രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : വില്ല്യം ഹാര്വെ
✳രക്തചംക്രമണം കണ്ടുപിടിച്ച ഇംഗ്ലിഷ് വൈദ്യശാസ്ത്രജ്ഞനാണ് വില്ല്യം ഹാർവി.
✳ആധുനിക ശരീര ധർമ്മ ശാസ്ത്രത്തിന്റെ (PHYSIOLOGY) സ്ഥാപകനായി കരുതപ്പെടുന്നു.
✳1578-ൽ ഇംഗ്ലണ്ടിലെ ഫോൾക്ക്ക്ക്സ്റ്റോണിൽ ജനിച്ചു.
✳1597-ൽ കേംബ്രിഡ്ജിലെ കെയ്യിസ് കോളേജിൽ നിന്നു ബിരുദമെടുത്തു.
✳അക്കാലത്ത് വൈദ്യശാസ്ത്ര അഭ്യാസനങ്ങൾക്ക് പേരുകേട്ട, ഇറ്റലിയിലെ പാദുവയിൽ നാലു കൊല്ലം പഠിച്ചു. 1602-ൽ ഡോക്റ്ററായി തിരിച്ചെത്തി.
✳എലിസബത്ത് രാജ്ഞിയുടെ വൈദ്യന്റെ മകളെയാണ് വിവാഹം കഴിച്ചത്.
✳ഫ്രാൻസിസ് ബേക്കൺന്റേയും രാജ കുടുംബാംഗങ്ങളുടെയും ചികിൽസകനായിരുന്നു.
✳ജെയിംസ് ഒന്നാമന്റെയും, ചാൾസ് ഒന്നാമന്റെയും കാലത്ത് കൊട്ടാരം വൈദ്യനായിരുന്നു.
✳തുടക്കം മുതൽ തന്നെ ചികിൽസയേക്കാൾ വൈദ്യശാസ്ത്ര പഠനങ്ങളിലും പരീക്ഷണങ്ങളിലും ആയിരുന്നു ഹാർവിക്ക് കൂടുതൽ താല്പര്യം.
✳ജന്തുക്കളെ കീറി മുറിച്ചു പഠന വിധേയമാക്കുക പതിവായിരുന്നു.
✳1616 ആയപ്പോഴേക്കും കശേരുകികളും അകശേരുകികളും ആയി 80 വ്യത്യസ്ത തരം ജന്തുക്കളെ ഇപ്രകാരം പഠിക്കുകയുണ്ടായി. അവയുടെ ഹൃദയത്തിലും രക്ത കുഴലുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
✳ഹൃദയത്തിന്റെ പ്രധാന ധർമ്മം സങ്കോചനമാണെന്നും സങ്കോചിക്കുമ്പോൾ ധമനികൾ സ്പന്ദിക്കുന്നതുകൊണ്ട് ഹൃദയത്തിൽ നിന്ന് ധമനികളിലേക്കാണ് രക്തം ഒഴുകുന്നതെന്നും ഊഹിക്കപ്പെട്ടു.
✳ശരീര ധർമ്മങ്ങൾ തീരെ നിലച്ചിട്ടില്ലാത്ത ജന്തുക്കളുടെ ശരീരങ്ങളിൽ ധമനികളിലും സിരകളിലും കെട്ടുകളിട്ട് അവയുടെ ഏതു ഭാഗത്താണ് രക്തം സംഭരിക്കപ്പെടുന്നത് എന്നു നിരീക്ഷിച്ചു.
✳ധമനികളിൽ ഹൃദയത്തിനോടടുത്ത ഭാഗത്തും, സിരകളിൽ ഹൃദയത്തിൽ നിന്ന് അകന്ന ഭാഗത്തുമാണ് രക്തം സംഭരിക്കപ്പെടുന്നതെന്ന് കണ്ടു. ഇതിൽനിന്ന്, ധമനികളിൽ രക്തം വരുന്നത് ഹൃദയത്തിൽ നിന്നാണെന്നും, സിരകളിൽ നേരേ മറിച്ച് ഹൃദയത്തിലേക്കാണ് രക്തത്തിന്റെ ഒഴുക്ക് എന്നും അനുമാനിച്ചു.
✳ഒരാളുടെ ശരീരത്തിലുള്ള രക്തത്തിന്റെ മൂന്നു മടങ്ങാണ് ഓരോ മണിക്കൂറിലും ഹൃദയം പമ്പ് ചെയ്യുന്നത് എന്നും കണ്ടുപിടിച്ചു.
✳1616 മുതൽ തന്നെ രക്ത ചംക്രമണത്തെപ്പറ്റി ഹാർവി പ്രസംഗിച്ചു തുടങ്ങിയെങ്കിലും ആശയങ്ങൾ പുസ്തക രൂപത്തിലാക്കിയത് 1628-ൽ മാത്രമാണ്.
✳'ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനങ്ങളെ പറ്റി' എന്നർഥം വരുന്ന ശീർഷകമുള്ള പുസ്തകം ലാറ്റിൻ ഭാഷയിലെഴുതി. അന്നു പ്രചാരത്തിലിരുന്ന- ഗാലൻ ന്റെ ശരീര ധർമ്മപരമായ സിദ്ധാന്തങ്ങൾക്ക് എതിരായിരുന്നതു കൊണ്ട് ഹാർവിക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും അവയെല്ലാം ക്രമേണ ശമിച്ചു.
✳ജീവിച്ചിരിക്കെ തന്നെ തന്റെ സിദ്ധാന്തം സ്വീകരിക്കപ്പെട്ടു കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. (സൂക്ഷ്മരക്ത വാഹിനികൾ കണ്ടുപിടിക്കപ്പെട്ടതിനു ശേഷം മാത്രമേ, രക്ത ചംക്രമണത്തിന്റെ ചിത്രം പൂർണ്ണമായുള്ളു. ഹാർവി മരിച്ച് നാലു കൊല്ലം കഴിഞ്ഞാണ് ഈ കണ്ടുപിടിത്തമുണ്ടായത്.)
✳ കോഴിയുടെ ഭ്രൂണ വളർച്ച പഠിച്ച ആദ്യത്തെ ആധുനിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.
✳ഏതു ജീവിയുടെയും ഓരോ തലമുറയും അണ്ഡത്തിൽ നിന്നാണ് വികാസം പ്രാപിക്കുന്നതെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം 'പുനരുല്പാദനത്തെക്കുറിച്ചുള്ള ചർച്ച' എന്നൊരു പുസ്തകം 1651-ൽ പ്രസിദ്ധം ചെയ്തു.
✳ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി ഇതിനെ കണക്കാക്കാം.
✳തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം 'റോയൽ കോളേജ് ഓഫ് സർജൻസ് ' എന്ന സംഘടനക്ക്, അവിടെ കൊല്ലം തോറും ഒരു പ്രസംഗ പരമ്പര ഏർപ്പെടുത്താൻ വേണ്ടി നീക്കിവച്ചു..ഈ പ്രസംഗ പരമ്പര ഇപ്പോഴും മുടക്കമില്ലാതെ നടന്നു വരുന്നു.
✳1657 ജൂൺ 3 ന്, 80ആം വയസ്സിൽ അന്തരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ