ഫെബ്രുവരി 14, 2019

നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകം രചിച്ചത് ആരാണ്❓

നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകം രചിച്ചത് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : തോപ്പിൽ ഭാസി

✳കെ. പി. എ. സി യുടെ ഒരു സാമൂഹിക രാഷ്ട്രീയ നാടകമാണ് നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി.
✳തോപ്പിൽ ഭാസി രചിച്ച ഈ നാടകം എൻ. രാജഗോപാലൻ നായരും, ജി. ജനാർദ്ദനക്കുറുപ്പും ചേർന്നാണ് സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയത് കവി ഒ. എൻ. വി കുറുപ്പും, സംഗീത സംവിധാനം നിർവ്വഹിച്ചത് ജി. ദേവരാജനുമാണ്
✳നാടകരചനാ സമയത്ത് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഒളിവുജീവിതം നയിച്ച തോപ്പിൽ ഭാസി, സോമൻ എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്.
✳1950 -ൽ ആരംഭിച്ച കെ.പി.എ.സി യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു ആദ്യത്തേത്.
✳ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയറ്ററിൽ 1952 ഡിസംബർ 6 നാണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"യുടെ ആദ്യ പ്രദർശനം നടന്നത്.
✳പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വളരെയേറെ സഹായകമായെന്നും 1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയെന്നും കണക്കാക്കപ്പെടുന്നു
✳ഇന്ത്യയിലെ മറ്റിടങ്ങളിൽ എന്ന പോലെ തന്നെ കേരള സമൂഹത്തിൽ നിലനിന്നിരുന് ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കാനും കീഴാളരുടെ ഉയര്ച്ചക്കും ആഹ്വാനം ചെയ്യുന്നു. പരമുപിള്ള എന്ന ഉയർന്ന ജാതിയിൽപെട്ട ആൾ കമ്മ്യുണിസ്റ്റ് ആവുന്നതാണ് കഥ. അയാൾ ചെങ്കൊടി കയ്യിലേക്ക് വാങ്ങുമ്പോൾ നാടകം അവസാനിക്കുന്നു.
✳നസീറിനെയും, ഷീലയെയും നായികാ നായകന്മാരാക്കി 1970ൽ തോപ്പിൽഭാസി തന്നെ ഇതേ പേരിൽ സിനിമയെടുത്തു.

തോപ്പിൽ ഭാസി
✳മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1925 – 1992). യഥാർത്ഥനാമം ഭാസ്കരൻ പിള്ള.
✳മലയാള നാടക പ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു.
✳ഒന്നാം കേരള നിയമ സഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.
✳പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു.
✳വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി.
✳പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു.
✳പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്  പാർട്ടിയിൽ അംഗമായി.
✳ശൂരനാട് കലാപത്തിന്റ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
✳കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
✳1992 ഡിസംബർ 8 ന് അന്തരിച്ചു

✅ നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി  --തോപ്പിൽ ഭാസി
നിങ്ങൾ ആരെ കമ്മ്യുണിസ്റ്റാക്കി--സിവിക് ചന്ദ്രൻ
ഞാൻ ഇപ്പൊ കമ്മ്യൂണിസ്റ്റ് ആകും--പി.കേശവ ദേവ്
നിങ്ങൾ എന്നെ കോൺഗ്രസ് ആക്കി--എ. പി.അബ്ദുള്ള കുട്ടി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ