പ്രകൃതിയിലെ ഏറ്റവും ശക്തമായ അടിസ്ഥാന ബലം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ന്യൂക്ലിയാർ ബലം
❇ പ്രകൃതിയിലെ ഏറ്റവും ശക്തമായ അടിസ്ഥാന ബലമാണ് ശക്ത ന്യൂക്ലിയാർ പ്രവർത്തനം (അതിശക്തബലം).
❇ ഗുരുത്വബലത്തേക്കാൾ 10^38 മടങ്ങ് ശക്തമായ അതിശക്തബലം, 10^-15 മീറ്റർ അടുത്തായി രണ്ട് വസ്തുക്കൾ ഇരുന്നാൽ അവയ്ക്കിടയിൽ സംജാതമാകുന്ന ബലമാണ്
❇ ഒരേ ചാർജ്ജുള്ള പ്രോട്ടോണുകളെ വൈദ്യുത വികർഷണ ബലത്തെ അതിജീവിച്ച് അണു കേന്ദ്രത്തിൽ ഒരുമിച്ച് നിർത്താൻ സഹായിക്കുന്നത് ഈ അതിശക്തബലമാണ്
❇ ശക്തബലത്തിന്റെ വാഹകരായ അടിസ്ഥാന കണങ്ങളാനു ഗ്ലൂഓണുകൾ. ക്വാർക്കുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന് കാരണക്കാരായ ഇവയാണ് പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും അണുകേന്ദ്രത്തിനുള്ളിൽ ബന്ധിപ്പിച്ചു നിർത്തുന്നത്.
❇ ഗ്ലൂഓണുകൾ വെക്ടർ ഗേജ് ബോസോണുകളാണ്. ഫോട്ടോണുകളെ പോലെത്തന്നെ ഇവയുടെ സ്പിൻ 1 ആണ്
❇ ഇലക്ട്രിക് ചാർജ്ജില്ലാത്തതും അതിനാൽ വിദ്യുത് കാന്തിക പ്രതി പ്രവർത്തനങ്ങളിൽ സ്വയം പങ്കെടുക്കാത്തവയുമായ ഫോട്ടോണുകളിൽ നിന്ന് വ്യത്യസ്തമായി ഗ്ലൂഓണുകൾക്ക് കളർ ചാർജ്ജുണ്ട്. അതിനാൽ ശക്തബലത്തിന്റെ വാഹകരാകുന്നതിനു പുറമെ ഇവ ശക്ത ബലമുപയോഗിച്ച് പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ