ഫെബ്രുവരി 17, 2019

ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണ ഘടനയിലെ ഏതു ആർട്ടിക്കിളാണ്❓

ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണ ഘടനയിലെ ഏതു ആർട്ടിക്കിളാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആർട്ടിക്കിൾ 370

✳ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണ ഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370.
✳ഇന്ത്യൻ ഭരണ ഘടനയുടെ 21ാം ഖണ്ഡം ജമ്മു കശ്മീരിന് പ്രത്യേക പദവിയാണ് നല്കുന്നത്.
✳മറ്റു സംസ്ഥാനങ്ങൾക്ക് ബാധകമായ ഭരണ ഘടനയുടെ മുഴുവൻ വ്യവസ്ഥകളും കശ്മീരിന് ബാധകമല്ല.
✳ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ കശ്മീർ ഹിമാലയൻ പർവത നിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനമാണിത്.
✳തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ.
✳ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം.
✳വേനൽക്കാലത്ത് *ശ്രീനഗറും* മഞ്ഞു കാലത്ത് *ജമ്മുവുമാണ്* തലസ്ഥാനം.
✳മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതി രമണീയമായ സംസ്ഥാനങ്ങളിൽ ഒന്നാണ്
✳ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്.
✳ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു.
✳ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ.
✳ ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമാണിത്.
✅ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള ഒരേയൊരു സംസ്ഥാനമാണിത്. ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
✅സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനമാണിത്.
✳വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്.
✳ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു.
✳കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്.
 ✳ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്.
✳ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ സംസ്ഥാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ