ഫെബ്രുവരി 28, 2019

പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന വ്യക്തി ആരാണ്❓

പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന വ്യക്തി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മുഹമ്മദ് യൂനുസ്

✅ഒരു ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്
✅ പാവങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീൺ ബാങ്ക്.
✅2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
✳1957-ൽ അദ്ദേഹം ധാക്ക സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി ചേർന്ന് 1960-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും 1961-ൽ ബിരുദാനന്തരബിരുദവും നേടി.
✳പഠനത്തിനുശേഷം യൂനുസ് ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സർ നൂറുൽ ഇസ്‌ലാം, റഹ്മാൻ സോബാൻ എന്നിവരുടെ കീഴിൽ ഗവേഷണ വിദ്യാർത്ഥിയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1961-ൽ ചിറ്റഗോംഗ് കലാലയത്തിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായി നിയമിതനായി.
✳അതോടൊപ്പം തന്നെ അദ്ദേഹം ഒരു പാക്കേജിംഗ് നിർമ്മാണശാല ലാഭകരമായി നടത്തി വരികയും ചെയ്തിരുന്നു.
✳1965-ൽ അദ്ദേഹത്തിന് അമേരിക്കയിൽ നിന്നും ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യപ്പെട്ടു.
✳1971-ൽ അദ്ദേഹം അമേരിക്കയിലെ വാണ്ടെർ ബിൽറ്റ് സർവ്വകലാശാലയിൽ നിന്നും ജി.പി.ഇ.ഡി. പ്രോഗ്രാമിലൂടെ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയെടുത്തു. അതോടൊപ്പം 1969 മുതൽ 1972 വരെ അദ്ദേഹം മർഫ്രീസ്ബോറോയിലെ മിഡിൽ ടെന്നെസ്സീ സ്റ്റേറ്റ് സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
✳1976-ൽ ചിറ്റഗോംഗ് സർവ്വകലാശാലക്കടുത്തുള്ള ജോബ്ര ഗ്രാമം സന്ദർശിക്കുമ്പോൾ ദരിദ്രരായ ഗ്രാമവാസികളുടെ ഉന്നതിക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ച യൂനുസിന് മുള കൊണ്ട് അകസാമാനങ്ങൾ പണിയുന്ന ജോബ്രയിലെ വനിതകൾക്ക് ചെറുകിട വായ്പകൾ ലഭിക്കുകയാണെങ്കിൽ അത് അവരുടെ ജീവിത സാഹചര്യങ്ങളിൽ അഭൂതമായ പുരോഗതി ഉണ്ടാക്കുമെന്ന് മനസ്സിലായി.
✳എന്നാൽ തീരെ ദരിദ്രരായ ജോബ്രയിലെ ഗ്രാമീണ വനിതകൾക്ക് ജാമ്യവസ്തു നൽകാൻ ഇല്ലാത്തതിനാൽ അന്ന് നിലവിലുണ്ടായിരുന്ന ബാങ്കുകളെ സമീപിക്കാൻ കഴിയുമായിരുന്നില്ല. ജാമ്യവസ്തു ഇല്ലാതെ വായ്പ നൽകിയിരുന്നവർ അവരിൽ നിന്നും കൊള്ളപ്പലിശ ഈടാക്കിയിരുന്നതിനാൽ ദിനം മുഴുവനും കഠിനാധ്വാനം ചെയ്താലും ആ ദരിദ്ര ഗ്രാമീണ വനിതകളുടെ കയ്യിൽ കാര്യമായൊന്നും അവശേഷിച്ചിരുന്നില്ല.
✳ആ അവസ്ഥയിൽ അവരെ സഹായിക്കാൻ വേണ്ടി യൂനുസ് തന്റെ കൈയിൽ നിന്നും 27 അമേരിക്കൻ ഡോളറിനു തുല്യമായ തുക വായ്പയായി നൽകി.
✳ഗ്രാമീൺ ബാങ്ക് എന്ന പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു ഇത്.
✳ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക മേഖലകളിലെ ഉന്നതിക്കായി നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം 2006-ൽ ലഭിക്കുകയുണ്ടായി.
✳നോബൽ പുരസ്ക്കാരം ലഭിക്കുന്ന ആദ്യത്തെ ബംഗ്ലാദേശിയും മൂന്നാമത്തെ ബംഗാളിയുമാണ് യൂനുസ്.
✳അദ്ദേഹത്തിനു ലഭിച്ച മറ്റ് പുരസ്ക്കാരങ്ങളിൽ
➡രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ പതക്കം(2009),
➡കിം അബ്ദുൽ അസീസ് പതക്കം(2007),
➡രാമൺ മഗ്സാസെ പുരസ്ക്കാരം,
➡ലോക ഭക്ഷ്യ സമ്മാനം,
➡സിഡ്നി സമാധാന സമ്മാനം,
➡ഇക്കഡോറിയൻ സമാധാന സമ്മാനം എന്നിവ ഉൾപ്പെടുന്നു.
✅അതുപോലെ അദ്ദേഹത്തിന് 26 ഹോണററി ഡോക്ടറേറ്റ് ബിരുദങ്ങളും 15 പ്രത്യേക പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


ഫെബ്രുവരി 27, 2019

ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്❓

ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ചലഞ്ചര്‍ ഡീപ്പ് (മരിയാന ട്രഞ്ച്)

✅പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് പരമാവധി 36198 അടി (11033 മീറ്റർ) ആഴമുണ്ട്.
✅പരമാവധി ആഴത്തോടുകൂടിയ ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും താഴ്ന്ന പ്രദേശമാണിത്.
✳ശാന്തസമുദ്രത്തിലെ ദ്വീപുകളായ ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് ശരാശരി 69 കി.മീ. വീതിയുണ്ട്.
✳ഗ്വാം ദ്വീപിന്റെ തെക്കുകിഴക്ക് മുതൽ മരിയാന ദ്വീപുകളുടെ വടക്കു പടിഞ്ഞാറുവരെ 2550 കി.മീ. നീളത്തിൽ ഈ കിടങ്ങ് വ്യാപിച്ചു കിടക്കുന്നു.
✳ഈ കിടങ്ങിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ഡീപ്പ്
✅മനുഷ്യനിയന്ത്രിത അന്തർവാഹിനി പേടകത്തിൽ കിടങ്ങിൽ  ആദ്യമായി എത്തിയിട്ടൂള്ളവർ ബാത്തിസ്ക്കേഫ് പേടകത്തിൽ അതിന്റെ നിർമ്മാതാവും സമുദ്രശാസ്ത്ര വിദഗ്ദ്ധനുമായ ജാക്കേ പിക്കാർഡ്, അമേരിക്കൻ നാവികസേനാംഗമായ ഡോൺ വാഷ് എന്നിവർ 1960 ജനുവരി 23നായിരുന്നു ചലഞ്ചർ ഡീപ്പിൽ എത്തിയത്.
✳ 2012 മാർച്ച് 26നാണ് സംവിധായകനായ ജെയിംസ് കാമറൂൺ ഡീപ്പ്സീ ചലഞ്ചർ എന്ന ജലാന്തർ വാഹനത്തിൽ അവിടെ എത്തിയത്.
✳ഈ ഗവേഷണ പര്യടനം നാഷ്ണൽ ജോഗ്രഫിക് ഫൗണ്ടേഷന്റെയും റോളക്സിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.
✳കഴിഞ്ഞ 50 വര്‍ഷത്തിനിടെ മരിയാന ട്രഞ്ചിലെത്തിയ ആദ്യ മനുഷ്യനെന്ന ബഹുമതിയും കാമറൂണ്‍ സ്വന്തമാക്കിയിരുന്നു.
✅സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രഞ്ചിന്റെ അടിത്തട്ടില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ജേര്‍ണല്‍ നാച്ചര്‍ ജിയോസയന്‍സ് പുറത്തുവിട്ടു.
✳സമുദ്രനിരപ്പിനേക്കാള്‍ 11 കിലോമീറ്റര്‍ ആഴത്തിലുള്ള മരിയാന ട്രഞ്ച് മൃതമായ പ്രദേശമാണെന്നാണ് ശാസ്ത്രജ്ഞര്‍ ഇതുവരെ കരുതിയിരുന്നത്. ഈ ധാരണ തിരുത്തിക്കൊണ്ടാണ് മരിയാന ട്രഞ്ചിന്റെ ആഴങ്ങളില്‍ സൂക്ഷ്മാണുക്കളെ കണ്ടെത്തിയിരിക്കുന്നത്.
✳സൂര്യപ്രകാശം എത്താതെ സദാസമയം ഇരുട്ടിലാണ്ട് കിടക്കുന്ന സമുദ്രനിരപ്പിനേക്കാള്‍ മര്‍ദ്ദം വളരെയേറെ കൂടിയ അളവിലുള്ള ഭൂഭാഗമാണ് മരിയാന ട്രഞ്ച്.
✳സമുദ്രത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതിലൂടെ ഭൂമിയിലെ കാലാവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ് ഈ പ്രദേശം


ഫെബ്രുവരി 26, 2019

കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ പേര് എന്തായിരുന്നു❓

കേരളത്തിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റിയായ കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ പേര് എന്തായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : തിരുവിതാംകൂർ സർവകലാശാല ( University of Travancore )

✳കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുൻപ് 1937-ൽ രൂപീകൃതമായ ഒരു സർ‌വ്വകലാശാലയാണ്‌ കേരള സർ‌വകലാശാല
✳തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ആദ്യനാമം.
✳ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ.
✳1957ലാണ് കേരള സർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
✳ഇതാണ് കേരളത്തിലെ ആദ്യ സർവ്വകലാശാല.
✳ *കർമണി വ്യജ്യതേ പ്രജ്ഞാ* എന്ന സംസ്കൃത വാക്യമാണ് കേരള സർ‌വകലാശാലയുടെ ആപ്തവാക്യം.
✳വിഷ്ണു ശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. "പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു" എന്നാണ് ഈ വാക്യത്തിന്റെ അർഥം.

ഫെബ്രുവരി 25, 2019

സംയുക്ത സമ്മേളനത്തിലൂടെ (Joint session of Indian Parliament) പാർലമെന്റ് ആദ്യം പാസ്സാക്കിയ നിയമം ഏത്❓

സംയുക്ത സമ്മേളനത്തിലൂടെ (Joint session of Indian Parliament) പാർലമെന്റ് ആദ്യം പാസ്സാക്കിയ നിയമം ഏത്❓
A) സ്ത്രീധന നിരോധന നിയമം
B) POTA നിയമം
(Prevention Of Terrorism Act)
C) കമ്പനീസ് ആക്ട്
D) ജനപ്രാതിനിധ്യ നിയമങ്ങൾ
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സ്ത്രീധന നിരോധന നിയമം, 1961
(Dowry Prohibition Act,1961)


✅ഇന്ത്യൻ ഭരണ ഘടനയിൽ പാർലമെന്റിന്റെ  സംയുക്ത സമ്മേളനത്തെ കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പാണ് - 108
(Article-108)
✅ഒരു ബില്ലിനെ സംബന്ധിച്ച് ലോക്‌സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കുന്നത്  സംയുക്ത സമ്മേളനത്തിലാണ്
✅സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത്  രാഷ്ട്രപതിയാണ്
✅സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - ലോക്സഭ സ്പീക്കർ
✅സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് -  ഡെപ്യൂട്ടി സ്പീക്കർ
✅ലോക്സഭ സ്‌പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
✅സംയുക്ത സമ്മേളനത്തിൽ ബില്ലുകൾ പാസ്സാവാൻ വേണ്ട ഭൂരിപക്ഷം - കേവല ഭൂരിപക്ഷം (Absolute majority)
പാർലമെന്റിന്റെ സംയുക്ത സമ്മേളനം എന്ന ആശയം  ഇന്ത്യൻ ഭരണഘടന കടംമെടുത്തിരിക്കുന്നത്  ഓസ്‌ട്രേലിയയിൽ നിന്നാണ്
 ✅സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ ആണ് - M.A.അയ്യങ്കാർ
✅ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി 3 പ്രാവശ്യം സംയുക്ത സമ്മേളനം നടന്നിട്ടുണ്ട്.
1⃣1961 ൽ നടന്ന ആദ്യ സമ്മേളനത്തിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കി.
2⃣1977ൽ ബാങ്കിംഗ് സർവ്വീസ് കമ്മീഷൻ റദ്ദാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി സംയുക്ത സമ്മേളനം നടന്നു.
3⃣  2002 ലെ സമ്മേളനത്തിൽ  POTA നിയമം
(Prevention Of Terrorism Act) പാസ്സാക്കി.
മണി ബിൽ (Money Bill), ഭരണഘടനാ ഭേദഗതി ബിൽ (Constitution Amendment Bill) എന്നിവ ഒഴികെയുള്ള ബില്ലുകളാണ് സംയുക്ത സമ്മേളനത്തിൽ പരിഗണിക്കുന്നത്

ഫെബ്രുവരി 24, 2019

ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആദ്യ കേരളീയ വനിത ആരാണ്❓

ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആദ്യ കേരളീയ വനിത ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ജസ്റ്റിസ് ഫാത്തിമ ബീവി

✳ഇന്ത്യയിലെ, പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി .
✳ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും അവർക്ക് സ്വന്തമാണ്.
✳ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നത കോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഉണ്ട്.
✳1927 ഏപ്രിൽ 30-ന്‌ പത്തനംതിട്ട ജില്ലയിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ചു.
✳തിരുവിതാംകൂറില്‍ നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം പെണ്‍കുട്ടി, ആദ്യ മുസ്‌ലിം വനിതാ ഹൈക്കോടതി ജഡ്ജ്, ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ മെമ്പറായ ആദ്യവനിത, രാജ്യത്തെ ഒന്നാമത്തെ മുസ്‌ലിം വനിതാ ജഡ്ജ്, സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ്, ലോകത്തിലെ ആദ്യത്തെ സുപ്രീംകോടതി മുസ്‌ലിം വനിതാ ന്യായാധിപ തുടങ്ങിയ സവിശേഷതകളുടെ ഉടമയാണ് ജസ്റ്റിസ് ഫാത്വിമാബീവി.
✳1950 നവംബര്‍ 14 നാണ് ഫാത്വിമാബീവി അഭിഭാഷക ജീവിതമാരംഭിക്കുന്നത്.
✳1958-ല്‍ മുന്‍സിഫ് സെലക്ഷന്‍ ആദ്യമായി മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഫാത്വിമാബീവി പരീക്ഷ എഴുതി യോഗ്യത നേടി. 1958 മെയില്‍ തൃശൂര്‍ മുന്‍സിഫായി അവര്‍ നിയമിതയായി.
✳കേന്ദ്ര ആദായ നികുതി അപ്പലെറ്റ് ട്രിബ്യൂണലില്‍, ജുഡീഷ്യല്‍ അംഗമായി ഫാത്വിമാബീവി നിയമിതയായത് 1980 ജനുവരിയിലാണ്. അതോടെ, ട്രിബ്യൂണലിലെ ആദ്യ വനിതാ അംഗം എന്ന സ്ഥാനം ഫാത്വിമാബീവിക്ക് സ്വന്തമായി
✳1983 മെയ് 14 നാണ് ജസ്റ്റിസ് ഫാത്വിമാബീവി കേരള ഹൈക്കോടതിയിലെ താല്‍ക്കാലിക ജഡ്ജായി നിയമിക്കപ്പെട്ടത്. അതേ വര്‍ഷം ആഗസ്റ്റ് 4 ന് തന്നെ അവര്‍ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി.
✳അന്നാചാണ്ടിക്കും പി. ജാനകിയമ്മക്കും ശേഷം ഹൈക്കോടതി ജഡ്ജിയായ മൂന്നാമത്തെ സ്ത്രീയാണ് ഫാത്വിമാബീവി. ഈ പദവിയിലെത്തുന്ന ആദ്യത്തെ മുസ്‌ലിം സ്ത്രീയും.
✳ഫാത്വിമാബീവിക്കു ശേഷം ഇന്നോളം ഒരു മുസ്‌ലിം സ്ത്രീ ആ പദവിയില്‍ എത്തിയിട്ടില്ല.
✳ജസ്റ്റിസ് ഫാത്വിമാ ബീവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു സുപ്രീംകോടതി ജഡ്ജ് പദവി.
✳ സ്വാതന്ത്ര്യാനന്തരം നാല് പതിറ്റാണ്ടു കഴിഞ്ഞാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ജഡ്ജിന്റെ വാതിലുകള്‍ ഒരു സ്ത്രീക്കായി തുറക്കപ്പെട്ടത്.
✳1989 ഒക്‌ടോബര്‍ 6 നു വെള്ളിയാഴ്ച അവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.
✳സി.എ വൈദ്യലിംഗം, കെ.കെ മാത്യു, വി.ആര്‍ കൃഷ്ണയ്യര്‍, വി. ബാലകൃഷ്ണ ഏറാടി, വി. ഖാലിദ്, ഡോ. കൊച്ചുതൊമ്മന്‍ എന്നിവരായിരുന്നു ഫാത്വിമാബീവിക്കു മുമ്പെ സുപ്രീംകോടതി ജഡ്ജിമാരായ മലയാളികള്‍.
✳1997 ജനുവരി 25 നാണ് ഫാത്വിമാ ബീവി തമിഴ്‌നാട് ഗവര്‍ണറായി നിയമിക്കപ്പെട്ടത്.
✳തമിഴ്‌നാടിന്റെ ആദ്യ വനിതാ ഗവര്‍ണറെന്ന പദവി സ്വന്തമാക്കിയ ഫാത്വിമാബീവി, ആ പദവിയിലെത്തുന്ന ആദ്യ കേരള വനിതയും മുസ്‌ലിം സ്ത്രീയുമായി.


ഫെബ്രുവരി 23, 2019

ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫഖീർ എന്ന് വിശേഷിപ്പിച്ചത് ആരാണ്❓

ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫഖീർ എന്ന് വിശേഷിപ്പിച്ചത് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വിൻസ്റ്റൺ ചർച്ചിൽ

✳ 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്ര തന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ ചർച്ചിൽ
✳ജനനം: 1874 നവംബർ 30
✳മരണം: 1965 ജനുവരി 24
✳ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു.
✳ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
✳നോബൽ സമ്മാനം ലഭിച്ച ഏക ബ്രിട്ടീഷ്  പ്രധാനമന്ത്രിയാണ്
✳വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.
✳രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചർച്ചിൽ ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി എന്ന പദവിയിൽ നിയമിക്കപ്പെട്ടു.
✳1940 മെയ് മാസത്തിൽ നെവിൽ ചേംബർലെയ്ൻ രാജിവയ്ച്ചതിനെത്തുടർന്ന് ചർച്ചിൽ യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ പ്രധാ‍നമന്ത്രി ആയി.
✳അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും ജനതയെയും ചർച്ചിൽ നയിച്ചു. യുദ്ധക്കെടുതിയിലാണ്ട സഖ്യശക്തികൾക്ക് ചർച്ചിലിന്റെ പ്രസംഗങ്ങൾ ഉത്തേജനം പകർന്നു.
✳1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതു തിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി.
✳1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു.
✳ മരണശേഷം ചർച്ചിലിന്റെ രാഷ്ട്ര ബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം പങ്കെടുത്തു.
✳1940ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു
✳1950ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഹാഫ് സെഞ്ച്വറിയായ് തിരഞ്ഞെടുത്തു
✳1953ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം
✳1953ൽ സർ പദവി ലഭിച്ചു
✳1963ൽ അമേരിക്കൻ ഐക്യനാടുകൾ ഓണറ്റി പദവി നൽകി. (ആദ്യ വ്യക്തി.)
✳2002ൽ ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായ് ബി.ബി.സി. തിരഞ്ഞെടുത്തു


ഫെബ്രുവരി 22, 2019

എല്ലാ വർഷവും ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏറ്റവും കുറയുന്ന ദിവസം ഏതാണ്❓

ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നത് ദീർഘ വൃത്താകൃതിയിലാണെന്നു അറിയാമല്ലോ. ചോദ്യം ഇതാണ്... എല്ലാ വർഷവും ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏറ്റവും കുറയുന്ന ദിവസം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ജനുവരി 3

✳ഒരു പരിക്രമണ കാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു
✳ഭൂമി സൂര്യനു ചുറ്റും പൂർണ്ണ വൃത്താകൃതിയിലല്ല  സഞ്ചരിക്കുന്നത്, മറിച്ച് ഒരു ദീർഘ വൃത്താകൃതിയിലാണ്. അത് കാരണമാണ് സൂര്യനും ഭൂമിയും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നത്
✳സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമ്പോൾ 14. 7 കോടി കിലോമീറ്ററും, ഏറ്റവും അകലെ ആയിരിക്കുമ്പോൾ 15. 2 കോടി കിലോമീറ്ററും അകലത്തിലായിരിക്കും ഭൂമി
✳അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 15. 2 - 14. 7 = 0. 5 കോടി (അഥവാ 50 ലക്ഷം) കിലോമീറ്റർ വരെ വ്യത്യാസപ്പെടുന്നുണ്ട്.
✳ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അകലെയായിരിക്കുന്ന സ്ഥാനത്തെ സൂര്യോച്ചം (അപ്ഹീലിയൻ-Aphelion)  എന്നു വിളിക്കുന്നു.
✳ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെ  സൂര്യസമീപകം (പെരിഹീലിയൻ-Perihelion)എന്നു വിളിക്കുന്നു.
✳എല്ലാ വർഷവും ഒരേ ദിവസമാണ് പെരിഹീലിയനും അപ്ഹീലിയനും സംഭവിക്കുന്നത്.
✳പെരിഹീലിയൻ ജനുവരി-3 നും അപ്ഹീലിയൻ ജൂലൈ-4 നുമാണ് സംഭവിക്കുന്നത്.


ഫെബ്രുവരി 21, 2019

ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യൻ ഭരണ ഘടനയിൽ ഏറ്റവും കൂടുതൽ ഭേദഗതികൾ നടന്നത്❓

ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യൻ ഭരണ ഘടനയിൽ  ഏറ്റവും കൂടുതൽ ഭേദഗതികൾ നടന്നത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഇന്ദിരാ ഗാന്ധി - 25 ഭേദഗതികൾ

✅ 1966 ജനുവരി 24 മുതൽ 1977 മാർച്ച്‌ 24 വരെ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നത്  ഇന്ദിരാഗാന്ധിയാണ്. ഈ കാലഘട്ടത്തിലാണ് ഭരണഘടനയിൽ ഏറ്റവും കൂടുതൽ ഭേദഗതികൾ നടന്നത്.
✅ 18 മുതൽ 42 വരെയുള്ള 25 ഭേദഗതികൾ ഈ കാലഘട്ടത്തിൽ നടന്നു.
✅അതിൽ ഏറ്റവും പ്രധാനവും ബൃഹത്തായതുമായ ഭേദഗതിയാണ് 42-ാം ഭേദഗതി
മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നും 42-ാം ഭേദഗതി  അറിയപ്പെടുന്നു.
✅ 1976 നവംബർ 2 ന് അടിയന്തരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്. ദി കോൺസ്റ്റിറ്റ്യൂഷൻ ആക്റ്റ് 1976 (Fortysecond Amendment Act) എന്നാണ് നിയമത്തിന്റെ മുഴുവൻ പേര്.
✅ഈ നിയമത്തിലെ പ്രധാനപ്പെട്ട 13 വ്യവസ്ഥകളിൽ ഏഴെണ്ണം, കോടതികൾക്ക് ഭരണകൂടത്തിന്റെ നടപടികൾ പരിശോധിക്കാനുള്ള അധികാരം ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയായിരുന്നു
✅ഈ ഭേദഗതി അനുസരിച്ച് സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും നിയമങ്ങളുടെ ഭരണഘടനാ സാധുതയെപ്പറ്റി വിധിക്കാനുള്ള അധികാരം പരിമിതപ്പെടുത്തി
✅ഈ ഭേദഗതി പ്രകാരം ഇന്ത്യ ഒരു സെക്യുലാർ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും പൗരന്മാരുടെ അടിസ്ഥാന ചുമതലകൾ വ്യവസ്ഥ ചെയ്യുകയും ചെയ്തു.
✅സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിനുള്ള അധികാരം വിപുലപ്പെടുത്തി.
✅സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താവുന്ന കാലാവധി ആറു മാസത്തിൽ നിന്ന് ഒരു വർഷമായി വർദ്ധിപ്പിക്കപ്പെട്ടു.
✅സംസ്ഥാനങ്ങളിലെ നീതിന്യായ പ്രശ്നങ്ങളിൽ ഇടപെടാൻ കേന്ദ്രസേനയെ ഉപയോഗിക്കാൻ ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
✅രാഷ്ട്രപതി പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
✅ഇന്ദിരാഗാന്ധി രണ്ടാം തവണ പ്രധാനമന്ത്രിയായി തിരിച്ചെത്തിയ 1980 ജനുവരി 14 മുതൽ 1984 ഒക്ടോബർ 31 വരെയുള്ള(മരണം വരെ)കാലഘട്ടത്തിൽ ഭരണഘടനയിൽ 7 ഭേദഗതികൾ സ്വീകരിക്കപ്പെട്ടു. അങ്ങനെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന  കാലഘട്ടങ്ങളിൽ ആകെ നടന്ന ഭേദഗതികൾ 32 ആണ്.
✅ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാ ഭേദഗതി യെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പാണ്  Article -368
✅ഭരണഘടനാ ഭേദഗതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്നുമാണ്.
✅ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വർഷം- 1951
✅ഇതുവരെ 101 ഭേദഗതികൾ നടന്നിട്ടുണ്ട്. 2016 സെപ്റ്റംബറിൽ നടന്ന 101-ാം ഭേദഗതിയാണ്  GST ബിൽ.
ആമുഖം ഒരു തവണ മാത്രമേ ഭേദഗതി ചെയ്തിട്ടുള്ളൂ, അത്  1976 ലെ 42-ാം ഭേദഗതിയാണ്.

ഫെബ്രുവരി 20, 2019

കേരളത്തിൽ മലകൾ ഇല്ലാത്ത ഒരേ ഒരു ജില്ല ഏതാണ്❓

കേരളത്തിൽ മലകൾ ഇല്ലാത്ത ഒരേ ഒരു ജില്ല ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആലപ്പുഴ ജില്ല

✅കേരളത്തിലെ ഒരു തീരദേശ ജില്ലയാണ് ആലപ്പുഴ.
✅1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്.
✳കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർ വ്യവസായ സ്ഥാപനങ്ങളും ജില്ലയിലാണ്.
✅കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു.
✅ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ എന്നിവ ഇവിടെയാണ്.
✅ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.
✅കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്.
✅ ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്,
✅ സമുദ്ര നിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.
✅തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് കിഴക്കിന്റെ വെനീസ് എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.
➡കേരളാ സ്റ്റേറ്റ് വാട്ടര് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം - ആലപ്പുഴ
➡വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല
➡കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴയ്ക്ക് അടുത്തുള്ള കലവൂര്
➡സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ആലപ്പുഴ ജില്ലയിലാണ്
➡കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല
➡കേരളത്തിലെ ആദ്യ സിനിമാ നിര്മ്മാണ ശാലയായ ഉദയ സ്റ്റുഡിയോ ആലപ്പുഴ ജില്ലയിൽ ആണ്
➡സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്ക്ക് - അരൂര്
✳ആലപ്പുഴ പട്ടണത്തിന്റെ ശില്പി : രാജ കേശവ ദാസ്
✳ കൊല്ലം-കോട്ടയം ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്.
✳പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല
✳ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം
ഓളപരപ്പിലെ  ഒളിമ്പിക്സ് എന്നറിയപ്പെടുന്ന നെഹറുട്രോഫി വള്ളം കളി പുന്നമട കായലിൽ ആണ് നടക്കുന്നത്
✳സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം : കുട്ടനാട്
✳ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം : നാടുഭാഗം ചുണ്ടൻ
✳കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
✳മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം : കുമാരകോടി (1924 ജനുവരി 16)
✳ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത് : കായംകുളം
✳കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം : കായംകുളം
✳കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല


ഫെബ്രുവരി 19, 2019

അജിനാമോട്ടോ എന്ന വസ്തുവിന്റെ രാസനാമം എന്താണ്❓

ഭക്ഷണ പദാർത്ഥങ്ങൾക്ക്  മണവും രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനാമോട്ടോ എന്ന വസ്തുവിന്റെ രാസനാമം എന്താണ്❓
1). പൊട്ടാസ്യം ഗ്ലൂട്ടമേറ്റ്
2). അജിനോ സോഡിയം ഗ്ലൂട്ടമേറ്റ്
3). മോണോസോഡിയം ഗ്ലൂട്ടമേറ്റ്
4).സോഡിയം അമിനോ ഗ്ലൂട്ടമേറ്റ്

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

✳ഭക്ഷണ പദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ അജിനോമോട്ടോ.
✳ അജീനൊമൊട്ടോ എന്നത്‌ Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാന്റ് നെയിം മാത്രമാണ്‌.
✳ഇത് വെളുത്ത തരികളായി കാണപ്പെടുന്നു.
✳ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ്‌.
✳ജപ്പാനിലാണ്‌ ഇത് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്.
✳100 വർഷങ്ങൾക്ക് മുൻപ്‌ ജാപ്പനീസ് ശാസ്ത്രജ്ഞനായ കികുനെ ഇകെദ ആണ് ഒരു തരം കടൽ പായലിൽ നിന്നും MSG വേർതിരിച്ചെടുത്തത്‌.
✳ഇപ്പോൾ ഇതു വ്യാവസായികമായി കരിമ്പ്, മൊലസ്സസ്, സ്റ്റാർച്ച് തുടങ്ങിയവ പുളിപ്പിച്ചു ഉണ്ടാക്കുന്നു.
✳ഇതു ചേർത്തു ഉണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ ഉളവാകുന്ന രുചിയെ ഉമാമി എന്നാണ് പറയുന്നത്‌.
✳ഇത് ചൈനീസ് ജാപ്പനീസ്, കൊറിയൻ, തുടങ്ങിയ തെക്ക്‌കിഴക്കൻ ഭക്ഷണ സമ്പ്രദായങ്ങളിലാണ്‌ ഇതു കൂടുതലായുംഉപയോഗിച്ച്‌ കാണുന്നത്‌
✳MSG ശരീരത്തിനു ഹാനികരമാണെന്ന് വ്യാപകമായി പറയപ്പെടുന്നുവെങ്കിലും ശാസ്ത്രീയമായി ഇതിനു യാതൊരു ന്യായീകരണവുമില്ല. കാരണം ഇതു സ്വാഭാവികമായി പ്രകൃതിയിൽ തന്നെ കാണപ്പെടുന്ന ഒരു Glutamate ആണ്.
✳തക്കാളി, കൂണുകൾ, ഉരുളക്കിഴങ്ങ്, ചില തരം ചീസുകൾ തുടങ്ങി പല ഭക്ഷ്യ വസ്തുക്കളിലും glutamate അടങ്ങിയിട്ടുണ്ട്‌.
✳100 വർഷങ്ങൾക്ക് മേലേയായ്‌ ഇതു ഉപയോഗിച്ച്‌ വരുന്നു.
✳ഒരു ശരാശരി മനുഷ്യൻ ദൈനം ദിനം ഏകദേശം 13gms Glutamate ഭക്ഷണത്തിലെ പ്രോടീന് വഴി ഉപയോഗിക്കുന്നുണ്ട്.
✳ഭക്ഷണത്തിൽ അധികമായി ചേർക്കുന്ന വഴി കൂടിപ്പോയാൽ 0.55 gms മാത്രമേ ശരീരത്തിൽ അധികമായി എത്തുകയുള്ളൂ.
✳ചൈനീസ് റെസ്റ്റാറന്ട് സിംട്രോo എന്നറിയപ്പെടുന്ന പലവിധ അലർജികളും MSG കാരണമാണ്‌ ഉണ്ടാകുന്നതെന്ന് പരക്കെ വിശ്വസിച്ചു പോരുന്നു.
✳കേരളത്തിൽ അജിനാ മോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ആ വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമായി ഈ സ്ഥാപനത്തിൽ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളിൽ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേർക്കുന്നു. ഈ ഭക്ഷണം ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല. എന്ന് എഴുതി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2015 ഡിസംബറിൽ ഉത്തരവിറക്കി.
✳ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

ഫെബ്രുവരി 18, 2019

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്❓

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മോനിഷ ഉണ്ണി

✳ആദ്യ സിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം.
✳മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.
✳1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ
✳ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്.
✳21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ ഒരു കാറപകടത്തിൽ മരണപ്പെട്ടു.
✳ജനനം : 1971 നവംബർ 30 പന്നിയങ്കര, കോഴിക്കോട്
✳മരണം : 1992 ഡിസംബർ 5 (പ്രായം 21)
ചേർത്തല, ആലപ്പുഴ
✳ശാരദയ്ക്ക് ആണ് ആദ്യമായി മലയാള സിനിമയിൽ ദേശീയ അവാർഡ് ലഭിച്ചത്. അവർ മലയാളി അല്ല.


ഫെബ്രുവരി 17, 2019

ഡിപ്ലോമക്കാര്‍ക്ക് സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സില്‍ അവസരം; ശമ്പളം 31,852

ഡിപ്ലോമക്കാര്‍ക്ക് സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സില്‍ അവസരം; ശമ്പളം 31,852


പൊതുമേഖലാക്കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക്അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: SECL/BSP:/MP/HQ/SRD/2019/3343.



ടെക്നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ് 'സി'യില്‍പ്പെടുന്ന മൈനിങ് സിര്‍ദാര്‍, ഡെപ്യൂട്ടി സര്‍വേയര്‍ തസ്തികകളിലേക്കാണ് നിയമനം. ആകെ 76 ഒഴിവുകളുണ്ട്.

എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള സ്പെഷല്‍ റിക്രൂട്ട്മെന്റ് ആയതിനാല്‍ ആ വിഭാഗത്തില്‍ പെട്ടവര്‍ക്കേ അപേക്ഷിക്കാനാകൂ. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും

1. മൈനിങ് സിര്‍ദാര്‍- 62 (ഒ.ബി.സി. 12, എസ്.സി. 18, എസ്.ടി. 32).

യോഗ്യത:ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈനിങ് സേഫ്റ്റിയുടെ മൈനിങ് സിദാര്‍ഷിപ്പ് കോമ്പിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്, നിയമാനുസൃതമായ ഗ്യാസ് ടെസ്റ്റിങ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ മൈനിങ് എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഓവര്‍മാന്‍, ഗ്യാസ് ടെസ്റ്റിങ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകള്‍.

2.ഡെപ്യൂട്ടി സര്‍വേയര്‍-14 (എസ്.സി. 2, എസ്.ടി. 12)

യോഗ്യത:മെട്രിക്കുലേഷന്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈനിങ് സേഫ്റ്റിയുടെ സര്‍വേ സര്‍ട്ടിഫിക്കറ്റ്.

ശമ്പളം(രണ്ട് തസ്തികകള്‍ക്കും): 31852 രൂപ.

പ്രായം(രണ്ട് തസ്തികകള്‍ക്കും): 18-33 വയസ്. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായ ഇളവുണ്ട്. 28.02.2019 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷിക്കേണ്ട വിധം: www.secl.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ അയക്കേണ്ടത്.ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കൈയ്യൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28

ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണ ഘടനയിലെ ഏതു ആർട്ടിക്കിളാണ്❓

ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണ ഘടനയിലെ ഏതു ആർട്ടിക്കിളാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ആർട്ടിക്കിൾ 370

✳ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണ ഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370.
✳ഇന്ത്യൻ ഭരണ ഘടനയുടെ 21ാം ഖണ്ഡം ജമ്മു കശ്മീരിന് പ്രത്യേക പദവിയാണ് നല്കുന്നത്.
✳മറ്റു സംസ്ഥാനങ്ങൾക്ക് ബാധകമായ ഭരണ ഘടനയുടെ മുഴുവൻ വ്യവസ്ഥകളും കശ്മീരിന് ബാധകമല്ല.
✳ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ കശ്മീർ ഹിമാലയൻ പർവത നിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനമാണിത്.
✳തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ.
✳ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം.
✳വേനൽക്കാലത്ത് *ശ്രീനഗറും* മഞ്ഞു കാലത്ത് *ജമ്മുവുമാണ്* തലസ്ഥാനം.
✳മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതി രമണീയമായ സംസ്ഥാനങ്ങളിൽ ഒന്നാണ്
✳ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്.
✳ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു.
✳ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ.
✳ ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമാണിത്.
✅ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള ഒരേയൊരു സംസ്ഥാനമാണിത്. ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
✅സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനമാണിത്.
✳വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്.
✳ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു.
✳കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്.
 ✳ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്.
✳ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ സംസ്ഥാനം.

ഫെബ്രുവരി 16, 2019

1905-ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു❓

1905-ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം :കഴ്സൺ പ്രഭു

✳ 1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്.
✳വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു
✳ബംഗാൾ പ്രവിശ്യയ്ക്ക് 189,000 ച.മൈൽ വിസ്തീർണ്ണം ഉണ്ടായിരുന്നു.
✳വിഭജന കാലത്തെ ജനസംഘ്യ 7.85 കോടി ആയിരുന്നു.
✳ഭൂമിശാസ്ത്രപരമായും മോശം വാർത്താവിനിമയ സൌകര്യങ്ങൾ കൊണ്ടും കിഴക്കൻ ബംഗാൾ പശ്ചിമബംഗാളിൽ നിന്നും ഏകദേശം ഒറ്റപ്പെട്ടുകിടന്നു.
✳1836-ൽ ഉയർന്ന പ്രവിശ്യകൾ ഒരു ല്യൂട്ടനന്റ് ഗവർണറുടെ ഭരണത്തിനു കീഴിൽ ആക്കി.
✳1854-ൽ ബംഗാളിന്റെ ഭരണത്തിൽ നിന്നും ഗവർണർ-ജനറൽ-ഇൻ-കൌൺസിലിനെ ഒഴിവാക്കി.
✳1874-ൽ സിൽഹെറ്റ് ഉൾപ്പെടുന്ന ആസ്സാം ബംഗാളിൽ നിന്നും വിഭജിച്ച് ഒരു പ്രത്യേക ചീഫ്-കമ്മീഷണർഷിപ്പ് രൂപവത്കരിച്ചു. ഇതിനോട് ലുഷായ് മലകൾ 1898-ൽ കൂട്ടിച്ചേർത്തു.
✳ബംഗാൾ വിഭജനം എന്ന ആശയം ആദ്യമായി പരിഗണിച്ചത് 1903-ൽ ആയിരുന്നു. ഇതു കൂടാതെ ചിറ്റഗോങ്ങ്, ധാക്ക, മൈമൻസിങ്ങ് എന്നീ ജില്ലകളെ ബംഗാളിൽ നിന്നും അടർത്തി ആസ്സാം പ്രവിശ്യയുടെ ഭാഗമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഛോട്ടാ നാഗ്പൂരിനെ സെണ്ട്രൽ പ്രോവിൻസുമായി കൂട്ടിച്ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.
✳സർക്കാർ ഈ ആശയം 1904 ജനുവരിയിൽ ഔദ്യോഗികമായി വിളംബരം ചെയ്തു.
✳ഫെബ്രുവരിയിൽ കഴ്സൺ പ്രഭു വിഭജനത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയുന്നതിനായി കിഴക്കൻ ജില്ലകളിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി.
✳പ്രമുഖ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച്ചകൾ നടത്തുകയും ധാക്ക, ചിറ്റഗോങ്ങ്, മൈമൻസിങ്ങ് എന്നിവിടങ്ങളിൽ സർക്കാരിന്റെ വിഭജനത്തിലുള്ള നയം വിശദീകരിച്ചുകൊണ്ട് പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.


ഫെബ്രുവരി 15, 2019

പല്ലില്ലാത്ത സസ്തനികളിൽ ഏറ്റവും വലുത് ഏതാണ്❓

പല്ലില്ലാത്ത സസ്തനികളിൽ ഏറ്റവും വലുത് ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നീലത്തിമിംഗലം

✳ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗലം (Blue whale).
✳ശാസ്ത്രീയനാമം: Balaenoptera musculus.
✳ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 35 മീറ്റർ ( 115 അടി) നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.
✳നീണ്ട ശരീര പ്രകൃതിയുള്ള നീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാര നിറത്തോടെയാണുണ്ടാവുക. ശരീരത്തിനു അടി ഭാഗത്തേക്ക് നിറം കുറവായിരിക്കും
✳തിമിംഗില വേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാ സമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു.
✳ഒരു നീലത്തിമിംഗിലത്തിന്റെ നാവ് 2.7 ടൺ ഭാരമുള്ളതായിരിക്കും.
✳പൂർണ്ണമായും തുറന്ന വായിൽ 90 ടൺ ഭക്ഷണവും വെള്ളവും കൊള്ളുന്നതായിരിക്കും. എന്നിരുന്നാലും ഒരു വോളീബോൾ - പന്തിനേക്കാളും വലിയ ഒന്നും വിഴുങ്ങാൻ നീലത്തിമിംഗിലങ്ങളുടെ കഴുത്തിന്റെ അടവ് അനുവദിക്കില്ല
✳ഹൃദയം മാത്രം 600 KG ഭാരമുള്ളതായിരിക്കും, ഇത് ഏതൊരു ജീവിയുടേയും ആന്തരാവയവങ്ങളിൽ ഏറ്റവും വലുതാണ്.
✳നീലത്തിമിംഗിലത്തിന്റെ മഹാരക്തധമനിക്ക് 23 സെ.മീ. (9") വ്യാസം ഉണ്ടാകും.
✳ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും 400 ലി. പാൽ വീതം കുടിക്കുന്നു.
✳ഓരോ 24 മണിക്കൂറിലും ഈ കുഞ്ഞിന്റെ ഭാരം 90 കിലോ വച്ചാകും കൂടുക.
✳പ്രസവ സമയത്തു തന്നെ കുട്ടിക്ക് 2700 കിലോ ഭാരമുണ്ടാകും,
✳ഇത് പൂർണ്ണ വളർച്ചയെത്തിയ ഒരു ഹിപ്പപ്പോട്ടാമസിനു തുല്യമാണ്
✳പല്ലില്ലാത്ത മറ്റൊരു സസ്ഥാനിയാണ്  ഈനാമ്പേച്ചി (ഉറുമ്പുതീനി, അളുങ്ക്)
➡ഫിലോഡേറ്റ ഗോത്രത്തിൽ പെട്ട ഒരു സസ്തനിയാണ്‌ ഈനാമ്പേച്ചി. ഉറുമ്പുതീനി, അളുങ്ക് എന്നീ പേരിലും അറിയപ്പെടുന്നു.
➡അതിവേഗം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിയാണ് ഈനാമ്പേച്ചി
➡ഈനാമ്പേച്ചികൾക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിൻ എന്ന വസ്തു കൊണ്ടു നിർമ്മിതമായ വലിയ ശൽക്കങ്ങൾ ഉണ്ട്. സസ്തനികൾക്കിടയിൽ ഈ അനുകൂലനം ഉള്ള ഏക ഗോത്രം ഈനാമ്പേച്ചികളുടേതാണ്‌.
➡ഈനാമ്പേച്ചികൾക്ക് പല്ല് ഇല്ലാത്തതിനാൽ ചവയ്ക്കാനാവില്ല.
➡ചിതല്പുറ്റുകളേയും മറ്റും മുൻ‌കാലുകളിലെ കൂർത്ത നഖങ്ങൾ ഉപയോഗിച്ച് പൊളിച്ചതിനു ശേഷം നീണ്ട നാക്ക് അവയ്ക്കുള്ളിലേയ്ക്കു കടത്തിയാണ്‌ ഇവ ഇരതേടുന്നത്.
➡ഉറുമ്പുകളെ നാവിൽ ഒട്ടിച്ചെടുക്കാൻ സഹായിക്കുന്ന തരം ഉമിനീർ പുറപ്പെടുവിക്കുന്ന ഗ്രന്ഥികൾ അവയുടെ ഔരസാശയത്തിലുണ്ട്.
➡ഈനാമ്പേച്ചികളുടെ ഗർഭകാലം 120 മുതൽ 150 വരെ ദിവസമാണ്‌.
➡ആഫ്രിക്കൻ ഇനങ്ങളിൽ ഒരു പ്രസവത്തിൽ ഒരു കുഞ്ഞ് മാത്രം പിറക്കുന്നു.
➡ഏഷ്യൻ ഇനങ്ങളിൽ ഒരു പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ വരെ കണ്ടേക്കാം.
➡പിറവിയിൽ കുഞ്ഞുങ്ങളുടെ തൂക്കം 80 മുതൽ 450 ഗ്രാം വരെ ഉണ്ടായിരിക്കും.

✅കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് സസ്തനികൾ എന്നു പറയുന്നു.
✅സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ നട്ടെല്ല്, സ്വേദഗ്രന്ഥികൾ, പാലുൽപാദന ഗ്രന്ഥികൾ, രോമം, ചെവിയിൽ കേൾ‌വിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, മസ്തിഷ്കത്തിലെ നിയോകോർടെക്സ് എന്ന ഭാഗം എന്നിവയാണ്.
✅പറക്കാൻ കഴിവുള്ള സസ്തനിയാണ് വവ്വാൽ.
✅മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപസ്


ഫെബ്രുവരി 14, 2019

നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകം രചിച്ചത് ആരാണ്❓

നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകം രചിച്ചത് ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : തോപ്പിൽ ഭാസി

✳കെ. പി. എ. സി യുടെ ഒരു സാമൂഹിക രാഷ്ട്രീയ നാടകമാണ് നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി.
✳തോപ്പിൽ ഭാസി രചിച്ച ഈ നാടകം എൻ. രാജഗോപാലൻ നായരും, ജി. ജനാർദ്ദനക്കുറുപ്പും ചേർന്നാണ് സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയത് കവി ഒ. എൻ. വി കുറുപ്പും, സംഗീത സംവിധാനം നിർവ്വഹിച്ചത് ജി. ദേവരാജനുമാണ്
✳നാടകരചനാ സമയത്ത് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഒളിവുജീവിതം നയിച്ച തോപ്പിൽ ഭാസി, സോമൻ എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്.
✳1950 -ൽ ആരംഭിച്ച കെ.പി.എ.സി യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു ആദ്യത്തേത്.
✳ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയറ്ററിൽ 1952 ഡിസംബർ 6 നാണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"യുടെ ആദ്യ പ്രദർശനം നടന്നത്.
✳പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വളരെയേറെ സഹായകമായെന്നും 1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയെന്നും കണക്കാക്കപ്പെടുന്നു
✳ഇന്ത്യയിലെ മറ്റിടങ്ങളിൽ എന്ന പോലെ തന്നെ കേരള സമൂഹത്തിൽ നിലനിന്നിരുന് ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കാനും കീഴാളരുടെ ഉയര്ച്ചക്കും ആഹ്വാനം ചെയ്യുന്നു. പരമുപിള്ള എന്ന ഉയർന്ന ജാതിയിൽപെട്ട ആൾ കമ്മ്യുണിസ്റ്റ് ആവുന്നതാണ് കഥ. അയാൾ ചെങ്കൊടി കയ്യിലേക്ക് വാങ്ങുമ്പോൾ നാടകം അവസാനിക്കുന്നു.
✳നസീറിനെയും, ഷീലയെയും നായികാ നായകന്മാരാക്കി 1970ൽ തോപ്പിൽഭാസി തന്നെ ഇതേ പേരിൽ സിനിമയെടുത്തു.

തോപ്പിൽ ഭാസി
✳മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1925 – 1992). യഥാർത്ഥനാമം ഭാസ്കരൻ പിള്ള.
✳മലയാള നാടക പ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു.
✳ഒന്നാം കേരള നിയമ സഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.
✳പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു.
✳വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി.
✳പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു.
✳പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്  പാർട്ടിയിൽ അംഗമായി.
✳ശൂരനാട് കലാപത്തിന്റ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
✳കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
✳1992 ഡിസംബർ 8 ന് അന്തരിച്ചു

✅ നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി  --തോപ്പിൽ ഭാസി
നിങ്ങൾ ആരെ കമ്മ്യുണിസ്റ്റാക്കി--സിവിക് ചന്ദ്രൻ
ഞാൻ ഇപ്പൊ കമ്മ്യൂണിസ്റ്റ് ആകും--പി.കേശവ ദേവ്
നിങ്ങൾ എന്നെ കോൺഗ്രസ് ആക്കി--എ. പി.അബ്ദുള്ള കുട്ടി


ഫെബ്രുവരി 13, 2019

കോഴിക്കറി പ്രസാദമായി ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമേത്❓

കോഴിക്കറി പ്രസാദമായി ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമേത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മാടായിക്കാവ്  കണ്ണൂർ

✳കേരളത്തിലെ രണ്ടാമത്തെ ഭദ്രകാളിക്ഷേത്രമാണ് മാടായിക്കാവ്.  ഒന്നാമത്തേത് കൊടുങ്ങല്ലൂർ സ്ഥിതിചെയ്യുന്നു.
✳ചിറക്കൽ കോവിലകത്തിന്റെ പരദേവതയാണ് മാടായിക്കാവിലമ്മ.
✳ഭദ്രകാളി ക്ഷേത്രമെന്നാണ് മാടായിക്കാവ് അറിയപ്പെടുന്നതെങ്കിലും ക്ഷേത്രനാഥന്‍ ശിവനാണ്.
മാടായി തിരുവർക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്.
✳ടിപ്പുവിന്റെ പടയോട്ടത്തിൽ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കൽ കോവിലകത്തെ കൂനൻ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു.
✳ഈ ക്ഷേത്രത്തിലെ പൂജാരിമാർ മാംസം കഴിക്കുന്നവരാണ്. കോഴിക്കറി നിവേദ്യം അർപ്പിച്ച് പ്രസാദമായി ഭക്തർക്ക് നൽകുന്നു

മാടായിയിലെ മറ്റ് വിശേഷങ്ങൾ
👇👇👇👇👇👇👇👇
✅ മാടായി കലാപം നടന്ന വർഷം - 1970
✅കണ്ണൂർ ജില്ലയിലെ പഴയ മാടായി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരെഞ്ഞെടുപ്പിന്റെ ഭാഗമായി ഉടലെടുത്ത ഇടവിട്ട അക്രമ സംഭവങ്ങൾ ഒരു കലാപമായി മാറി. ഈ കലാപമാണ്  മാടായി കലാപം എന്നറിയപ്പെടുന്നത്
മാടായിപള്ളി സ്ഥാപിക്കപ്പെട്ട വർഷം - 1124
✅ചേരമാൻ ജുമാ മസ്ജിദ്,  മാലിക് ബിൻ ദീനാർ പള്ളി എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്‌ലിം പള്ളിയാണ് മാടായിപള്ളി എന്ന് കരുതുന്നു. ഈ പള്ളി നിർമ്മിച്ചത് മാലിക് ബിൻ ദിനാർ ആണെന്നാണ് വിശ്വാസം.
✅കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ
✅മാടായിപ്പാറക്ക് മുകളിൽ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന കോട്ടയാണ് മാടായിക്കോട്ട "തെക്കിനാക്കീൽ കോട്ട" എന്നും ഇത് അറിയപ്പെടുന്നുണ്ട്.
✅2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായിപ്പാറയിലെ ഈ കോട്ട.

ക്ഷേത്ര കൗതുകങ്ങൾ
 🔱🔱🔱🔱🔱🔱🔱🔱
➡ലോകത്തിൽ ഏറ്റവും നേരത്തെ നടതുറക്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം. വെളുപ്പിന് 2 മണിക്കാണ് നട തുറക്കുന്നത്
വിധവകൾ പൂജ നടത്തുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് കുദ്രോളി ഗോകർണനാഥ ക്ഷേത്രം മംഗലാപുരത്താണ്. ശ്രീ നാരായണ ഗുരുവാണ് ഇവിടെ പ്രതിഷ്‌ഠ നടത്തിയത്
➡ശകുനിയെ ആരാധിക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ പവിത്രേശ്വരം
➡കേരളത്തിലെ ഏക  ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - മലനട (കൊല്ലം)
എലികളെ ആരാധിക്കുന്ന കർണിമാതാ ക്ഷേത്രം സ്ഥിചെയ്യുന്നത് രാജസ്ഥാനിലാണ്
➡റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ആരാധിക്കുന്ന ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ചോട്ടില ഗ്രാമത്തിലാണ്
➡അഭീഷ്ട സിദ്ധിക്കായി ബ്രാഹ്മണർ ഭക്ഷിച്ച ഇലയിലെ എച്ചിലിൽ കൂടി ഉരുളുന്ന 'മഡൈസ്നാന' എന്ന ദുരാചാരം ഉള്ള കുക്കൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മംഗലാപുരത്താണ്
➡കായംകുളം കൊച്ചുണ്ണിയെ ആരാധിക്കുന്ന 'കൊച്ചുണ്ണിനട'യുള്ള ഇടപ്പാറ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - കോഴഞ്ചേരി (പത്തനംതിട്ട)
➡കേരളത്തിൽ സ്വർണ്ണ രഥമുള്ള ഏക ക്ഷേത്രമാണ് തൃശ്ശൂരിലെ പൂങ്കുന്നം സീതാരാമക്ഷേത്രം
➡അഭീഷ്ട സിദ്ധിക്കായി പുരുഷൻ സ്ത്രീ വേഷം കെട്ടി വിളവെടുക്കുന്ന കൊറ്റംകുളങ്ങര ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചവറയിലാണ് (കൊല്ലം ജില്ല)


ഫെബ്രുവരി 12, 2019

കേരള ശ്രീഹരി, കേരള ശ്രീ ഹർഷൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന മലയാള കവി ആര്❓

കേരള ശ്രീഹരികേരള ശ്രീ ഹർഷൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന മലയാള കവി ആര്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

✳മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
✳ജനനം : 1877 ജൂൺ 06
✳മരണം : 1949 ജൂൺ 15
✳ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്.
✳തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.
✳അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ.
✳ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള കവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി.
✳സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു.
✳കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു.
✳തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
✳ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്
✳ തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.
✳കുട്ടിക്കാലം മുതൽക്കേ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാള സാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു.
✳കഠിന സംസ്കൃത പദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഉജ്ജ്വല ശബ്ദാഢ്യൻ എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യ ചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്.
✳1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി.
✳കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടവും കാശിവിദ്യാപീഠം സാഹിത്യഭൂഷൺ ബിരുദവും സമ്മാനിച്ചു.
✳പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.
✳ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി.

പ്രധാന കൃതികൾ

➡ഉമാകേരളം (മഹാകാവ്യം)
➡കേരള സാഹിത്യ ചരിത്രം
➡കർണ്ണഭൂഷണം
➡പിങ്ഗള
➡ഭക്തിദീപിക
➡ഒരു മഴത്തുള്ളി (കവിത)
➡തുംബപൂവേ
➡കിരണവള്ളി
➡മണി മഞ്ജുഷ
➡വിശ്വം ദീപമയം

✳അനേകം കവിതകൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മഹാകാവ്യം എന്നറിയപ്പെടുന്നത്  ഉമാകേരളം ആണ്


ഫെബ്രുവരി 11, 2019

സാർക് (SAARC) അംഗമായ അവസാനത്തെ രാജ്യം ഏതാണ്❓

സാർക് (SAARC)  അംഗമായ അവസാനത്തെ രാജ്യം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അഫ്ഗാനിസ്ഥാൻ

✳ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്‌, ഭൂട്ടാൻ, മാലിദ്വീപ്‌, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 ന് ആണ്‌ ഈ സംഘടന സ്ഥാപിച്ചത്.
✳2007 ൽ അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമായി.
✳ഇതോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു.
✳പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന എന്നാണ്‌ സാർക്ക്‌ എന്നതിന്റെ മലയാള പൂർണ്ണരൂപം
✳South Asian Association for Regional Cooperation
✳ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പരസ്‌പരമുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതികവും, സാംസ്‌ക്കാരികവുമായ സഹകരണം എന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷ്യം.
✳സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്‌ നേപ്പാളിലെ കാഠ്‌മണ്ഡുവിലാണ്‌.
✳ഇംഗ്ലീഷ്‌ ആണ്‌ സംഘടനയുടെ ഔദ്യോഗിക ഭാഷ.
✳ബംഗ്ലേദേശ്‌ പ്രസിഡന്റായിരുന്ന സിയാഉർ റഹ്‌മാൻ ആണ്‌ തെക്കനേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ എന്ന ആശയത്തിന്‌ തുടക്കമിട്ടത്‌.
✳സംഘടന രൂപവത്‌ക്കരിക്കുന്നതിന്റെ മുന്നോടിയായി നിരവധി സമ്മേളനങ്ങൾ നടന്നിട്ടുണ്ട്‌.
✳2002 ഏപ്രിലിൽ ശ്രീലങ്കയിലെ കൊളൊമ്പൊയിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ വിദേശ കാര്യ സെക്രട്ടറിമാർ പങ്കെടുത്തു.
✳ 2007 ഏപ്രിൽ മൂന്നിനാണ്‌ അഫ്‌ഗാനിസ്ഥാനെ ഈ സംഘടനയിൽ ഉൾപ്പെടുത്തിയത്‌

ഫെബ്രുവരി 10, 2019

പ്രമുഖ വ്യക്തികൾ : സാറാ ജോസഫ്

സാറാ ജോസഫ്

••••••┈┈┈┈•✿❁✿•┈┈┈┈••••••

✳മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ് സാറാ ജോസഫ്
✳ജനനം : 10-02- 1946
✳കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും.

ജീവിതരേഖ
✅1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു.
✅സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തിൽ ബി.എയും എം.എയും പൂർത്തിയാക്കിയ ശേഷം കൊളീജിയറ്റ് സർവീസിൽ പ്രവേശിച്ചു.
✅പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രഫസറായിരുന്നു.
✅കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ✅കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്.
✅മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ പ്രഥമഗണനീയരാണ് മാധവിക്കുട്ടിയും സാറാ ജോസഫും.
✳ഭർത്താവ് ജോസഫ് നിര്യാതനായി. ഗീത, വിനയൻ, സംഗീത എന്നിവരാണ് മക്കൾ.
✅ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തു കാവിൽ താമസിക്കുന്നു.
✳2014-ൽ ആം ആദ്മി പാർട്ടി അംഗമായി. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മൽസരിച്ചു.
✳ഇപ്പോൾ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനറും ദേശീയ കൗൺസിൽ അംഗവുമാണ്.

കൃതികൾ - ചെറുകഥകൾ
👉🏿മനസ്സിലെ തീ മാത്രം(1973)
👉🏿കാടിന്റെ സംഗീതം(1975)
👉🏿നന്മതിന്മകളുടെ വൃക്ഷം
👉🏿പാപത്തറ
👉🏿ഒടുവിലത്തെ സൂര്യകാന്തി
👉🏿നിലാവ് അറിയുന്നു
👉🏿കാടിതു കണ്ടായോ കാന്താ
👉🏿പുതുരാമായണം

നോവൽ
👉ആലാഹയുടെ പെണ്മക്കൾ
👉മാറ്റാത്തി
👉ഒതപ്പ്
👉ഊരുകാവൽ
👉ആതി
👉ആളോഹരി ആനന്ദം

പ്രബന്ധങ്ങൾ
🗒ഭഗവദ്ഗീതയുടെ അടുക്കളയിൽ
🗒അടുക്കള തിരിച്ചു പിടിക്കുക

പുരസ്കാരങ്ങൾ
🌟കേരള സാഹിത്യ അക്കാദമി അവാർഡ് (2001,ആലാഹയുടെ പെൺമക്കൾ)
🌟കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003, ആലാഹയുടെ പെൺമക്കൾ)
🌟വയലാർ അവാർഡ് (2004, ആലാഹയുടെ പെൺമക്കൾ)
🌟ചെറുകാട് അവാർഡ് (ആലാഹയുടെ പെൺമക്കൾ)
🌟ഒ.ചന്തുമേനോൻ അവാർഡ് (മറ്റാത്തി)
🌟മുട്ടത്തു വർക്കി അവാർഡ് - (2011, പാപത്തറ)
🌟അരങ്ങ് അവാർഡ് (അബുദാബി)
🌟ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം (2011)
🌟കഥ അവാർഡ് (ന്യൂഡൽഹി)
🌟പത്മപ്രഭാ പുരസ്കാരം (2012)

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം ഏതാണ്❓

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കൊച്ചി (നെടുമ്പാശ്ശേരി) അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ)

✳കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം.
✳എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
✳ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
✳1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു.
✳മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർ ദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
✳കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.
✳അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.

ഫെബ്രുവരി 09, 2019

മലയാളത്തിലെ ആദ്യ ശബ്ദ സിനിമ ഏതാണ്❓

മലയാളത്തിലെ ആദ്യ ശബ്ദ സിനിമ ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബാലൻ

✳മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലചിത്രമാണ് ബാലൻ.
✳1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പട്ടതാണ്.
✳ മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം കൂടിയാണ് ബാലൻ.
✳1938-ലാണ് ഈ ചലച്ചിത്രം പ്രദർശിപ്പിച്ചത്.
✳ഈ ചിത്രത്തിന്റെ സംവിധായകൻ പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് നൊട്ടാണി എന്ന എസ്. നെട്ടാണി ആണ്.
✳നാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായ എ. സുന്ദരൻ പിള്ളയാണ് ഇതിന് തുടക്കമിട്ടത്.
✳എ. സുന്ദരത്തിന്റെ "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥ രചിച്ചത്.
✳ഈ ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്..ഇതിന്റെ പ്രധാന ലോക്കേഷൻ തിരുനെൽവേലി ആയിരുന്നു.
✳ ഈ ചലച്ചിതം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് 50,000 രൂപ ആയിരുന്നു.
✳1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.

📝മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് സിനിമ.
📝സിനിമയുടെ പിന്നിലെ ചരിത്രം രസകരമാണ്. ആദ്യകാലങ്ങളില്‍ സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും പറഞ്ഞ് ഓടിച്ചു.
📝വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള്‍ ഭൂതങ്ങളാണെന്ന് അന്ന് പലരും കരുതി.
📝ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തത്തെ തുടര്‍ന്ന് ചലിക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കുക എന്നതായി മനുഷ്യന്‍െറ ലക്ഷ്യം.
📝നിശ്ചലചിത്രം പകര്‍ത്താന്‍ കഴിയുമെങ്കില്‍ ചലിക്കുന്ന ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുമെന്ന ചിന്ത ഉടലെടുത്തത് 17ാം നൂറ്റാണ്ടിന്‍െറ രണ്ടാംപകുതിയിലാണ്.
📝ചലിക്കുന്ന ഒരു വസ്തുവിന്‍െറ പ്രതിരൂപം കണ്ണില്‍ പതിയാന്‍ ഒരു *നിമിഷത്തിന്‍െറ ഇരുപത്തിനാലില്‍ ഒരംശം* വേണമെന്ന ശാസ്ത്രചിന്തയുടെ പരിണിതഫലമാണ് നമ്മുടെ സിനിമ.
📝ചലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍െറ പേരില്‍ സ്വന്തം നാടായ ഫ്രാന്‍സില്‍നിന്ന് ഒളിച്ചോടേണ്ടി വന്ന ലൂമിയര്‍ സഹോദരന്മാര്‍ 1896 ജൂലൈയില്‍ ബോംബെയിലെത്തി.
📝ലണ്ടനില്‍ അവരുടെ ചിത്രംകണ്ട ചില ബ്രിട്ടീഷുകാരാണ് ലൂമിയര്‍ സഹോദരന്മാരെ ഇന്ത്യയില്‍ കൊണ്ടുവന്നത്.
📝അങ്ങനെയാണ് ചലച്ചിത്രത്തിന്‍െറ ആദിരൂപം ഇന്ത്യയില്‍ ആദ്യമായി കാല്‍കുത്തുന്നത്.
📝1896 ജൂലൈ ഏഴിന് ബോംബെയിലെ വാട്സന്‍ ഹോട്ടലിലെ ഊണ്‍മുറിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത്.
📝1897ല്‍ കല്‍ക്കത്തയിൽ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെചിത്രം ചിത്രീകരിച്ചത്.
📝ജയിംസ് ട്വീന്‍ എന്ന ഇംഗ്ളീഷുകാരനായിരുന്നു അതിന്‍െറ നിര്‍മാതാവും സംവിധായകനും.
📝ദന്തിരാജ് ഗോവിന്ദ് ഫാല്‍കെ എന്ന
ദാദാസാഹേബ് ഫാല്‍കെ  1910ല്‍ ‘ക്രിസ്തുവിന്‍െറ ചരിത്രം’ എന്ന ചിത്രം ബോംബെയില്‍വെച്ച് അദ്ദേഹം കാണാനിടയായി.
📝അന്നുമുതല്‍ ഒരു സിനിമ നിര്‍മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ജര്‍മനിയില്‍പോയി ചലച്ചിത്ര നിര്‍മാണത്തിന്‍െറ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചു. ഒരു മൂവികാമറ വാങ്ങി തിരികെയെത്തിയ അദ്ദേഹം ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രത്തിന്‍െറ നിര്‍മാണമാരംഭിച്ചു.
📝രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍, കാമറമാന്‍, ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു.
📝1912ല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത് 1913ലാണ്.
 📝 ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ
 സ്മരണാര്‍ഥമാണ് 1969ല്‍ കേന്ദ്രസര്‍ക്കാര്‍ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ഫെബ്രുവരി 08, 2019

പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡണ്ട് (ഉപ രാഷ്ട്രപതി) ആരാണ്❓

പദവിയിലിരിക്കെ അന്തരിച്ച
ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡണ്ട് (ഉപ രാഷ്ട്രപതി) ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കൃഷൻ കാന്ത് (കൃഷ്ണകാന്ത്)

✳ഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കു ശേഷമുള്ള ഉയർന്ന പദവി (ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി)  ആണ് ഉപരാഷ്ട്രപതിയുടേത്.
✳ഇന്ത്യയുടെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമ നിർമ്മാണാധികാരവും ഉപരാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നു.
✳രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.
✳എസ്. രാധാകൃഷ്ണൻ ആണ് ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി
✳ഏറ്റവും കൂടുതൽ കാലം ഉപരാഷ്‌ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോർഡ് മുഹമ്മദ് ഹാമിദ് അൻസാരി ക്കാണ്. പടിയിറങ്ങുന്നത്.
✳2007 ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത അൻസാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2012 ഓഗസ്റ്റ് 11ന് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി പദവിയിൽ മൊത്തം 3653 ദിവസം.
✳രണ്ടു തവണ സ്ഥാനം വഹിച്ച പ്രഥമ ഉപരാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ (1952 മേയ് 13 – 1962 മേയ് 12) 3652 ദിവസമാണ് ഈ സ്ഥാനം വഹിച്ചത്.
✳ഹാമിദ് അൻസാരിക്ക് മൂന്ന് അധിവർഷങ്ങളുടെ (2008, 2012, 2016) ആനുകൂല്യം ലഭിച്ചപ്പോൾ രാധാകൃഷ്‌ണന് ലഭിച്ചത് രണ്ടു (1956, 1960) മാത്രം.
✳ മുഹമ്മദ് ഹിദായത്തുല്ലയുടെ അഞ്ചുവർഷ കാലാവധിയ്ക്കിടയിൽ (1979 ഓഗസ്റ്റ് 31 – 1984 ഓഗസ്റ്റ് 30) രണ്ട് അധിവർഷങ്ങൾ (1980, 1984) വന്നതിനാൽ അദ്ദേഹത്തിനാണ് മൂന്നാം സ്ഥാനം (1827 ദിവസം).
✳ ഡോ. സക്കീർ ഹുസൈൻ, ഗോപാൽ സ്വരൂപ് പാഥക്, ബാസപ്പ ദാനപ്പ ജെട്ടി എന്നിവർ (1826 ദിവസം) തൊട്ടുപിന്നാലെയുണ്ട്.
✳അഞ്ചു വർഷം തികയുന്നതിന് അൽപം മുൻപ് ഡോ. ശങ്കർ ദയാൽ ശർമ്മയും കെ ആർ നാരായണനും രാഷ്ട്രപതിയായി. കൃഷ്ണ കാന്ത് നിര്യാതനായി. ഭൈറോൺ സിങ് ശെഖാവത്ത് രാജിവച്ചു.
✳വരാഹഗിരി വെങ്കട ഗിരി (VV ഗിരി) യാണ് ഏറ്റവും കറഞ്ഞ കാലം (1967 മേയ് 13 – 1969 ജൂലൈ 20; 799 ദിവസം) ഈ സ്ഥാനം വഹിച്ചത്. ഇതിൽ അവസാനത്തെ 78 ദിവസം (1969 മേയ് 3‍ – 1969 ജൂലൈ 20) അദ്ദേഹം താൽക്കാലിക രാഷ്‌ട്രപതിയും പിന്നീട് രാഷ്‌ട്രപതിയും (1969 ഓഗസ്റ്റ് 24 – 1974 ഓഗസ്റ്റ് 24) ആയിരുന്നു.
✳1950 ജനുവരി 26നാണ് ആദ്യത്തെ രാഷ്ട്രപതി സത്യപ്രതിജ്ഞ നടന്നത്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച് ജെ കനിയയുടെ മുമ്പാകെ ഡോ. രാജേന്ദ്ര പ്രസാദ് സത്യപ്രതിജ്‍ഞ ചെയ്തു.
✳ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനം നിലവിൽ വന്നത് 1952ലാണ്. അന്നു മുതൽ നാലു തവണ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സത്യപ്രതിജ്ഞ ഒരേ ചടങ്ങിലാണ് നടന്നിരുന്നത്. 1952, 1957, 1962, 1967 വർഷങ്ങളിലെ മേയ് 13ന് ഇവ ഒരുമിച്ചു നടന്നു.
✳രാഷ്‌ട്രപതി – ഉപ രാഷ്‌ട്രപതി തിരഞ്ഞെടുപ്പുകൾ രണ്ടു തവണ (1962 മേയ് ഏഴ്, 1967 മേയ് ആറ്) ഒരുമിച്ചാണ് നടന്നത് എന്നുള്ളതും ഒരു പ്രത്യേകതയാണ്.
✳രണ്ടു രാഷ്‌ട്രപതിമാരുടെ നിര്യാണമാണ് ഈ ക്രമം തെറ്റിച്ചത്. ഡോ. സക്കീർ ഹുസൈൻ 1969 മേയ് മൂന്നിന് അന്തരിച്ച ഒഴിവിൽ പുതിയ രാഷ്ട്രപതി വി.വി. ഗിരി 1969 ഓഗസ്റ്റ് 24നും വി.വി. ഗിരി ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ഒഴിവിൽ ജി.എസ്. പാഥക് ഓഗസ്റ്റ് 31നും സത്യപ്രതിജ്ഞ ചെയ്തു.
✳1974 ഓഗസ്റ്റ് 24ന് സ്ഥാനമേറ്റ ഫക്രുദിൻ അലി അഹമ്മദ് 1977 ഫെബ്രുവരി 11ന് നിര്യാതനായി. തുടര്‍ന്നു വന്ന നീലം സഞ്ജീവ റെഡ്ഡി 1977 ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്തു.
✳അന്നു മുതൽ ഓരോ അ‍ഞ്ചു വർഷം കഴിയുമ്പോഴും ജൂലൈ 25ന് രാഷ്‌ട്രപതി സത്യപ്രതിജ്ഞ നടന്നു വരുന്നു.
✳1984 ഓഗസ്റ്റ് 31ന് ഉപരാഷ്ട്രപതിയായ ആർ. വെങ്കട്ടരാമൻ 1987 ജൂലൈ 24ന് രാഷ്ട്രപതിയായതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടക്കുന്ന പതിവ് തുടങ്ങി.
✳കൃഷ്ണകാന്തിന്റെ നിര്യാണത്തോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അൽ‌പം കൂടി നേരത്തെയായി.

ഫെബ്രുവരി 07, 2019

പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന സൗരയൂഥത്തിലെ ഗ്രഹം ഏതാണ്❓

പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന സൗരയൂഥത്തിലെ ഗ്രഹം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈•••••

ഉത്തരം : ശുക്രൻ (Venus)

✅സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ.
✅വലിപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനം.
✅ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌
✅സൂര്യോദയത്തിന്‌ അല്പംമുൻപും സൂര്യാസ്തമയത്തിന്‌ അല്പംശേഷവും ആണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു.
✅പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഇതിനെ ഭൂമിയുടെ "സഹോദര ഗ്രഹം" എന്നും വിളിക്കാറുണ്ട്, വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ്‌ ഇത്.
✅അതാര്യവും പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതുമായ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളാൽ പൊതിയപ്പെട്ടിരിക്കുകയാണ്‌ ശുക്രൻ.
✅ശുക്രന്റെ വ്യാസം ഭൂമിയുടേതിൽ നിന്ന് 650 കി.മീറ്റർ മാത്രം കുറവാണ്‌, ഭാരം ഭൂമിയുടെ 81.5 ശതമാനവും. ഇങ്ങനെയൊക്കെയാണെങ്കിലും അന്തരീക്ഷത്തിലെ കാർബൺ‌ഡൈഓക്സൈഡിന്റെ ഉയർന്ന അളവ് കാരണമായി ഉപരിതലത്തിന്റെ അവസ്ഥ ഭൂമിയുടേതിൽ നിന്ന് വളരെ വിഭിന്നമാണ്.
✅സൂര്യന്‌ ശരാശരി 10.8 കോടി കിലോമീറ്റർ (ഏതാണ്ട് 0.7 ആസ്ട്രോണമിക്കൽ യൂണിറ്റ്) അകലത്തിലാണ് ശുക്രൻ പരിക്രമണം നടത്തുന്നത്
✅ഏതാണ്ട് മറ്റെല്ലാ ഗ്രഹങ്ങളുടേയും പരിക്രമണ പാത ദീർഘവൃത്താകാരം ആണെങ്കിൽ ശുക്രന്റെ പരിക്രമണപഥം ഏതാണ്ട് വൃത്താകാരമാണ്
✅ശുക്രൻ അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നത് 243 ഭൗമദിനങ്ങൾ കൊണ്ടാണ്, ഇത് മറ്റെല്ലാ പ്രധാനപ്പെട്ട ഗ്രഹങ്ങളുടേതിനേക്കാളും കുറവാണ്.
✅മധ്യരേഖയിൽ ശുക്രന്റെ ഉപരിതലം പ്രതിമണിക്കൂറിൽ 6.5 കിലോമീറ്ററാണ് ഭ്രമണം ചെയ്യുന്നത്, അതേസമയം ഭൂമിയുടേത് പ്രതി മണിക്കൂറിൽ 1,670 കിലോമീറ്ററും. അതിനാൽ തന്നെ ശുക്രന്റെ ഒരു ഭ്രമണ ദിനം അതിലെ ഒരു വർഷത്തിലേക്കാൾ നീണ്ടതാണ് (ഒരു ശുക്ര ഭ്രമണ ദിനം 243 ഭൗമദിനങ്ങൾക്ക് തുല്യമാണ്, ഒരു ശുക്രവർഷം 224.7 ഭൗമദിനങ്ങൾക്ക് തുല്യവും).
✅ശുക്രനിൽ സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്നതായാണ് അനുഭവേദ്യമാകുക. ദീർഘമാ ശുക്രന്റെ സൗരദിനം കാരമായി ശുക്രനിലെ ഒരു വർഷം 1.92 ശുക്രദിനങ്ങൾ അടങ്ങിയതാണ്.


ഫെബ്രുവരി 06, 2019

തലച്ചോറിനെക്കാൾ വലിയ കണ്ണുള്ള ജീവി ഏതാണ്?

തലച്ചോറിനെക്കാൾ വലിയ കണ്ണുള്ള ജീവി ഏതാണ്?

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഒട്ടകപക്ഷി
✳ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പക്ഷിയാണ്‌ ഒട്ടകപ്പക്ഷി.
✳ശാസ്ത്രീയനാമം: സ്‌ട്രുതിയോ കാമലസ് - Struthio camelus
✳പൂർണ്ണ വളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും.
✳ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല.
✳മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും എന്നാൽ ചിറകുകളുണ്ടെങ്കിൽക്കൂടിയും പറക്കുവാനുള്ള കഴിവില്ല.
✳റാറ്റൈറ്റ് വിഭാഗത്തിൽ പെടുന്ന ഒട്ടകപ്പക്ഷി, എമു, റിയ, കിവി തുടങ്ങിയ പക്ഷികൾക്കൊന്നും പറക്കാൻ കഴിയില്ല.
✳ഒട്ടകപ്പക്ഷിക്കു ദൂരക്കാഴ്ച അപാരമാണു.
✳ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്.
✳കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്.
✳ഇല വർഗ്ഗങ്ങൾ പുഴുക്കൾ എന്നിവയാണു പ്രകൃതിദത്തമായ ഭക്ഷണങ്ങൾ.
✳ഇന്ന് ജിവിചിരികുന്ന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള മുട്ടയാണ് ഒട്ടകപ്പക്ഷിയുടേത്.
✳ഏകദേശം ഒന്നര കിലോഗ്രാം ഭാരം ഈ മുട്ടകൾക്കുണ്ടാകും.
✳ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ ഒരു കൊശമേ ഉള്ളു എന്നത് ഒരു പ്രത്യേകതയാണ്.
✳ഒട്ടകപ്പക്ഷികൾ മരുഭൂമിയിലാണ് കൂടുതലായും ജീവിക്കുന്നത്. ആഫ്രിക്കയിൽ ഇവയെ കൂടുതലായും കാണപ്പെടുന്നു.
✳അറേബ്യയിൽ മുൻ‌കാലത്ത് ഒട്ടക പക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവയ്ക്ക് വംശനാശം സംഭവിച്ചു.
✳ഇറച്ചിക്കും മുട്ടക്കുമായി ഒട്ടകപ്പക്ഷികളെ വളർത്താറുണ്ട്.
✳ഒരു കോഴിമുട്ടയുടെ 24 ഇരട്ടി തൂക്കം വരുന്ന ഇതിന്റെ മുട്ടക്ക് 1.6 കി.ഗ്രാം വരെ തൂക്കമുണ്ടാകും.
✳ഇതിന്റെ തൂവലും ചർമ്മവും അലങ്കാരപ്പണികൾക്കും ഉപയോഗിക്കാറുണ്ട്.
✳ഒട്ടകപ്പക്ഷിയുടെ ഇറച്ചി ഏറ്റവും വിശിഷ്ടമായതായി കണക്കാക്കപ്പെടുന്നു. മറ്റിറച്ചികളെ അപേക്ഷിച്ച് പകുതിയോളം കൊളാസ്റ്റ്രോൾ ഉള്ള ഈ ഇറച്ചിയിൽ മറ്റുള്ളവയിലുള്ളതിന്റെ ആറിലൊന്ന് കൊഴുപ്പു മാത്രമേയുള്ളൂ

യു.ജി.സി നെറ്റ് ജൂണ്‍ 2019 - മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷിക്കാം.

യു.ജി.സി നെറ്റ് ജൂണ്‍ 2019  - മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷിക്കാം.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പരീക്ഷാര്‍ഥികള്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ https://ntanet.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

📌 പരിഷ്‌കരിച്ച പുതിയ സിലബസ് അനുസരിച്ചാവും ഇത്തവണത്തെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുക.
📌 പേപ്പര്‍ I, പേപ്പര്‍ II എന്നിവ മൂന്ന് മണിക്കൂറുള്ള ഒറ്റ സെഷനില്‍ നടത്തും.

പ്രധാന തീയതികള്‍

📌 രജിസ്‌ട്രേഷന്‍ : മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ
📌 അഡ്മിറ്റ് കാര്‍ഡ്: മേയ് 15
📌 പരീക്ഷ : ജൂണ്‍ 20, 21, 24, 25, 26, 27, 28 
📌 ഫല പ്രഖ്യാപനം: ജൂലായ് 9നകം

🌐 www.ugcnetonline.in

ഫെബ്രുവരി 05, 2019

ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആരാണ്?

ബംഗാൾ കടുവ എന്നറിയപ്പെടുന്ന കായിക താരം സൗരവ് ഗാംഗുലിയാണ്. എന്നാൽ
ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബിപിൻ ചന്ദ്രപാൽ

★ബംഗാൾ കടുവ എന്നറിയപ്പെടുന്ന കായിക താരം സൗരവ് ഗാംഗുലിയാണ്.

✳ഭാരതം കണ്ട പ്രഗല്ഭനായ വാഗ്മി, പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ പ്രശസ്തനാണ്‌ ബിപിൻ ചന്ദ്രപാൽ
✳ജനനം: നവംബർ 7, 1858
✳മരണം : മേയ് 20, 1932
✳ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.
✳സ്വാതന്ത്ര്യസമരത്തിൽ ബാൽ-ലാൽ-പാൽ ത്രയം എന്നറിയപ്പെട്ട ബാലഗംഗാധര തിലകൻ, ലാലാ ലജ്പത്‌റായ്, ബിപിൻ ചന്ദ്രപാൽ എന്നിവർ അണികൾക്ക് ആവേശം പകരുകയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്‌തു.
✳അമ്പതു കൊല്ലക്കാലം പൊതു പ്രവർത്തന രംഗത്തുണ്ടായിരുന്ന ഒരു നേതാവായിരുന്നു ബിപിൻ ചന്ദ്ര പാൽ.
✳ദേശഭക്തിയുടെ പ്രവാചകൻ എന്നാണ് അരബിന്ദോ ഘോഷ് ബിപിൻ ചന്ദ്ര പാലിനെ വിശേഷിപ്പിച്ചത്.
✳പൂർണ്ണ സ്വരാജ് എന്ന ആശയം കോൺഗ്രസ്സിനേക്കാൾ മുമ്പ് സ്വീകരിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
✳ബംഗാൾ വിഭജന കാലത്ത് വിദേശ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു.
✳തൊട്ടുകൂടായ്മക്ക് എതിരേയും, സതി എന്ന ആചാരത്തിനെതിരേയും സന്ധിയില്ലാ സമരത്തിലേർപ്പെട്ടു.
✳പാവങ്ങളുടേയും തൊഴിലാളികളുടേയും ക്ഷേമത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവച്ചത്.
✳ഇന്ത്യൻ നവോത്ഥാനത്തിന്റെ നേതാക്കളിലൊരാൾ എന്ന രീതിയിലും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു

ഫെബ്രുവരി 03, 2019

ഇന്ത്യയിലെ ആദ്യ വനിതാ IAS ഓഫീസർ ആരായിരുന്നു❓

ഇന്ത്യയിലെ ആദ്യ വനിതാ IAS ഓഫീസർ ആരായിരുന്നു❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : അന്നാ മൽഹോത്ര (Anna Rajam Malhotra)

✅ഐഎഎസ് നേടിയ ആദ്യ വനിത
✅ആദ്യ വനിതാ സബ്‌കല്‌ടർ
✅മദ്രാസ് സർക്കാരിന്റെ ആദ്യ വനിതാ സെക്രട്ടറി
✅കേന്ദ്ര സർക്കാർ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിത
✳1951 ബാച്ചിലെ ഐ.എ.എസ്‌ ഓഫീസറായ ഇവര്‍ കോഴിക്കോടും മദിരാശിയിലുമാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌.
✳ഹൊസുര്‍ സബ്‌ കലക്‌ടറായിട്ടായിരുന്നു ആദ്യ നിയമനം.
✳തമിഴ്‌നാട്ടിലെ ഏഴു മുഖ്യമന്ത്രിമാരുടെകൂടെ ജോലി ചെയ്‌തു.
✳ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി എന്നിവരുടെ കാലത്ത്‌ കേന്ദ്ര സര്‍വ്വീസിലും പ്രവര്‍ത്തിച്ചു.
✳ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടറൈസ്‌ഡ്‌ തുറമുഖമായ നവസേവ തുറമുഖത്തിന്‌ വേണ്ടി അന്ന ഒരുപാട്‌ അധ്വാനിച്ചിരുന്നു.
✳ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറായിരുന്ന (1985-1990) ആര്‍.എന്‍.മല്‍ഹോത്രയാണ്‌ അന്ന രാജത്തിന്റെ ഭര്‍ത്താവ്‌ .
✳അന്നയുടെ പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് പ്രോവിഡൻസ് സ്‌കൂളിൽ ആയിരുന്നു. പിന്നീടു മലബാർ ക്രിസ്‌ത്യൻ കോളജിലും.
✳1949ൽ മദ്രാസിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അന്നയ്‌ക്ക് 1951ൽ ഐ.എ.എസ് ലഭിച്ചു.
✳മുംബൈയിലെ നവഷേവ തുറമുഖത്തിന്റെ ആദ്യ ചെയർപഴ്‌സനും അന്നയായിരുന്നു.
✳സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍, സ്ത്രീകള്‍ സിവില്‍ സര്‍വീസില്‍ വരാന്‍ മടിക്കുന്ന കാലത്താണ് അന്ന ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്‌റ ഭാഗമാകുന്നത്.
✳അക്കാലത്ത് സിവില്‍ സര്‍വീസില്‍ വരുന്ന സ്ത്രീകളെ ഐഎഎസില്‍ നിന്ന് പരമാവധി പിന്തിരിപ്പിച്ച് ഐഎഫ്എസിലേയ്‌ക്കോ (ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്) മറ്റ് സര്‍വീസുകളിലേയ്‌ക്കോ തിരിച്ച് വിടുകയായിരുന്നു പതിവ്.
✳അതാണ് സ്ത്രീകള്‍ക്ക് യോജിക്കുന്നത് എന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.
✳ലിംഗ വിവേചനത്തോട് പൊരുതി അന്ന ഐഎഎസില്‍ തന്‌റെ സ്ഥാനമുറപ്പിച്ചു.
✳കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി പദവി വഹിക്കുന്ന ആദ്യ വനിതയും അന്നയാണ്.

ഫെബ്രുവരി 02, 2019

പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്❓

പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : യുറാനസ്

✳സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ്‌ യുറാനസ്.
✳1781 മാർച്ച് 13-ന് വില്യം ഹെർഷൽ ആണ്‌ യുറാനസ് കണ്ടെത്തിയത്.
✳സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹം.
✳ഗ്രീക്കു പുരാണങ്ങളിൽ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്‌.
✳യുറാനസിന് കുറഞ്ഞത്‌ 27 ഉപഗ്രഹങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്‌. മിറാൻഡ എന്ന ഉപഗ്രഹമാണ് ഇതിൽ ഏറ്റവും പ്രധാനം.
✳84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്‌, 17 മണിക്കൂർ കൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.
✳വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് യുറാനസിനനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌.
✳റോമൻ മിഥോളജിയിലെ ദേവീദേവന്മാരുടെ പേരുകളാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നതെങ്കിൽ ഗ്രീക്ക് മിഥോളജിയിൽ നിന്നാണ് യുറാനസിന്റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്.
✳മറ്റു വാതക ഭീമന്മാരെ പോലെ യുറാനസിനും ചുറ്റും വലയങ്ങളും, കാന്തിക മണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്.
✳1986-ൽ വൊയേജർ 2-ൽ നിന്നു ലഭിച്ച ചിത്രങ്ങ‌ൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തു കാണാവുന്ന പ്രത്യേകതകൾ ഒന്നുമില്ല എന്നാണ്.
✅ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം : യുറാനസ്
✅പച്ചഗ്രഹം : യുറാനസ്
✅യുറാനസിന്റെ പച്ച നിറത്തിന് കാരണം : മീഥൈൻ
✳യുറാനസിൽ അടങ്ങിയിരി ക്കുന്ന വിഷവാതകം : മീഥൈൻ
✳യുറാനസിന്റെ ഭ്രമണകാലം : 17 മണിക്കൂർ
✳യുറാനസിന്റെ പരിക്രമണ കാലം : 84 ഭൗമ വർഷങ്ങൾ
✅നീല ഹരിത വർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം: യുറാനസ്
✅ഉരുളുന്ന ഗ്രഹം (Rolling Planet) എന്നറിയപ്പെടുന്നത്:
യുറാനസ്
✅കിടക്കുന്ന ഗ്രഹം (Lying Planet) എന്നറിയപ്പെടുന്നത് :  യുറാനസ്

ഫെബ്രുവരി 01, 2019

പ്രഷർ കുക്കറിൽ വെള്ളം തിളക്കാൻ വേണ്ട തിളനില (Boiling Point) എത്രയാണ്❓

പ്രഷർ കുക്കറിൽ വെള്ളം തിളക്കാൻ വേണ്ട തിളനില (Boiling Point) എത്രയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 121.11°C (250 °F)

(120°C approximate value ആണ്. ചില PSC ഉത്തര സൂചികകളിൽ 120°C കാണുന്നുണ്ട്)

✳ഒരു ദ്രാവകം ചൂടാക്കുമ്പോൾ അതിന്റെ വാതകത്തിന്റെ മർദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മർദ്ദത്തിന്‌ തുല്യമാവുന്ന താപനിലയാണ്‌ ക്വഥനാങ്കം അഥവാ തിളനില
✳ മർദ്ദം വർദ്ധിക്കുന്നതിനു അനുസരിച്ച് ക്വഥനാങ്കവും വർദ്ധിക്കുന്നു.
✳അന്തരീക്ഷമർദ്ദം കുറവായ മലമുകളിൽ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയിൽ) തിളയ്ക്കാൻ കാരണം ഇതാണ്‌.
✳ദ്രാവകത്തിനു പുറത്തുള്ള മർദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷ മർദ്ദത്തിന്‌ (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ സാധാരണ ക്വഥനാങ്കം (Normal boiling point) എന്നു പറയുന്നു.
✳ജലത്തിന്റെ തന്മാത്രാ ഘടനയിലുള്ള പ്രത്യേകത നിമിത്തം ഉണ്ടാകുന്ന ഹൈഡ്രജൻ ബന്ധനം ഉണ്ടാകുന്നു.
✳ഓരോ ജല തന്മാത്രയ്ക്കും ഇത്തരത്തിലുള്ള നാല് ബന്ധനങ്ങൾ സാദ്ധ്യമാണ്. ആയതിനാൽ തന്മാത്രാ ശൃംഖലകൾ രൂപം കൊള്ളുന്നു.
✳ ജലത്തിലുള്ള കൂടിയ തോതിലെ ഹൈഡ്രജൻ ബന്ധനങ്ങളാണ് ഉയർന്ന തിളനിലക്കു  കാരണമാകുന്നത്.
✳ഹൈഡ്രജൻ ബന്ധനങ്ങൾ തന്മാത്രകളെ പരസ്പരം ബന്ധിപ്പിച്ചു നിൽക്കുന്നു. അധിക ഊഷ്മാവിലേ ഈ ബന്ധനങ്ങൾ ഭേദിക്കാൻ സാദ്ധ്യമാകൂ. ഇത് ഉയർന്ന തിളനിലയ്ക്ക് കാരണമാകുന്നു.
✳സാധാരണ ജലത്തിന്റെ തിളനില 100 ഡിഗ്രി സെഷ്യസ് ആണ്.
✳ആധുനികതയുടെ മുഖപടമിട്ടു നില്കുന്ന കുക്കറിന് പക്ഷെ മൂന്നര നൂറ്റാണ്ട് കാലത്തേ ചരിത്രമുണ്ട്.
✳1679ൽ ലണ്ടൻ നിവാസിയായ ഫ്രഞ്ച് ശാസ്ത്രഞൻ ഡന്നിസ് പപിൻ ആണ് ആദ്യമായി ഒരു പ്രഷർ കുക്കർ നിർമ്മിച്ചത്‌.
✳ഇരുമ്പിൽ നിർമിച്ചെടുത്ത പ്രഷർ കുക്കറിന്റെ കാര്യം രാജാവായ ചാൾസ് രണ്ടാമന്റെ കാതിലെത്തി അദേഹം ഡന്നിസിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ അംഗമാക്കി കുക്കറിനെകുറിച്ച് ഒരു ഗ്രന്ഥംമെഴുതാനും കല്പിച്ചു
✳പക്ഷെ മുന്ന് കൊല്ലം കഴിഞ്ഞു 1682ൽ ആണ് ഡന്നിസിന്റെ കുക്കറിൽ വെന്ത ആഹാരം രാജാവ്‌ കഴിച്ചത്
✳കുക്കർ പാചകത്തിന്റെ പുത്തൻ രുചി രാജാവിന്‌ ഇഷ്ടമയതോടെ അതിന്റെ ഖ്യതി ലോകമെങ്ങും പരന്നു അന്ന് അതിന്റെ പേര് വിചിത്രമായിരുന്നു : ന്യൂ ഡൈജസ്റ്റർ
✳ ഇന്നത്തെ വീട്ടു കുക്കറുകൾ നിർമ്മിച്ചത്‌ 1938 ൽ അമേരിക്കകാരനായ ആല്ഫ്രഡ്‌ വിഷർ ആണ്
✳സ്റ്റീലിൽ നിർമിച്ച അദ്ദേഹത്തിന്റെ സ്പീഡ് കുക്കർ വീട്ടമ്മമാരെ പെട്ടെന്ന് ആകർഷിച്ചു അതോടെ ന്യൂയോർക്കിൽ തുടങ്ങിയ നാഷണൽ പ്രഷർ കുക്കർ കമ്പനി വിഷറിന്റെ കുക്കർ വൻതോതിൽ നിർമിച്ചു വിപണിയിൽ എത്തിച്ചു
✳ജലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഹൈഡ്രോളജി


അപേക്ഷിക്കാം - കൊച്ചി സാങ്കേതിക സർവകശാല

2019-20 വർഷത്തെ അക്കാദമിക് വർഷത്തെ കൊച്ചി സാങ്കേതിക സർവകശാലയിലെ വിവിധ കോഴ്‌സുകളിലേക്ക് ഫെബ്രവരി 21  വരെ അപേക്ഷിക്കാം

അപേക്ഷിക്കുന്നതിനും , ഫീസ് അടക്കുന്നതിനുമുള്ള  സൗകര്യം താഴെ കൊടുത്ത അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ് .
ബിടെക് , UG, PG    തുടങ്ങിയ ഒട്ടുമിക്ക കോഴ്‌സുകൾക്കും ഇപ്പോഴാണ്  അപേക്ഷിക്കേണ്ടത് .

നാല് രീതിയിലാണ് പ്രേവേശനം നടത്തുന്നത്

  • ഓൺലൈൻ കോമണ് അഡ്മിഷൻ ടെസ്റ്റ് CAT
  • ഡിപ്പാർട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് DAT
  • ലാറ്ററൽ എൻട്രി ടെസ്റ്റ് LET 
  • MBA ക്കു CAT/CMAT/KMAT  ഏതെങ്കിലും ഒന്ന്

AIIMS MBBS 2019 അപ്ഡേറ്റ്...

AIIMS MBBS 2019 അപ്ഡേറ്റ്...
AIIMS പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് ഫൈനല്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനാവശ്യമായ Registration Unique Code (RUC) ഇപ്പോള്‍ ജനറേറ്റ് ചെയ്യാവുന്നതാണ്. കോഡ് ജനറേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി 17.02.2019 ( 5 PM) .

RUC ജനറേറ്റ് ചെയ്തവര്‍ക്ക് മാത്രമെ അടുത്ത ഘട്ടത്തില്‍ (Final Registration)‍ യോഗ്യത വിവരങ്ങള്‍ നല്‍കുന്നതിനും, ‍ ഫീസ് അടക്കുന്നതിനും, പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനും സാധിക്കുകയൊള്ളു.

അവസാന ഘട്ട രജിസ്ട്രേഷന്‍ 21.02.2019 മുതല്‍ 12.03.2019 -5 pm വരെ