ഏപ്രിൽ 21, 2019

ആധുനിക ഇന്ത്യയുടെ ശില്പി എന്ന വിശേഷണമുള്ള ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

ആധുനിക ഇന്ത്യയുടെ ശില്പി എന്ന വിശേഷണമുള്ള ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്❓

••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ജവഹർലാൽ നെഹ്‌റു

✅ജവഹർലാൽ നെഹ്രു (നവംബർ 14, 1889- മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി
✅ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് രാഷ്ട്രീയ തത്ത്വ ചിന്തകൻ, ഗ്രന്ഥ കർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച നെഹ്രു രാജ്യാന്തര തലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു.
✅മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. .
✅സോഷ്യലിസത്തിൽ ഊന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ദർശനങ്ങളാണ്‌ നാലു പതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌.
✅അദ്ദേഹത്തിന്റെ ഏക മകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാന മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്‌.
✅1889 ൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു
✅'ജവഹർ'  എന്ന വാക്കിന്റെ അർത്ഥം അമൂല്യ രത്‌നം എന്നാണ്. 'ലാൽ' എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം.
✅തോട് എന്നർത്ഥം വരുന്ന നഹർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് നെഹ്‌റു എന്ന പേര് ഉണ്ടായത്
✅ 1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കണ്ട്‌ മുട്ടുന്നത്.
✅ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നത് നെഹ്രുവാണ്.
✅1952-ൽ ഏഷ്യയിലാദ്യമായി (ഇന്ത്യയിൽ) കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, ജനസംഖ്യ നിയന്ത്രണത്തിനു വേണ്ടി കുടുംബാസൂത്രണ പദ്ധതി തുടങ്ങിയവ നടപ്പാക്കിയത് നെഹ്‌റു ആയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ