ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പിന്റെ പേരെന്താണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : പെന്നി ബ്ലാക് (Penny Black)
✳തപാൽ മുദ്രകൾ (Postal Stamp) ആദ്യം നിലവിൽ വന്നത് 1840 മേയ് 1ആം തിയതി ബ്രിട്ടണിലാണ്.
✳റൗളണ്ട് ഹിൽ എന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തെ തപാൽ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു.
✳ 1840 മേയ് 1ന് പുറത്തിറങ്ങിയ ആദ്യത്തെ തപാൽ മുദ്രയായ പെന്നി ബ്ലാക്ക് മേയ് 6 മുതൽ പൊതുഉപയോഗത്തിന് ലഭ്യമായി.
✳ഇതിൽ വിക്ടോറിയ രാജ്ഞിയുടെ മുഖമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്.
✳തുടർന്ന് സ്വിറ്റ്സർലാന്റ്, ബ്രസീൽ എന്നീ രാജ്യങളും തപാൽ മുദ്രകൾ പുറപ്പെടുവിച്ചു.
✳1845ൽ അമേരിക്കൻ ഐക്യനാടുകളിലെ ചില പോസ്റ്റ് മാസ്റ്റർമാർ സ്വന്തമായി തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. ഔദ്യോഗികമായി അവിടെ തപാൽ മുദ്ര നിലവിൽ വന്നത് 1847ലാണ്.
✳5 സെന്റിന്റെയും 10 സെന്റിന്റെയും ആ തപാൽ മുദ്രകളിൽ ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെയും ജോർജ് വാഷിങ്ടന്റെയും ചിത്രങളാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്.
✳അതിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങൾ തപാൽ മുദ്രകൾ പുറപ്പെടുവിച്ചു.
✳ഇൻഡ്യയിലെ ആദ്യത്തെ തപാൽ മുദ്ര പുറത്തിറക്കിയത് 1852 ജൂലൈ 1ന് സിന്ധ് പ്രവിശ്യയിലാണ്, സിന്ധ് ഡാക്ക് എന്നായിരുന്നു ആ തപാൽ മുദ്രയുടെ പേര്.
✳ലോകത്ത് ആദ്യമായി എയർമെയിൽ തപാൽ മുദ്രകൾ പുറപ്പെടുവിച്ച രാജ്യം ഇൻഡ്യയാണ്.
✳കേരളത്തിൽ തിരുവിതാംകൂർ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചൽ മുദ്രകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
✅തപാൽ സ്റ്റാമ്പ് 4 തരത്തിലുണ്ട്.
1⃣എയർമെയിൽ - വിമാനമാർഗ്ഗം വസ്തുക്കൾ തപാൽ ചെയ്യുമ്പോൾ എയർമെയിൽ തപാൽ മുദ്രകളാണ് ഉപയോഗിക്കുന്നത്. സാധാരണ എയർമെയിൽ (Airmail) എന്ന വാക്കോ തത്തുല്യമായ വാക്കുകളോ തപാൽ മുദ്രയിൽ അച്ചടിച്ചിരിക്കും.
2⃣കമ്മൊറേറ്റീവ് ശേഖരണത്തിനായി പുറപ്പെടുവിക്കുന്ന തപാൽ മുദ്രകൾ. പ്രത്യേക അവസരങൾക്കായി പുറത്തിറക്കുന്ന ഇവ കുറച്ചു മാത്രമേ അച്ചടിക്കാറുള്ളൂ.
3⃣ഡെഫിനിറ്റീവ് ദൈനംദിന ഉപയോഗങ്ങൾക്കുള്ള തപാൽ മുദ്രകളാണ് ഡെഫിനിറ്റീവ് വിഭാഗത്തിൽ വരുന്നത്. ഇവ കമ്മൊറേറ്റീവ് വിഭാഗം തപാൽ മുദ്രകളെ അപേക്ഷിച്ച് ആകർഷണീയത കുറഞ്ഞവയായിരിക്കും. ഒരേ രൂപകല്പന തന്നെ വർഷങളോളം പിന്തുടർന്നെന്നും വരാം. ഒരേ രൂപകല്പന വർഷങളോളം ഉപയോഗിക്കുന്നതുമൂലം ചിലപ്പോൽ ഇവയിൽ തെറ്റുകൾ കടന്നു കൂടാറുണ്ട്. ഇത്തരം തെറ്റുകളൂള്ള തപാൽ മുദ്രകൾ തപാൽ മുദ്ര ശേഖരിക്കുന്നവർ ആവേശ്ത്തോടെ കയ്യടക്കുന്നു.
4⃣മിലിറ്ററി സ്റ്റാമ്പ് സായുധ സേനയുടെ തപാൽ ശൃംഘലയുടെ ഉപയോഗത്തിനായി ഇറക്കുന്ന തപാൽ മുദ്രകൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ