മാർച്ച് 16, 2019

പത്മ വിഭൂഷൻ അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്❓

പത്മ വിഭൂഷൻ അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വി.കെ. കൃഷ്ണമേനോൻ

★ ഇന്ത്യയുടെ നയതന്ത്ര രംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ.
★ സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകൾ പ്രധാനമായും കൃഷ്ണമേനോനെ മുൻ‌നിർത്തിയായിരുന്നു.
★ നെഹ്രുവിന്റെ വലം കയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദ്വിതീയൻ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്.
★ ചേരി ചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
★ പ്രതിരോധ മന്ത്രിയായി 17 ഏപ്രിൽ 1957 മുതൽ 31 ഒക്ടോബർ 1962 വരെ സേവനമനുഷ്ഠിച്ചു.

ലോകസഭാ അംഗം
✳തിരുവനന്തപുരം : 1971–1974.
✳മിഡ്നാപൂർ : 1969–1971
✳വടക്കൻ ബോംബെ : 1957–1967

■ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി പദവിയിൽ 1952 മുതൽ 1962 വരെ സേവനമനുഷ്ഠിച്ചു.
■ 1953–1957 രാജ്യസഭാംഗമായിരുന്നു.
■ ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈകമ്മീഷണർ പദവിയിൽ 1947 മുതൽ 1952 വരെ സേവനമനുഷ്ഠിച്ചു
● ജനനം : 1896 മേയ് 3
കോഴിക്കോട്.
● മരണം : 1974 ഒക്ടോബർ 6  (പ്രായം 78)
ഡൽഹി.
★ അദ്ദേഹത്തിന്റെ പ്രസംഗ വൈഭവം പ്രസിദ്ധമാണ്, കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെ കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചത്.
★ ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ഈ സുദീർഘ പ്രസംഗം.
★ 1956-ൽ കേന്ദ്ര മന്ത്രി സഭയിൽ  വകുപ്പില്ലാ മന്ത്രിയായി നിയമിതനായി.
★ സെന്റ് പാൻ‌ക്രിയാസ് (ലണ്ടൻ) അദ്ദേഹത്തിന് ‘Freedom of the Borough' എന്ന ബഹുമതി സമ്മാനിച്ചു. ബർണാർഡ് ഷായ്ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത് കൃഷ്ണ മേനോനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ