ഏപ്രിൽ 13, 2019

ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം (നാവിക അക്കാദമി) എവിടെ സ്ഥിതി ചെയ്യുന്നു❓


ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം (നാവിക അക്കാദമി) എവിടെ സ്ഥിതി ചെയ്യുന്നു❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ശരിയായ ഉത്തരം : ഏഴിമല, കണ്ണൂർ

✳ ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണു കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഏഴിമലയിൽ സ്ഥിതി ചെയ്യുന്ന ഏഴിമല നാവിക അക്കാദമി
✳ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2009 ജനുവരി 8-നു നാവിക അക്കാദമി ഉദ്ഘാടനം ചെയ്തു.
✳ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം കൂടിയാണു ഏഴിമല നാവിക അക്കാദമി.
✳പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച അമേരിക്കൻ നാവിക അക്കഡമി ആണു ലോകത്തിലെ ഏറ്റവും വലിയ നാവിക അക്കാദമി.
✳പദ്ധതി പൂർണ്ണമായി വികസിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ നാവിക അക്കാദമിയായി ഏഴിമല നാവിക അക്കാദമി മാറും.
✳അക്കാദമിക്ക് 2,452 ഏക്കറോളം വിസ്തൃതിയുണ്ട്. 720 കോടി രൂപയാണ് പദ്ധതിയുടെ ഇതുവരെയുള്ള നിർമ്മാണച്ചെലവ്.
✳മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട ഏഴിമലയ്ക്ക് ഇന്ത്യൻ നാവിക സേനയുടെ ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്.
✳ കേന്ദ്ര പ്രതിരോധ സെക്രട്ടറിയായിരുന്ന കെ.പി. അച്യുത മേനോനാണ് നാവികഅക്കാദമിക്കുവേണ്ടി ഏഴിമല തിരഞ്ഞെടുത്തത്.
✳ ഇന്ത്യൻ പടക്കപ്പലായ ഐ.എൻ.എസ് സാമൂരിൻ ഇവിടെ നിന്നാണ് കടലിലേക്ക് ഇറക്കിയത്. ഇത് ഏഴിമല നാവിക അക്കാദമിയുടെ സ്ഥാപനത്തിന്റെ ഒന്നാം ഘട്ടം കുറിച്ചു.
✳ ഏഴിമലയിലെ മൗണ്ട് ഡെലി വിളക്കുമാടം (ലൈറ്റ് ഹൌസ്) പുരാതനവും പ്രശസ്തവുമാണ്.
✳ഇന്ത്യൻ നേവി സംരക്ഷിക്കുന്ന ഇവിടെ പ്രവേശനം നിയന്ത്രിതമാണ്.
✳ഉത്തരകേരളത്തിലെ എഴുതപ്പെട്ട ചരിത്രം ഉള്ള സ്ഥലങ്ങളിൽ പുരാതനമായ ഒന്നാണ് ഏഴിമല.
✳അതുലൻ എഴുതിയ മൂഷകവംശം എന്ന പുസ്തകം 10-ആം നൂറ്റാണ്ടിനു മുൻപുള്ള ഉത്തരകേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
✳മൂഷക വംശത്തിലെ ആദ്യത്തെ രാജാവ് രാമഘടമൂഷികൻ ആയിരുന്നു. അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നു ഏഴിമല.
✳പിൽക്കാലത്ത് ഈ രാജവംശം കോലത്തിരി രാജവംശം എന്ന് അറിയപ്പെട്ടു.
✳രാമഘടമൂഷികന്റെ പിൻ‌ഗാമികൾ തലസ്ഥാനം പാഴി (ഇന്നത്തെ പഴയങ്ങാടി), വളഭപട്ടണം (വളപട്ടണം) എന്നീ സ്ഥലങ്ങളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ