ഡിസംബർ 08, 2018

മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി ഏതാണ്❓

മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഹൃദയപേശി

❇ ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി
❇ സങ്കോച വികാസ ശേഷിയുള്ള പേശീ കലകൾ ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നു
❇ പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് *ടെൻഡൻ* ആണ്. പേശിയെ മറ്റൊരു പേശിയുമായി ബന്ധിപ്പിക്കുന്നത് *ഫസിയെ* ആണ്
❇ അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെയായി
മനുഷ്യ ശരീരത്തിൽ 639 പേശികളുണ്ട്
❇ പേശികളുടെ വർഗ്ഗീകരണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങളാലും, ചില പേശികൾ എല്ലാവരിലും കാണപ്പെടാത്തതിനാലും കൃത്യമായ എണ്ണത്തിൽ വ്യത്യാസം കാണപ്പെടുന്നുണ്ട്
❇ നമ്മുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിപ്പിക്കാവുന്ന അസ്ഥി പേശികളാണ്
ശരീരത്തിന്റെ പ്രധാന ചലനങ്ങളെല്ലാം  നിയന്ത്രിക്കുന്നത്‌.
❇ നമുക്ക് ഇച്ഛാനുസരണം നിയന്ത്രിക്കാനാവാത്ത
മൃദുല പേശികൾ ചില ആന്തരാവയവങ്ങളുടെ ഉപരിതലങ്ങളിലും രക്ത/മൂത്ര നാളികളുടെ ഭിത്തികളിലും കാണപ്പെടുന്നു.
❇ ഹൃദയ പേശികളും ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ല എങ്കിലും ഘടനാ പരമായി അവ അസ്ഥി പേശികൾ പോലെയാണ്.
❇ മനുഷ്യ ശരീരത്തിലെ ആന്തരികാവയവമായ ഹൃദയം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ പ്രധാന ധർമ്മം.
❇ മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോ നിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌.
❇ ഓരോരുത്തരുടേയും ഹൃദയത്തിന്‌ അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും.
❇ 250ഗ്രാം മുതൽ 300ഗ്രാം വരെ തൂക്കവുമുണ്ടാകും.
❇ നെഞ്ചിന്റെ മദ്ധ്യ ഭാഗത്തു നിന്നും അല്പം ഇടത്തേക്ക് മാറി സ്ഥിതി ചെയ്യുന്ന ഹൃദയത്തിന്റെ മുൻവശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയാൽ അത് സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു
❇ ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്നാണ് ഇത് (മറ്റേത് തലച്ചോർ ആണ്).
❇ പേശികൾക്ക് ചുരുങ്ങാനെ പറ്റുകയുള്ളു നിവരണമെങ്കിൽ മറ്റൊരു പേശി ചുരുങ്ങണം അതുകൊണ്ട് പേശികൾ ഇരട്ടയായി കാണപ്പെടുന്നു
❇ ന്യൂറോണുകളേയും പേശികളേയും ബാധിക്കുന്ന അസുഖമാണ് ന്യൂറോമസ്കുലാർ അസുഖങ്ങൾ. ന്യൂറോണുകളുടെ നിയന്ത്രണത്തിലുള്ള പ്രശ്നങ്ങൾ തളർവാതത്തിന് കാരണമാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ