ഫെബ്രുവരി 07, 2019

പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന സൗരയൂഥത്തിലെ ഗ്രഹം ഏതാണ്❓

പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന സൗരയൂഥത്തിലെ ഗ്രഹം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈•••••

ഉത്തരം : ശുക്രൻ (Venus)

✅സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ.
✅വലിപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനം.
✅ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌
✅സൂര്യോദയത്തിന്‌ അല്പംമുൻപും സൂര്യാസ്തമയത്തിന്‌ അല്പംശേഷവും ആണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു.
✅പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഇതിനെ ഭൂമിയുടെ "സഹോദര ഗ്രഹം" എന്നും വിളിക്കാറുണ്ട്, വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ്‌ ഇത്.
✅അതാര്യവും പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതുമായ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളാൽ പൊതിയപ്പെട്ടിരിക്കുകയാണ്‌ ശുക്രൻ.
✅ശുക്രന്റെ വ്യാസം ഭൂമിയുടേതിൽ നിന്ന് 650 കി.മീറ്റർ മാത്രം കുറവാണ്‌, ഭാരം ഭൂമിയുടെ 81.5 ശതമാനവും. ഇങ്ങനെയൊക്കെയാണെങ്കിലും അന്തരീക്ഷത്തിലെ കാർബൺ‌ഡൈഓക്സൈഡിന്റെ ഉയർന്ന അളവ് കാരണമായി ഉപരിതലത്തിന്റെ അവസ്ഥ ഭൂമിയുടേതിൽ നിന്ന് വളരെ വിഭിന്നമാണ്.
✅സൂര്യന്‌ ശരാശരി 10.8 കോടി കിലോമീറ്റർ (ഏതാണ്ട് 0.7 ആസ്ട്രോണമിക്കൽ യൂണിറ്റ്) അകലത്തിലാണ് ശുക്രൻ പരിക്രമണം നടത്തുന്നത്
✅ഏതാണ്ട് മറ്റെല്ലാ ഗ്രഹങ്ങളുടേയും പരിക്രമണ പാത ദീർഘവൃത്താകാരം ആണെങ്കിൽ ശുക്രന്റെ പരിക്രമണപഥം ഏതാണ്ട് വൃത്താകാരമാണ്
✅ശുക്രൻ അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നത് 243 ഭൗമദിനങ്ങൾ കൊണ്ടാണ്, ഇത് മറ്റെല്ലാ പ്രധാനപ്പെട്ട ഗ്രഹങ്ങളുടേതിനേക്കാളും കുറവാണ്.
✅മധ്യരേഖയിൽ ശുക്രന്റെ ഉപരിതലം പ്രതിമണിക്കൂറിൽ 6.5 കിലോമീറ്ററാണ് ഭ്രമണം ചെയ്യുന്നത്, അതേസമയം ഭൂമിയുടേത് പ്രതി മണിക്കൂറിൽ 1,670 കിലോമീറ്ററും. അതിനാൽ തന്നെ ശുക്രന്റെ ഒരു ഭ്രമണ ദിനം അതിലെ ഒരു വർഷത്തിലേക്കാൾ നീണ്ടതാണ് (ഒരു ശുക്ര ഭ്രമണ ദിനം 243 ഭൗമദിനങ്ങൾക്ക് തുല്യമാണ്, ഒരു ശുക്രവർഷം 224.7 ഭൗമദിനങ്ങൾക്ക് തുല്യവും).
✅ശുക്രനിൽ സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്നതായാണ് അനുഭവേദ്യമാകുക. ദീർഘമാ ശുക്രന്റെ സൗരദിനം കാരമായി ശുക്രനിലെ ഒരു വർഷം 1.92 ശുക്രദിനങ്ങൾ അടങ്ങിയതാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ