ജീവിതത്തിൽ ഒരിക്കലും വെള്ളം കുടിക്കാത്ത ജീവി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : കങ്കാരു എലി
✳തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ കാണപ്പെടുന്ന കരണ്ടു തീനി വർഗ്ഗമാണ് കങ്കാരു എലി - Kangaroo rat
✳ വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത ജീവികളാണിവ.
✳ ദീർഘമായ പിൻ കാലുകൾ ഉള്ള ഈ എലികൾ നീളം കൂടിയ വാൽ ഒരു സന്തുലന ഉപാധിയായി ഉപയോഗിക്കുന്നു.
✳ കങ്കാരുവിനെ പോലെ ചാടിച്ചാടി സഞ്ചരിക്കുന്നതിലാണ് കങ്കാരു എലികൾ എന്നറിയപ്പെടുന്നത്.
✳ ഓരോ ചാട്ടത്തിലും വളരെ ദൂരം പിന്നിടാൻ ഇവയ്‌ക്കു കഴിയുന്നു.
✳ പിൻകാലുകളിൽ നിവർന്നു നിന്ന് ഈ വാൽ ഒരു മൂന്നാം കാലുപോലെ ഉപയോഗിക്കുന്നു.
✳ ഇവ ആഴത്തിൽ കുഴിച്ച മാളങ്ങൾക്കുള്ളിൽ പകൽ സമയം കഴിയുന്നു. രാത്രി കാലങ്ങളിൽ ആഹാരം തേടി പുറത്തിറങ്ങുന്നു.
✳ അത്യുഷ്‌ണത്തിൽ നിന്നു രക്ഷ നേടുന്നതിനായാണ് ഇവയുടെ രാത്രിയുള്ള ആഹാരം തേടൽ.
✳ സമുദ്ര നിരപ്പിൽ നിന്നും 4500 അടി വരെ ആഴമുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
✳ ഇതിന്റെ കവിൾ സഞ്ചിയിൽ ആഹാരം ശേഖരിച്ച് മാളത്തിലേക്കു കൊണ്ടുപോകാൻ പറ്റിയ തരത്തിൽ ഉള്ളവയാണ്.
✳ വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത കങ്കാരു എലികൾ ദാഹം ശമിപ്പിക്കാൻ കിഴങ്ങുകളാണ് കഴിക്കുന്നത്.
✳ ഒറ്റയ്‌ക്കു കഴിയാൻ ഇഷ്ടപ്പെടുന്ന ഇവ ഇണ ചേരുന്ന കാലങ്ങളിൽ മാത്രമേ മറ്റൊരു എലിയുടെ സാമീപ്യം സഹിക്കുന്നുള്ളു. അല്ലാത്ത പക്ഷം രണ്ടെലികൾ ഒരുമിച്ച് ഒരിടത്തു പെട്ടു പോയാൽ ഒന്നിന്റെ മരണംവരെ അവ പോരാടുന്നു.
✅ സസ്തനികളിലെ ഒരു നിരയാണ് കരണ്ടുതീനി.
✅ എന്നും വളർന്നു കൊണ്ടിരിക്കുന്നു ഉളിപ്പല്ലുകൾ ഇവയുടെ ഒരു പ്രത്യേകതയാണ്.
✅ എലികൾ, അണ്ണാൻ, അഗൂട്ടി, മുള്ളൻ പന്നി, ബീവർ, എന്നിവ ഉൾക്കൊള്ളുന്ന ഈ വിഭാഗത്തിൽ 2277 ജീവ ജാതികൾ ഉണ്ട്.
✅ സസ്തനികളിൽ ഏറ്റവും കൂടുതൽ ജീവ ജാതികളുള്ള ഈ നിരയിലാണ് സസ്തനികളിലെ നാൽപ്പത് ശതമാനം ജീവ ജാതികളും പെടുന്നത്.
✅ വലിപ്പക്കുറവും ചുരുങ്ങിയ പ്രജനന കാലവും വിവിധ ഭക്ഷണ സാധനങ്ങൾ കരണ്ടു തിന്നാനുള്ള കഴിവും ഇവ വ്യാപകമാകുവാൻ കാരണമായി