ഡിസംബർ 10, 2018

ഒരു സംസ്ഥാന മന്ത്രി ആയ ശേഷം സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി ആരാണ്❓

ഒരു സംസ്ഥാന മന്ത്രി ആയ ശേഷം സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വി ആർ കൃഷ്ണയ്യർ

❇ നിയമ ലോകത്തെ ഭീഷ്മാചാര്യന്‍, മനുഷ്യാവകാശങ്ങളുടെ ശക്തനായ വക്താവ്, ഉജ്ജ്വല വാഗ്മി, സര്‍ഗധനനായ ഗ്രന്ഥകാരന്‍, കഴിവുറ്റ ഭരണ കര്‍ത്താവ് എന്നീ നിലകളില്‍ ജ്വലിച്ച അപൂർവ വ്യക്തിയായിരുന്നു VR കൃഷ്ണയ്യർ എന്ന വൈദ്യ നാഥ പുരം രാമയ്യർ കൃഷ്ണയ്യർ
❇ 1914 നവംബർ 15 നു പാലക്കാട്ട് ജനിച്ച അദ്ദേഹം അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠനത്തിനു ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.
 ❇ 1952-ൽ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാ അംഗവുമായ അദ്ദേഹം ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹിക ക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു
❇ 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവുമായ അദ്ദേഹം 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു
❇ നിയമ തത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമ ഗ്രന്ഥ രചനാ ശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു
❇ 1995-ൽ ഇന്റർ നാഷണൽ ബാർ കൌൺസിൽ (International Bar Council)  ലിവിങ്ങ് ലജൻഡ് ഓഫ് ലോ (Living Legend Of Law) എന്ന ബഹുമതി നൽകി ആദരിച്ച അദ്ദേഹത്തെ  ഇന്ത്യ ഗവണ്മെന്റ് പത്മ വിഭൂഷൺ ബഹുമതിയും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്  നൽകിയും ആദരിച്ചിട്ടുണ്ട്.
❇ സർക്കാരിന്റെ മൂന്ന് ഘടകങ്ങളിലും (നിയമ നിർമ്മാണം, കാര്യ നിർവ്വഹണം, നീതിന്യായം) പ്രവർത്തിച്ച ലോകത്തിലെ തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.
❇ 100-ആം ജന്മദിനം ആഘോഷിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോൾ വാർദ്ധക്യ സഹജമായ അസുഖം മൂലം 2014 ഡിസംബർ 4-ന്  എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ