ഡിസംബർ 26, 2018

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി കായികതാരം ആരാണ്❓

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി കായികതാരം ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കെ.എം. ബീനമോൾ

✳ ഇന്ത്യയുടെ മുൻ രാജ്യാന്തര കായിക താരമാണ്‌ കലയത്തും കുഴി മാത്യൂസ് ബീനമോൾ എന്ന കെ.എം. ബീനമോൾ.
✳ പി.ടി ഉഷക്കും, ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ അത്‌ലറ്റ് ആണ്‌ ബീനമോൾ.
✳ 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി.
✳ 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
✳ ഇടുക്കി ജില്ലയിലെ പണിക്കൻകുടിയിലെ കൊമ്പൊടിഞ്ഞാൽ സ്വദേശിനി.
✳ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥ.
✳ രാജ്യാന്തര കായിക താരമായ കെ.എം. ബിനു സഹോദരനാണ്‌.
✳ ഇന്ത്യക്കുവേണ്ടി ഒരേ ഏഷ്യാഡിൽ മെഡൽ നേടുന്ന ആദ്യ സഹോദരങ്ങൾ, ഒരേ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സഹോദരങ്ങൾ തുടങ്ങി ഒട്ടേറെ അപൂർവതകളുടെ ഉടമകളാണ്‌ ബീനാമോളും ബിനുവും.

പുരസ്കാരങ്ങൾ

‍➡2000 ൽ അർജുന അവാർഡ്‌ ൻൽകി രാജ്യം ആദരിച്ചു
➡കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേൽ രത്ന (2002) നൽകി രാജ്യം ആദരിച്ചു.
➡പത്മശ്രീ (2004)
➡1993-ൽ രാഷ്ട്രപതിയുടെ പ്രത്യേക അംഗീകാരം
➡1999-ൽ ജി.വി. രാജ അവാർഡ്‌,
➡2000ൽ-ൽ ജിമ്മി ജോർജ്‌ അവാർഡ്‌,
➡2002 ബുസാൻ ഏഷ്യൻ ഗെയിംസിലെ മികച്ച ഇന്ത്യൻ താരത്തിനുള്ള സാംസംഗ്‌ അവാർഡ്‌

✅ ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം.
✅ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ നൽകുന്ന ഈ പുരസ്കാരത്തിൽ ഒരു മെഡലും പ്രശസ്തി പത്രവും കാഷ് അവാർഡും ഉൾപ്പെടുന്നു.
✅ 500000 രൂപയായിരുന്നു ആദ്യകാലത്ത് പുരസ്കാരത്തുക. ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി
✅ തുടങ്ങിയ വർഷം : 1991 - 1992
✅ ആദ്യ വിജയി :  വിശ്വനാഥൻ ആനന്ദ്
✅ ഒരു കായികതാരത്തിന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നൽകുകയുള്ളൂ. പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായിക താരങ്ങളെ ഇന്ത്യൻ പാർലമെന്റ്, സംസ്ഥാന സർക്കാരുകൾ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിർദ്ദേശം ചെയ്യുകയും വേണം
✅ ഇതുവരെയായി രണ്ട് മലയാളികൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്. 2002-03 വർഷത്തിൽ ഓട്ടക്കാരി കെ.എം. ബീനമോൾ ആണ് ഈ പുരസ്കാരം ആദ്യം കേരളത്തിലേക്കെത്തിച്ചത്. അടുത്ത വർഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്ജും ഈ പുരസ്കാരത്തിന് അർഹയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ