ഫെബ്രുവരി 13, 2019

കോഴിക്കറി പ്രസാദമായി ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമേത്❓

കോഴിക്കറി പ്രസാദമായി ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമേത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മാടായിക്കാവ്  കണ്ണൂർ

✳കേരളത്തിലെ രണ്ടാമത്തെ ഭദ്രകാളിക്ഷേത്രമാണ് മാടായിക്കാവ്.  ഒന്നാമത്തേത് കൊടുങ്ങല്ലൂർ സ്ഥിതിചെയ്യുന്നു.
✳ചിറക്കൽ കോവിലകത്തിന്റെ പരദേവതയാണ് മാടായിക്കാവിലമ്മ.
✳ഭദ്രകാളി ക്ഷേത്രമെന്നാണ് മാടായിക്കാവ് അറിയപ്പെടുന്നതെങ്കിലും ക്ഷേത്രനാഥന്‍ ശിവനാണ്.
മാടായി തിരുവർക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്.
✳ടിപ്പുവിന്റെ പടയോട്ടത്തിൽ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കൽ കോവിലകത്തെ കൂനൻ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു.
✳ഈ ക്ഷേത്രത്തിലെ പൂജാരിമാർ മാംസം കഴിക്കുന്നവരാണ്. കോഴിക്കറി നിവേദ്യം അർപ്പിച്ച് പ്രസാദമായി ഭക്തർക്ക് നൽകുന്നു

മാടായിയിലെ മറ്റ് വിശേഷങ്ങൾ
👇👇👇👇👇👇👇👇
✅ മാടായി കലാപം നടന്ന വർഷം - 1970
✅കണ്ണൂർ ജില്ലയിലെ പഴയ മാടായി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരെഞ്ഞെടുപ്പിന്റെ ഭാഗമായി ഉടലെടുത്ത ഇടവിട്ട അക്രമ സംഭവങ്ങൾ ഒരു കലാപമായി മാറി. ഈ കലാപമാണ്  മാടായി കലാപം എന്നറിയപ്പെടുന്നത്
മാടായിപള്ളി സ്ഥാപിക്കപ്പെട്ട വർഷം - 1124
✅ചേരമാൻ ജുമാ മസ്ജിദ്,  മാലിക് ബിൻ ദീനാർ പള്ളി എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്‌ലിം പള്ളിയാണ് മാടായിപള്ളി എന്ന് കരുതുന്നു. ഈ പള്ളി നിർമ്മിച്ചത് മാലിക് ബിൻ ദിനാർ ആണെന്നാണ് വിശ്വാസം.
✅കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ
✅മാടായിപ്പാറക്ക് മുകളിൽ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന കോട്ടയാണ് മാടായിക്കോട്ട "തെക്കിനാക്കീൽ കോട്ട" എന്നും ഇത് അറിയപ്പെടുന്നുണ്ട്.
✅2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായിപ്പാറയിലെ ഈ കോട്ട.

ക്ഷേത്ര കൗതുകങ്ങൾ
 🔱🔱🔱🔱🔱🔱🔱🔱
➡ലോകത്തിൽ ഏറ്റവും നേരത്തെ നടതുറക്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം. വെളുപ്പിന് 2 മണിക്കാണ് നട തുറക്കുന്നത്
വിധവകൾ പൂജ നടത്തുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് കുദ്രോളി ഗോകർണനാഥ ക്ഷേത്രം മംഗലാപുരത്താണ്. ശ്രീ നാരായണ ഗുരുവാണ് ഇവിടെ പ്രതിഷ്‌ഠ നടത്തിയത്
➡ശകുനിയെ ആരാധിക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ പവിത്രേശ്വരം
➡കേരളത്തിലെ ഏക  ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - മലനട (കൊല്ലം)
എലികളെ ആരാധിക്കുന്ന കർണിമാതാ ക്ഷേത്രം സ്ഥിചെയ്യുന്നത് രാജസ്ഥാനിലാണ്
➡റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ആരാധിക്കുന്ന ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ചോട്ടില ഗ്രാമത്തിലാണ്
➡അഭീഷ്ട സിദ്ധിക്കായി ബ്രാഹ്മണർ ഭക്ഷിച്ച ഇലയിലെ എച്ചിലിൽ കൂടി ഉരുളുന്ന 'മഡൈസ്നാന' എന്ന ദുരാചാരം ഉള്ള കുക്കൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മംഗലാപുരത്താണ്
➡കായംകുളം കൊച്ചുണ്ണിയെ ആരാധിക്കുന്ന 'കൊച്ചുണ്ണിനട'യുള്ള ഇടപ്പാറ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - കോഴഞ്ചേരി (പത്തനംതിട്ട)
➡കേരളത്തിൽ സ്വർണ്ണ രഥമുള്ള ഏക ക്ഷേത്രമാണ് തൃശ്ശൂരിലെ പൂങ്കുന്നം സീതാരാമക്ഷേത്രം
➡അഭീഷ്ട സിദ്ധിക്കായി പുരുഷൻ സ്ത്രീ വേഷം കെട്ടി വിളവെടുക്കുന്ന കൊറ്റംകുളങ്ങര ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചവറയിലാണ് (കൊല്ലം ജില്ല)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ