ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) ഉപയോഗിച്ചു തെരഞ്ഞെടുപ്പ് നടത്തിയത് എവിടെയാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : നോർത്ത് പറവൂർ
✳1982 ൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ആണ് ആദ്യമായി ഉപയോഗിച്ചത്
✳സമ്മതിദാനം (വോട്ട്) രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇ.വി.എം( E.V.M-ഇലക്ട്രോണിക് വോട്ടിങ്ങ് മഷീൻ) .
✳കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ രണ്ട് ഭാഗങ്ങൾ ചേർന്നുള്ള സംവിധാനമാണിത്.
✳ബാലറ്റ് യൂണിറ്റിനോട് സ്ഥിരമായി ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഒരറ്റം കൺട്രോൾ യൂണിറ്റിനോട് ബന്ധിപ്പിച്ചാണ് പ്രവർത്തനസജ്ജമാക്കുന്നത് .
✳കൺട്രോൾ യൂണിറ്റിൽ ഉള്ള ബാറ്ററി കൊണ്ടാണ് പ്രവർത്തനം.
✳മുൻപ് ബാലറ്റ് പേപ്പർ നൽകിയിരുന്നതിനു സമാനമായി ഇപ്പോൾ പ്രിസൈഡിങ്ങ് ഓഫീസർ അല്ലെങ്കിൽ ഒന്നാം പോളിങ്ങ് ഉദ്യോഗസ്ഥൻ നിയന്ത്രണ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടൺ അമർത്തിയാണ് ഒരു തവണ സമ്മതിദാനം രേഖപ്പെടുത്താനുള്ള അനുവാദം സമ്മതിദായകനു നൽകുന്നത്.
❇1982 - ൽ ഇന്ത്യയിൽ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂർ ഉപതിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. അവിടെ 50 ബൂത്തുകളിൽ മാത്രമാണ് അന്ന് യന്ത്രം ഉപയോഗിച്ചത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് പിന്നീട് കേസുകളിൽ അകപ്പെടുകയും വീണ്ടും ബാലറ്റ് പേപ്പർ ഉപയോഗിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്തുകയും ഉണ്ടായി
✳1951 - ലെ റപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ട് (ജന പ്രാതിനിധ്യ നിയമം-1951)
ഭേദഗതി ചെയ്ത് 1989 - ൽ ഇന്ത്യൻ പാർലമെന്റ് ,തിരഞ്ഞെടുപ്പിൽ വോട്ടിങ്ങ് യന്ത്രത്തിന്റെ ഉപയോഗം നിയമ പ്രാബല്യത്തിലാക്കി
✳2001 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിൽ യന്ത്രം ഉപയോഗിച്ചപ്പോൾ 2004 - ലെ പൊതു തിരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ വ്യാപകമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്
✳കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ ഇലക്ടോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്, ബാഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്സ് എന്നീ സ്ഥാപങ്ങളാണ് വോട്ടിങ് യന്ത്രം തയ്യാറാക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ