ഏപ്രിൽ 28, 2019

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ആരാണ്❓


ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് TK മാധവൻ ആണ് എന്നാൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

✳ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ടി. കെ. മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം ലഭിച്ചത്.
✳പൗര സമത്വത്തിനു വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യാനാണ് മാധവൻ ക്ഷേത്ര പ്രവേശന വാദം ഉയർത്തിപ്പിടിച്ചത്.
1916-ൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിനു വേണ്ടി ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ്  'ക്ഷേത്ര പ്രവേശനം'
✳ ക്ഷേത്ര പ്രവേശന വിളംബരം : തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12 നാണ് ഈ വിളംബരം നടന്നത്
✳തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴി മരുന്നിട്ട അതി പ്രധാനമായൊരു നാഴികകല്ലായി ഈ വിളംബരം വിശേഷിക്കപ്പെടുന്നു.
✳ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ