മാർച്ച് 15, 2019

ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെടുന്ന വ്യക്തി ആരാണ്❓

ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെടുന്ന വ്യക്തി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സരോജിനി നായിഡു

✳ജനനം : ഫെബ്രുവരി 13,1879
✳മരണം : മാർച്ച് 2,1949
✳സരോജനി ഛട്ടോപധ്യായ ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു.
✳ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിത.
✳ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു.
✳ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന സരോജിനി നായിഡു ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു
✳ഗാന്ധി, അബ്ബാസ് ത്യാബ്ജി, കസ്തൂർബാ ഗാന്ധി എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ സരോജിനി നായിഡു ധരാസനാ സത്യാഗ്രഹം നയിച്ചു.
✳സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ്) ആയിരുന്നു. സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു.
✳ബംഗാളിൽ നിന്നും ഹൈദരാബാദിലേക്ക് കുടിയേറിയ ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്.
✳മദ്രാസ്, ലണ്ടൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ സരോജിനി പഠനകാലത്ത് കവിതാരചനയിൽ മികവ് പ്രകടിപ്പിച്ചിരുന്നു.
✳ മെട്രിക്കുലേഷൻ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട് റോയൽ ലിറ്റററി സൊസൈറ്റി അംഗമായ ഇവർ വിവിധ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി.
✳1898-ൽ, മിശ്രവിവാഹം അസാധാരണമായിരുന്ന കാലത്ത്, ജാതി വ്യവസ്ഥയെ എതിർത്തുകൊണ്ട് അബ്രാഹ്മണനായ ഗോവിന്ദ രാജമോർ നായിഡുവിനെ വിവാഹം കഴിച്ചതോടെ ഇവർ സരോജിനി നായിഡുവായി.
✳ഗാന്ധിജി, ഗോഖലെ  എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയായ ശ്രീമതി നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു.
✳റൗലത്ത് ആക്റ്റിൽ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന ആദ്യത്തെ രാഷ്ട്രീയ പ്രവർത്തകയായ ശ്രീമതി നായിഡു
✳അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനം, നിയമനിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം  എന്നിവയിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി.

✳1925-ൽ കാൺപൂരിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനം ശ്രീമതി നായിഡുവിന് അധ്യക്ഷ പദവി നല്കി ബഹുമാനിച്ചു.
✳1928-29 കാലയളവിൽ യു.എസ്സിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് അമേരിക്കൻ ജനതയെ ബോധവത്കരിക്കുവാൻ അവർക്കു കഴിഞ്ഞു.
✳ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു.
✳ സ്ത്രീകൾക്കു വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം 1917-ൽ മൊണ്ടേഗുവിന് സമർപ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനിയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ