ഫെബ്രുവരി 15, 2019

പല്ലില്ലാത്ത സസ്തനികളിൽ ഏറ്റവും വലുത് ഏതാണ്❓

പല്ലില്ലാത്ത സസ്തനികളിൽ ഏറ്റവും വലുത് ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നീലത്തിമിംഗലം

✳ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗലം (Blue whale).
✳ശാസ്ത്രീയനാമം: Balaenoptera musculus.
✳ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 35 മീറ്റർ ( 115 അടി) നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.
✳നീണ്ട ശരീര പ്രകൃതിയുള്ള നീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാര നിറത്തോടെയാണുണ്ടാവുക. ശരീരത്തിനു അടി ഭാഗത്തേക്ക് നിറം കുറവായിരിക്കും
✳തിമിംഗില വേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാ സമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു.
✳ഒരു നീലത്തിമിംഗിലത്തിന്റെ നാവ് 2.7 ടൺ ഭാരമുള്ളതായിരിക്കും.
✳പൂർണ്ണമായും തുറന്ന വായിൽ 90 ടൺ ഭക്ഷണവും വെള്ളവും കൊള്ളുന്നതായിരിക്കും. എന്നിരുന്നാലും ഒരു വോളീബോൾ - പന്തിനേക്കാളും വലിയ ഒന്നും വിഴുങ്ങാൻ നീലത്തിമിംഗിലങ്ങളുടെ കഴുത്തിന്റെ അടവ് അനുവദിക്കില്ല
✳ഹൃദയം മാത്രം 600 KG ഭാരമുള്ളതായിരിക്കും, ഇത് ഏതൊരു ജീവിയുടേയും ആന്തരാവയവങ്ങളിൽ ഏറ്റവും വലുതാണ്.
✳നീലത്തിമിംഗിലത്തിന്റെ മഹാരക്തധമനിക്ക് 23 സെ.മീ. (9") വ്യാസം ഉണ്ടാകും.
✳ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും 400 ലി. പാൽ വീതം കുടിക്കുന്നു.
✳ഓരോ 24 മണിക്കൂറിലും ഈ കുഞ്ഞിന്റെ ഭാരം 90 കിലോ വച്ചാകും കൂടുക.
✳പ്രസവ സമയത്തു തന്നെ കുട്ടിക്ക് 2700 കിലോ ഭാരമുണ്ടാകും,
✳ഇത് പൂർണ്ണ വളർച്ചയെത്തിയ ഒരു ഹിപ്പപ്പോട്ടാമസിനു തുല്യമാണ്
✳പല്ലില്ലാത്ത മറ്റൊരു സസ്ഥാനിയാണ്  ഈനാമ്പേച്ചി (ഉറുമ്പുതീനി, അളുങ്ക്)
➡ഫിലോഡേറ്റ ഗോത്രത്തിൽ പെട്ട ഒരു സസ്തനിയാണ്‌ ഈനാമ്പേച്ചി. ഉറുമ്പുതീനി, അളുങ്ക് എന്നീ പേരിലും അറിയപ്പെടുന്നു.
➡അതിവേഗം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിയാണ് ഈനാമ്പേച്ചി
➡ഈനാമ്പേച്ചികൾക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിൻ എന്ന വസ്തു കൊണ്ടു നിർമ്മിതമായ വലിയ ശൽക്കങ്ങൾ ഉണ്ട്. സസ്തനികൾക്കിടയിൽ ഈ അനുകൂലനം ഉള്ള ഏക ഗോത്രം ഈനാമ്പേച്ചികളുടേതാണ്‌.
➡ഈനാമ്പേച്ചികൾക്ക് പല്ല് ഇല്ലാത്തതിനാൽ ചവയ്ക്കാനാവില്ല.
➡ചിതല്പുറ്റുകളേയും മറ്റും മുൻ‌കാലുകളിലെ കൂർത്ത നഖങ്ങൾ ഉപയോഗിച്ച് പൊളിച്ചതിനു ശേഷം നീണ്ട നാക്ക് അവയ്ക്കുള്ളിലേയ്ക്കു കടത്തിയാണ്‌ ഇവ ഇരതേടുന്നത്.
➡ഉറുമ്പുകളെ നാവിൽ ഒട്ടിച്ചെടുക്കാൻ സഹായിക്കുന്ന തരം ഉമിനീർ പുറപ്പെടുവിക്കുന്ന ഗ്രന്ഥികൾ അവയുടെ ഔരസാശയത്തിലുണ്ട്.
➡ഈനാമ്പേച്ചികളുടെ ഗർഭകാലം 120 മുതൽ 150 വരെ ദിവസമാണ്‌.
➡ആഫ്രിക്കൻ ഇനങ്ങളിൽ ഒരു പ്രസവത്തിൽ ഒരു കുഞ്ഞ് മാത്രം പിറക്കുന്നു.
➡ഏഷ്യൻ ഇനങ്ങളിൽ ഒരു പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ വരെ കണ്ടേക്കാം.
➡പിറവിയിൽ കുഞ്ഞുങ്ങളുടെ തൂക്കം 80 മുതൽ 450 ഗ്രാം വരെ ഉണ്ടായിരിക്കും.

✅കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് സസ്തനികൾ എന്നു പറയുന്നു.
✅സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ നട്ടെല്ല്, സ്വേദഗ്രന്ഥികൾ, പാലുൽപാദന ഗ്രന്ഥികൾ, രോമം, ചെവിയിൽ കേൾ‌വിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, മസ്തിഷ്കത്തിലെ നിയോകോർടെക്സ് എന്ന ഭാഗം എന്നിവയാണ്.
✅പറക്കാൻ കഴിവുള്ള സസ്തനിയാണ് വവ്വാൽ.
✅മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപസ്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ