ഫെബ്രുവരി 23, 2019

ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫഖീർ എന്ന് വിശേഷിപ്പിച്ചത് ആരാണ്❓

ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫഖീർ എന്ന് വിശേഷിപ്പിച്ചത് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വിൻസ്റ്റൺ ചർച്ചിൽ

✳ 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്ര തന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ ചർച്ചിൽ
✳ജനനം: 1874 നവംബർ 30
✳മരണം: 1965 ജനുവരി 24
✳ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു.
✳ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
✳നോബൽ സമ്മാനം ലഭിച്ച ഏക ബ്രിട്ടീഷ്  പ്രധാനമന്ത്രിയാണ്
✳വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.
✳രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചർച്ചിൽ ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി എന്ന പദവിയിൽ നിയമിക്കപ്പെട്ടു.
✳1940 മെയ് മാസത്തിൽ നെവിൽ ചേംബർലെയ്ൻ രാജിവയ്ച്ചതിനെത്തുടർന്ന് ചർച്ചിൽ യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ പ്രധാ‍നമന്ത്രി ആയി.
✳അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും ജനതയെയും ചർച്ചിൽ നയിച്ചു. യുദ്ധക്കെടുതിയിലാണ്ട സഖ്യശക്തികൾക്ക് ചർച്ചിലിന്റെ പ്രസംഗങ്ങൾ ഉത്തേജനം പകർന്നു.
✳1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതു തിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി.
✳1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു.
✳ മരണശേഷം ചർച്ചിലിന്റെ രാഷ്ട്ര ബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം പങ്കെടുത്തു.
✳1940ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു
✳1950ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഹാഫ് സെഞ്ച്വറിയായ് തിരഞ്ഞെടുത്തു
✳1953ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം
✳1953ൽ സർ പദവി ലഭിച്ചു
✳1963ൽ അമേരിക്കൻ ഐക്യനാടുകൾ ഓണറ്റി പദവി നൽകി. (ആദ്യ വ്യക്തി.)
✳2002ൽ ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായ് ബി.ബി.സി. തിരഞ്ഞെടുത്തു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ