ഡിസംബർ 05, 2018

റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ്❓

റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബ്രഹ്മോസ്

❇ഇന്ത്യൻ DRDO യും റഷ്യൻ NPOM ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ നിർമിച്ചെടുത്ത കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്
❇ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്
❇ഈ സംയുക്ത സംരംഭത്തിൽ *റാംജെറ്റ് എൻജിനും*, *മിസൈൽ സീക്കറും* അടക്കം 65% ഭാഗങ്ങളും റഷ്യൻ സംഭാവനയാണ്
❇Missile Technology Control Regime ന്റെ നിബദ്ധനകളുമായി ചേർന്ന് പോകുന്നതിനു വേണ്ടിയാണു ഇതിന്റെ പരമാവധി സഞ്ചരിക്കാവുന്ന ദൂരം 300 കിമി ആയി നിജപ്പെടുത്തിയത്
❇താഴ്ന്നു പറന്നു കൃത്യമായ ലക്ഷ്യത്തിലേക്കു പോകുന്ന മിസൈൽ ആണ് ക്രൂയിസ് മിസൈൽ.
❇മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്
❇മാക് 1 എന്ന് പറയുന്നത് ശബ്ദത്തിന്റെ വേഗതയാണ്. മാക് 2  ശബ്ദത്തിന്റെ ഇരട്ടി വേഗം. അങ്ങിനെ പോകുന്നു.
❇ഇന്ത്യൻ പ്രതിരോധസേനകളുടെ കൈവശം ഇന്നുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, തൊടുത്തതിന് ശേഷവും നിയന്ത്രിക്കാവുന്നതുമായ മിസൈൽ (Cruise Missile) സംവിധാനമാണ് *ബ്രഹ്മോസ് മിസൈൽ സിസ്റ്റം*
❇ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ 50.5% ഷെയറുകൾ ഇന്ത്യക്കും.49.5% ഷെയറുകൾ റഷ്യക്കും അവകാശപ്പെട്ടതാണ്.
❇1999 ജൂലൈ 1-ന് ആരംഭിച്ച ഈ സംയുക്ത സംരംഭം ഇന്ന് ലോകത്തിലെ ഏറ്റവും പ്രമുഖ മിസൈൽ നിർമ്മാണ കമ്പനിയായി വളർന്നിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ