എല്ലാ ഹിമാലയൻ നദികൾക്കും സ്ത്രീലിംഗ നാമമാണ്. എന്നാൽ പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദിയേതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ബ്രഹ്മപുത്ര നദി
❇ചൈനയിലെ തിബത്തിൽ നിന്ന് ഉത്ഭവിച്ചു ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര
❇ചൈനയിൽ യാലുസാങ്പോ (സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു
❇തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം കൈലാസപർവ്വതത്തിൽ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം.
❇ആയിരത്തഞ്ഞൂറ് കിലോ മീറ്ററിൽ കൂടുതൽ ദൂരം തിബറ്റിലെ നംച പർവതത്തെ ചുറ്റി നേരെ പടിഞ്ഞാറു ദിശയിലേക്ക് തിരിഞ്ഞ് ഭാരതത്തിന്റെ വടക്കു കിഴക്കൻ അതിർത്തി സംസ്ഥാനമായ അരുണാചൽ പ്രദേശിൽ (ദിഹാങ്ങ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്) ഈ നദി പ്രവേശിയ്ക്കുന്നു
❇അരുണാചൽ പ്രദേശിൽ നിന്നും ഒഴുകി ആസ്സാമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങുന്നു. ദിബാങ്ങ്, ലോഹിത് എന്നീ പോഷക നദികൾ ഈ സമയം നദിയോട് ചേരുന്നു.
❇ബ്രഹ്മപുത്രയുടെ 2900കി.മീ ദൈർഘ്യമുള്ള യാത്രക്കിടയിൽ 916കി.മീ മാത്രമേ അത് ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ.
❇ധുബുരി എന്ന സ്ഥലത്ത് വെച്ച് ഗാരോ മലകളെ ചുറ്റി തെക്കോട്ട് ഒഴുകിയാണ് ബ്രഹ്മപുത്ര ബംഗ്ലാദേശിൽ പ്രവേശിയ്കുന്നത്.
❇ബംഗ്ലാദേശിൽ വെച്ചു ഈ നദി ജമുന, മേഘ്ന എന്നീ രണ്ട് ശാഖകളായി പിരിയുന്നു. ഈ പ്രദേശത്തെ സമതലങ്ങളിലൂടെ ഏകദേശം 279കി.മീ സഞ്ചരിച്ച് പത്മ എന്ന നദിയുമായി സന്ധിച്ച്, ബൃഹത്തായ ഒരു ഡെൽറ്റ രൂപപ്പെടുന്നു. തുടർന്ന് തെക്കോട്ട് 246കി.മീ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നു
❇12000 മെഗാവാട്ടാണ് ബ്രഹ്മപുത്രയുടെ വൈദ്യുത ഉത്പാദന ശേഷിയായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ 160 മെഗാ വാട്ടോളം വൈദ്യുതി മാത്രമാണ് ഇപ്പോൾ ആകെ ഉത്പാദിപ്പിക്കുന്നത്.
❇ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി : ബ്രഹ്മപുത്ര
❇ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം : ചെമ-യുങ്-ദുങ് ഹിമാനി (മാനസസരോവർ തടാകത്തിന് സമീപം)
❇ബ്രഹ്മപുത്രയുടെ നീളം: 2900 KM
❇ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയ നദി, ഏറ്റവും മാലിന്യം കുറഞ്ഞ നദി, പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദി : ബ്രഹ്മപുത്ര
❇ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാനം : അരുണാചൽ പ്രദേശ് (സാദിയ യിൽ വെച്ച്)
❇ഇന്ത്യയിൽ ചുവന്ന നദി എന്ന് അറിയപ്പെടുന്നത് : ബ്രഹ്മപുത്ര
❇ബ്രഹ്മപുത്ര നദിയുടെ പോഷകനദികൾ : ടീസ്റ്റ, മാനസ്, ലുഹിത്, കാമോങ്, ധനുശ്രീ, ദിബാങ്, സുബിൻ സരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ