സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയത് എപ്പോഴാണ് ( വർഷം )❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : 1909
❇ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് 1909 ൽ ആരംഭിച്ചു
❇പൂണെ, മദ്രാസ്, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇവയെല്ലാം തന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു
❇1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.
❇ഇന്ത്യക്കാരായ കുട്ടികൾക്കു വേണ്ടി മദൻ മോഹൻ മാളവ്യ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി തുടങ്ങിയവർ അലഹബാദ് കേന്ദ്രമാക്കി സേവ സമതി സ്കൌട്ട് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടനയും മദ്രാസ് കേന്ദ്രമാക്കി ഡോ. ആനി ബസന്റ് ഇന്ത്യൻ ബോയ് സ്കോട്ട് അസോസിയേഷൻ എന്ന മറ്റൊരു സംഘടനയും ഉണ്ടാക്കി.
❇ഇത് പോലെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇന്ത്യക്കാരായ കുട്ടികൾക്കു വേണ്ടി വിവിധ സ്കൌട്ട് സംഘടനകളുണ്ടാക്കി.
❇സ്വാതന്ത്ര ലബ്ദിക്ക് മുൻപ് എല്ലാ സ്കൌട്ട് അസോസിയേഷനുകളെയും ഒരുമിപ്പിച്ചു ഒറ്റ സംഘടനയാക്കാൻ പല ശ്രമങ്ങളും നടന്നെങ്കിലും അവയൊക്കെ പരാജയപ്പെടാൻ കാരണം പ്രതിജ്ഞയിൽ ബ്രിട്ടീഷ് രാജാവിനോട് കൂറു കാണിക്കും എന്നുള്ള വാചകം മാറ്റുന്നതിന്റെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസമായിരുന്നു
❇സ്വാതന്ത്ര പ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുൽ കലാം ആസാദ്, മംഗൽ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയൻ ബോസ് തുടങ്ങിയവർ ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബർ 7നു എല്ലാ സംഘടനകളും *ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്* എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.
❇അംഗങ്ങളുടെ വയസ്സനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
✅സ്കൗട്ടുകൾ
▪കബ്ബുകൾ - 5 മുതൽ 10 വരെ വയസ്സുള്ള ആൺകുട്ടികൾ
▪സ്കൗട്ടുകൾ - 10 മുതൽ 17 വരെ വയസ്സുള്ള ആൺകുട്ടികൾ
▪റോവറുകൾ - 16 മുതൽ 25 വരെ വയസ്സുള്ള ആൺകുട്ടികൾ
✅ഗൈഡുകൾ
▪ബുൾബുളുകൾ - 6 മുതൽ 10 വരെ വയസ്സുള്ള പെൺകുട്ടികൾ
▪ഗൈഡുകൾ - 10 മുതൽ 18 വരെ വയസ്സുള്ള പെൺകുട്ടികൾ
▪റയിഞ്ചറുകൾ - 18 മുതൽ 25 വരെ വയസ്സുള്ള പെൺകുട്ടികൾ
❇അംഗങ്ങൾക്കുള്ള പുരസ്കാരങ്ങൾ
▪പ്രവേശ് :
▪പ്രഥമ സോപാൻ
▪ദ്വിതീയ സോപാൻ
▪തൃതിയ സോപാൻ
▪രാജ്യപുരസ്കാർ സ്കൗട്ട്/ഗൈഡ്
▪രാഷ്ടപതി സ്കൗട്ട് /ഗൈഡ് / റോവർ / റയിഞ്ചർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ