ഫെബ്രുവരി 08, 2019

പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡണ്ട് (ഉപ രാഷ്ട്രപതി) ആരാണ്❓

പദവിയിലിരിക്കെ അന്തരിച്ച
ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡണ്ട് (ഉപ രാഷ്ട്രപതി) ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കൃഷൻ കാന്ത് (കൃഷ്ണകാന്ത്)

✳ഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കു ശേഷമുള്ള ഉയർന്ന പദവി (ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി)  ആണ് ഉപരാഷ്ട്രപതിയുടേത്.
✳ഇന്ത്യയുടെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമ നിർമ്മാണാധികാരവും ഉപരാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നു.
✳രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.
✳എസ്. രാധാകൃഷ്ണൻ ആണ് ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി
✳ഏറ്റവും കൂടുതൽ കാലം ഉപരാഷ്‌ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോർഡ് മുഹമ്മദ് ഹാമിദ് അൻസാരി ക്കാണ്. പടിയിറങ്ങുന്നത്.
✳2007 ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത അൻസാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2012 ഓഗസ്റ്റ് 11ന് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി പദവിയിൽ മൊത്തം 3653 ദിവസം.
✳രണ്ടു തവണ സ്ഥാനം വഹിച്ച പ്രഥമ ഉപരാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ (1952 മേയ് 13 – 1962 മേയ് 12) 3652 ദിവസമാണ് ഈ സ്ഥാനം വഹിച്ചത്.
✳ഹാമിദ് അൻസാരിക്ക് മൂന്ന് അധിവർഷങ്ങളുടെ (2008, 2012, 2016) ആനുകൂല്യം ലഭിച്ചപ്പോൾ രാധാകൃഷ്‌ണന് ലഭിച്ചത് രണ്ടു (1956, 1960) മാത്രം.
✳ മുഹമ്മദ് ഹിദായത്തുല്ലയുടെ അഞ്ചുവർഷ കാലാവധിയ്ക്കിടയിൽ (1979 ഓഗസ്റ്റ് 31 – 1984 ഓഗസ്റ്റ് 30) രണ്ട് അധിവർഷങ്ങൾ (1980, 1984) വന്നതിനാൽ അദ്ദേഹത്തിനാണ് മൂന്നാം സ്ഥാനം (1827 ദിവസം).
✳ ഡോ. സക്കീർ ഹുസൈൻ, ഗോപാൽ സ്വരൂപ് പാഥക്, ബാസപ്പ ദാനപ്പ ജെട്ടി എന്നിവർ (1826 ദിവസം) തൊട്ടുപിന്നാലെയുണ്ട്.
✳അഞ്ചു വർഷം തികയുന്നതിന് അൽപം മുൻപ് ഡോ. ശങ്കർ ദയാൽ ശർമ്മയും കെ ആർ നാരായണനും രാഷ്ട്രപതിയായി. കൃഷ്ണ കാന്ത് നിര്യാതനായി. ഭൈറോൺ സിങ് ശെഖാവത്ത് രാജിവച്ചു.
✳വരാഹഗിരി വെങ്കട ഗിരി (VV ഗിരി) യാണ് ഏറ്റവും കറഞ്ഞ കാലം (1967 മേയ് 13 – 1969 ജൂലൈ 20; 799 ദിവസം) ഈ സ്ഥാനം വഹിച്ചത്. ഇതിൽ അവസാനത്തെ 78 ദിവസം (1969 മേയ് 3‍ – 1969 ജൂലൈ 20) അദ്ദേഹം താൽക്കാലിക രാഷ്‌ട്രപതിയും പിന്നീട് രാഷ്‌ട്രപതിയും (1969 ഓഗസ്റ്റ് 24 – 1974 ഓഗസ്റ്റ് 24) ആയിരുന്നു.
✳1950 ജനുവരി 26നാണ് ആദ്യത്തെ രാഷ്ട്രപതി സത്യപ്രതിജ്ഞ നടന്നത്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച് ജെ കനിയയുടെ മുമ്പാകെ ഡോ. രാജേന്ദ്ര പ്രസാദ് സത്യപ്രതിജ്‍ഞ ചെയ്തു.
✳ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനം നിലവിൽ വന്നത് 1952ലാണ്. അന്നു മുതൽ നാലു തവണ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സത്യപ്രതിജ്ഞ ഒരേ ചടങ്ങിലാണ് നടന്നിരുന്നത്. 1952, 1957, 1962, 1967 വർഷങ്ങളിലെ മേയ് 13ന് ഇവ ഒരുമിച്ചു നടന്നു.
✳രാഷ്‌ട്രപതി – ഉപ രാഷ്‌ട്രപതി തിരഞ്ഞെടുപ്പുകൾ രണ്ടു തവണ (1962 മേയ് ഏഴ്, 1967 മേയ് ആറ്) ഒരുമിച്ചാണ് നടന്നത് എന്നുള്ളതും ഒരു പ്രത്യേകതയാണ്.
✳രണ്ടു രാഷ്‌ട്രപതിമാരുടെ നിര്യാണമാണ് ഈ ക്രമം തെറ്റിച്ചത്. ഡോ. സക്കീർ ഹുസൈൻ 1969 മേയ് മൂന്നിന് അന്തരിച്ച ഒഴിവിൽ പുതിയ രാഷ്ട്രപതി വി.വി. ഗിരി 1969 ഓഗസ്റ്റ് 24നും വി.വി. ഗിരി ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ഒഴിവിൽ ജി.എസ്. പാഥക് ഓഗസ്റ്റ് 31നും സത്യപ്രതിജ്ഞ ചെയ്തു.
✳1974 ഓഗസ്റ്റ് 24ന് സ്ഥാനമേറ്റ ഫക്രുദിൻ അലി അഹമ്മദ് 1977 ഫെബ്രുവരി 11ന് നിര്യാതനായി. തുടര്‍ന്നു വന്ന നീലം സഞ്ജീവ റെഡ്ഡി 1977 ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്തു.
✳അന്നു മുതൽ ഓരോ അ‍ഞ്ചു വർഷം കഴിയുമ്പോഴും ജൂലൈ 25ന് രാഷ്‌ട്രപതി സത്യപ്രതിജ്ഞ നടന്നു വരുന്നു.
✳1984 ഓഗസ്റ്റ് 31ന് ഉപരാഷ്ട്രപതിയായ ആർ. വെങ്കട്ടരാമൻ 1987 ജൂലൈ 24ന് രാഷ്ട്രപതിയായതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടക്കുന്ന പതിവ് തുടങ്ങി.
✳കൃഷ്ണകാന്തിന്റെ നിര്യാണത്തോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അൽ‌പം കൂടി നേരത്തെയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ