MLA, MP, മന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച കേരളത്തിലെ ഏക വ്യക്തി❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സി.എച്ച്. മുഹമ്മദ്കോയ
✳കേരളത്തിലെ 9-ആമത്തെ മുഖ്യമന്ത്രി
✳ഔദ്യോഗിക കാലം : ഒക്ടോബർ 12 1979 മുതൽ ഡിസംബർ 1 1979
✳ജനനം : 1927 ജൂലൈ 15 കോഴിക്കോടിനടുത്ത അത്തോളിയിൽ.
✳മരണം: 1983 സെപ്റ്റംബർ 28 (പ്രായം 56) ഹൈദരാബാദിൽ.
✳കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു സി.എച്ച്. മുഹമ്മദ് കോയ
✳കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്ര പ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം.
✳കാലിക്കറ്റ് സർവ്വകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്.
✳1967-ലെ EMS മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.
✳വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പല പുരോഗമന ആശയങ്ങളും അദ്ദേഹം നടപ്പിലാക്കി.
✳കേരളത്തിലെ കുട്ടികൾക്ക് 10-ആം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്.
✳മുസ്ലീം പെൺ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് അദ്ദേഹം ഏർപ്പെടുത്തി.
✳വിദ്യാഭ്യാസ സംവരണത്തിന്റെ വക്താവായിരുന്നു സി.എച്ച്. മുസ്ലിം സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് സി.എച്ചിൻറെ ശ്രമങ്ങളുടെ ഫലമായാണ്.
✳സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൌൺസിൽ എന്നീ സ്ഥാപനങ്ങളിൽ സർവകലാശാലാ വിദ്യാർത്ഥികളുടെ പങ്കാളിത്തം നിലവിൽ വരുത്തിയത് സി.എച്ച്. ആണ്.
✳നല്ല വാഗ്മി എന്ന പേരു സമ്പാദിച്ച അദ്ദേഹത്തിന്റെ നർമവും ചിന്താ ശകലങ്ങളും കലർന്ന പ്രസംഗങ്ങൾ കേൾക്കാൻ ആളുകൾ പാതിരാവു വരെ കാത്തിരിക്കുമായിരുന്നു.
✳1967 മുതൽ 1972 വരെ ലോകസഭാംഗം ആയിരുന്ന അദ്ദേഹം അവിടെയും തന്റെ മായാത്ത മുദ്ര പതിപ്പിച്ചു.
✳പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങൾ പ്രശസ്തമാണ്.
✳1983 സെപ്റ്റംബർ 28നു, 56-ആമത്തെ വയസ്സിൽ ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് സി.എച്ച്. അന്തരിച്ചു.
✳മരണസമയത്ത് അദ്ദേഹം കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും പൊതുമരാമത്തു വകുപ്പു മന്ത്രിയുമായിരുന്നു.
✳ഒരു പൊതു പരിപാടിയിൽ സംബന്ധിക്കാനായി ഹൈദരാബാദിലെത്തിയ അദ്ദേഹത്തിന് അവിടെ വച്ച് മസ്തിഷ്കാഘാതം ഉണ്ടാകുകയായിരുന്നു.
✳ മൃതദേഹം ജന്മനാട്ടിൽ എത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ