ഫെബ്രുവരി 22, 2019

എല്ലാ വർഷവും ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏറ്റവും കുറയുന്ന ദിവസം ഏതാണ്❓

ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നത് ദീർഘ വൃത്താകൃതിയിലാണെന്നു അറിയാമല്ലോ. ചോദ്യം ഇതാണ്... എല്ലാ വർഷവും ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏറ്റവും കുറയുന്ന ദിവസം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ജനുവരി 3

✳ഒരു പരിക്രമണ കാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു
✳ഭൂമി സൂര്യനു ചുറ്റും പൂർണ്ണ വൃത്താകൃതിയിലല്ല  സഞ്ചരിക്കുന്നത്, മറിച്ച് ഒരു ദീർഘ വൃത്താകൃതിയിലാണ്. അത് കാരണമാണ് സൂര്യനും ഭൂമിയും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നത്
✳സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമ്പോൾ 14. 7 കോടി കിലോമീറ്ററും, ഏറ്റവും അകലെ ആയിരിക്കുമ്പോൾ 15. 2 കോടി കിലോമീറ്ററും അകലത്തിലായിരിക്കും ഭൂമി
✳അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 15. 2 - 14. 7 = 0. 5 കോടി (അഥവാ 50 ലക്ഷം) കിലോമീറ്റർ വരെ വ്യത്യാസപ്പെടുന്നുണ്ട്.
✳ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അകലെയായിരിക്കുന്ന സ്ഥാനത്തെ സൂര്യോച്ചം (അപ്ഹീലിയൻ-Aphelion)  എന്നു വിളിക്കുന്നു.
✳ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെ  സൂര്യസമീപകം (പെരിഹീലിയൻ-Perihelion)എന്നു വിളിക്കുന്നു.
✳എല്ലാ വർഷവും ഒരേ ദിവസമാണ് പെരിഹീലിയനും അപ്ഹീലിയനും സംഭവിക്കുന്നത്.
✳പെരിഹീലിയൻ ജനുവരി-3 നും അപ്ഹീലിയൻ ജൂലൈ-4 നുമാണ് സംഭവിക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ