നാമത്തെ പോഷക നദി
❇ വിക്ടോറിയ തടാകം മുതൽ ഖാർത്തൂം വരെ ഏകദേശം 3700 കിലോമീറ്ററാണ് വൈറ്റ് നൈലിന്റെ നീളം. ചില ഭാഗങ്ങളിൽ മൗണ്ടെയ്ൻ നൈലെന്നും അറിയപ്പെടുന്നു. ഖാർത്തൂം ഭാഗത്ത്  എത്തുമ്പോഴുള്ള വെളുത്ത എക്കൽ മണ്ണാണ് ഈ പോഷക നദിക്ക് വൈറ്റ്നൈൽ എന്ന പേരു നൽകുന്നത്

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഡാന്യൂബ് നദി

❇ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നദിയും യൂറോപ്പിലെ വോൾഗക്ക് പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ നദിയുമാണ് ഡാന്യൂബ്.
❇ ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ ബ്രിഗാച്, ബ്രെഗ് എന്നീ ചെറുനദികൾ കൂടിച്ചേരുന്നതോടേയാണ് ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പല മദ്ധ്യ, കിഴക്കൻ യൂറോപ്യൻ തലസ്ഥാനങ്ങളിലൂടെ കിഴക്കുദിശയിൽ 2850 കിലോമീറ്റർ (1771 മൈൽ) സഞ്ചരിച്ച് ഒടുവിൽ ഉക്രൈനിലും റൊമേനിയയിലുമായി സ്ഥിതിചെയ്യുന്ന ഡാന്യൂബ് ഡെൽറ്റ വഴി കരിങ്കടലിൽ ചേരുന്നു
❇ ജർമനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രൊയേഷ്യ, സെർബിയ, റൊമാനിയ, ബൾഗേറിയ, മൊൾഡോവ, ഉക്രെയിൻ എന്നീ പത്തു രാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നുണ്ടെങ്കിലും ഓരോ രാജ്യത്തിലും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്
❇ ഡാന്യൂബ് എന്ന പേർ പൊതുവേ ഒരു രാജ്യത്തും ഉപയോഗിക്കുന്നില്ല. ജർമനിയിലും ഓസ്ട്രിയയിലും ഡോനോ (Donau), സ്ലോവാക്യയിൽ ഡ്യൂനജ' (Dunaj), യുഗോസ്ലേവിയാ ബൽഗേറിയ എന്നിവിടങ്ങളിൽ ഡ്യൂനോ (Donau), റൂമേനിയയിൽ ഡൂനറിയ (Dunarea) തുടങ്ങിയ പേരുകളിൽ ഡാന്യൂബ് അറിയപ്പെടുന്നു
••••••┈┈┈┈•✿❁✿•┈┈┈┈••••••

ആമസോൺ നദി

✳നീളം : 6,437 കി.മീ (4,000 മൈ) approx.

✅തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോൺ.
✅ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്‌.
✅ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും.

✅ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്.

✅ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.

✅ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് ആഫ്രിക്കയിലെ നൈൽ നദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ്‌.
✅പക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.

✅ഇതിന്റെ നീളം 6400 കി.മീ. ആണ്. ഇത് പെറുവിലെ നെവാഡൊ മിസീമിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
✅ബ്രസീലിൽ  വച്ചാണ് ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ