മാർച്ച് 04, 2019

ബഹിരാകാശത്തു വിരിഞ്ഞ ആദ്യ പൂവ് ഏതാണ്❓

ബഹിരാകാശത്തു വിരിഞ്ഞ ആദ്യ പൂവ് ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സീനിയ (zinnia)

✳വളരേയധികം നിറങ്ങളിൽ പൂക്കൾ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ അഥവാ സിന്നിയ.
✳ഇരുപതോളം ഉപവർഗ്ഗങ്ങളുള്ള ജനുസ്സാണ് പുഷ്പിക്കുന്ന സസ്യങ്ങളായ ഇവ ഒരു വർഷമോ രണ്ടുവർഷമോ ജീവിത കാലയളവുള്ളവയാണ്.
✳നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ് ഇവ കണ്ടുവരുന്നത്. ചിത്രശലഭങ്ങൾക്ക് പ്രിയപ്പെട്ട പുഷ്പങ്ങളിലൊന്നാണിത്.
✳അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജിറ്റേറിയന്‍ ലാബോറട്ടറിയില്‍ വിരിഞ്ഞ പുഷ്പത്തിന്റെ ചിത്രം നാസാ ശാസ്ത്രജ്ഞനാണ് പുറത്തുവിട്ടത്.
✳സൂര്യകാന്തി പൂവിനോടു സാദൃശ്യമുള്ള, തെക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ കാണപ്പെടുന്ന സീനിയ പുഷ്പമാണിത്.
✳ബഹിരാകാശ നിലയത്തിലെ കൃത്രിമ സംവിധാനത്തിലൂടെയാണു പൂവ് വിരിയിച്ചത്.
✳2014 ലാണു ചെടികള്‍ വികസിപ്പിച്ചെടുക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയത്. ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള എല്‍ഇഡി ബള്‍ബുകളാണ് സൂര്യപ്രകാശത്തിനു സമാനമായി ഉപയോഗിച്ചത്.
✳80 ദിവസമാണു സീനിയ പൂവിന്റെ ആയുസ്.
✳തക്കാളിയും ഇതേ രീതിയില്‍ വികസിപ്പിച്ചെടുക്കാനാകുമെന്നു ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
✳ഭൂഗുരുത്വാകര്‍ഷണ ഫലമായി ഇലകള്‍ വിളയുന്ന പ്രതിഭാസം ഇവിടെയില്ല. ഭൂമിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതു വര്‍ധിച്ചതു ചെടികള്‍ക്കു ദോഷകരമായി.
✳എന്നാല്‍  ബഹിരാകാശത്തു ചെടികള്‍ക്കു വളരാനുള്ള അന്തരീക്ഷം നിലനില്ക്കുന്നുവെന്നാണു പരീക്ഷണം സൂചിപ്പിക്കുന്നതെന്നു ഗവേഷകര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ