ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനാമോട്ടോ എന്ന വസ്തുവിന്റെ രാസനാമം എന്താണ്❓
1). പൊട്ടാസ്യം ഗ്ലൂട്ടമേറ്റ്
2). അജിനോ സോഡിയം ഗ്ലൂട്ടമേറ്റ്
3). മോണോസോഡിയം ഗ്ലൂട്ടമേറ്റ്
4).സോഡിയം അമിനോ ഗ്ലൂട്ടമേറ്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
✳ഭക്ഷണ പദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് അജിനോമോട്ടോ.
✳ അജീനൊമൊട്ടോ എന്നത് Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാന്റ് നെയിം മാത്രമാണ്.
✳ഇത് വെളുത്ത തരികളായി കാണപ്പെടുന്നു.
✳ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ്.
✳ജപ്പാനിലാണ് ഇത് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്.
✳100 വർഷങ്ങൾക്ക് മുൻപ് ജാപ്പനീസ് ശാസ്ത്രജ്ഞനായ കികുനെ ഇകെദ ആണ് ഒരു തരം കടൽ പായലിൽ നിന്നും MSG വേർതിരിച്ചെടുത്തത്.
✳ഇപ്പോൾ ഇതു വ്യാവസായികമായി കരിമ്പ്, മൊലസ്സസ്, സ്റ്റാർച്ച് തുടങ്ങിയവ പുളിപ്പിച്ചു ഉണ്ടാക്കുന്നു.
✳ഇതു ചേർത്തു ഉണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ ഉളവാകുന്ന രുചിയെ ഉമാമി എന്നാണ് പറയുന്നത്.
✳ഇത് ചൈനീസ് ജാപ്പനീസ്, കൊറിയൻ, തുടങ്ങിയ തെക്ക്കിഴക്കൻ ഭക്ഷണ സമ്പ്രദായങ്ങളിലാണ് ഇതു കൂടുതലായുംഉപയോഗിച്ച് കാണുന്നത്
✳MSG ശരീരത്തിനു ഹാനികരമാണെന്ന് വ്യാപകമായി പറയപ്പെടുന്നുവെങ്കിലും ശാസ്ത്രീയമായി ഇതിനു യാതൊരു ന്യായീകരണവുമില്ല. കാരണം ഇതു സ്വാഭാവികമായി പ്രകൃതിയിൽ തന്നെ കാണപ്പെടുന്ന ഒരു Glutamate ആണ്.
✳തക്കാളി, കൂണുകൾ, ഉരുളക്കിഴങ്ങ്, ചില തരം ചീസുകൾ തുടങ്ങി പല ഭക്ഷ്യ വസ്തുക്കളിലും glutamate അടങ്ങിയിട്ടുണ്ട്.
✳100 വർഷങ്ങൾക്ക് മേലേയായ് ഇതു ഉപയോഗിച്ച് വരുന്നു.
✳ഒരു ശരാശരി മനുഷ്യൻ ദൈനം ദിനം ഏകദേശം 13gms Glutamate ഭക്ഷണത്തിലെ പ്രോടീന് വഴി ഉപയോഗിക്കുന്നുണ്ട്.
✳ഭക്ഷണത്തിൽ അധികമായി ചേർക്കുന്ന വഴി കൂടിപ്പോയാൽ 0.55 gms മാത്രമേ ശരീരത്തിൽ അധികമായി എത്തുകയുള്ളൂ.
✳ചൈനീസ് റെസ്റ്റാറന്ട് സിംട്രോo എന്നറിയപ്പെടുന്ന പലവിധ അലർജികളും MSG കാരണമാണ് ഉണ്ടാകുന്നതെന്ന് പരക്കെ വിശ്വസിച്ചു പോരുന്നു.
✳കേരളത്തിൽ അജിനാ മോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ആ വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമായി ഈ സ്ഥാപനത്തിൽ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളിൽ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേർക്കുന്നു. ഈ ഭക്ഷണം ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല. എന്ന് എഴുതി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2015 ഡിസംബറിൽ ഉത്തരവിറക്കി.
✳ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ