നവംബർ 30, 2018

കേരളം നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആരാണ്❓

കേരളം നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : സി അച്യുതമേനോൻ

❇ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും സാഹിത്യകാരനും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായിരുന്നു ചേലാട്ട് അച്യുത മേനോൻ എന്ന സി. അച്യുത മേനോന്‍
❇ 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.
❇ ജനനം : 1913 ജനുവരി 13 പുതുക്കാട്, തൃശൂർ
❇ മരണം : 1991 ഓഗസ്റ്റ് 16.തിരുവനന്തപുരം,
❇ കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, കേരള കാര്‍ഷിക സര്‍വകലാശാല, വനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, സി.ഡബ്ല്യു.ആര്‍.ഡി.എം എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആരംഭിച്ചത്.
❇ തൃശ്ശൂർ കോടതിയിൽ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1942 ഇൽ അദ്ദേഹം സി.പി.ഐ. യിൽ അംഗമായി. മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു
❇ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു
❇ 1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി
❇ അടിയന്തരാവസ്ഥ നിലവില്‍ വരുമ്പോള്‍ സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു കേരളത്തില്‍.
❇ ആ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന
കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന് കുപ്രസിദ്ധി ആര്‍ജ്ജിച്ച രാജന്‍ കേസിനെ തുടര്‍ന്ന് രാജി വെക്കേണ്ടി വന്നു
✅ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത്  : ഇ കെ നായനാർ
✅ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി : കെ കരുണാകരൻ
✅ഏറ്റവും കൂടുതൽ കാലം തുടർച്ചയായി  കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തി : സി അച്യുത മേനോൻ
✅ഏറ്റവും കൂടുതൽ കാലം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി : കെ കരുണാകരൻ
✅ഒരു നിയമസഭയുടെ കാലാവധി (5 YEAR) മുഴുവൻ തികച്ചു ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി : കെ കരുണാകരൻ
✅ഏറ്റവും  പ്രായം കുറഞ്ഞ  മുഖ്യമന്ത്രി : എ കെ ആന്റണി (37)
✅കേരള മുഖ്യമന്ത്രി ആയവരിൽ പത്തൊൻപതാം  നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി  : പട്ടം താണുപിള്ള
 ✅കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മറ്റൊരു സംസ്ഥാനത്ത് ഗവർണറായ  ഏക വ്യക്തി : പട്ടം താണുപിള്ള
✅ഭരണഘടനയുടെ 356 -മത്  അനുച്ഛെദത്തിന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി : ഇ എം എസ്  നമ്പൂതിരിപ്പാട്
✅MLA , MP , മന്ത്രി , ഉപമുഖ്യമന്ത്രി , സ്പീക്കർ , മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി  : സി എച്ച് മുഹമ്മദ്കോയ
✅ഏറ്റവും കുറച്ചു കാലം കേരളം ഭരിച്ച മുഖ്യമന്ത്രി : സി എച്ച് മുഹമ്മദ്കോയ

നവംബർ 29, 2018

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്❓

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വിക്രം സാരാഭായ്

❇ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായി എന്ന വിക്രം അംബാലാൽ സാരാഭായി 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു.
❇ അഹമ്മദാബാദിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കേംബിഡ്ജിൽ നിന്ന്  ഉന്നത വിദ്യാഭ്യാസം നേടി.
❇ 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടിയ അദ്ദേഹം അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി സേവനമനുഷ്ഠിച്ച ശേഷം  1965-ൽ അവിടുത്തെ ഡയറക്ടറുമായി.
❇ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ  നിയമിതനായ അദ്ദേഹം ഉപഗ്രഹ വിക്ഷേപണത്തിൽ പ്രത്യേകം താല്പര്യം കാട്ടി.
❇ ബഹിരാകാശ ഗവേഷണത്തെ വെറും ശൂന്യാകാശ യാ‍ത്രകളായി വഴിതിരിച്ചു വിടാതെ വാർത്താ വിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗ പ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം
❇ തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.
❇ 1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു
❇ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി) ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്.
❇ ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്
❇ ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ്‌ എസ്‌ സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.

നവംബർ 28, 2018

റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്❓

റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബുദ്ധ മതം

❇ മദ്ധ്യപ്രദേശിലെ ഭോപ്പാലിനു വടക്കു കിഴക്കായി 46 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ഗ്രാമത്തിലുള്ളത്
❇ ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നില നിന്നിരുന്ന ബുദ്ധ മത കേന്ദ്രമാണ് സാഞ്ചി.
❇ ശ്രീ ബുദ്ധൻറെ ഭൌതികാവശിഷ്ടം സ്തൂപത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അശോക ചക്രവർത്തിയുടെ കാലത്താണ് ഇത് പണികഴിപ്പിച്ചത്.
❇ ഒരിക്കൽ പോലും സാഞ്ചി ശ്രീബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ല എങ്കിലും ഇന്ത്യയിലെ ബുദ്ധമത പ്രഭാവ കാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാല ഘട്ടങ്ങളിലെയും വിവരങ്ങൾ സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
❇ 1989 തൊട്ട് യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട  സാഞ്ചിയിൽ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉൾപ്പെടെ അമ്പതോളം സ്മരകങ്ങളുണ്ട്
❇ അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റൻ ശിലാനിർമിതിയായ സാഞ്ചിയിലെ മഹാസ്തൂപം ബേത്വാ നദിയുടെ കരയിൽ 300 അടിയോളം ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്


നവംബർ 27, 2018

മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ഏതാണ്❓

മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ന്യൂസ് പേപ്പർ ബോയ്

❇മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമാണിത്. ❇1955ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
❇യഥാര്‍ഥ വസ്തുതയെ അതുപോലെ ആവിഷ്കരിക്കുക എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
❇രാമദാസിന്റെ തന്നെ കമ്പോസിറ്റർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചത്.
പി. രാംദാസാണ് ഈ സിനിമക്ക് തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും. ധാരാളം വിമര്‍ശങ്ങള്‍ ഉയര്‍ന്നെങ്കിലും അവയെ അതിജീവിക്കാന്‍ ഈ സിനിമക്ക് സാധിച്ചു.
❇ഈ ചിത്രത്തിലൂടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി പി. രാമദാസ് അറിയപ്പെട്ടു.
❇തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നൊരുക്കിയ ചലച്ചിത്രം കൂടിയാണ് ഇത്. ഇതോടെ, വിദ്യാർത്ഥികൾ ഒരുക്കിയ ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ സിനിമ എന്ന പ്രത്യേകതയും ന്യൂസ്പേപ്പർ ബോയ്‌ക്ക് ലഭിച്ചു
✅മലയാള സിനിമയുടെ പിതാവ്  : ജെ സി
ദാനിയേൽ
✅ആദ്യത്തെ മലയാള സിനിമ : വിഗതകുമാരൻ
✅സിനിമയാക്കിയ ആദ്യ സാഹിത്യ കൃതി  : മാർത്താണ്ടവർമ(1933)
✅മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം : ബാലൻ(1938)
✅മലയാളത്തിലെ ആദ്യ കളർ ചിത്രം : കണ്ടം ബെച്ച കോട്ട്(1961)
✅ആദ്യ സിനിമ സ്കോപ് ചിത്രം  : തച്ചോളി അമ്പു (1978)
✅ആദ്യ 70mm ചിത്രം : പടയോട്ടം (1982)
✅ആദ്യ 3D ചിത്രം -മൈ ഡിയർ കുട്ടിച്ചാത്തൻ (1984)
✅ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം :
കാലാപാനി (1996)
✅ആദ്യ ഡി ടി എസ് ചിത്രം : മില്ലേനിയം സ്റ്റാർസ്(2000)
✅ആദ്യ ഡിജിറ്റൽ സിനിമ : മൂന്നാമതൊരാൾ (2006)
✅പൂര്ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ : ഓളവും തീരവും (1970)
✅പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം -
നീലകുയിൽ (1954)
✅പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം : ചെമ്മീൻ
✅ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ
ആദ്യ മലയാളി : വയലാർ
✅ഓസ്കാർ പുരസ്കാരത്തിന്
നിർദേശിക്കപെട്ട ആദ്യ മലയാള ചിത്രം : ഗുരു (1997)
✅പത്മശ്രീ നേടിയ ആദ്യ മലയാള നടൻ : തിക്കുറിശി സുകുമാരാൻ നായർ(1973)
✅മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് -
പി ജെ ആന്റണി (നിര്മാല്യം -1973)
✅മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ്  : ശാരദ (1968)
✅മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാള നടി -മോനിഷ
(നഖക്ഷതങ്ങൾ )

നവംബർ 26, 2018

കേരളത്തിന്റെ സംസ്ഥാന ശലഭം ഏതാണ്❓

കേരളത്തിന്റെ സംസ്ഥാന ശലഭം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബുദ്ധമയൂരി

❇ Papilio buddha/Malabar Banded Peacock
❇ രാജ്യത്തെ ശലഭങ്ങളിൽ ഏറ്റവും ഭംഗിയുള്ളതാണ് ബുദ്ധമയൂരി. കറുത്ത നിറത്തിൽ തിളങ്ങുന്ന നീലകലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറവുമുള്ള ചിറകുകളാണ് ബുദ്ധമയൂരിയുടേത്
❇ മലബാർ ബാൻഡഡ് പീക്കോക്ക് എന്ന് ഇംഗ്ലീഷിൽ പറയുന്ന ബുദ്ധമയൂരിയുടെ ശാസ്ത്രനാമം പാപിലിയോ ബുദ്ധ എന്നാണ്. ചിറകിന് 90 മുതൽ 100 മില്ലിമീറ്റർ വീതിയുണ്ട്. പിൻചിറകിൽ വാലുണ്ട്.
❇ പാപ്പിലിയോനിഡേ എന്നാണ് ബുദ്ധ മയൂരിയുടെ കുടുംബ നാമം. മലയാളത്തിൽ കിളിവാലൻ ശലഭങ്ങളെന്നാണ് ഈ കുടുംബത്തെ വിളിക്കുന്നത്.
❇ ലോകത്ത് ആകെമാനം കിളിവാലൻ കുടുംബത്തിൽ 700 ഇനം ശലഭങ്ങളാണുള്ളത്. ഇതിൽ 107 ഇനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിൽ വെറും 19 തരം കിളിവാലൻ ശലഭങ്ങളാണ് കാണാറുള്ളത്.
❇ ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡ ശലഭം, ചക്കര ശലഭം, നീലക്കുടുക്ക, നാട്ടുക്കുടുക്ക, വിറവാലൻ, നാരക ശലഭം എന്നിവയൊക്കെ കിളിവാലൻ കുടുംബത്തിൽപ്പെട്ട ശലഭങ്ങളാണ്.
❇ പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരി കാണപ്പെടുന്നത്. കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലും ഇവയെ കാണാം. ജൂലായ് മുതൽ ഡിസംബർ വരെയാണ് കൂടുതലായി കാണാനാകുക
❇ കരിമുരിക്ക്, മുള്ളുമുരിക്ക് എന്ന പേരുകളിൽ അറിയപ്പെടുന്ന മരത്തിന്റെ ഇലകളിലാണ് ബുദ്ധമയൂരി മുട്ടയിടുന്നത്. ഈ മരത്തിന്റെ ഇല തന്നെയാണ് ലാർവയുടെ ഭക്ഷണം
❇ മയിലിന്റെ വർണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമം ചെയ്തിരിയ്ക്കുന്നത്
❇ സമുദ്രനിരപ്പിൽ നിന്ന് 2500 അടിയിൽ കൂടുതൽ ഉയരമില്ലാത്ത ധാരാളം മഴ ലഭിക്കുന്ന സസ്യനിബിഡമായ മലകളിലും കുന്നുകളിലുമാണ് ഇവയെ കൂടുതലായി കാണുക. നീലഗിരി കുന്നുകളുടെ പടിഞ്ഞാറൻ ഭാഗം ഇവയെ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണ്

നവംബർ 25, 2018

നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്❓

നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : രാജാറാം മോഹൻ റോയ്

❇ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവും ഇന്ത്യയിലെ ആദ്യകാല സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.
❇ ജനനം : മേയ് 22, 1772
❇ മരണം : സെപ്റ്റംബർ 27, 1833
❇ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു ബാല്യ കാലത്ത് തന്നെ പാർസി, അറബി ഭാഷകളിൽ  അറിവ് നേടിയ അദ്ദേഹം 12-ആം വയസ്സിൽ വേദാന്തവും ഉപനിഷത്തും പഠിക്കാൻ തുടങ്ങി.
❇ ഹിന്ദു സമൂഹത്തിൽ നില‌ നിന്നിരുന്ന സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹ മനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽ വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു.
❇ ബംഗാളി ഭാഷയിൽ സംവാദ് കൗമുദി എന്ന പത്രം 1821 ൽ അദ്ദേഹം സ്ഥാപിച്ചു.
❇ ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം
❇ ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്
❇ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു.
❇ സതി നിർത്തലാക്കുക,  വിധവാ പുനർ വിവാഹം, ബാല വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.
❇ 1833-ൽ ബ്രിട്ടനിലെ ബ്രിസ്റ്റലിൽ വച്ച് 61-ആം വയസ്സിൽ മെനിഞ്ജൈറ്റിസ് രോഗത്തെ തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്റെ ശവകുടീരം കൊൽക്കത്തയിലാണ് സ്ഥിതി ചെയ്യുന്നത്


നവംബർ 24, 2018

കൊല്ലവർഷം (മലയാള വർഷം) ആരംഭിക്കുന്നത് AD ഏതു വർഷം മുതലാണ്❓

കൊല്ലവർഷം (മലയാള വർഷം) ആരംഭിക്കുന്നത് AD ഏതു വർഷം മുതലാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : AD 825

❇എ.ഡി. 825-ൽ തുടങ്ങിയ കേരളത്തിന്റേതു മാത്രമായ കാല ഗണനാ രീതിയാണ്‌ കൊല്ലവർഷം, ( മലയാള വർഷം)
❇ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗര വർഷത്തെയും ചാന്ദ്ര മാസത്തെയും അടിസ്ഥാനമാക്കി കാല നിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗര വർഷത്തെയും സൗര മാസത്തെയും ഉപയോഗിച്ചു നിർണയം നടത്തി.
❇28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന വിധത്തിൽ
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ  പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌
❇തുടക്ക കാലത്ത്‌ മേട മാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങ മാസത്തിലാണ്‌
❇സൗരരാശികളുടെ പേരുകളാണ് ഓരോ മാസത്തിനും ഉള്ളത്.  സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
❇ഗ്രിഗോറിയൻ കാല ഗണനാ രീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാന കാര്യങ്ങൾക്ക് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്.
❇ഈ കലണ്ടര്‍ നിലവില്‍ വന്നത് AD 825 ഓഗസ്റ്റ് 25 ആണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. കൊല്ലവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ രേഖ എ ഡി 970 ലെ -കൊല്ലവര്‍ഷം 149 ലെ - ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ്
❇ഒരേ അര്‍ഥം വരുന്ന കൊല്ലവും വര്‍ഷവും ചേന്ന് കൊല്ലവര്‍ഷം എന്ന് ഈ കലണ്ടറിനു പേര് വരാൻ കാരണം കേരളത്തിലെ കൊല്ലത്താണ് ഈ കലണ്ടര്‍ ഉണ്ടാക്കാനായി ജ്യോതിഷികളുടേ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന വര്‍ഷം- കലണ്ടര്‍ പിന്നെ കൊല്ലവര്‍ഷമായി.

നവംബർ 23, 2018

സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി ഏതാണ്❓

സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : നർമദ നദി

❇നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്നത്
❇ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനത്തിനു വേണ്ടിയാണ് പ്രധാനമായും അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
❇1961 ഏപ്രില്‍ അഞ്ചിന് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
❇163 മീറ്റര്‍ ഉയരവും 1.21 കിലോമീറ്റര്‍ നീളവുമുള്ള ഡാമിന് 4.73 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുമുണ്ട്.
❇ഗുജറാത്തിലെ 53 ശതമാനം ഗ്രാമങ്ങളിലും വെള്ളം എത്തിക്കാന്‍ പര്യാപ്തമായ ഇതു 10 ലക്ഷം കര്‍ഷകര്‍ക്ക് കൃഷിക്കും നാലു കോടി ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും പദ്ധതി സഹായിക്കും.
❇അഹിംസാത്മകമായ പ്രക്ഷോഭരീതി സ്വീകരിച്ച് കൊണ്ട് നർമദ നദിക്ക് കുറുകേ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കർഷകരും വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനും അതു മൂലമുണ്ടാകുന്ന പരിസ്ഥിതി വിനാശത്തിനുമെതിരെ
1989-ൽ മേധാപട്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണ് നർമദ ബചാവോ ആന്ദോളൻ
❇വിന്ധ്യ-സത്പുര മലനിരകൾക്ക്‌ ഇടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് നർമദാ നദി
❇മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1289 കിലോമീറ്റർ നീളമുണ്ട്.ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു

നവംബർ 22, 2018

വർഷത്തിൽ 6 മാസം നട തുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം ഏതാണ്❓

6 മാസം നട തുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബദരീനാഥ് ക്ഷേത്രം

❇ ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രവും പരിസരവും ഹൈന്ദവ വിശ്വാസം അനുസരിച്ചുള്ള ചതുർധാമ തീർത്ഥാടന സ്ഥലങ്ങളിൽ ഒന്നാണ്.
❇ സമുദ്രനിരപ്പിൽ നിന്നും 10,585 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ഭാരതത്തിലെ അതി പുരാതന ക്ഷേത്രങ്ങളിലൊന്നായ ബദരീനാഥ് ക്ഷേത്രം വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ്
❇ ഹിമാലയൻ പ്രദേശങ്ങളിലെ അതി കഠിനമായ കാലവസ്ഥയെത്തുടർന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ.
❇ വേനൽ കാലത്ത് ശ്രീംഗാര ഭാവത്തിൽ വർത്തിക്കുന്ന ദേവനായാണ് ഭക്തജനങ്ങൾ ബദരിയിലെ വിഷ്ണുവിനെ  ആരാധിക്കുന്നത്.
❇ ശൈത്യ കാലത്ത് ദേവീ ദേവൻമ്മാരും, ഋഷിവര്യമ്മാരും യോഗ ധ്യാനാവസ്ഥയിലുള്ള വിഷ്ണുവിനെ ആരാധിക്കുന്നു.
❇ ഏതൊരു ഭക്തന്റേയും തീർത്ഥാടനം പൂർത്തിയാകണം എങ്കിൽ ബദരീനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കണം എന്നാണ് വിശ്വാസം
❇ ബദരീനാഥിലെ പൂജാരി റാവൽ എന്ന പേരിൽ അറിയപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ഒരു നമ്പൂതിരി ആയിരിക്കണം ബദരീനാഥിലെ പൂജാരി എന്ന് ശ്രീശങ്കരൻ നിഷ്കർഷിച്ചിരുന്നു. ആ കീഴ്‌വഴക്കം ഇന്നും ബദരീനാഥിൽ തുടർന്നു വരുന്നു.
❇ ഗർഭ ഗൃഹത്തിന്റെ ഉൾവശത്താണ് ബദരീനാഥന്റെ പത്മാസനത്തിലിരിക്കുന്ന നിലയിലുള്ള വിഗ്രഹം.
❇ സാളഗ്രാമം എന്നറിയപ്പെടുന്ന കൃഷ്ണ ശിലയിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
❇ ശൈത്യ കാലത്ത് ക്ഷേത്രത്തിൽ പൂജയില്ല ആറു മാസങ്ങൾക്കു ശേഷം നട തുറക്കുന്നത് വരെ നാരദനാണ് ക്ഷേത്രത്തിൽ പൂജ നടത്തുക എന്നാണ് വിശ്വാസം. ആ കാലമത്രയും ശ്രീകോവിലിലെ നെയ് വിളക്ക് ജ്വലിച്ചുകൊണ്ടിരിക്കും.
❇ നട തുറക്കുന്ന സമയം രാവൽ ശ്രീകോവിലിന്റെ വാതിൽ തുറക്കുമ്പോൾ പ്രകാശം ചൊരിഞ്ഞു കൊണ്ട് ആ വിളക്ക് കത്തി നിൽക്കുന്നുണ്ടായിരിക്കും. അഖണ്ഡജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്.
❇ ബദരീനാഥ ക്ഷേത്രത്തിൽ ശ്രീ ശങ്കരൻ ചിട്ടപ്പെടുത്തിയ ആരാധനാ സമ്പ്രദായം  പ്രത്യേകതകൾ ഉള്ളതാണ് സൂരോദയത്തിനു മുമ്പുതന്നെ റാവൽജീ, ബദരീനാഥനെ നിദ്രയിൽ നിന്നുണർത്തുന്നു. വിഗ്രഹത്തിൽ നിന്നും വർണാഭമായ പട്ടുവസ്ത്രങ്ങൾ എടുത്തു മാറ്റിയ ശേഷം വിഗ്രഹത്തിൽ തലേന്നു ചാർത്തിയ കളഭം നീക്കം ചെയ്യുന്നു. തുടർന്ന് അഭിഷേകക്രിയകൾ പ്രഥമാഭിഷേകം തപ്ത കുണ്ഡിലെ ജലം കൊണ്ട് പിന്നീട് പാൽ, തൈര്, തേൻ, സുഗന്ധദ്രവ്യങ്ങൾ എന്നിവ കൊണ്ടും അഭിഷേകം നടത്തുന്നു. ആ വേളയിൽ ഭഗവദ്ഗീത, സഹസ്രനാമം തുടങ്ങിയവയുടെ പാരായണം.
❇ ഭഗവാനു ചാർത്തിയ പട്ടും കളഭവും വിശിഷ്ഠമായ പ്രസാദമായാണ് ദക്തർ കരുതുന്നത്.
❇ ബദരീനാഥ ക്ഷേത്രം ആണ് പഞ്ച ബദ്രികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ധാമമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും
യോഗധ്യാൻ ബദ്രി, ഭവിഷ്യബദ്രി, വൃദ്ധ ബദ്രി, ആദി ബദ്രി  എന്നിവയാണ് മറ്റു ബദ്രികൾ.

നവംബർ 21, 2018

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ഏതാണ്❓

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഗ്രീസ്

❇പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ഗ്രീസ്.
❇1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗമായ ഗ്രീസിന്റെ തലസ്ഥാനം ആതൻസ്
❇പ്രസിഡന്റ് ഭരണത്തലവൻ ആയ ഗ്രീക് പാർലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്
❇11അംഗങ്ങളുള്ള സ്പെഷ്യൽ സുപ്രീം ട്രൈബ്യൂണൽ ആണ് ഉയർന്ന കോടതി. ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.
❇വടക്ക് ബൾഗേറിയ, മാസിഡോണിയ, അൽബേനിയ കിഴക്ക് തുർക്കി എന്നീ രാജ്യങ്ങളും തെക്കേ അതിർത്തിയിൽ മെഡിറ്ററേനിയൻ കടലും പടിഞ്ഞാറേ അതിർത്തിയിൽ അഡ്രിയാറ്റിക് കടലുമാണ് അതിർത്തികൾ
✅ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ : അനാർക്കി (Anarchy)
✅ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ :  ഓട്ടോക്രസി  (Autocracy )
 ✅ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ :  ബ്യൂറോക്രസി  (Bureaucracy)
✅ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ : ഗൈനാർക്കി (Gynarchy)
 ✅ഭരണ സംവിധാനം രാജാവിനാൽ  നടത്തപ്പെടുന്ന അവസ്ഥ :  മൊണാർക്കി (Monarchy)
✅ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ : ഒലിഗാർക്കി (Oligarchy)
 ✅ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ :  പ്ലൂട്ടോക്രസി  (Plutocracy)
✅ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ  നടത്തപ്പെടുന്ന അവസ്ഥ : ഡെമോക്രസി  (Democracy)
✅ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം : അമേരിക്ക
 ✅ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന : ബ്രിട്ടൻ
✅ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന : അമേരിക്ക (USA)
 ✅ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന : അമേരിക്ക (USA)
✅ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന : ഇന്ത്യ
 ✅ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം :  സ്വിറ്റ്സർലൻഡ്
 ✅പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ് :  ബ്രിട്ടൻ
✅ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം : ഗ്രീസ്

നവംബർ 20, 2018

ഇന്ത്യയിൽ നബിദിനം ദേശീയ അവധിയായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആരാണ്❓

ഇന്ത്യയിൽ നബിദിനം ദേശീയ അവധിയായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : VP സിങ്‌

❇ വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌ അഥവാ വി. പി. സിംഗ്‌ സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാന മന്ത്രിയായിരുന്നു.
❇ 2 ഡിസംബർ 1989 മുതൽ 10 നവംബർ 1990 വരെയായി വെറും പതിനൊന്നു മാസം മാത്രമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്.
❇ ജനനം : ജൂൺ 25, 1931
❇ മരണം : നവംബർ 27 2008
❇ പിന്നോക്ക വിഭാഗങ്ങൾക്ക്‌ തൊഴിൽ സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതാണ്‌ സിംഗിന്റെ പ്രധാന ഭരണനേട്ടം
❇ 9 ജൂൺ 1980 മുതൽ 19 ജൂലൈ 1982 വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം രാജീവ്ഗാന്ധി മന്ത്രിസഭയിൽ 31 ഡിസംബർ 1984 മുതൽ 23 ജനുവരി 1987 വരെ സാമ്പത്തിക വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു
❇ ജനമോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനമോര്‍ച്ച പിന്നീട് ജനതാ പാര്‍ട്ടി, ലോക്ദള്‍, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികളുമായി ലയിച്ച് 1988 ഒക്ടോബറില്‍ ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയായി രംഗപ്രവേശം ചെയ്തു.
❇ 1989 ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനതാദള്‍, ബി.ജെ.പി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ എതിരിട്ടു. തുടര്‍ന്ന് രാജീവ് ഗാന്ധി പരാജയപ്പെടുകയും വി.പി.സിംഗിന്‍റെ നേതൃത്വത്തില്‍ ദേശീയ മുന്നണി അധികാരത്തില്‍ വരികയും ചെയ്തു.
❇ അയോദ്ധ്യയിലെ രാമ മന്ദിരത്തിലേക്കുള്ള രഥയാത്രയെ തുടര്‍ന്ന് എല്‍.കെ.അദ്വാനി അറസ്റ്റിലായി. ഇതിനെ തുടര്‍ന്ന് ദേശീയ മുന്നണി സര്‍ക്കാരിനുള്ള പിന്‍തുണ ബി.ജെ.പി പിന്‍വലിച്ചതോടെ വി.പി.സിംഗ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താവുകയും ചെയ്തു.
✅ഇസ്‌ലാം മത വിശ്വാസത്തിലെ അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് *നബിദിനം* അഥവാ *മീലാദുന്നബി*
✅ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവ്വൽ 12നാണ് പ്രവാചകൻ മുഹമ്മദ്‌ ജനിച്ചത്‌  (AD.571 ഏപ്രിൽ 21)

നവംബർ 19, 2018

ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്❓

ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ക്ഷയരോഗം

❇ പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം Tuberculosis (TB - Tubercle Bacillus )
❇ ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (Pulmonary TB). എന്നാൽ ദഹനേന്ദ്രിയ വ്യൂഹം, ജനനേന്ദ്രിയ വ്യൂഹം, അസ്ഥികൾ, സന്ധികൾ, രക്ത ചംക്രമണ വ്യൂഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം.
❇ പനി, വിറയൽ, രാത്രിയിലെ വിയർപ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തിൽ ക്ഷീണിക്കുക, കൈ വിരലുകളുടെ അറ്റത്ത് നീരുണ്ടാകുക, നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച എന്നിവയാണ് ലക്ഷണങ്ങൾ
❇ ക്ഷയരോഗാണുവിനെ നശിപ്പിയ്ക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിയ്ക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകൾ റിഫാംപിസിൻ, ഐസോനിയാസിഡ് എന്നിവയാണ്.
❇ DOTS-ന്റെ പൂർണ രൂപം : Directly Observed Treatment Short Course
❇ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.
❇ ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യയാണ്
❇ ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
❇ ക്ഷയ രോഗാണുവിനെ കണ്ടെത്തിയത് : റോബർട്ട് കോക്
❇ ക്ഷയ രോഗത്തിനു എതിരെ നൽകുന്ന വാക്‌സിൻ : ബി.സി.ജി ( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)
❇ ലോക ക്ഷയ രോഗ ദിനം : മാർച്ച് 24
❇ ക്ഷയരോഗം പകരുന്നത് : വായുവിലൂടെ
❇ ക്ഷയത്തിനു കാരണമാകുന്ന രോഗാണു : മൈക്കോ ബാക്ടിറിയം ട്യൂബർക്യൂലോസിസ്‌
❇ വൈറ്റ് പ്ലേഗ് എന്നും കോക് ഡിസീസ് എന്നും അറിയപ്പെടുന്നു

നവംബർ 18, 2018

ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം ഏത്❓


Question:
ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം ഏത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : മഹാരാഷ്ട്ര

❇ 1966‌ൽ മൊറാർജി ദേശായി സമർപ്പിച്ച Problems of Redressal of Citizens Grievances എന്ന ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളേ നിർദ്ദേശിക്കുന്നത്.
❇ പൗരമ്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്
❇ 1971ൽ മഹാരാഷ്ട്രയിൽ ആണ് ആദ്യമായി ലോകായുക്ത രൂപീകരിച്ചത്.
❇ കേരളത്തിൽ 1998 നവംബർ 15-ന്‌  ലോകായുക്ത രൂപം കൊണ്ടത്
❇ ഒരു ലോകായുക്ത രണ്ടു ഉപ ലോകായുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം
❇ ഔദ്യോഗിക കൃത്യ നിർ‌വഹണവുമായി ബന്ധപ്പെട്ട്  നടത്തുന്ന അഴിമതി, സ്വജന പക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം
❇ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എ,
സർക്കാർ ജീവനക്കാർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയ സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികൾ, സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികൾ, സർ‌വകലാശാലകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയൊക്കെ ലോകായുക്തയുടെ അധികാര പരിധിയിൽ വരും
❇ പൗരന്മാർക്ക് നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തയിൽ പരാതി നൽകാം.
❇ കേരള സര്‍ക്കാര്‍ 1999-ല്‍ പാസ്സാക്കിയ ലോകായുക്ത നിയമം (1999-ലെ ആക്റ്റ് 8) പ്രകാരമാണ് കേരള ലോകായുക്ത നിലവില്‍ വന്നത്.
❇ ലോകായുക്ത ചട്ട പ്രകാരം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രണ്ടു വര്‍ഷത്തിലൊരിക്കല്‍ അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വരുമാനം, വസ്തു വകകള്‍, ബാധ്യതകള്‍ എന്നിവ സംബന്ധിച്ച സ്ഥിതി വിവര കണക്കുകള്‍ എന്നിവ  ലോകായുക്തയ്ക്കു മുന്‍പാകെ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള ഫോറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
❇ 1987-ലെ കേരള പൊതുപ്രവര്‍ത്തക അഴിമതി (ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്‍ക്വയറീസ്) നിയമത്തിന്റെ (1998-ലെ 24-ാം ചട്ടം) പുതിയ രൂപമാണ് 1999-ലെ കേരള ലോകായുക്ത നിയമം
❇ സംസ്ഥാന മുഖ്യമന്ത്രി മുതല്‍ പഞ്ചായത്തു തലം വരെയുള്ള പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രസ്തുത നിയമത്തിനു കീഴില്‍ വരുന്നതിനാല്‍ ലോകായുക്തയോട് വിശദീകരണം നല്കാന്‍ ബാധ്യസ്ഥരാണ്. ഒപ്പം പൊതുജനങ്ങളുടെ പരാതിയിന്മേല്‍ കാലതാമസം കൂടാതെ അന്വേഷണം നടത്തി മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ലോകായുക്തയും ഉപലോകായുക്തയും നിര്‍ബന്ധിതമാകുകയും ചെയ്യുന്നു.
❇ സുപ്രീം കോടതിയിലെ ഒരു മുന്‍ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആണ് ലോകായുക്തയുടെ തലവനായി നിയമിക്കപ്പെടുക. അതുപോലെ രണ്ട് ഉപലോകായുക്തകളുടെയും അധികാരി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരായിരിക്കുകയും വേണം.
❇ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ അഭിപ്രായം കണക്കിലെടുത്ത് മുഖ്യമന്ത്രിയാണ് ലോകായുക്തയും ഉപലോകായുക്തയും രൂപീകരിക്കുന്നത്.
❇ അഞ്ചുവര്‍ഷമാണ് ലോകായുക്തയുടെ കാലാവധി.
❇ സേവനത്തിലുള്ള ചീഫ് ജസ്റ്റിസിന്റെയും ഹൈക്കോടതി ജഡ്ജിന്റെയും ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയാണ് യഥാക്രമം ലോകായുക്ത-ഉപലോകായുക്താ അധികാരികള്‍ക്കു ലഭിക്കുക.


നവംബർ 17, 2018

ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമിത റഡാർ ഇമേജിങ് ഉപഗ്രഹം ഏതാണ്❓


ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമിത റഡാർ ഇമേജിങ് ഉപഗ്രഹം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : റിസാറ്റ് 1

❇ ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1( Radar Imaging SATellite 1 {റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1})
❇ 1850 കിലോ ഭാരമുള്ള ഉപഗ്രഹം ഈ ഉപഗ്രഹം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 
❇ ഏകദേശം 10 വർഷമെടുത്ത് നിർമിച്ച
1858 കി.ഗ്രാം തൂക്കമുള്ള ഈ ഉപഗ്രഹതിന്റെ പ്രയോജന കാലം 5 വർഷമാണ്.
❇ 536 കി.മീറ്റര് ഉയരത്തിലുള്ള ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്ന റിസാറ്റ്-1 ഒരു ദിവസത്തിൽ 14 പ്രാവശ്യം ഭൂമിയെ ചുറ്റും
❇ പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL {extra-large}) ഉപയോഗിച്ചാണു റിസാറ്റ്-1  വിക്ഷേപിച്ചത്.
❇ 4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും .
❇ വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആയിരുന്നു.
❇ പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ ഉപയോഗിച്ചാണ്  ചന്ദ്രയാൻ, ജി സാറ്റ് 12 എന്നിവയും വിക്ഷേപിച്ചത്
❇ ഈ ദൗത്യത്തിന്റെ മൊത്തം ചെലവ് 498 കോടി രൂപയാണ്. അതിൽ 120 കോടി രൂപ റോക്കറ്റിന്റേതു മാത്രമാണ്
❇ വിക്ഷേപണ തീയതി :
26 ഏപ്രിൽ 2012

നവംബർ 16, 2018

നവംബർ 14 നു ആണ് ഇന്ത്യയിൽ ശിശുദിനം. എന്നാൽ ഐക്യ രാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് ഏതു ദിവസം ആണ്❓

നവംബർ 14 നു ആണ് ഇന്ത്യയിൽ ശിശുദിനം. എന്നാൽ ഐക്യ രാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് ഏതു ദിവസം ആണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം  : നവംബർ 20

❇ കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും പ്രസിദ്ധി നേടിയിരുന്ന നെഹ്രുവിന്റെ
ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്.
❇ നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്
❇ യു.എന്‍ പൊതു സമിതിയുടെ (UN General Assembly) തീരുമാന പ്രകാരം 1954 ലാണ് ആദ്യമായി ശിശുദിനം ആഘോഷിച്ചത്.
1959 ന് മുന്‍പ് ഒക്ടോബറിലാണ് ആഗോള തലത്തില്‍ ശിശുദിനം ആഘോഷിക്കപ്പെട്ടിരുന്നത്.
❇ ലോകത്തെ മുഴുവന്‍ കുട്ടികളുടെയും ക്ഷേമത്തെ ഉദ്ധരിക്കുന്നതിനുള്ള പ്രയോജനപ്രദമായ നടപടികള്‍ കൊണ്ടു വരുവാനും കുട്ടികളുടെ ഇടയില്‍ സഹകരണ മനോഭാവവും സഹവര്‍ത്തിത്വം വളര്‍ത്തിയെടുക്കുക എന്നതാണ് ശിശുദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യം
❇ ജനീവയിലെ അന്തര്‍ദേശീയ ശിശുക്ഷേമ സംഘടനയുടെ (International Union for Child Welfare) മേല്‍ നോട്ടത്തില്‍ 1953 ഒക്ടോബറിലാണ് ശിശുദിനം ലോകത്താകമാനം ആഘോഷിക്കപ്പെട്ടത്.
❇ ആഗേളതല ശിശുദിനം എന്ന ആശയം അന്തരിച്ച ശ്രീ. V K കൃഷ്ണ മേനോന്‍ വാദിക്കുകയും, 1954 ല്‍ ഐക്യരാഷ്ട്ര പൊതു സമിതി അതിനെ അംഗീകരിക്കുകയും ചെയ്തു.

നവംബർ 15, 2018

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ വനിത ആരാണ്❓


ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ വനിത ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : വി എസ് രമാദേവി

❇ ഹിമാചൽ പ്രദേശ്‌, കർണാടക എന്നി സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ച വി എസ് രമാദേവിയാണ് ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ വനിത
❇ എം.എ, എൽ.എൽ.എം. ബിരുദം നേടിയശേഷം ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകയായ അവർ പിന്നീട് കേന്ദ്രസർക്കാർ സർവീസിൽ ചേർന്നു.
നിയമ നിർമ്മാണ വിഭാഗം സെക്രട്ടറി, നിയമ കമ്മീഷൻ മെമ്പർ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 
❇ 1990 നവംബർ 26 മുതൽ ഡിസംബർ 11 വരെ മാത്രമാണ് ഇവർ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്നത്.
❇ ഏറ്റവും കുറച്ചുകാലം ഈ പദവി വഹിച്ച വ്യക്തിയാണ് രമാദേവി. ഇവർക്കു ശേഷം ആ പദവിയിൽ ടി.എൻ. ശേഷൻ നിയമിതനായി.
❇ 1993 മുതൽ നാലുകൊല്ലം രമാദേവി രാജ്യസഭാ സെക്രട്ടറി ജനറൽ ആയിരുന്ന അവർ 1997 ജൂലായ് 26 മുതൽ 1999 ഡിസംബർ 1 വരെ ഹിമാചൽ പ്രദേശിലും 1999 ഡിസംബർ 2 മുതൽ 2002 മെയ് 20 വരെ കർണാടകയിലും ഗവർണറായിരുന്നു. 
❇ കർണാടകയിലെ ആദ്യ വനിതാ ഗവർണറും രമാദേവി ആണ്
❇ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവൻ
✅സധാരണയായി ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഈ പദവിയിലേക്ക് നിയമിക്കപ്പെടാറുള്ളത്.
✅രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. പദവിയിൽ 6 വർഷം തികയുന്നതോ 65 വയസ്സ് തികയുന്നതോ (ഇതിലേതാണ് ആദ്യം) വരെയാണ് കാലാവധി.
21 മാർച്ച് 1950 മുതൽ 19 ഡിസംബർ 1958 വരെ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന *സുകുമാർ സെൻ ICS* ആണ് ആദ്യ ഇലക്ഷൻ കമ്മീഷണർ

നവംബർ 14, 2018

കേരള നിയമസഭയിലേക്ക് ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞടുപ്പിൽ മത്സരിച്ചു വിജയിച്ചത് ആരാണ്❓

കേരള നിയമസഭയിലേക്ക് ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞടുപ്പിൽ മത്സരിച്ചു വിജയിച്ചത് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : എം വി രാഘവൻ

❇ മേലേത്തു വീട്ടിൽ രാഘവൻ എന്ന എം വി രാഘവൻ കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു
❇ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും CPIM ലും പ്രവർത്തിച്ച അദ്ദേഹം CPIM ൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി( CMP ) രൂപവത്കരിച്ചു
❇ കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതു മുന്നണിയിലേക്ക് കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടു കൊണ്ടുള്ള ബദല്‍രേഖ 1985-ല്‍ അവതരിപ്പിച്ചതിന്റെ പേരില്‍ 1986 ജൂണ്‍ 23-നാണ് എം.വി.ആര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്
❇ പാര്‍ലമെന്ററി അവസരവാദ കുറ്റം ചുമത്തി അഞ്ച് മാസത്തോളം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റു ചെയ്ത ശേഷമായിരുന്നു പുറത്താക്കല്‍. തുടര്‍ന്ന് അദ്ദേഹം 1986 ജൂലൈ 27-ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി) രൂപവല്‍ക്കരിച്ച്‌ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.
❇ 1991 ല്‍ സംസ്ഥാന സഹകരണ മന്ത്രിയായ അദ്ദേഹം രാജ്യത്തെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു
❇ ഏറ്റവും അധികം നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ് (2001) എന്നീ നിയോജക മണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയിൽ പ്രധിനിധീകരിച്ചിട്ടുണ്ട്.
ഒരു ജന്മം എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്
❇ 2014 നവംബർ 9 ന് തന്റെ ഭരണകാലത്ത് നിർമ്മിച്ച പരിയാരം സഹകരണ ആശുപത്രിയിൽ വച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു.

നവംബർ 13, 2018

ആൾക്കൂട്ടത്തിന്റെ തലവൻ എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്❓

Question:
ആൾക്കൂട്ടത്തിന്റെ തലവൻ എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : കെ കാമരാജ്

❇ സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ്‌ ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കറായിരുന്നു.
❇ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ്‌ പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയ ചുരുക്കം പേരിൽ ഒരാളായ അദ്ദേഹം ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായി ആയിരുന്നു.
❇ ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
❇ 1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു
❇ 1967 മുതൽ 1975 വരെ പാർലമെന്റ് മെമ്പർ ആയിരുന്ന അദ്ദേഹം 1954 മുതൽ 1967 വരെ തമിഴ്നാട് നിയമസഭാ മെമ്പർ ആയിരുന്നു.
❇ 1954 മുതൽ 1963 വരെ Madras State (തമിഴ്നാട്) മുഖ്യമന്ത്രി ആയിരുന്നു.
❇ 1963–1971 വരെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ പ്രസിഡണ്ട് ആയിരുന്നു
❇ 1903 ജൂലൈ 15ന് തമിഴ്നാട്ടിലെ രാമനാട് ജില്ലയില്‍പ്പെട്ട വിരുദു നഗറില്‍ ചെറുകിട നാളികേര കച്ചവടക്കാരനായിരു കുമാരസ്വാമി നാടാരുടെയും ശിവകാമി അമ്മാളിന്‍റെയും മകനായി പിറന്നു.
❇ 1930 ല്‍ രാജഗോപാലാചാരിയോടൊപ്പം വേദാരണ്യത്തിലേക്ക് നടത്തിയ ഉപ്പു സത്യാഗ്രഹ മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. രണ്ടു വര്‍ഷക്കാലം അലിപ്പൂര്‍ ജയിലിലെ തടവുകാരനായി കഴിഞ്ഞു.
❇ ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ പ്രമേയം പ്രചരിപ്പിക്കാന്‍ സമ്മേളനം സംഘടിപ്പിച്ചു എന്ന കുറ്റത്തിന് 1942 ആഗസ്റ്റ് 8 ന് അറസ്റ്റ് ചെയ്തു. അമരാവതി ജയിലിലെ മൂന്നു വര്‍ഷത്തെ ജയില്‍വാസം പുസ്തകങ്ങള്‍ വായിക്കാനും അറിവ് വര്‍ദ്ധിപ്പിക്കുവാനുമായി അദ്ദേഹം വിനിയോഗിച്ചു.
❇ 1964- ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മരണത്തോടെയാണ് കാമരാജിലെ കിംഗ്മേക്കറെ ലോകം കണ്ടത്. നെഹ്റുവിനു ശേഷം പ്രളയം എന്നു കരുതിയിരുവരുടെ മുന്നില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന കുറിയ മനുഷ്യനെ ഉയര്‍ത്തി കാട്ടിയത് കാമരാജാണ്.
❇ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരയെ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദ്ദേശിച്ചതും മറ്റാരുമല്ല. 

നവംബർ 12, 2018

ഇന്ത്യൻ പ്രധാന മന്ത്രി പദവി രാജിവെച്ച ആദ്യ പ്രധാന മന്ത്രി ആരാണ്❓

Question:
ഇന്ത്യൻ പ്രധാന മന്ത്രി പദവി രാജിവെച്ച ആദ്യ പ്രധാന മന്ത്രി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മൊറാർജി ദേശായി

❇ മൊറാർജി ദേശായി  ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു.
❇ പ്രധാനമന്ത്രി പദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81മത്തെ വയസ്സിൽ).
❇ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പര വൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
❇ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.
❇ ഇന്ത്യയുടെ 6-ആമത്തെ പ്രധാനമന്ത്രിയായി
24 മാർച്ച് 1977 മുതൽ 15 ജൂലൈ 1979 വരെ സേവനമനുഷ്ഠിച്ച അദ്ദേഹം കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി പദവിയിൽ
21 ഓഗസ്റ്റ് 1967 മുതൽ 26 ഓഗസ്റ്റ് 1970 വരെ സേവനമനുഷ്ഠിച്ചു.
❇ കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ അദ്ദേഹം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്
❇ 1963 ൽ കോൺഗ്രസ്സിൽ കാമരാജ് പദ്ധതി നടപ്പിലാക്കിയപ്പോൾ ദേശായി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു.
❇ 1967 ൽ ഇന്ദിരാ ഗാന്ധി സർക്കാരിൽ സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരുന്നു.
❇ 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നിന്നു.
❇ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ ചേർന്നു.
❇ 1975 ലെ അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ട അദ്ദേഹം 1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു
❇ വിവാദങ്ങളും പടല പിണക്കങ്ങളും കാരണം പരസ്പരം യോജിച്ചു പോവാത്ത ഒരു സഖ്യത്തിന്റെ സർക്കാരിനെ ആയിരുന്നു മൊറാർജി ദേശായി നയിച്ചത്
❇ സഖ്യത്തിന്റെ നേതൃ സ്ഥാനത്ത് ഒരു പ്രത്യേക പാർട്ടിയും ഇല്ലാതിരുന്ന അവസ്ഥയിൽ വിരുദ്ധ ചേരികൾ മൊറാർജി ദേശായിയെ പ്രധാ‍നമന്ത്രി പദത്തിൽ നിന്ന് താഴെയിറക്കുവാൻ മത്സരിച്ചു.
❇ ഇന്ദിരാ ഗാന്ധി ഉൾപ്പെടെ പ്രശസ്ത കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള കേസുകൾ സർക്കാരിന്റെ ഒരു നല്ല സമയം അപഹരിച്ചു.
ഇന്ദിരയ്ക്ക് എതിരായ കേസുകൾ നിരാലംബയായ ഒരു സ്ത്രീക്കെതിരെ ഒരു സർക്കാർ മുഴുവനും പ്രവർത്തിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു
❇ 1979-ൽ ചരൺ സിംഗ് തന്റെ ബി.എൽ.ഡി. പാർട്ടിയെ ജനതാ സഖ്യത്തിൽ നിന്നും പിൻ‌വലിച്ച് സർക്കാരിനുള്ള ഭൂരിപക്ഷം ഇല്ലാതാക്കിയതിനാൽ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം രാജിവെക്കേണ്ടി വന്നു
❇ 1995 ഏപ്രിൽ 10ന് 99 ആമത്തെ വയസ്സിൽ  അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ അഹമ്മദാബാദിലെ അഭയ് ഘട്ട് ശ്മശാനത്തിൽ സംസ്കരിച്ചു

നവംബർ 10, 2018

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏതാണ്❓

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏതാണ്❓

ഉത്തരം : വൂളർ തടാകം

❇ ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകങ്ങളിൽ ഒന്നാണ് വുളർ തടാകം.
❇ ജമ്മു-കശ്മീരിലെ ബാണ്ഡിപ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ പ്രധാന ജലസ്രോതസ്സ് ഝലം നദിയാണ്.
❇ കശ്മീർ താഴ് വരയുടെ വടക്കേയറ്റത്ത് ശ്രീനഗറിൽ നിന്നും വടക്ക് പടിഞ്ഞാറ് ദിശയിൽ 32 കിലോമീറ്റർ അകലെ, സമുദ്ര നിരപ്പിൽ നിന്നും 1580 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
❇ ഫലക ചലനം നിമിത്തം രൂപപ്പെട്ട വുളർ തടാകത്തിന് 16 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുണ്ട്. കൂടിയ ആഴം 14 മീറ്ററാണ്.
❇ ഏറ്റവും ആഴമേറിയ ഭാഗം മോത്താ ഘോൻ (ശവങ്ങളുടെ ചുഴി) എന്നറിയപ്പെടുന്നു.
❇ കാലാവസ്ഥാ വ്യത്യങ്ങൾക്ക് അനുസരിച്ച് ഈ തടാകത്തിന്റെ വിസ്തീർണ്ണം 30 മുതൽ 260 ചതുരശ്രകിലോമീറ്റർ വരെയാകാറുണ്ട്
❇ 1986-ൽ ഇതിനെ ദേശീയപ്രാധാന്യമുള്ള തണ്ണീർത്തടമായി വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
❇ 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു
❇ ലോകത്ത് ഏറ്റവുമധികം തടാകങ്ങളുള്ള രാജ്യം :  കാനഡ.
❇ ആയിരം തടാകങ്ങളുടെ നാട് : ഫിന്‍ലാന്‍ഡ്.
❇ പതിനായിരം തടാകങ്ങളുടെ നാട് :  മിനസോട്ടസ്റ്റേറ്റ് (യുഎസ്എ).
❇ ഇന്ത്യയിലെ ലാന്‍ഡ് ഓഫ് ബാക്ക് വാട്ടേഴ്‌സ് അഥവാ ലഗൂണുകളുടെ നാട് എന്നറിയപ്പടുന്ന ഇന്ത്യന്‍ സംസ്ഥാനം : കേരളം.
❇ തടാകങ്ങളുടെയും പര്‍വതങ്ങളുടെയും നാട്  : മാസിഡോണിയ.
❇ ജലനഗരം :  വെനീസ്.
❇ ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ഏറ്റവും വലിയ ലവണ തടാകവും ഒഡിഷയിലെ ചില്‍ക്കയാണ്.
❇ ഏറ്റവും വലിയ ശുദ്ധജലതാടകം ജമ്മുകശ്മീരിലെ വൂളാര്‍ തടാകമാണ്.
❇ശുദ്ധജല തടാകങ്ങളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്രാപ്രദേശിലെ കൊല്ലേരു തടാകമാണ്.
❇ ഉപ്പിന്റെ അംശം ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ സാംബര്‍ തടാകത്തിലാണ്.
❇ ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊണ്ടതാണ് മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം.
❇ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും വേര്‍പെടുത്തുന്ന തടാകം ഹുസൈന്‍ സാഗറാണ്.
❇വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് മണിപ്പൂരിലെ ലോക്താക് തടാകം.
❇നൈന, ദിയോ പഥ, അയാര്‍പഥ എന്നീ ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് നൈനിറ്റാള്‍ തടാകം.

നവംബർ 09, 2018

ജന്തു ലോകത്തെ (കാട്ടിലെ) എൻജിനീയർ എന്നറിയപ്പെടുന്ന ജീവി ഏതാണ്❓

ജന്തു ലോകത്തെ (കാട്ടിലെ) എൻജിനീയർ എന്നറിയപ്പെടുന്ന ജീവി ഏതാണ്❓

ഉത്തരം : ബീവർ
❇ Castoridae കുടുംബത്തിലുളള ബീവർ കരണ്ടു തിന്നുന്ന ജീവികളിൽ പെട്ടതാണ്
❇ തണുപ്പ് കൂടുതലുളള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് .
❇ കാട്ടിലെ എഞ്ചിനീയർ എന്ന് വെറുതെ വിളിക്കുന്നതല്ല നല്ല ഒന്നാന്തരം അണക്കെട്ട് അതിവിദഗ്ദ്ധമായി നിർമ്മിച്ച് ഏതൊരാളെയും അതിശയിപ്പിക്കുന്ന
വീട് വെക്കുന്നവരാണ് ബീവറുകൾ.
❇ അണക്കെട്ട് പണിയനായി പുഴയുടെ തീരത്തുളള വലിയ മരങ്ങൾ തേടിപ്പിടിച്ച് തന്റെ മൂർച്ചയേറിയ ഉളിപ്പല്ലുകൾ ഉപയോഗിച്ച് വലിയ മരത്തിന്റെ താഴെ കരളാൻ തുടങ്ങും .
❇ താഴെയും മേല യുമായി നീളമുളള രണ്ട് ജോഡി മൂർച്ചയേറിയ ഉളി പല്ലുകളാണ് ഇവക്കുളളത്
❇ വലിയ മരങ്ങൾ  കൃത്യമായി പുഴയിലേക്ക് തന്നെ വീഴാൻ പാകത്തിലാണ് കരളൽ
❇ ദൂരെയുളള മരങ്ങൾ പോലും വെളളത്തിലൂടെ ഒഴുക്കിക്കൊണ്ടു  വന്ന് പുഴയുടെ വിലങ്ങനെ വെച്ചിട്ട് ചെറിയ കമ്പുകളും മരച്ചില്ലകളും കൊണ്ട് പുഴയുടെ ഒഴുക്കിന് തടയിടും
❇ വെളളത്തിന്റെ ശക്തി പൂർണ്ണമായും തടഞ്ഞ ശേഷം വീട് പണിയാരംഭിക്കും
❇ വെളളത്തിന്റെ ശക്തി കുറക്കാൻ അകത്തേക്ക് തളളി നിൽക്കുന്ന കോൺ ആകൃതിയിലാണ് അണക്കെട്ട് നിർമ്മാണം (നമ്മൾ നിർമ്മിക്കുന്ന അണക്കെട്ടും ഇതേ ശൈലിയാണ് പിന്തുടരുന്നത്).
❇ 4 മാസത്തോളം വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്താണ് ഇവ അണക്കെട്ട് നിർമ്മിക്കുക.
❇ അണക്കെട്ട് പൂർത്തിയായാൽ  മരച്ചില്ലകളും ചെളിയും  ചെറിയ കല്ലുകളും ചേർത്ത് വീട് പണിയാൻ തുടങ്ങും അധികവും രണ്ടു നില വീടുകളാണിവ പണിയുക
❇ വീട്ടിലേക്ക് കടക്കാനുളള വാതിൽ വെളളത്തിനടിയിലൂടെയാണ്
❇ ഭക്ഷണങ്ങൾ സൂക്ഷിക്കാനുള്ള അറകൾ, വിശ്രമ അറകൾ, കുടുംബ അറകൾ എല്ലാം വേറെയായി തന്നെ ഉണ്ടാകും . വിശ്രമ അറ ജലനിരപ്പിന് മുകളിലാവുന്ന വിധമാണ് നിർമ്മാണം
❇ മഞ്ഞ് കാലത്ത് വീട്ടിലേക്ക് കടക്കാൻ പ്രത്യേക വഴി വേറെ ഉണ്ടാകും
❇ കാറ്റും വെളിച്ചവും കടക്കാൻ ചെറിയ ജനലുകളും ഉണ്ടാവും.
❇ വീടിന്റെ ഉളളിലേക്ക് ഒഴുകിയെത്തുന്ന വെളളം തിരിച്ചുവിടാൻ പ്രത്യേകം ചാലുകൾ കൂടി ബീവർ നിർമ്മിക്കാറുണ്ടെന്ന് അറിയുമ്പോഴാണ് സത്യത്തിൽ നമ്മൾ ആശ്ചര്യപ്പെടുക .
❇10 മീറ്റർ മുതൽ 100 മീറ്റർ വരെയുളള അണക്കെട്ടുകൾ വരെ ഈ ചെറിയ ജീവി നിർമ്മിക്കാറുണ്ട്
❇ മരങ്ങളുടെ ഇളം കൂമ്പുകൾ , ഇലകൾ , ചില മരത്തിന്റെ തോലുകൾ എന്നിവയെല്ലാമാണ് ബീവറിന്റെ ഭക്ഷണം
❇ നല്ല ഒന്നാന്തരം നീന്തൽക്കാർ കൂടിയാണ് പങ്കായ വാലുളള ബീവരുകൾ
❇ വീടിന്റെ നിർമ്മാണത്തിന് കല്ലും ചെളിയും കൊണ്ട് വന്ന് കൃത്യമായി പടുത്ത് ഉയർത്തുന്ന ഈ കരണ്ട് തീനി ഇന്നും ഒരു അത്ഭുതമായി നിലകൊളളുന്നു

ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ബംഗാളി ഭാഷയിലാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ദേശീയഗാനം 5 ഭാഷകളിൽ ആയിട്ടാണ്. ഏതു രാജ്യത്തിന്റെ ദേശീയ ഗാനത്തിലാണ് 5 ഭാഷകളിലെ വരികൾ ഉൾകൊള്ളുന്നത്❓

ഇന്നത്തെ ചോദ്യം : ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ബംഗാളി ഭാഷയിലാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ദേശീയഗാനം 5 ഭാഷകളിൽ ആയിട്ടാണ്. ഏതു രാജ്യത്തിന്റെ ദേശീയ ഗാനത്തിലാണ് 5 ഭാഷകളിലെ വരികൾ ഉൾകൊള്ളുന്നത്

ഉത്തരം : ദക്ഷിണാഫ്രിക്ക


  • ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യമാണ് റിപബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക
  • 1997 മുതലാണ് ഇന്നത്തെ ദക്ഷിണാഫ്രിക്കയുടെ ദേശീയ ഗാനം നിലവിൽ വന്നത്. '
  • ങ്കൊസി സികേലെൽ ഇ ആഫ്രിക (ആഫ്രിക്കയെ ദൈവം അനുഗ്രഹിക്കട്ടെ), ഡൈ സ്റ്റെം വാൻ സ്വിദ്-ആഫ്രിക (ദക്ഷിണാഫ്രിക്ക വിളിക്കുന്നു) എന്നീ സ്തുതിഗാനങ്ങളിലെ ചിലശകലങ്ങളും, അതോടൊപ്പം ചില ഇംഗ്ലീഷ് വരികളും കൂട്ടിച്ചേർത്ത ഒരു സമ്മിശ്ര ഭാഷാ ദേശീയ ഗാനമാണ് ഇത്.
  • കോമൺ‌വെൽത്ത് ഓഫ് നേഷൻസിന്റെ അംഗമായ സൗത്ത് ആഫ്രിക്ക, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി കരുതപ്പെടുന്നു
  • സാംസ്കാരികമായി വളരേയേറെ വൈവിധ്യം പുലർത്തുന്ന ദക്ഷിണാഫ്രിക്കയിൽ ഇവിടെത്തെ ഭരണഘടന ആഫ്രിക്കാൻസ് (Afrikaans), ഇംഗ്ലീഷ്, , സിറ്റ്സോങ്ഗ (Tsonga, Xitsonga), സെസോതോ (Southern Sotho), സെസോതോ സ ലെബൊ (Northern Sotho), ഇസിന്റിബെലെ (Southern Ndebele), സിസ്വാതി (Swazi), ഷിവെൻഡ (Venda), ഇസിസുലു (Zulu), സെറ്റ്സ്വാന (Tswana) ഇസിക്സ്ഹോസ (Xhosa ) എന്നീ പതിനൊന്ന് ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്
  • ഇസിക്സ്ഹോസ (Xhosa),  ഇസിസുലു (Zulu), സെസോതോ (Southern Sotho),ആഫ്രിക്കാൻസ് (Afrikaans), ഇംഗ്ലീഷ് എന്നീ 5 ഭാഷകളാണ് ദേശീയ ഗാനത്തിൽ ഉള്ളത്
  • ദേശീയ ഗാനങ്ങളെക്കുറിച്ചുളള പഠനം അറിയപ്പെടുന്ന പേരാണ്‌ ആന്തമറ്റോളജി
  • ഏറ്റവും പഴക്കമുളള ദേശീയഗാനമായി കരുതപ്പെടുന്നത്‌ ജപ്പാന്റെ ദേശീയ ഗാനമാണ്‌
  • കൃത്യമായ സംഗീതം നല്‍കപ്പെട്ട ഏറ്റവും പഴയ ദേശീയഗാനം നെതര്‍ലന്‍ഡ്‌സിലേതാണ്‌
  • ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ ദേശീയഗാനമുളള രാജ്യം ഉഗാണ്ടയാണ്‌
  • ഏറ്റവും കൂടുതല്‍ വരികളുളള ദേശീയഗാനം158 വരികള്‍ ഉള്ള ഗ്രീസിന്റേതാണ്‌
  • ആലപിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം വേണ്ടത്‌ ഉറുഗ്വേയുടെ ദേശീയഗാനത്തിനാണ്‌.തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ദേശീയഗാനം ആലപിക്കാന്‍ ഏതാണ്ട്‌ 5 മിനിട്ടോളം എടുക്കും
  • ഗ്രീസിന്റെ ദേശീയ ഗാനം ഔദ്യോഗികമായി ഉപയോഗിക്കുന്ന സൈപ്രസ്‌ സ്വന്തമായി ദേശീയഗാനമില്ലാത്ത ലോകത്തെ ഏക രാജ്യമാണ്‌ 
  • രണ്ടു ദേശീയഗാനങ്ങള്‍ ഉളള ലോകത്തിലെ ഏക രാജ്യമാണ്‌ ന്യൂസിലന്‍ഡ്‌