സാർക് (SAARC) അംഗമായ അവസാനത്തെ രാജ്യം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : അഫ്ഗാനിസ്ഥാൻ
✳ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 ന് ആണ് ഈ സംഘടന സ്ഥാപിച്ചത്.
✳2007 ൽ അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമായി.
✳ഇതോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു.
✳പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന എന്നാണ് സാർക്ക് എന്നതിന്റെ മലയാള പൂർണ്ണരൂപം
✳South Asian Association for Regional Cooperation
✳ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പരസ്‌പരമുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതികവും, സാംസ്‌ക്കാരികവുമായ സഹകരണം എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
✳സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് നേപ്പാളിലെ കാഠ്‌മണ്ഡുവിലാണ്.
✳ഇംഗ്ലീഷ് ആണ് സംഘടനയുടെ ഔദ്യോഗിക ഭാഷ.
✳ബംഗ്ലേദേശ് പ്രസിഡന്റായിരുന്ന സിയാഉർ റഹ്‌മാൻ ആണ് തെക്കനേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ എന്ന ആശയത്തിന് തുടക്കമിട്ടത്.
✳സംഘടന രൂപവത്‌ക്കരിക്കുന്നതിന്റെ മുന്നോടിയായി നിരവധി സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.
✳2002 ഏപ്രിലിൽ ശ്രീലങ്കയിലെ കൊളൊമ്പൊയിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ വിദേശ കാര്യ സെക്രട്ടറിമാർ പങ്കെടുത്തു.
✳ 2007 ഏപ്രിൽ മൂന്നിനാണ് അഫ്‌ഗാനിസ്ഥാനെ ഈ സംഘടനയിൽ ഉൾപ്പെടുത്തിയത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ