മാർച്ച് 25, 2019

എത്ര നാഴി ചേർന്നാണ് ഒരു ഇടങ്ങഴി ആവുന്നത്❓

എത്ര നാഴി ചേർന്നാണ്  ഒരു ഇടങ്ങഴി ആവുന്നത്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 4 നാഴി.

✳കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് ചങ്ങഴി.
✳ഒരു അളവുപകരണമാണിത്. ഇതിൽ ഉൾകൊള്ളുന്ന അളവിനെ ഒരു ഇടങ്ങഴി എന്ന് പറയുന്നു.
✳ഈ അളവു പാത്രം വൃത്താകൃതിയാണ്.
✳നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത്.
 ✳പത്ത് ഇടങ്ങഴി ചേരുമ്പോൾ ഒരു പറ എന്നാണ് കണക്ക്.
✳പണ്ട് കാലങ്ങളിൽ കേരളീയ ഭവനങ്ങളിൽ മംഗളകർമ്മങ്ങൾ നടക്കുമ്പോൾ അരി,നെല്ല് മുതലായവ നിറച്ച ചങ്ങഴി വെക്കാറുണ്ടായിരുന്നു.
✳മരത്തടി കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്.
✳ചിലപ്പോൾ ഇരുമ്പ് തകരം കൊണ്ടുമുള്ള ചങ്ങഴികൾ കണ്ടുവരാറുണ്ട്.
✳മരത്തടിയിൽ തീർത്ത ചങ്ങഴികളിൽ പിത്തള കൊണ്ടുള്ള അലങ്കാരപ്പണികൾ ഉണ്ടാവാറുണ്ട്.
✳വ്യാപ്തം അളക്കുന്നതിന് മുൻ‌കാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി.
✳ഏകകം എന്നതിനു പുറമേ, ഒരു നാഴി അളക്കുന്നതിനുപയോഗിക്കുന്ന പാത്രത്തേയും നാഴി എന്നുതന്നെയാണ് വിളിക്കുന്നത്.
✳ഇത് ഏകദേശം 312 മി.ലിറ്റർ വരും.
✳4 നാഴി = 1 ഇടങ്ങഴി
✳ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. മുളങ്കുഴൽ, മരം, പിച്ചള, ഓട് ഇതര ലോഹങ്ങൾ എന്നിവയിൽ ഏതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്.
✳മുളനാഴിയായിരുന്നു ആദ്യരൂപം. മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയിൽ അളന്നാണ് ചോറിന് അരിയിട്ടിരുന്നത്. പാൽ അളക്കുന്നതിനും കഷായത്തിനും മറ്റും വെള്ളം അളന്നൊഴിക്കുന്നതിനും നാഴി ഉപയോഗിച്ചിരുന്നു.
✳അഷ്ടമംഗല്യത്തിൽ ഉൾപ്പെടുന്ന ഒന്നാണ് നിറനാഴി.
✳നാഴിയിൽ അരിനിറച്ച് പൂജയ്ക്കായി ഒരുക്കുന്നതാണ് നിറനാഴി.
✳പറയിലും ഇടനാഴിയിലും നെല്ലു നിറച്ചു വയ്ക്കുന്നതുപോലെ ഒരു ചടങ്ങാണിത്.
✳ഗണപതിക്കു വേണ്ടിയാണ് പൊതുവേ നിറനാഴി ഒരുക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ