തലച്ചോറിനെക്കാൾ വലിയ കണ്ണുള്ള ജീവി ഏതാണ്?
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഒട്ടകപക്ഷി
✳ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി.
✳ശാസ്ത്രീയനാമം: സ്ട്രുതിയോ കാമലസ് - Struthio camelus
✳പൂർണ്ണ വളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും.
✳ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല.
✳മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും എന്നാൽ ചിറകുകളുണ്ടെങ്കിൽക്കൂടിയും പറക്കുവാനുള്ള കഴിവില്ല.
✳റാറ്റൈറ്റ് വിഭാഗത്തിൽ പെടുന്ന ഒട്ടകപ്പക്ഷി, എമു, റിയ, കിവി തുടങ്ങിയ പക്ഷികൾക്കൊന്നും പറക്കാൻ കഴിയില്ല.
✳ഒട്ടകപ്പക്ഷിക്കു ദൂരക്കാഴ്ച അപാരമാണു.
✳ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്.
✳കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്.
✳ഇല വർഗ്ഗങ്ങൾ പുഴുക്കൾ എന്നിവയാണു പ്രകൃതിദത്തമായ ഭക്ഷണങ്ങൾ.
✳ഇന്ന് ജിവിചിരികുന്ന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള മുട്ടയാണ് ഒട്ടകപ്പക്ഷിയുടേത്.
✳ഏകദേശം ഒന്നര കിലോഗ്രാം ഭാരം ഈ മുട്ടകൾക്കുണ്ടാകും.
✳ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ ഒരു കൊശമേ ഉള്ളു എന്നത് ഒരു പ്രത്യേകതയാണ്.
✳ഒട്ടകപ്പക്ഷികൾ മരുഭൂമിയിലാണ് കൂടുതലായും ജീവിക്കുന്നത്. ആഫ്രിക്കയിൽ ഇവയെ കൂടുതലായും കാണപ്പെടുന്നു.
✳അറേബ്യയിൽ മുൻകാലത്ത് ഒട്ടക പക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവയ്ക്ക് വംശനാശം സംഭവിച്ചു.
✳ഇറച്ചിക്കും മുട്ടക്കുമായി ഒട്ടകപ്പക്ഷികളെ വളർത്താറുണ്ട്.
✳ഒരു കോഴിമുട്ടയുടെ 24 ഇരട്ടി തൂക്കം വരുന്ന ഇതിന്റെ മുട്ടക്ക് 1.6 കി.ഗ്രാം വരെ തൂക്കമുണ്ടാകും.
✳ഇതിന്റെ തൂവലും ചർമ്മവും അലങ്കാരപ്പണികൾക്കും ഉപയോഗിക്കാറുണ്ട്.
✳ഒട്ടകപ്പക്ഷിയുടെ ഇറച്ചി ഏറ്റവും വിശിഷ്ടമായതായി കണക്കാക്കപ്പെടുന്നു. മറ്റിറച്ചികളെ അപേക്ഷിച്ച് പകുതിയോളം കൊളാസ്റ്റ്രോൾ ഉള്ള ഈ ഇറച്ചിയിൽ മറ്റുള്ളവയിലുള്ളതിന്റെ ആറിലൊന്ന് കൊഴുപ്പു മാത്രമേയുള്ളൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ