ഇന്ത്യയിൽ പിൻകോഡ് സംവിധാനം നിലവിൽ വന്നത്തെപ്പോഴാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : August 15, 1972
✳രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വർഗ്ഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ്
പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിൻകോഡ് (PIN).
✳ ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിൻകോഡ്.
✳1972ഓഗസ്റ്റ് 15-ന് ഈ സമ്പ്രദായം നിലവിൽ വന്നു.
✳ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും 8 പിൻ മേഖലകളായി തിരിച്ചിരിക്കുന്നു.
✳പിൻകോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു.
✳പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ് രണ്ടാമത്തെ അക്കം.
✳ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു.
✳അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.
✳2013 സെപ്റ്റംബർ 26 ന് സുപ്രീം കോടതിയുടെ പിൻ 110201 ആയി പ്രഖ്യാപിച്ചു
പിൻ മേഖലകൾ
×××××××××××××××××××××××
1 - ഡെൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ,ചണ്ഢീഗഡ്
2 - ഉത്തർ പ്രദേശ്, ഉത്തർഖണ്ഡ്
3 - രാജസ്ഥാൻ, ഗുജറാത്ത്, ദാമൻ, ദിയു, ദാദ്ര, നാഗർ ഹവേലി
4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ
5 - ആന്ധ്രാപ്രദേശ്, കർണാടക, യാനം (പുതുച്ചേരിയിലെ ഒരു ജില്ല)
6 - കേരളം, തമിഴ്നാട്, പുതുച്ചേരി (യാനം എന്ന ജില്ല ഒഴികെ), ലക്ഷദ്വീപ്
7 - പശ്ചിമ ബംഗാൾ, ഒറീസ, ആസാം, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ
8 - ബീഹാർ, ഝാർഖണ്ഡ്
9 - സൈനിക തപാലാഫീസ് (APO), ഫീൽഡ് പോസ്റ്റ് ഓഫീസ് (FPO) എന്നിവ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ