ഇന്ത്യയിൽ കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക വനിത ആര്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഇന്ദിരാ ഗാന്ധി
✅ ഇന്ദിരാ ഗാന്ധി (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രു) ഇന്ത്യയുടെഅഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു.
✅ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മകളായിരുന്നു.
✅1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.
✳ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശക സംഘത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്നു.
✅ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു.
✅1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു.
✅തന്റെ പിതാവിന്റെ സഹോദരിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു.
✅ 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.
✅ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാര കേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര.
✅കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി.
✅ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു.
✅ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി.
✳1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് അവർ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറിയിരുന്നത്.
✅ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണത ഫലമായി 30 ഒക്ടോബർ 1984 ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര മൃതിയടഞ്ഞു.
✳ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
✳ഇന്ത്യയുടെ ധനകാര്യ മന്ത്രി പദവിയിൽ 26 ജൂൺ 1970 മുതൽ 29 ഏപ്രിൽ 1971 വരെയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പദവിയിൽ 9 മാർച്ച് 1984 മുതൽ 31 ഒക്ടോബർ 1984 വരെയും സേവനമനുഷ്ഠിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ