ഏപ്രിൽ 16, 2019

ലോകത്തിൽ ആദ്യമായി പുകയിലയും പുകയില ഉത്പന്നങ്ങളുടെ വില്പനയും നിരോധിച്ച രാജ്യം ഏതാണ്❓

ലോകത്തിൽ ആദ്യമായി പുകയിലയും പുകയില ഉത്പന്നങ്ങളുടെ വില്പനയും നിരോധിച്ച രാജ്യം ഏതാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഭൂട്ടാൻ

✅ഇന്ത്യയിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല : കോട്ടയം
✅ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ്
✅കേന്ദ്ര പുകയില റിസർച്ച് സെന്റർ : രാജ്മുന്ദ്രി
✳പുകയിലച്ചെടിയുടെ ഇലയാണ് പുകയില എന്നറിയപ്പെടുന്നത്.
✳ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ്‌ ഇത്.
✳നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു ലഹരി വസ്തുവാണ്‌ ഇത്.
✳സിഗരറ്റ്, ബീഡി തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
✳മറ്റു ലഹരി വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി ഈ ലഹരി ഉപയോഗിക്കുന്നതിന്‌ മതത്തിന്റേയും സമൂഹത്തിന്റേയും പിൻബലം കൂടി ഉണ്ടായിരുന്നു.
✳മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയർത്തുന്ന ഒന്നിലധികം രോഗങ്ങൾക്ക് പുകയില കാരണമാകുന്നു. മറ്റുള്ള ലഹരി വസ്തുക്കൾ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ പുകയിലയുടെ സ്ഥിരം ഉപഭോക്താവ് ആക്കിമാറ്റുന്നതിന്‌ പുകയിലക്കും കഴിവുണ്ട്.
✅ആയുർ‌വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്.
✳പുകയിലയിലുള്ള നാലായിരത്തിലധികം രാവസ്തുക്കളിലേറ്റവും മുഖ്യൻ നിക്കോട്ടിനെന്ന ആൽക്കലോയിഡ് ആണ്.
 ✳പുകയിലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി ദായക സ്വഭാവത്തിന് കാരണ​ ഇതാണ്.
✅ഉപയോഗിക്കുന്ന ആളിനെ അതിന് അടിമയാക്കാൻ ഈ വിഷപദാർത്ഥത്തിനുള്ള കഴിവ് അന്യാദൃശ്യമാണ്.
✳ആദ്യമാദ്യം ചെറിയ അളവുകളിൽ ലഹരി കിട്ടുമെങ്കിലും ക്രമേണ അത്രയും പോരാതെ വരികയും കൂടുതൽ കൂടുതൽ ഉപയോഗിക്കാൻ ഉപയോക്താവ് പ്രേരിതനാവുകയും ചെയ്യും.
✳ചുരുങ്ങിയ കാലത്തിനുള്ളിൽ പുകയില ഇല്ലാതെ കഴിയാൻ പറ്റാത്ത രീതിയിൽ അതിനടിമപ്പെട്ടുപോകുകയുമാണ് ഫലം.
✳പുകയില ചെടിയുടെ വേരിലാണ് നിക്കോട്ടിനുണ്ടാവുക.ചെടിയുടെ എല്ലാഭാഗങ്ങളിലുമിത് കാണും.
✅ഇലകളിലാണ് കൂടിയ അളവിൽ സംഭരിക്കപ്പെടുന്നത്. ആകെയുള്ളതിന്റെ ഏതാണ്ട് 60% ഇലകളിലും, 20% തണ്ടിലും,10% വേരിലും 5%പൂക്കളിലും കാണുന്നു.
✳പുകയിലക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ദഹനക്കുറവ്, വയറ് പെരുക്കം, അരുചി, എന്നിവ ശമിപ്പിക്കാൻ ഇത് മറ്റ് ഔഷധ പദാർത്ഥങ്ങൾ ചേർത്തുപയോഗിക്കാം. വാതവേദന,നീര് എന്നിവയ്ക്ക് ഇതിന്റെ കഷായം ധാര കോരുന്ന ഫലം ചെയ്യും.
✳ചില വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നാൽ ഛർദ്ദിച്ച് പുറന്തള്ളാൻ പുകയില നീരുപയോഗിക്കാം. കൂടാതെ ജൈവ കീടനാശിനിയായും പുകയിലക്കഷായം ഉപയോഗിക്കാറുണ്ട്.
✳നിക്കോട്ടിയാന (Nicotiana) ജനുസിൽപ്പെടുന്ന വിവിധ സസ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒരു ആൽക്കലോയ്‌ഡ് ആണ് നിക്കോട്ടിൻ.

➡രാസസംജ്ഞ :  C10 H14N2

✳നിക്കോട്ടിൻ വർധിച്ച അളവിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിയാന ടബാക്കം (N.tabacum) എന്ന സ്പീഷീസാണ് പുകയില.
✳പോർച്ചുഗലിലെ ഫ്രഞ്ച് അംബാസിഡറായിരുന്ന ജീൻ നിക്കോട്ട് (Jean Nicot) എ.ഡി. 1550-ലാണ് ആദ്യമായി പുകയില അമേരിക്കയിൽ നിന്നും യൂറോപ്പിലേക്ക് കൊണ്ടുവന്നത്.
✳അദ്ദേഹത്തിന്റെ പേരിലാണ് പുകയിലച്ചെടിയും അതിലടങ്ങിയ ആൽക്കലോയിഡുകളും അറിയപ്പെട്ടത്.
✳പിക്ടെറ്റ് (Pictet) ആണ് നിക്കോട്ടിൻ ആദ്യമായി (1904) സംശ്ളേഷണം ചെയ്തെടുത്തത്. പുകയിലയിൽ അടങ്ങിയിട്ടുള്ള ആൽക്കലോയ്ഡുകളിൽ പ്രഥമസ്ഥാനം നിക്കോട്ടിനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ