മാർച്ച് 07, 2019

പത്മവിഭൂഷന്‍ ബഹുമതി നേടിയ ആദ്യ ക്രിക്കറ്റ് കളിക്കാരൻ ആരാണ്❓

പത്മവിഭൂഷന്‍ ബഹുമതി  നേടിയ ആദ്യ ക്രിക്കറ്റ് കളിക്കാരൻ ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സച്ചിൻ തെണ്ടുൽക്കർ

സി കെ നായിഡു ആണ് ആദ്യമായി പത്മഭൂഷൺ നേടിയ ക്രിക്കറ്റ് കളിക്കാരൻ
✳ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ്‌ പത്മ വിഭൂഷൺ.
✳പ്രശസ്തിപത്രവും പതക്കവുമടങ്ങുന്ന ഈ പുരസ്കാരം രാഷ്ട്രപതിയാണ്‌ സമ്മാനിക്കുന്നത്.
✳ജനുവരി 2, 1954- ലാണ്‌ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
✳ബഹുമതികളിൽ ഭാരതരത്നയ്ക്കു ശേഷവും പത്മഭൂഷണു മുൻപുമാണ്‌ പത്മവിഭൂഷന്റെ സ്ഥാനം.
 ✳ഡോ. സത്യേന്ദ്രനാഥ് ബോസ്,ഡോ. സാക്കിർ ഹുസൈൻ, ബാലസാഹബ് ഗംഗാദർ ഖേർ, ദിഗ്മെ ദോറി വാങ്‌ചക്,നന്ദലാൽ ബോസ്, വി.കെ. കൃഷ്ണമേനോൻ എന്നിവർക്കാണ്‌ 1954-ൽ ഈ അവാർഡ് നൽകപ്പെട്ടത്
✳പത്മഭൂഷൺ പുരസ്കാരം 1954 ജനുവരി 2ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ്.
✳ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ.
✳പത്മശ്രീയാകട്ടെ പത്മഭൂഷനെക്കാൽ താഴ്ന്ന സിവിലിയൻ ബഹുമതിയാണ്.
✳താന്താങ്ങളുടെ കർമ്മ പഥത്തിൽ മികവു തെളിയിച്ച വ്യക്തികളെ ആദരിക്കാനാണ് പത്മഭൂഷൺ നൽകിപ്പോരുന്നത്.
✳രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും വട്ടത്തിലുള്ള ഒരു മുദ്രയും പുരസ്കാര ജേതാവിന് നൽകിവരുന്നു.
✳ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ