മാർച്ച് 10, 2019

നിവർന്ന് നടക്കാൻ കഴിയുന്ന പക്ഷി ഏതാണ്❓

നിവർന്ന് നടക്കാൻ കഴിയുന്ന പക്ഷി ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : പെൻ‌ഗ്വിൻ

✳ദക്ഷിണാർദ്ധ ഗോളത്തിൽ കാണപ്പെടുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ്‌ പെൻ‌ഗ്വിൻ.
✳ക്രിൽ, മത്സ്യം, കൂന്തൾ തുടങ്ങിയ സമുദ്ര ജീവികളാണ്‌ ഇവയുടെ ഭക്ഷണം.
✅ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെൻ‌ഗ്വിൻ ആണ്‌.
✅1.1 മീറ്റർ വരെ ഉയരമുള്ള എമ്പറർ പെൻ‌ഗ്വിൻ ഈ  വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ്‌
✅ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ വച്ചേറ്റവും വലിപ്പമുള്ളതും പൊക്കം കൂടിയതുമായ പെൻ‌ഗ്വിനാണ് ചക്രവർത്തി പെൻ‌ഗ്വിൻ 
✅ ആൺ പെൺ പെൻ‌ഗ്വിനുകളുടെ തൊങ്ങലിന് ഒരേ വലിപ്പമാണ്.
✅ഇവയ്ക്ക് ഏകദേശം 122 സെ.മി. പൊക്കവും 22 മുതൽ 45 കിലോഗ്രാം വരെ തൂക്കവും വയ്കാറുണ്ട്.
✅ഇവയുടെ പിൻഭാഗത്തിനും തലയ്ക്കും കറുപ്പ് നിറവും വയർ വെള്ള നിറത്തിലും കഴുത്തിനു താഴെ മങ്ങിയ നിറവുമാണ്.
✅മറ്റു പെൻ‌ഗ്വിനുകളേ പോലെ ഇവയ്ക്കും പറക്കാനുള്ള കഴിവില്ല.
✅പ്രധാന ഭക്ഷണം മത്സ്യങ്ങളാണെങ്കിൽ കൂടിയും ക്രില്ലു പൊലെയുള്ള കൊഞ്ച് വർഗ്ഗത്തിലെപ്പെട്ട ജീവികളേയും ഇവ ആഹാരമാക്കാറുണ്ട്.
✅ ജലോപരിതലത്തിൽ നിന്നും 535 മീറ്റർ വരെ താഴ്ചയിൽ പോയി ഭക്ഷണം ശേഖരിക്കുന്ന ഇവയ്ക്ക് 18 മിനിട്ട് വരെ വെള്ളത്തിനടിയിൽ കഴിച്ചുകൂട്ടാനും കഴിയും.
✅രക്തത്തിലെ ഹീമോഗ്ലൊബിന്റെ പ്രത്യേക പ്രവർത്തനം മൂലം, ഓക്സിജന്റെ ആവശ്യകത നിയന്ത്രിക്കുന്നു.
✅കട്ടികൂടിയ എല്ലുകൾ വെള്ളത്തിനടിയിലെ ഉയർന്ന സമ്മർദ്ദം താങ്ങാൻ കഴിവുള്ളവയാണ്.
✳വെള്ളത്തിനടിയിൽ ആയിരിക്കുമ്പോൾ ചയാപചയ പ്രവർത്തങ്ങൾ കുറച്ചും അത്യാവശ്യമില്ലാത്ത ഇന്ദിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വഴി ഓക്സിജന്റെ ഉപയോഗം കുറയ്ക്കുന്നു.

✅അന്റാർട്ടിക് ശൈത്യകാലത്ത് ഇണ ചേരാറൂള്ള ഏക പെൻഗ്വിനുകൾ ചക്രവർത്തി പെൻഗ്വിനുകളാണ്.
✅ ഇണ ചേരാൻ വേണ്ടിയുള്ള ഇവയുടെ ദേശാടാനം വളരെ പ്രശസ്തമാണ്.
✅ ശൈത്യകാലത്ത് 50-120 കിലോമീറ്ററുകളോളം ദേശാടനം നടത്തുന്ന ഇവയുടെ കോളനികളിൽ ആയിരത്തിൽ പരം പക്ഷികളുണ്ടാകും.
✅പെൺ പക്ഷികൾ ഒരു മുട്ട മാത്രമേ ഇടാറുള്ളു,
✅മുട്ടകൾ അടവച്ച് വിരിയിച്ചെടുക്കുന്നത് ആൺ കിളികളാണ്.
✳ ഐസിൽ മുട്ടയിടാൻ സാധിക്കുന്ന ഏക പക്ഷിയിനം ചക്രവർത്തി പെൻ‌ഗ്വിനുകളാ‍ണ്.
✳കോളനിയിൽ കുട്ടികളുടെ സരക്ഷണ കാര്യത്തിൽ ആൺ പെൺ കിളികൾ ഒരുപോലെ ശ്രദ്ധാലുക്കളാണ്.
✳ സ്വതന്ത്രമായി ജീവിക്കുന്ന പെൻഗ്വിനുകളുടെ ശരാശരി ആയുസ്സ് 20 വർഷമാണ്, എന്നാൽ 50 വയസ്സുവരെ ജീവിച്ചിരുന്നവയെപ്പറ്റിയുള്ള നിരീക്ഷണങ്ങളും ലഭ്യമാണ്.
✅ പൊതുവേ അന്റാർട്ടിക്ക പോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെൻ‌ഗ്വിൻ എന്നയിനം ഭൂമദ്ധ്യ രേഖ പ്രദേശമായ ഗാലപ്പഗോസിലാണ്‌ അധിവസിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ