ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യൻ ഭരണ ഘടനയിൽ ഏറ്റവും കൂടുതൽ ഭേദഗതികൾ നടന്നത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഇന്ദിരാ ഗാന്ധി - 25 ഭേദഗതികൾ
✅ 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നത് ഇന്ദിരാഗാന്ധിയാണ്. ഈ കാലഘട്ടത്തിലാണ് ഭരണഘടനയിൽ ഏറ്റവും കൂടുതൽ ഭേദഗതികൾ നടന്നത്.
✅ 18 മുതൽ 42 വരെയുള്ള 25 ഭേദഗതികൾ ഈ കാലഘട്ടത്തിൽ നടന്നു.
✅അതിൽ ഏറ്റവും പ്രധാനവും ബൃഹത്തായതുമായ ഭേദഗതിയാണ് 42-ാം ഭേദഗതി
✅ മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നും 42-ാം ഭേദഗതി അറിയപ്പെടുന്നു.
✅ 1976 നവംബർ 2 ന് അടിയന്തരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്. ദി കോൺസ്റ്റിറ്റ്യൂഷൻ ആക്റ്റ് 1976 (Fortysecond Amendment Act) എന്നാണ് നിയമത്തിന്റെ മുഴുവൻ പേര്.
✅ഈ നിയമത്തിലെ പ്രധാനപ്പെട്ട 13 വ്യവസ്ഥകളിൽ ഏഴെണ്ണം, കോടതികൾക്ക് ഭരണകൂടത്തിന്റെ നടപടികൾ പരിശോധിക്കാനുള്ള അധികാരം ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയായിരുന്നു
✅ഈ ഭേദഗതി അനുസരിച്ച് സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും നിയമങ്ങളുടെ ഭരണഘടനാ സാധുതയെപ്പറ്റി വിധിക്കാനുള്ള അധികാരം പരിമിതപ്പെടുത്തി
✅ഈ ഭേദഗതി പ്രകാരം ഇന്ത്യ ഒരു സെക്യുലാർ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും പൗരന്മാരുടെ അടിസ്ഥാന ചുമതലകൾ വ്യവസ്ഥ ചെയ്യുകയും ചെയ്തു.
✅സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിനുള്ള അധികാരം വിപുലപ്പെടുത്തി.
✅സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താവുന്ന കാലാവധി ആറു മാസത്തിൽ നിന്ന് ഒരു വർഷമായി വർദ്ധിപ്പിക്കപ്പെട്ടു.
✅സംസ്ഥാനങ്ങളിലെ നീതിന്യായ പ്രശ്നങ്ങളിൽ ഇടപെടാൻ കേന്ദ്രസേനയെ ഉപയോഗിക്കാൻ ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
✅രാഷ്ട്രപതി പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
✅ഇന്ദിരാഗാന്ധി രണ്ടാം തവണ പ്രധാനമന്ത്രിയായി തിരിച്ചെത്തിയ 1980 ജനുവരി 14 മുതൽ 1984 ഒക്ടോബർ 31 വരെയുള്ള(മരണം വരെ)കാലഘട്ടത്തിൽ ഭരണഘടനയിൽ 7 ഭേദഗതികൾ സ്വീകരിക്കപ്പെട്ടു. അങ്ങനെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടങ്ങളിൽ ആകെ നടന്ന ഭേദഗതികൾ 32 ആണ്.
✅ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാ ഭേദഗതി യെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പാണ് Article -368
✅ഭരണഘടനാ ഭേദഗതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്നുമാണ്.
✅ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വർഷം- 1951
✅ഇതുവരെ 101 ഭേദഗതികൾ നടന്നിട്ടുണ്ട്. 2016 സെപ്റ്റംബറിൽ നടന്ന 101-ാം ഭേദഗതിയാണ് GST ബിൽ.
✅ ആമുഖം ഒരു തവണ മാത്രമേ ഭേദഗതി ചെയ്തിട്ടുള്ളൂ, അത് 1976 ലെ 42-ാം ഭേദഗതിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ