കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഫോബോസ്
❇ ചൊവ്വയുടെ രണ്ടു പ്രകൃതിദത്ത ഉപഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലുതും ചൊവ്വയോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഉപഗ്രഹമാണ് ഫോബോസ്.
❇ 11.1 കിലോമീറ്റർ ആരം ഉള്ള ചെറുതും വികൃത രൂപിയുമായ ഫോബോസ്, ചൊവ്വയുടെ കേന്ദ്രത്തിൽ നിന്നും 9,377 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ സഞ്ചരിക്കുന്നു.
❇ സൗരയൂഥത്തിലെ ഏറ്റവും പ്രതിഫലനം കുറഞ്ഞ വസ്തുക്കളിൽ ഒന്നായ ഫോബോസിൽ
സ്റ്റിക്നി ക്രേറ്റർ എന്ന ഒരു വലിയ ഉൽക്കാപതന ഗർത്തവും സ്ഥിതി ചെയ്യുന്നു.
❇ ഗ്രീക്ക് ഐതിഹ്യത്തിലെ ഏറീസിൻറെ (മാർസ് എന്നും അറിയപ്പെടുന്നു) മക്കളിൽ ഒരാളായ ഫോബോസ് ('ഭയം' എന്ന് അർത്ഥം) എന്ന ദൈവത്തിൻറെ പേരാണ് ഈ ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്
❇ ചൊവ്വയോടു വളരെ അടുത്തുള്ള ഭ്രമണ പഥത്തിൽ സഞ്ചരിക്കുന്നതിനാൽ സ്വന്തം അച്ചുതണ്ടിൽ ചൊവ്വ ഒരു തവണ തിരിയുന്നതിനെക്കാൾ വേഗത്തിൽ ഫോബോസ് ചൊവ്വയെ ചുറ്റുന്നതിന്റെ ഫലമായി ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും നോക്കുമ്പോൾ ഫോബോസ് പടിഞ്ഞാറ് ഉദിച്ച് 4 മണിക്കൂർ 15 മിനിറ്റിനുള്ളിൽ കിഴക്ക് അസ്തമിക്കുന്നതായി കാണാം
❇ ചുരുങ്ങിയ ഭ്രമണ പഥവും ടൈഡൽ പ്രവർത്തനങ്ങളും മൂലം ഫോബോസിന്റെ ഭ്രമണ പഥ ആരം കുറഞ്ഞു വരുന്നതിനാൽ ഭാവിയിൽ ചൊവ്വയിൽ പതിക്കുകയോ ചൊവ്വയുമായി കൂട്ടിയിടിച്ച് ചിന്ന ഭിന്നമായി ശനിയിലേതു പോലെ ചൊവ്വയ്ക്ക് ചുറ്റും ഒരു വലയം തീർക്കുകയോ ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ