ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സഹാറ മരുഭൂമി
✳മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ് മരുഭൂമി എന്ന് വിളിക്കുന്നത്.
✳വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.
✳കോപ്പൻ കാലാവസ്ഥാ നിർണ്ണയ സമ്പ്രദായ പ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.
✳ ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .
✳ലോകത്തിലെ ഏറ്റവും വലിയ വരണ്ട മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ്.
✳ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച
✳അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയും ഏറ്റവും വലിയ ഉഷ്ണ മരുഭൂമിയുമാണ് സഹാറ.
✳ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ ഇത് വ്യാപിച്ച് കിടക്കുന്നു.
✳കിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെ ഇത് സ്ഥിതി ചെയ്യുന്നുണ്ട്.
✳തെക്ക് വശത്ത് സാഹേൽ എന്ന അർദ്ധ-ഉഷ്ണമേഖലാ പുൽമേടുകൾ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹാറ മരുഭൂമിയെ വേർതിരിക്കുന്നു.
✳സഹാറയുടെ ചരിത്രം ഏതാണ്ട് 3 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചു എന്ന് കരുതപ്പെടുന്നു.
✳ സഹാറയിൽ കാണപ്പെടുന്ന ചില മണൽക്കുന്നുകൾക്ക് 180 മീറ്റർ വരെ ഉയരമുണ്ടാകാറുണ്ട്.
✳അറബിയിൽ മരുഭൂമി എന്നർത്ഥം വരുന്ന "സഹാറാ" എന്നതിൽ നിന്നാണ് പേരിന്റെ ഉൽഭവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ